നഗമമധ്യത്തിലെ പച്ചപ്പ് നമ്മള് zwj; കേരളീയര് zwj;ക്ക് അത്ര വലിയ പുതുമയൊന്നുമല്ല..എന്നാല് zwj; കുറച്ചങ്ങ് കര് zwj;ണ്ണാടകയിലേക്കോ തമിഴ് നാട്ടിലേക്കോ അല്ലെങ്കില് zwj; മഹാരാഷ്ട്രയോ മധ്യപ്രദേശിലേക്കോ ഒക്കെ കടക്കുമ്പോഴാണ് നമ്മടെ പച്ചപ്പിന്റെയും ഹരിതാഭയുടെയും ഒക്കെ വില മനസ്സിലാകുന്നത്. ഉറങ്ങാത്ത നഗരമെന്നും സ്വപ്നങ്ങളുടെ നഗരമെന്നും ഒക്കെ അറിയപ്പെടുന്ന മുംബൈയിലും ഇങ്ങനെ ഒരിടമുണ്ട്. പച്ചപ്പ് മാത്രമല്ല അവിടെയുള്ളത്...കൂടെ തലയുര് zwj;ത്തി നില് zwj;ക്കുന്ന ഒരു കോട്ടയും.. ബോളിവുഡ് സിനിമകള് zwj;ക്കും സീരിയലുകള് zwj;ക്കും ലൊക്കേഷനാകുന്ന മാധ് ഐലന്റിനെയും അവിടുത്തെ കോട്ടയെയും കുറിച്ച് അറിയാം... മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ നിരവധി ഗ്രാമങ്ങളും കുറേ കൃഷിഭൂമികളും ചേര്‍ന്ന മുംബൈയില്‍ അറബിക്കടലിനോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ മാധ് ഐലന്റ് എന്നറിയപ്പെടുന്നത്.PC:Wikipedia മാധ് ഐലന്റിന്റെ പടിഞ്ഞാറു ഭാഗം അറബിക്കടലും കിഴക്ക് മലഡ് പോഷക നദിയും ആണുള്ളത്. കൂടാതെ ഇവിടെ ബീച്ചുകളും കാണാന്‍ സാധിക്കും. ഏറങ്കല്‍ ബീച്ച്,ധനാ പാനി ബീച്ച്, സില്‍വര്‍ ബീച്ച്, അക് സ ബീച്ച് തുടങ്ങിയവയാണ് ഇതിനു സമീപമുള്ള ബീച്ചുകള്‍.PC:Wikipedia മലാഡ് ഐലന്റിന്റെ ഏറ്റവും വലിയ ആകര്‍ഷണമാണ് ഇവിടുത്തെ മാധ് കോട്ട. 17-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ഒരു വാച്ച് ടവറായി പണിതതാണ് മാധ് കോട്ട. ഇന്ന് ഇന്ത്യന്‍ എയര്‍ഫോഴ് സിന്റെ കീഴിലാണ് ഇവിടം വരുന്നത്. അതിനാല്‍ പ്രവേശനം എല്ലായ് പ്പോഴും സാധ്യമായി എന്നു വരില്ല.PC:Nichalp മാധ് കോട്ട തന്നെയാണ് വെര്‍സോവ കോട്ട എന്ന പേരിലും അറിയപ്പെടുന്നത്. ഇവിടെ എത്തിച്ചേരുക എന്നത് അത്ര എളുപ്പമല്ലെങ്കിലും സാഹസികര്‍ ഇവിടെ എത്താറുണ്ട്. പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചതായിരുന്നുവെങ്കിലും പിന്നീട് മറാത്തക്കാര്‍ അത് സ്വന്തമാക്കുകയായിരുന്നു.PC:wikipedia കോട്ടയില്‍ നിന്നുള്ള കാഴ്ചകള്‍ ഏരെ മനോഹരമാണ്. നീണ്ടുകിടക്കുന്ന തീരങ്ങളും കടലിലേക്കൊഴുകിയെത്തുന്ന ചെറു അരുവികളുമെല്ലാം ചേര്‍ന്ന് ഇവിടെ നിന്നുള്ള കാഴ്ച മനോഹരമാക്കുന്നു.PC:wikipedia ഒരുകാലത്ത് ബോളിവുഡ് സിനിമകലുടെയും സീരിയലുകളുടെയും പ്രിയലൊക്കേഷനുകളില്‍ ഒന്നായിരുന്നു ഇവിടം. ലവ് കേ ലിയേ കുച്ച് ഭി കരേഗാ, ബാസീഗര്‍, ഷൂട്ട് ഔട്ട് വാഡാല, സാമാന ധീവനാ തരാസു തുടങ്ങിയ സിനിമള്‍ ഇവിടെയായിരുന്നു ചിത്രീകരിച്ചിരുന്നത്.PC:Nancy Wong മലാടു നിന്നും ബോറിവിലിയില്‍ നിന്നുമാണ് മാധ് ഐലന്റിലേക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്നത്. ബസ് സര്‍വ്വീസ് കൂടാതെ ഓട്ടോയും ഫെറിയും ഇവിടേക്ക് എത്താന്‍ സഹായിക്കുന്നു.PC: Wiki 16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ചര്‍ച്ച് ഓഫ് സെന്റ് ബോണാവെന്‍ച്വര്‍ ഇവിടെ എത്തുന്ന സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. എല്ലാ വര്‍ഷവും ജനുവരിയില്‍ ഇവിടെ ആഘോഷങ്ങള്‍ ഉണ്ടാകാറുണ്ട്. എല്ലാ മതത്തിലുമുള്ള വിശ്വാസികള്‍ ഇവിടെയെത്തും.pc:youtube മുംബൈയില്‍ നിന്നും മാധ് ഫോര്‍ട്ടിലേക്ക് 32.7 കിലോമീറ്റര്‍ ദൂരമാണുള്ളത്.