Search
  • Follow NativePlanet
Share
» »നൂറ്റാണ്ടുകളായിഅണയാത്ത തീയുമായി ജ്വാലാജി ക്ഷേത്രം...എന്താണ് ഇതിന്‍റെ രഹസ്യം?

നൂറ്റാണ്ടുകളായിഅണയാത്ത തീയുമായി ജ്വാലാജി ക്ഷേത്രം...എന്താണ് ഇതിന്‍റെ രഹസ്യം?

കഴിഞ്ഞ 100 ൽ അധികം വർഷങ്ങളായി ഒരിക്കൽ പോലും അണയാതെ ജ്വലിച്ചു കൊണ്ടിരിക്കുന്ന അഗ്നിയെക്കുറിച്ചും അവിടുത്തെ ക്ഷേത്രത്തെക്കുറിച്ചും കേട്ടിട്ടുണ്ടോ? വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിലൊന്നായ കാംഗ്രയിലെ ജ്വാലാ ജീ ക്ഷേത്രം കഥകളും പുരാണങ്ങളും ഏറെയുള്ള ക്ഷേത്രമാണ്. സതീ ദേവിയുടെ നാവ് വന്നു പതിച്ചു എന്നു വിശ്വസിക്കപ്പെടുന്ന മാ ജ്വാലാജീ ക്ഷേത്ര വിശേഷങ്ങളിലേക്ക്!

 മാ ജ്വാലാജീ ക്ഷേത്രം

മാ ജ്വാലാജീ ക്ഷേത്രം

ഹിമാചൽ പ്രദേശിസെ കാംഗ്ര എന്ന സ്ഥലത്താണ് പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ മാ ജ്വാലാജീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ജ്വാലാമുഖി ടൗണിലാണ് ക്ഷേത്രമുള്ളത്.

PC:Nswn03

ജ്വാലാ ജീ ക്ഷേത്രങ്ങളിൽ പ്രധാനം

ജ്വാലാ ജീ ക്ഷേത്രങ്ങളിൽ പ്രധാനം

വടക്കേ ഇന്ത്യയിൽ ധാരാളമായി കാണപ്പെടുന്ന ജ്വാലാ ജീ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം കാംഗ്രയിലേതാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഒട്ടേറെയിടങ്ങളിൽ നിന്നും ഇവിടെ വിശ്വാസികൾ എത്തുന്നു.

PC:Guptaele

നാവു പതിച്ച ക്ഷേത്രം

നാവു പതിച്ച ക്ഷേത്രം

ജ്വാലാ ജീ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് പിന്നിൽ പുരാണങ്ങളോളം പഴക്കമുള്ള ഒരു കഥയുണ്ട്. തന്റെ പിതാവായ ദക്ഷൻറെ പരിപൂർണ്ണ സമ്മതമില്ലാതെയായിരുന്നുവല്ലോ സതീദേവി ശിവനെ വിവാഹം ചെയ്തത്. അതിന്റെ അസ്വാരസ്യങ്ങൾ പിതാവിനും പുത്രിയ്ക്കുമിടയിൽ ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ശിവനോടുള്ള പ്രതികാരമായി ദക്ഷൻ ഒരു യാഗം നടത്തുവാൻ തീരുമാനിക്കുകയും അതിൽ സതീ ദേവിയെയും ശിവനെയും ഒഴികെയുള്ള എല്ലാ ദേവിദേവൻമാരെയും ക്ഷണിക്കുകയും ചെയ്തു. എന്നാൽ വിളിക്കപ്പെട്ടില്ലെങ്കിലും ശിവന്റെ വാക്കുകൾ അവഗണിച്ച് സതി ദേവി യാഗത്തിൽ പങ്കെടുക്കുവാൻ പുറപ്പെട്ടു. തന്ന അച്ഛൻ സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ പോയ സതീ ദേവിയെ ദക്ഷൻ സ്വീകരിച്ചില്ല എന്നു മാത്രമല്ല അപമാനിക്കുകയും ചെയ്തു. ഇതു താങ്ങുവാൻ വയ്യാതെ ദേവി യാഗഗ്നിയിൽ ചാടി ജീവനൊടുക്കി. ഇതറിഞ്ഞെത്തിയ ശിവൻ സതീ ദേവിയുടെ കത്തിക്കരിഞ്ഞ ശരീരമെടുത്ത് ലോകം മുഴുവനും നടന്നു. ഒടുവിൽ അതിൽ നിന്നും ശിവനെ മോചിപ്പിക്കുവാൻ മഹാവിഷ്ണു ഒടുവിൽ തന്റെ സുദര്‍ശന ചക്രം ഉപയോഗിച്ച് ദേവിയുടെ ശരീരം കഷ്ണങ്ങളായി ചിതറിച്ചു. ഇതിൽ ദേവിയൂടെ നാവ് വീണ സ്ഥലമാണ് കാമാഖ്യ ക്ഷേത്രം എന്നാണ് വിശ്വാസം.

