Search
  • Follow NativePlanet
Share
» »ചൂതാട്ടത്തിന്‍റെ നാട്,, ഏഷ്യയുടെ ലാസ് വേഗാസ്... ഭാഗ്യം പരീക്ഷിക്കാം.. മക്കാവു വിളിക്കുന്നു

ചൂതാട്ടത്തിന്‍റെ നാട്,, ഏഷ്യയുടെ ലാസ് വേഗാസ്... ഭാഗ്യം പരീക്ഷിക്കാം.. മക്കാവു വിളിക്കുന്നു

ചൂതാട്ടത്തിന്‍റെ ലോകതലസ്ഥാനമായ മക്കാവുവിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളും രസകരമായ വിവരങ്ങളും വായിക്കാം

ചൂതാട്ടങ്ങളുടെ നാട്... കസീനോകളുടെയും... രാവുകളെപ്പോലും പകലാക്കി നിര്‍ത്തുന്ന മക്കാവൂ എന്നും സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തുന്ന നാടാണ്. ഏഷ്യയിലെ ലാസ് വേഗാസ് എന്നും ചൈനയിലെ ലാസ് വേഗാസ് എന്നുമെല്ലാം അറിയപ്പെടുന്ന ഇവിടുത്തെ ചൂതാട്ട കേന്ദ്രങ്ങള്‍ക്കും പയറ്റിത്തെളിഞ്ഞ കളികള്‍ക്കും ആരാധകര്‍ ഏറെയുണ്ട്.

കസിനോകളും ചൂതാട്ടങ്ങളും തന്നെയാണ് മക്കാവുവിന്‍റെ ജീവന്‍. ചൂതാട്ടത്തിലൂടെ ഭാഗ്യം നേടാനും പരീക്ഷിക്കുവാനും ലക്ഷക്കണക്കിന് ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെയെത്തുന്നു. ലാസ് വേഗാസിന് ഒപ്പം തന്നെ വളര്‍ന്നു മുന്നേറുന്ന മക്കാവുവില്‍ മാത്രമാണ് നിയമവിധേയമായി ചൂതാട്ടം നടത്തുവാന്‍ ചൈനയില്‍ അനുമതിയുള്ളതും. എന്തൊക്കെയായലും ചൂതാട്ടം എന്ന ഒറ്റവാക്കില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഈ നാടിന്റെ കഥ. സമ്പന്നമായ ചരിത്രം ഈ നാടിനുമുണ്ട്. ചൂതാട്ടത്തിന്‍റെ ലോകതലസ്ഥാനമായ മക്കാവുവിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളും രസകരമായ വിവരങ്ങളും വായിക്കാം

ചൈനയിലെ ആദ്യത്തെയും അവസാനത്തെയും യൂറോപ്യന്‍ കോളനി

ചൈനയിലെ ആദ്യത്തെയും അവസാനത്തെയും യൂറോപ്യന്‍ കോളനി

മക്കാവുവിനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ ആദ്യം തന്നെ പരാമര്‍ശിക്കേണ്ട ഒന്നാണ് ഇതിന്‍റെ കഴിഞ്ഞ കാലം. പതിനാറാം നൂറ്റാണ്ടുമുതല്‍ 442 വർഷം പോര്‍ച്ചുഗീസിന്റെ അധീനതയിലായിരുന്നു മക്കാവു. പിന്നീട് 1999 ല്‍ ആണ് ചൈന മക്കാവുവിനെ ഏറ്റെടുക്കുന്നത്. നിലവില്‍ ചൈനയുടെ സ്വയംഭരണാവകാശമുള്ള സ്ഥലമാണിത്. ചൈനയിലെ ആദ്യത്തെയും അവസാനത്തെയും യൂറോപ്യന്‍ കോളനിയായ മക്കാവൂ ഏഷ്യയിലെ അവസാനത്തെ കൊളോണിയൽ ഔട്ട്‌പോസ്റ്റ് കൂടിയാണ്. ഇന്നും പല കാര്യങ്ങളിലും മക്കാവുവില്‍ കാണുവാന്‍ സാധിക്കുന്ന യൂറോപ്യന്‍ സംസ്കാരത്തിന്റെ സ്വാധീനം ഈ ചരിത്രത്തില്‍ നിന്നുള്ളതാണ്.
മൂന്നു ദ്വീപുകള്‍ ചേരുന്നതാണ് മക്കാവു. മക്കാവു, തൈപ്പ്, കൊളോൺ എന്നിവയാണവ.

