Search
  • Follow NativePlanet
Share
» »കാടിന്‍റെ രാത്രിക്കാഴ്ചകള്‍ കാണാം...നൈറ്റ് സഫാരിയുമായി 3 ദേശീയോദ്യാനങ്ങള്‍

കാടിന്‍റെ രാത്രിക്കാഴ്ചകള്‍ കാണാം...നൈറ്റ് സഫാരിയുമായി 3 ദേശീയോദ്യാനങ്ങള്‍

കൂടുതൽ വിനോദ സഞ്ചാരികളെയും പ്രത്യേകിച്ച് വന്യജീവി പ്രേമികളെയും ആകർഷിക്കുന്നതിനായി സംസ്ഥാനത്തെ മൂന്ന് ദേശീയ പാർക്കുകളിൽ രാത്രി സഫാരികൾ അവതരിപ്പിച്ചു

തീര്‍ത്തും വ്യത്യസ്തങ്ങളായ വിനോദ സഞ്ചാര ആകര്‍ഷണങ്ങള്‍ കൊണ്ട് സഞ്ചാരികളെ എന്നും അതിശയിപ്പിക്കുന്ന നാടാണ് മധ്യ പ്രദേശ്. കാരവാന്‍ ടൂറിസത്തിനും ഇന്ത്യയിലെ ആദ്യത്തെ ഹോട്ട് എയര്‍ ബലൂണ്‍ സഫാരിക്കും ശേഷം മധ്യ പ്രദേശ് പുതുതായി അവതരിപ്പിക്കുന്ന പദ്ധതിയാണ് നൈറ്റ് സഫാരി ടൂറിസം. കൂടുതൽ വിനോദ സഞ്ചാരികളെയും പ്രത്യേകിച്ച് വന്യജീവി പ്രേമികളെയും ആകർഷിക്കുന്നതിനായി സംസ്ഥാനത്തെ മൂന്ന് ദേശീയ പാർക്കുകളിൽ രാത്രി സഫാരികൾ അവതരിപ്പിച്ചതാണ് മധ്യപ്രദേശ് ടൂറിസത്തിന്‍റെ ഏറ്റവും പുതിയ നീക്കം, കൂടുതലറിയുവാനായി വായിക്കാം...

മധ്യപ്രദേശ് നൈറ്റ് സഫാരി ടൂറിസം

മധ്യപ്രദേശ് നൈറ്റ് സഫാരി ടൂറിസം

സാഹസികരായ സഞ്ചാരികളെയും വന്യജീവി പ്രേമികളെയും സംസ്ഥാനത്തേയ്ക്ക് കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലാണ് മധ്യ പ്രദേശ് ടൂറിസം നൈറ്റ് സഫാരി ആരംഭിച്ചിരിക്കുന്നത്. രാത്രികാലങ്ങളില്‍ വന്യജീവി സങ്കേതത്തിലെ മൃഗങ്ങളെ പ്രത്യേകിച്ച്, കടുവകളെ കാണുക എന്ന ലക്ഷ്യത്തിലാണ് ഇത്. നാഷണല്‍ ജിയോഗ്രഫിക്സ് ചാനലിലും അനിമല്‍ പ്ലാനറ്റിലും ഡിസ്കവറിയിലൊമൊക്ക കാണുന്നതു പോലെ മൃഗങ്ങളുടെ രാത്രികാല ജീവിതങ്ങള്‍ ഇവിടെ നിന്നും നേരിട്ടു കാണാം.

 മൂന്നൂ ദേശീയോദ്യാനങ്ങള്‍

മൂന്നൂ ദേശീയോദ്യാനങ്ങള്‍

സംസ്ഥാനത്തെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് ദേശീയോദ്യാനങ്ങളിലാണ് രാത്രി സഫാരി ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് തന്നെ സഫാരികള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ബന്ദവ്ഗഡ് നാഷണൽ പാർക്ക്, കൻഹ നാഷണൽ പാർക്ക്, പെഞ്ച് നാഷണൽ പാർക്ക് എന്നിവയാണവ.