PC:Guptaele

മലമുകളിലെ തീ ജ്വാല

മലമുകളിലെ തീ ജ്വാല

ഈ ക്ഷേത്രത്തിന്റെ ഉല്പത്തിയുമായി ബന്ധപ്പെട്ട് മറ്റൊരു കഥ കൂടിയുണ്ട്. ഒരിക്കൽ ഇവിടെയുണ്ടായിരുന്ന ഒരു പശുക്കളെ വളർത്തിയിരുന്ന ഒരാളുടെ ഒരു പശുവിൃന് മാത്രം ഒരിക്കലും പാലില്ലായിരുന്നു. ഇതിന്റെ കാരണം കുറേ തിരക്കിയെങ്കിലും പ്രത്യേകിച്ച് ഒരു വിശേഷവുമുണ്ടായില്ല. ഒരിക്കൽ ഈ പശുവിനെ പിന്തുടർന്ന പോയ ഉടമസ്ഥൻ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. ഒരു പെണ്‍കുട്ടി വന്ന് പശുവിന്‍റെ പാൽ കുടിച്ച് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അപ്രത്യക്ഷയാവുന്നു. ഇതിന്‍റെ പരാതി ബോധിപ്പിക്കാനായി രാജാവിനെ ചെന്നു കണ്ടു. രാജാവിന്റെ സഹായത്തോടെ അന്വേഷിച്ചെങ്കിലും ഒരുത്തരം ലഭിച്ചില്ല. പിന്നീട് വർഷങ്ങൾക്കു ശേഷം ഇതേയാൾ തന്നെ രാജാവിനെ മലമുകളിൽ അഗ്നി എരിഞ്ഞുകൊണ്ടിരിക്കുന്ന കാര്യം അറിയിക്കുകയുണ്ടായി. ഇതറിഞ്ഞ ഉടനെ അവിടേക്ക് പുറപ്പെട്ട രാജാവിന് അത് കാണാനായി എന്നാണ് വിശ്വാസം. അന്ന് കണ്ട ആ അഗിനിയുടെ ബാക്കിയാണ് ഇവിടെ ഇന്നും എരിയുന്നതത്രെ.

അണയാത്ത തീ ജ്വാല

അണയാത്ത തീ ജ്വാല

ജ്വാലാ ജി ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത പതിറ്റാണ്ടുകളായി അണയാതെ എരിയുന്ന തീയാണ്. ഈ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിനടുത്തായുള്ള കല്ലിനുള്ളിലാണ് ഈ തീ എരിഞ്ഞുകൊണ്ടിരിക്കുന്നത്. വെള്ളവുമായി സമ്പർക്കത്തിൽ വന്നാലും തീ അണയില്ലെന്നാണ് വിശ്വാസികൾ പറയുന്നത്. പ്രകൃതി വാതകമായ മീഥേയ്ൻ പോലുള്ളവയുടെ സാന്നിധ്യമാണ് ഇതിനു കാരണമെന്നാണ് ശാസ്ത്ര വിശദീകരണം.

