Search
  • Follow NativePlanet
Share
» »ശിവരാത്രി 2022: കേരളത്തിലെ അറിയപ്പെടാത്ത ശിവക്ഷേത്രങ്ങളിലൂടെ!!

ശിവരാത്രി 2022: കേരളത്തിലെ അറിയപ്പെടാത്ത ശിവക്ഷേത്രങ്ങളിലൂടെ!!

ഇതാ കേരളത്തിലെ അത്ര പ്രസിദ്ധമല്ലാത്ത, എന്നാല്‍ ശക്തിയേറിയതും പ്രാര്‍ത്ഥനകള്‍ക്കുത്തരം ലഭിക്കുന്നതുമായ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

വിശ്വാസികള്‍ കാത്തിരിക്കുന്ന പുണ്യദിനങ്ങളിലൊന്നാണ് ശിവരാത്രി. മഹാദേവനു വേണ്ടി പാര്‍വ്വതി ദേവി ഉറക്കമൊഴിഞ്ഞു പ്രാര്‍ത്ഥിച്ച മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസം. ഈ ദിവസത്തെ പ്രാര്‍ത്ഥനകളും പൂജകളും പുണ്യകര്‍മ്മങ്ങളും ജീവിതത്തില്‍ നല്ല ഫലങ്ങള്‍ കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്. ശിവരാത്രിയോടനുബന്ധിച്ച് കേളത്തിലെ മിക്ക ക്ഷേത്രങ്ങളിലും വലിയ രീതിയിലുള്ള ചടങ്ങുകളാണ് നടക്കുന്നത്. എന്നാല്‍ മിക്കപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് പ്രധാന ക്ഷേത്രങ്ങള്‍ മാത്രമാവും. ഇതാ കേരളത്തിലെ അത്ര പ്രസിദ്ധമല്ലാത്ത, എന്നാല്‍ ശക്തിയേറിയതും പ്രാര്‍ത്ഥനകള്‍ക്കുത്തരം ലഭിക്കുന്നതുമായ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം

ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം

പരശുരാമനാല്‍ പ്രതിഷ്ഠിതമെന്ന് വിശ്വസിക്കപ്പെടുമ്പോഴും സ്വയംഭൂവായ ശിവലിംഗമെന്ന് വിശ്വാസങ്ങള്‍ പറയുന്ന ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം. എഴുന്നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രം കേരളീയ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ പലസംഭവങ്ങള്‍ക്കും സാക്ഷിയായി എന്നു വിശ്വസിക്കപ്പെ‌ടുന്ന ക്ഷേത്രത്തില്‍ നിന്നും കുറേയധികം ശിലാലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നാല് ഏക്കര്‍ വരുന്ന വളപ്പിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:RajeshUnuppally

രവീശ്വരപുരം ശിവക്ഷേത്രം

രവീശ്വരപുരം ശിവക്ഷേത്രം

മഹോദയപുരം രാജാക്കന്മാരുടെ കാലത്ത് പ്രസിദ്ധമായിരുന്ന രവീശ്വരപുരം ശിവക്ഷേത്രം തൃശൂര്‍ കൊടുങ്ങല്ലൂരിലാണ് സ്ഥിതി ചെയ്യുന്നത്. പരശുരാമന്‍ പ്രതിഷ്ഠിച്ച ഈ ക്ഷേത്രത്തില്‍ ശിവലിംഗം കിഴക്കു ദർശനമായിട്ടാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. രണ്ടു നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ശ്രീകോവില്‍ മാത്രമേ ഇവിടെ എടുത്തുപറയുവാനുള്ളൂ. ദിവസവും രണ്ടു പൂജകളുള്ള ഇവിടെ ആഘോഷങ്ങളും മറ്റും നടക്കാറില്ല.