പേരുവന്നവഴി

പേരുവന്നവഴി

മക്കാവു എന്ന പേര് സ്ഥലത്തിന് വന്നത് ഒരു തെറ്റിദ്ധാരണയിലൂടെയാണെന്നാണ് ഇവിടുള്ളവര്‍ പറയുന്നത്. ഇതിനു കാരണം പോര്‍ച്ചുഗീസുകാര്‍ ഇവിടെയെത്തിയപ്പോള്‍ ആശയവിനിമയത്തിലുണ്ടായ ചില അപാകതകളാണ്. ആദ്യമായി ഇവിടെയെത്തിയപ്പോള്‍ പോര്‍ച്ചുഗീസ് നാവികര്‍ സ്ഥലത്തിന്റെ പേര് നാട്ടുകാരോട് ചോദിച്ചെങ്കിലും നാട്ടുകാർ തെറ്റിദ്ധരിക്കുകയും പോർച്ചുഗീസുകാർ അ-മ എന്ന പ്രാദേശിക ക്ഷേത്രത്തിന്റെ പേര് ചോദിക്കുകയാണെന്ന് കരുതി 'അ-മ-ഗൗ' എന്ന് ഉത്തരം നൽകുകയും ചെയ്തു. നാവികര്‍ ഇത് കേട്ടത് 'എ-മ-ഗൗ' എന്നാണ്. പിന്നീടത് മക്കാവു എന്നായി മാറിയത്രെ. ഇംഗ്ലീഷില്‍ Macao എന്നും Macau എന്നും ഇപ്പോള്‍ ഉപയോഗിക്കുന്നുന്നു. Macau പോര്‍ച്ചുഗീസ് സ്പെല്ലിങ്ങാണ്. 2016-ൽ, മക്കാവോ സർക്കാർ സ്പെല്ലിങ് Macao എന്നാക്കി മാറ്റി.

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുളള ഇടം

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുളള ഇടം

വലുപ്പം അധികം അവകാശപ്പെടുവാനില്ലെങ്കിലും ഇവിടുത്തെ ജനസാന്ദ്രത വളരെയധികമാണ്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുളള ഇടം മക്കാവു. 30.5 ചതുരശ്ര കിലോമീറ്റര്‍ വിസൃതിയുള്ള ഇവിടെ 648,500 ആണ് ജനസംഖ്യ. ഈ കണക്കനുസരിച്ച് ഒരു ചതുരശ്ര മൈലിൽ 55,454 ആളുകൾ ആണ് ഇവിടെ വസിക്കുന്നത്.

ലാസ് വേഗാസിനെ കടത്തിവെട്ടി

ലാസ് വേഗാസിനെ കടത്തിവെട്ടി

മക്കാവുവിലെ കാസിനോകളും ചൂതാട്ടകേന്ദ്രങ്ങളും കാരണം 'ഓറിയന്റിലെ മോണ്ടെ കാർലോ' എന്ന് ഇവിടം വിളിക്കപ്പെടുന്നു. എന്നാല്‍ ഏഷ്യയിലെ ലാസ് വേഗാസ് എന്ന പേരുതന്നെയാണ് ഇതിനധികം ചേരുക. മക്കാവുവിന്റെ ജിഡിപിയുടെ 50 ശതമാനത്തിലധികം വരുന്നത് ചൂതാട്ട നികുതിയിൽ നിന്നാണ്. മക്കാവുവിലെ 41 കാസിനോകൾ 2019-ൽ 36 ബില്യൺ ഡോളർ വരുമാനം നേടി. ലാസ് വെഗാസിലെ 144 കാസിനോകൾ സൃഷ്ടിച്ചതിന്റെ ആറിരട്ടിയാണിത്. പ്രാദേശിക ഗവൺമെന്റിന്റെ നികുതി വരുമാനത്തിന്റെ 80 ശതമാനവും ചൂതാട്ട വ്യവസായത്തില്‍ നിന്നുമാണ്. മക്കാവു നിവാസികളിൽ 17 ശതമാനത്തോളം പേർക്ക് ഇവിടുത്തെ ചൂതാട്ട കേന്ദ്രങ്ങളും കാസിനോകളും തൊഴിലവസരങ്ങളും നല്കുന്നു. 1850-കൾ മുതൽ മക്കാവുവിൽ ചൂതാട്ടം നിയമവിധേയമാണ്.

PC:Renato Marques

താമസക്കാര്‍ക്ക് പണം നല്കുന്ന ഗവണ്‍മെന്‍റ്

താമസക്കാര്‍ക്ക് പണം നല്കുന്ന ഗവണ്‍മെന്‍റ്

നികുതിയുടെ കാര്യത്തില്‍ നേരത്തെ സൂചിപ്പിച്ചതുപോലെ വലിയ വരുമാനമാണ് ഇവിടുത്തെ സര്‍ക്കാരിന് ഓരോ വര്‍ഷവും ലഭിക്കുന്നത്. അതിലൊരു പങ്ക് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് തിരികെ നല്കുകയും ചെയ്യുന്നുണ്ട്. മക്കാവിലെ സ്ഥിര താമസക്കാർക്ക് 9,000 പട്ടാക്കുകളും (ഏകദേശം 1,200 യുഎസ് ഡോളർ) സ്ഥിര താമസക്കാരല്ലാത്തവർക്ക് 5,400 പട്ടാക്കുകളും (ഏകദേശം 670 യുഎസ് ഡോളർ) ഉം ആണ് നല്കുന്നത്.