9 നാളങ്ങൾ

9 നാളങ്ങൾ

പിന്നീട് ഈ ക്ഷേത്രത്തിൽ രാജാ ബൂമീചന്ദ്ക് കച്ചോചിന്റെ നേതൃത്വത്തിൽ പുനർനിർമ്മാണങ്ങൾ നടത്തി. ദുർഗ്ഗാ ദേവിയുടെ 9 രൂപങ്ങളെ പ്രതിനിധാനം ചെയ്യുന്ന 9 അഅഗ്നി നാളങ്ങൾ ഇവിടെ കാണാം. മഹാകാളി, അന്നപൂർണ്ണ. ചാന്ദി, ഹിംഗ്ലജ്, വിന്ധ്യാ വാസിനി, മഹാലക്ഷ്മി, അംബിക, അൻജി ദേവി എന്നിവരാണ് ഒൻപത് ഭാവങ്ങൾ.

ഇവിടെയുള്ളവരുടെ വിശ്വാസമനുസരിച്ച് ഈ തീ നാളത്തിൽ ജ്വാലാ ദേവി വസിക്കുന്നു എന്നാണ്.

PC:Guptaele

അക്ബർ പോലും പരാജയപ്പെട്ട ഇടം

അക്ബർ പോലും പരാജയപ്പെട്ട ഇടം

അക്ബർ ചക്രവർത്തിയെ പോലും തോൽപ്പിച്ച ജ്വാലാ ദേവിയാണ് ഇവിടെയുള്ളത്. മുഗൾ ഭരണ കാലത്ത് ഇവിടെ എത്തിയ അക്ബർ ചക്രവർത്തി പലതവണ ഈ തീ അണയ്ക്കുവാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഓരോ തവണയും പൂർവ്വാധികം ശക്തിയോടെ തീ കത്തുകയായിരിന്നു. ഒടുവിൽ ഇതിന്റെ മഹത്വം തിരിച്ചറിഞ്ഞ അദ്ദേഹം പ്രാശ്ചിത്തം പോലെ അഗ്നി എരിയുന്നതിനു മുകളിൽ വയ്ക്കുവാനായി സ്വർണ്ണത്തിൽ തീർത്ത ഒരു ഛത്രി അഥവാ കുട നിർമ്മിച്ചു നല്കി. എന്നാൽ അത് അവിടെ സ്ഥാപിക്കപ്പെട്ടപ്പോൾ തന്നെ സ്വർണ്ണം മാറി മറ്റേതോ ലോഹമായി തീർന്നുവത്രെ. രാജാവിൻറെ കാഴ്ച രാജ്ഞി സ്വീകരിച്ചില്ല എന്നതിന്റെ അടയാളമായിരുന്നുവത്രെ അത്.

PC:Guptaele

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വർഷത്തിൽ എപ്പോൾ വെണമെങ്കിലും സന്ദർശിക്കാമെങ്കിലും ഉത്സവങ്ങളുടെ സമയത്ത് സന്ദര്‍ശിക്കുന്നതാവും ഉചിതം. നവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം.മാർച്ച്- ഏപ്രിൽ മാസവും സെപ്റ്റംബർ-ഒക്ടോബർ മാസവുമാണ് ഇവിടെ സന്ദർശിക്കുവാൻ യോജിച്ചത്.

PC:Baneesh

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഹിമാചൽ പ്രദേശിലെ കാഗ്രയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന ടൗണായ ധർമ്മശാല ഇവിടെ നിന്നും 55 കിലോമീറ്റർ അകലെയാണുള്ളത്. അടുത്തുള്ള മറ്റൊരു ടൗൺ കാംഗ്രയിലാണ്. കാംഗ്രയിൽ നിന്നും32 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.

ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെ!!

സൽമാൻ ഖാനെ ചതിച്ച ബിഷ്ണോയുടെ വിശേഷം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more