PC:Lakshmanan

മുണ്ടയൂർ ശിവക്ഷേത്രം

മുണ്ടയൂർ ശിവക്ഷേത്രം

സീതാദേവി പ്രതിഷ്ഠിച്ച് പൂജച്ച ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് പാലക്കാട് മുണ്ടൂരില്‍ സ്ഥിതി ചെയ്യുന്ന മുണ്ടയൂര്‍ ശിവക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. സാമൂതിയുടെ സൈന്യം പടപ്പുറപ്പാടിനു മുന്‍പ് ഇവിടെയെത്തി പ്രാര്‍ത്ഥിച്ചായിരുന്നു പോയിരുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
PC:RajeshUnuppally

ചൊവ്വല്ലൂര്‍ ശിവക്ഷേത്രം

ചൊവ്വല്ലൂര്‍ ശിവക്ഷേത്രം

അത്യപൂര്‍വ്വമായ ശിവകുടുംബ സാന്നിധ്യമുള്ള ക്ഷേത്രമാണ് തൃശൂര്‍ ജില്ലയിലെ ചൊവ്വല്ലൂര്‍ ശിവക്ഷേത്രം. ആയിരത്തിയഞ്ഞൂറ് വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തില്‍ ശിവനും പാര്‍വ്വതിയുമാണ് പ്രധാന പ്രതിഷ്ഠകള്‍. പടിഞ്ഞാറു ദര്‍ശനമായി നില്‍ക്കുന്ന ക്ഷേത്രത്തില്‍ രണ്ടുകൈകളോടുകൂടിയ ബാലസുബ്രഹ്മണ്യ പ്രതിഷ്ഠയും കാണാം മധുര മീനാക്ഷി ക്ഷേത്രത്തിലെ വിഗ്രഹവുമായി സാദൃശ്യമുള്ളതാണ് ഇവിടുത്തെ പാര്‍വ്വതി ദേവി പ്രതിഷ്ഠ. വിഗ്രഹരൂപത്തിൽ കുടികൊള്ളുന്ന സപ്തമാതൃക്കളെയും ഇവിടെ കാണാം. ശിവരാത്രി ഇവിടെ വലിയ ആഘോഷപൂര്‍വ്വമാണ് കൊണ്ടാടുന്നത്.
PC:RajeshUnuppally

മുടിക്കോട് ശിവക്ഷേത്രം

മുടിക്കോട് ശിവക്ഷേത്രം

തൃശൂരിലെ തന്നെ പുരാതനമായ മറ്റൊരു ശിവക്ഷേത്രമാണ് മുടിക്കോട് ശിവക്ഷേത്രം. തേരരാജാക്കന്മാരുടെ കാലത്ത് പരശുരാമനാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്ര ദര്‍ശനം.

PC:RajeshUnuppally

വാരണാസി മുതൽ മാണ്ടി വരെ ശിവരാത്രി വ്രതവുമായി ഒരു യാത്ര...വാരണാസി മുതൽ മാണ്ടി വരെ ശിവരാത്രി വ്രതവുമായി ഒരു യാത്ര...

പുരമുണ്ടേക്കാട് ശ്രീ മഹാദേവക്ഷേത്രം

പുരമുണ്ടേക്കാട് ശ്രീ മഹാദേവക്ഷേത്രം

മലപ്പുറം ജില്ലയിലെ എടപ്പളിനടുത്ത് സ്ഥിതി ചെയ്യുന്ന പുരമുണ്ടേക്കാട് ശ്രീ മഹാദേവക്ഷേത്രം ജില്ലയിലെ പുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്. ഏകദേശം ഒരടിയോളം ഉയരം വരുന്ന സ്വയംഭൂ ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ. കിഴക്കു ദര്‍ശനമായി നില്‍ക്കുന്ന ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നും വിശ്വാസമുണ്ട്. ഭൂമിദാനപ്രതിഷ്ഠയുള്ള കൃഷ്ണന്റെ കോവിലും ഇവിടെയുണ്ട്.