സുരക്ഷ ഉറപ്പ്

സുരക്ഷ ഉറപ്പ്

വന്യമൃഗങ്ങളുള്ള കാട്ടിലൂടെ രാത്രി സഫാരി എന്നത് താരതമ്യേന പുതിയത് ആണ് നമ്മുടെ രാജ്യത്ത്. അതുകൊണ്ടുതന്നെ ഇതിന്റെ സുരക്ഷ എത്രമാത്രം എന്ന കാര്യത്തില്‍ സംശയങ്ങളുയരുക സ്വാഭാവീകമാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും സുരക്ഷ ഒരേ സമയം ഉറപ്പു വരുത്തിയാണ് നൈറ്റ് സഫാരി തയ്യാറാക്കിയിരിക്കുന്നത്. രാത്രിയിൽ മൃഗങ്ങളെ ശല്യപ്പെടുത്തുന്നത് അൽപ്പം ആക്രമണാത്മകമായതിനാല്‍ തന്നെ കൃത്യമായ മുന്‍കരുതലുകള്‍ ഇവിടെ സ്വീകരിച്ചിട്ടുണ്ട്. രാത്രി സഞ്ചാരത്തില്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും യാതൊരു തരത്തിലുമുള്ല അപകടങ്ങള്‍ ഉണ്ടാവില്ല എന്നുറപ്പു വരുത്തിയിട്ടുള്ള റൂട്ടുകളാണ് യാത്രയ്ക്ക് ഉപയോഗിക്കുക. കൃത്യമായ പ‌ഠനങ്ങളും റിസേര്‍ച്ചുകളും നടത്തിയാണ് റൂട്ട് കണ്ടെത്തിയിരിക്കുന്നത്.

സമയക്രമം ഇങ്ങനെ

സമയക്രമം ഇങ്ങനെ

ബന്ദവ്ഗഡ് നാഷണൽ പാർക്ക് വൈകുന്നേരം 6:മുതൽ 9:30 വരെ ഈ നൈറ്റ് സഫാരി നടത്തും. അതേസമയം, കൻ‌ഹ നാഷണൽ‌ പാർക്കിൽ‌, രാത്രി സഫാരി വൈകുന്നേരം 7:30 മുതൽ 10:30 വരെയും പെഞ്ച് നാഷണൽ‌ പാർക്കിൽ‌ സഫാരി ‌ വൈകുന്നേരം 5:30 നും 8:30 നും ഇടയിലും നടത്തും. വന്യജീവി വകുപ്പിന്‍റെ വന്യജീവി സഫാരി റിസര്‍വേഷന്‍ പോര്‍ട്ടലില്‍ ആണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്.

ബന്ദവ്ഗഡ് നാഷണൽ പാർക്ക്

ബന്ദവ്ഗഡ് നാഷണൽ പാർക്ക്

മധ്യ പ്രദേശിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ഏറ്റവും അഭിമാനകരമായ ദേശീയോദ്യാനങ്ങളില്‍ ഒന്നാണ് ബന്ദവ്ഗഡ് നാഷണൽ പാർക്ക്. ഏകദേശം നാനൂറ് ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ച് കിടക്കുന്ന ഇവിടെയാണ് ഇന്ത്യയില്‍ ഏറ്റവും അധികം കടുവകള്‍ കാണപ്പെടുന്ന കാടും. ബാന്ധവ്ഘര്‍ നാഷണല്‍ പാര്‍ക്ക് എന്നുമിത് അറിയപ്പെടുന്നു. പ്രോജക്ട് ടൈഗറിൽ ഉൾപ്പെടുന്ന കടുവ സംരക്ഷണകേന്ദ്രം കൂടിയാണിത്.
ഇവിടുത്തെ നൈറ്റ് സഫാരി ബഫര്‍ സോണിലായിരിക്കും നടത്തുക. റോയല്‍ ബംഗാള്‍ കടുവകള്‍ ഉള്‍പ്പെടെയുള്ളവയെ കൂടാതെ പുള്ളി മാനുകളെയും യാത്രയില്‍ കാണാം.

