Search
  • Follow NativePlanet
Share
» »ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം ഗുജറാത്തില്‍!! പണമെത്തുന്ന വഴിയിങ്ങനെ

ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം ഗുജറാത്തില്‍!! പണമെത്തുന്ന വഴിയിങ്ങനെ

തെക്കേ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്ന ഗ്രാമമായ മാധാപാറിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം

ഇന്ത്യയിലെ ഏറ്റവും സമ്പന്നര്‍ വസിക്കുന്ന ഇടമെന്നു കേള്‍ക്കുമ്പോല്‍ മുംബൈയും ഡല്‍ഹിയും ജുഹു ബീച്ചുമൊക്കെയാലും മനസ്സിലെത്തുക. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പട്ടണം കാണണമെങ്കില്‍ ഗുജറാത്തിലെ കച്ചിലുള്ള മാധാപാര്‍ ഗ്രാമത്തിലെത്തണം. സമ്പന്നനഗരം എന്നൊരു ഇമേഡജ് മനസ്സിൽ സൂക്ഷിച്ച് വന്നാൽ ഇവിടം നിങ്ങളെ തീർത്തും അമ്പരപ്പിക്കും. ഒരു തനി നാടൻ ഗ്രാമം.. ഒരു സാധാരണ ഗുജറാത്ത് നഗരം എങ്ങനെയാണോ അതിൽ കൂടുതലൊന്നും ഇവിടെയില്ല. സമ്പന്ന നഗരത്തിന്റെ ആഢംബരങ്ങളും ധാരാളിത്തങ്ങളും ഇവി‌ടെ കാണുവാനേയില്ല. തെക്കേ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്ന ഗ്രാമമായ മാധാപാറിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം

 മാധാപാര്‍

മാധാപാര്‍

ഗുജറാത്തിലെ കച്ച് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മാധാപാര്‍ കാഴ്ചയില്‍ ഒരു സാധാരണ ഗ്രാമം തന്നെയാണ്. ഗുജറാത്തിലെ സാധാരണ ഗ്രാമങ്ങളു‌ടെ കെട്ടിലും മ‌ട്ടിലും നില്‍ക്കുന്ന, ഇവിടം പക്ഷെ പ്രസിദ്ധമായിരിക്കുന്നത് ബാങ്ക് നിക്ഷേപങ്ങളു‌ടെ പേരിലാണ്. 12-ാം നൂറ്റാണ്ടില്‍ കച്ച് ഗുര്‍ജാര്‍ ക്ഷത്രിയ വിഭാഗക്കാര്‍ മാധാപാറിലെത്തിയതു മുതലാണ് ഈ നാ‌ടിന്‍റെ ചരിത്രം ആരിഭിക്കുന്നത്. മാധാപാര്‍ ഉള്‍പ്പെ‌‌ടെ 18 ഗ്രാമങ്ങളാണ് ഇവര്‍ ഇവിടെ സ്ഥാപിച്ചത്. 1473-1474 കാലഘ‌ട്ടത്തില്‍ ധനേതി ഗ്രാമത്തിൽ നിന്ന് മാധാപറിലേക്ക് മാറിയ മാധ കാഞ്ചി സോളങ്കിയുടെ പേരില്‍ നിന്നാണ് ഗ്രാമത്തിനു ഈ പേര് ലഭിക്കുന്നത്. അന്ന് രൂപപ്പെട്ട മാധാപാര്‍ ഇന്ന് ജുനാ വാസ് എന്നാണ് അറിയപ്പെടുന്നത്. ഈ കാലത്തു തന്നെയാണ് ഇവി‌ടുത്തെ ക്ഷേത്രങ്ങളും മറ്റും നിര്‍മ്മിക്കുന്നത്.

PC:Vijay8808

പട്ടേല്‍ വിഭാഗക്കാര്‍

പട്ടേല്‍ വിഭാഗക്കാര്‍

എഡി 1576 ല്‍ പട്ടേല്‍ വിഭാഗത്തില്‍പെട്ട ആളുകള്‍ ഇവിടെ വന്നതു മുതലാണ് ഈ നാടിന്‍റെ സ്ഥിതി മാറിത്തു‌ടങ്ങിയത്. പുതിയ രീതികളായിരുന്നു പിന്നീട് ഇവിടെ വന്നത്. ഇതേ കാലത്തോട് അടുപ്പിച്ചാണ് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ഉള്‍പ്പെടെയുള്ളവ ഇവി‌‌ടെ ഉയരുന്നത്.
PC:Vijay8808