PC:RajeshUnuppally

കൈനൂർ മഹാദേവക്ഷേത്രം

കൈനൂർ മഹാദേവക്ഷേത്രം

തൃശൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കൈനൂർ മഹാദേവക്ഷേത്രം പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണെന്നാണ് വിശ്വാസം. പണ്ട് ദിവസേന മുറജപം നടത്തിയിരുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പ്രധാന പ്രതിഷ്ഠയായ ശിവനെ ഇവിടെ കിഴക്ക് ദര്‍ശനമായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. മണലിപ്പുഴയുടെ കരയിലാണ് ഈ ക്ഷേത്രം.

PC:RajeshUnuppally

ശിവരാത്രിയുടെ മുഴുവൻ പുണ്യവും വേണമെങ്കിൽ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാംശിവരാത്രിയുടെ മുഴുവൻ പുണ്യവും വേണമെങ്കിൽ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാം

പരിപ്പ് മഹാദേവക്ഷേത്രം

പരിപ്പ് മഹാദേവക്ഷേത്രം

രണ്ടു ബലിക്കൽപ്പുരകളും രണ്ടു തിടപ്പള്ളികളും ഉള്ള ശിവക്ഷേത്രമാണ് കോട്ടയം ജില്ലയിലെ അയ്മനത്ത് സ്ഥിതി ചെയ്യുന്ന പരിപ്പ് മഹാദേവ ക്ഷേത്രം. ഇടപ്പള്ളി രാജാവ് നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന് ചരിത്രത്തില്‍ വളരെ പ്രാധാന്യമുണ്ട്.

PC:RajeshUnuppally

ചിറക്കടവ്‌ മഹാദേവക്ഷേത്രം

ചിറക്കടവ്‌ മഹാദേവക്ഷേത്രം

ശങ്കരനാരായണമൂർത്തി ഭാവത്തില്‍ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ചിറക്കടവ് മാഹാദേവ ക്ഷേത്രം പൊന്‍കുന്നത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. അയ്യപ്പന്റെ പിതൃസ്ഥാനീയനായാണ് ചിറക്കടവ് മഹാദേവനെ കരുതുന്നത്. അയ്യപ്പന്‍ കളരി പഠിക്കാനായി ഇവിടെ വന്നിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. കൂവളത്തിന്റെ ചുവട്ടിൽ സ്വയംഭൂവായി അവതരിച്ചതാണ് ഇവിടുത്തെ ശിവലിംഗം.

PC:Praveenp

തളിക്കോട്ട മഹാദേവക്ഷേത്രം

തളിക്കോട്ട മഹാദേവക്ഷേത്രം

കേരളത്തിലെ പുരാതനമായ നാലു തളീ ക്ഷേത്രങ്ങളിൽ ഒന്നാണ് കോട്ടയം ജില്ലയില്‍ താഴത്തങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന തളിക്കോട്ട മഹാദേവ ക്ഷേത്രം. ഈ ക്ഷേത്രം പരശുരാമൻ സ്ഥാപിച്ചു എന്നാണ് വിശ്വാസം. തെക്കുംകൂർ രാജാക്കന്മാരുടെ കുല ക്ഷേത്രം കൂടിയായി ഇതിനെ കരുതുന്നു. മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ അത്യുഗ്ര മൂർത്തിയായാണ് ശിവൻ വാഴുന്നത്. കോട്ടകൾക്കും കൊത്തളങ്ങൾക്കും ഉള്ളിലായി സ്ഥിതി ചെയ്തിരുന്നതിനാലാണ് ഇത് തളിക്കോട്ട ക്ഷേത്രം എന്നറിയപ്പെടുന്നത്.
PC:RajeshUnuppally

ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്

ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!

ശിവരാത്രി 2021; അമര്‍നാഥ് മുതല്‍ വടക്കുംനാഥന്‍ വരെ! ഭാരതത്തിലെ ശിവക്ഷേത്രങ്ങളിലൂടെശിവരാത്രി 2021; അമര്‍നാഥ് മുതല്‍ വടക്കുംനാഥന്‍ വരെ! ഭാരതത്തിലെ ശിവക്ഷേത്രങ്ങളിലൂടെ

പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാംപാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X