കന്‍ഹാ ദേശീയോദ്യാനം

കന്‍ഹാ ദേശീയോദ്യാനം

വന്യജീവി സഫാരിക്ക് ഏറെ പ്രസിദ്ധമാണ് കന്‍ഹാ ദേശീയോദ്യാനം. ജനപ്രിയ ദേശീയോദ്യാനങ്ങളില്‍ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കന്‍ഹയ്ക്ക് 940 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്. ജംഗിള്‍ ബുക്ക് എന്ന വിശ്വവിഖ്യാതമായ കൃതിക്ക് പശ്ചാത്തലമായ വനം ആയതിനാല്‍ ലോകം മുഴുവനുമുള്ല സാഹിത്യാസ്വാദകര്‍ക്ക് ഏറെ പരിചിതം കൂടിയാണ് ഇത്. മധ്യ ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണ കേന്ദ്രമായ ഇത് ഇന്ത്യയുടെ ഹൃദയ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. റോയല്‍ ബംഗാള്‍ കടുവകളെ കൂടാതെ ബാ,രിംഗ മാനുകളെയും ഇവിടെ കാണാം.

പെഞ്ച് ദേശീയോദ്യാനം

പെഞ്ച് ദേശീയോദ്യാനം

മഹാരാഷ്ട്രയിലും മധ്യ പ്രദേശിലുമായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് പെഞ്ച് ദേശീയോദ്യാനം. മധ്യപ്രദേശിൽ 299 ചതുരശ്ര കിലോമീറ്ററും മഹാരാഷ്ട്രയിൽ 256 ചതുരശ്ര കിലോമീറ്ററുമാണ് ഉദ്യാനത്തിന്റെ വിസ്തൃതി. കടുവയെ കൂടാതെ പുള്ളിപ്പുലി, കാട്ടുപന്നി തുടങ്ങിയവയെയും ഇവിടെ കാണാം.

ഹോട്ട് എയര്‍ ബലൂണ്‍

ഹോട്ട് എയര്‍ ബലൂണ്‍

ബാന്ധവ്ഗഡ് കടുവാ സംരക്ഷണ കേന്ദ്രമാണ് രാജ്യത്തെ ആദ്യത്തെ ഹോ‌ട്ട് എയര്‍ ബലൂണ്‍ സഫാരി അവതരിപ്പിച്ചിരിക്കുന്നത്. ക‌ടുവാ സംരക്ഷണ കേന്ദ്രത്തിനു മുകളിലൂ‌ടെയുള്ള ആദ്യ ഹോട്ട് എയര്‍ ബലൂണ്‍ സഫാരി കൂടിയാണിത്. സർക്കാർ അംഗീകൃത വാണിജ്യ ഹോട്ട് എയർ ബലൂൺ ഓപ്പറേറ്ററും രാജ്യത്തെ ആദ്യത്തെ പൂർണ്ണ ലൈസൻസുള്ള ബലൂൺ ഓപ്പറേറ്ററുമായ സ്കൈവാൾട്ട്സ് ബലൂൺ സഫാരിയാണ് ഇവിടുത്തെ ബലൂൺ.

നന്ദി പറയാം,സഞ്ചാരിയാണെന്നു മറക്കാതിരിക്കാം, നടക്കുവാന്‍ പഠിക്കാം...ഇവയാണ് ആ ഗുണങ്ങള്‍നന്ദി പറയാം,സഞ്ചാരിയാണെന്നു മറക്കാതിരിക്കാം, നടക്കുവാന്‍ പഠിക്കാം...ഇവയാണ് ആ ഗുണങ്ങള്‍

മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍

പാര്‍വ്വതി ദേവിയുടെ മടിയില്‍ തലവെച്ചുറങ്ങുന്ന പള്ളികൊണ്ടേശ്വരന്‍... അത്യപൂര്‍വ്വ ക്ഷേത്രംപാര്‍വ്വതി ദേവിയുടെ മടിയില്‍ തലവെച്ചുറങ്ങുന്ന പള്ളികൊണ്ടേശ്വരന്‍... അത്യപൂര്‍വ്വ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X