തെക്കേ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം

തെക്കേ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം

ഇന്ന് തെക്കേ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം എന്നാണ് മാധാപാര്‍ അറിയപ്പെടുന്നത്. ഇവിടെ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ ഭൂരിഭാഗവും ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിയും അമേരിക്കയിലും ആഫ്രിക്കയിലും ഒക്കെയാണ് ജീവിക്കുന്നത്. എന്നാല്‍ തങ്ങളു‌ടെ പണം ഇവിടുത്തെ ബാങ്കുകളില്‍ നിക്ഷേപിക്കുകയാണ് ഇവരുടെ പതിവ്.

നിക്ഷേപം ഇങ്ങനെ

നിക്ഷേപം ഇങ്ങനെ


ഏകദേശം ഒന്നര ലക്ഷത്തിനടുത്താണ് മാധാപാര്‍ ഗ്രാമത്തിലെ ജനസംഖ്യയുള്ളത്. ഇവി‌ടുത്തെ ബാങ്കുകളിലെ ആളോഹരി നിക്ഷേപം എന്നു പറയുന്നത് 12 ലക്ഷം രൂപയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ശരാശരി ജിഡിപി 132,000 ഡോളർ ആണ് ഇവിടുത്തേത്. എൻ‌ആർ‌ഐ നിക്ഷേപങ്ങളുടെ ബാരോമീറ്റര്‍ എന്നാണ് ഇവിടുത്തെ നിക്ഷേപങ്ങളെ സാമ്പത്തിക മേഖലയിലുള്ളവര്‍ വിളിക്കുന്നത്. 200 കോടിയിലധികം രൂപയുടെ ബാങ്ക് നിക്ഷേപമാണ് ഇവിടെയുള്ളത്.

ക്ഷേത്രങ്ങളുടെ നാട്

ക്ഷേത്രങ്ങളുടെ നാട്

ഇവിടെ താമസിച്ചു പോന്ന വിവിധ വിഭാഗക്കാര്‍ തന്നെ നിര്‍മ്മിച്ച ധാരാളം ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. പുരാതനങ്ങളായ നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. സനാതൻ താക്കൂർ മന്ദിർ, മഹാദേവ് ക്ഷേത്രം, ബാർല ക്ഷേത്രം, സ്വാമിനാരായണ ക്ഷേത്രം (1949) എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. സോളങ്കിയിലെ മോമായ് മാത , റാത്തോഡ് കുലദൈവതാ ക്ഷേത്രങ്ങളും ഇവിടെ കാണാം. പഴയ താക്കൂർ മദിർ, ശിവ മന്ദിർ, പ്രശസ്ത ബാർല ക്ഷേത്രം എന്നിവയുടെ രേഖകൾ പ്രകാരം 1880-1890 കാലഘട്ടത്തിൽ സിന്ധിലെ റെയിൽ‌വേ കരാർ ജോലികളായി അദ്ദേഹം സമ്പാദിച്ച പണത്തിൽ നിന്ന് മിസ്ട്രി സമുദായത്തിലെ മിസ്ട്രി മന്ദൻ ജിവാനി ചൗഹാൻ നിർമ്മിച്ചതാണ് .
PC:Rajni Agravat68

പച്ചപ്പും ആഢംബരവും

പച്ചപ്പും ആഢംബരവും

വളരെ പതുക്കയെണെങ്കിലും മാറ്റത്തിലേക്ക് ഈ നഗരവും ചുവട് വെച്ചിട്ടുണ്ട്.ജീവിതരീതികള്‍ മാറിയതോ‌‌ടെ ഇന്ന് വികസനത്തിന്റെ പാതയിലാണ് ഇവിടവും.അടുത്ത കാലത്തായി, നഗരം പച്ചയായി മാറി. പുതിയ തടാകങ്ങൾ, ചെക്ക് ഡാമുകൾ, ആഴത്തിലുള്ള കുഴൽ കിണറുകൾ എന്നിവ വർഷം മുഴുവനും ശുദ്ധജലം നൽകുന്നു. പുതിയ ആരോഗ്യ കേന്ദ്രങ്ങൾ, കളിസ്ഥലങ്ങൾ, പാർക്കുകൾ, ക്ഷേത്രങ്ങൾ എന്നിവയും ഇവിടെയുണ്ട്.

PC:Vijay8808


Read more about: gujarat village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X