പണിയെടുക്കുവാനും ജീവിക്കുവാനും ബെസ്റ്റ് ഈ നഗരം...മടുത്തെങ്കില്‍ പോകാം ആംസറ്റര്‍ഡാമിലേക്ക്!!പണിയെടുക്കുവാനും ജീവിക്കുവാനും ബെസ്റ്റ് ഈ നഗരം...മടുത്തെങ്കില്‍ പോകാം ആംസറ്റര്‍ഡാമിലേക്ക്!!

മക്കാവു എന്ന ലോകപൈതൃക തലസ്ഥാനം

മക്കാവു എന്ന ലോകപൈതൃക തലസ്ഥാനം

നേരത്തെ സൂചിപ്പിച്ചപോലെ പോര്‍ച്ചുഗീസിന്റെ ഒരു സ്വാധീനം ഇന്നും ഇവിടെ കാണാം. ആ കാലത്തെ പല നിര്‍മ്മിതികളും ഇവിടെ ഇന്നും നിലനില്‍ക്കുന്നു. കൊളോണിയൽ ശൈലിയിലുള്ള വാസ്തുവിദ്യ ഇവിടെ ധാരാളം കാണാം. 2005-ൽ മക്കാവു ചരിത്ര കേന്ദ്രം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സ്ഥലം കൂടിയാണിത്.
കൂടാതെ സെന്റ് പോൾസ് പള്ളിയുടെ അവശിഷ്ടങ്ങള്‍, മക്കാവു ടവർ, അമാ ടെംപിൾ എന്നിവ ഇവിടെ കാണാം.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബംഗി ജമ്പ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബംഗി ജമ്പ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാണിജ്യ ബംഗി ജമ്പ് മക്കാവുലാണ് സ്ഥിതി ചെയ്യുന്നത്. കാസിനോകളും ചൂതാട്ടകേന്ദ്രങ്ങളും മാത്രമേ ഇവിടെയുളളുവെന്ന് ചിന്തിക്കുന്നവര്‍ക്ക് മാറിച്ചിന്തിച്ച് വരുവാനുള്ള പല കാരണങ്ങളിലൊന്നാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബംഗി ജമ്പ്. മക്കാവു ടവറില്‍ വെച്ചാണ് ഇത് നടക്കുന്നത്. 233 മീറ്റർ (764 അടി) ഉയരത്തില്‍ നിന്നുമാണ് ഇവിടെ ബംഗീ ജമ്പിങ് നടത്തുന്നത്. ഫ്രീ ഫാളിന്റെ ഏറ്റവും സാഹസികമായ അനുഭവം ഇവിടെ ലഭിക്കുന്നു. സ്കൈവാക്ക്, സ്കൈജംപ് പോലുള്ള കാര്യങ്ങള്‍ക്കും മക്കാവു ടവറില്‍ അവസരമുണ്ട്.

ഏറ്റവും സമ്പന്നമായ രണ്ടാമത്തെ പ്രദേശം

ഏറ്റവും സമ്പന്നമായ രണ്ടാമത്തെ പ്രദേശം

ലോകത്തിലെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ പ്രദേശമാണ് മക്കാവു. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ 2017 ഒക്ടോബറിലെ കണക്കനുസരിച്ച്, ഭൂമിയിലെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ രാജ്യം/പ്രദേശമാണ് മക്കാവു. പ്രതിശീർഷ ജിഡിപി 114,430 യുഎസ് ഡോളറാണ്. കൂടാതെ, മക്കാവുവിന് പൊതുകടം പൂജ്യവും 2016 അവസാനത്തോടെ 55 ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക കരുതൽ ശേഖരവുമുണ്ട്.

PC:Jimmy Woo Man Tsing

ലോകത്തിലെ ഏറ്റവും സമ്പന്നരുടെ രാജ്യം....കാസിനോകളുടെ കേന്ദ്രം... പക്ഷേ!ലോകത്തിലെ ഏറ്റവും സമ്പന്നരുടെ രാജ്യം....കാസിനോകളുടെ കേന്ദ്രം... പക്ഷേ!

ക്യാഷ്ലെസ് യാത്ര: യുപിഐ പണമിടപാടും റൂപേ കാര്‍ഡും സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്യാഷ്ലെസ് യാത്ര: യുപിഐ പണമിടപാടും റൂപേ കാര്‍ഡും സ്വീകരിക്കുന്ന രാജ്യങ്ങള്‍

Read more about: world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X