Search
  • Follow NativePlanet
Share
» »ശിവരാത്രി 2024; അമര്‍നാഥ് മുതല്‍ വടക്കുംനാഥന്‍ വരെ! ഭാരതത്തിലെ ശിവക്ഷേത്രങ്ങളിലൂടെ

ശിവരാത്രി 2024; അമര്‍നാഥ് മുതല്‍ വടക്കുംനാഥന്‍ വരെ! ഭാരതത്തിലെ ശിവക്ഷേത്രങ്ങളിലൂടെ

ശൈവവിശ്വാസികളുടെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നായ മഹാശിവരാത്രി എത്തിക്കഴിഞ്ഞു. 2023 മാര്‍ച്ച് 8-ാം തിയ്യതിയാണ് ശിവരാത്രി. മഹാദേവനെന്നും മഹേശ്വരനെന്നും ഗംഗാധരനെന്നുമെല്ലാം വിശ്വാസികള്‍ വിളിക്കുന്ന ശിവനെ ആരാധിക്കുന്ന നൂറുകണക്കിനു ക്ഷേത്രങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്.

മഹാശിവരാത്രിയിലെ ശിവാലയ ഓട്ടം; 110 കിലോമീറ്റർ ഓടി 12 ക്ഷേത്രങ്ങൾ ദര്‍ശിക്കാംമഹാശിവരാത്രിയിലെ ശിവാലയ ഓട്ടം; 110 കിലോമീറ്റർ ഓടി 12 ക്ഷേത്രങ്ങൾ ദര്‍ശിക്കാം

ശിവനെ ആരാധിക്കുന്നവരേക്കാളധികം ക്ഷേത്രങ്ങൾ ശിവനായി സമർപ്പിച്ചിട്ടുണ്ട് എന്നു പറഞ്ഞാൽ പോലും അതിൽ അതിശയോക്തി ഇല്ല,കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന ഈ ക്ഷേത്രങ്ങളുടെ കഥ എത്ര പറഞ്ഞാലും തീരില്ല. ഇതാ ഇന്ത്യയിലെ പ്രസിദ്ധമായ ശിവക്ഷേത്രങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം..

കേരളത്തിൽ ശിവ ക്ഷേത്രങ്ങൾ കുറവാണെന്നു പറയാന്‍ സാധിക്കില്ലെങ്കിലും ഉത്തരേന്ത്യയെ അപേക്ഷിച്ച് അത്രയും ക്ഷേത്രങ്ങൾ ഇവിടെയില്ല. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, കൊട്ടിയൂർ ശിവക്ഷേത്രം, ആലുവാ ക്ഷേത്രം, രാജരാജേശ്വരി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, തിരുനക്കര മഹാദേവ ക്ഷേത്രം, തൃശൂർ ശ്രീ വടക്കുംനാഥ ക്ഷേത്രം, മമ്മിയൂർ മഹാദേവ ക്ഷേത്രം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങൾ ഇവിടെയുണ്ട്.

അമര്‍നാഥ് ക്ഷേത്രം

അമര്‍നാഥ് ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ശിവതീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് കാശ്മീരിലെ അമര്‍നാഥ് ക്ഷേത്രം. വളരെ സാഹസികമായ യാത്രയ്ക്കൊടുവില്‍ മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇവി‌ടെ എത്തിച്ചേരുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒരു കാര്യമല്ല, സമുദ്രനിരപ്പില്‍ നിന്നും 3888 മീറ്ററ്‍ ഉയരത്തില്‍ ഒരു ഗുഹയിലാണ് ഇവിടുത്തെ ശിവലിംഗം സ്ഥിതി ചെയ്യുന്നത്. മഞ്ഞിലാണ് ഇവിടുത്തെ ശിവലിംഗം രൂപംകൊള്ളുന്നത് എന്നാണ് വിശ്വാസം, ഈ ഗുഹയ്ക്കുള്ളില്‍ വെച്ചാണത്രെ ശിവന്‍ പാര്‍വ്വതി ദേവിക്ക് തന്റെ അമരത്വത്തിന്റെ രഹസ്യം വെളിപ്പെടുത്തി നല്കിയത്. ജമ്മു കാശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ശ്രാവണ മാസത്തിലാണ് തീര്‍ത്ഥാടനം നടക്കുന്നത്. ശ്രാവണമാസത്തിലെ പൗര്‍ണ്ണമി നാളില്‍ ശിവന്‍ ഇവിടെ പ്രത്യക്ഷപ്പെട്ടു എന്ന വിശ്വാസത്തെ തുടര്‍ന്നാണിത്.

PC:wikipedia

കേഥാര്‍നാഥ് ക്ഷേത്രം

കേഥാര്‍നാഥ് ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളില്‍ ഒന്നും 12 ജ്യോതിര്‍ലിംഗ സ്ഥാനങ്ങളിലൊന്നുമാണ് ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രം. ഗർവാൾ ഹിമാലയൻ പർവതനിരകൾക്കിടയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തീർഥാടകർ അവരുടെ ചോട്ടാ ചാർ ധാം അല്ലെങ്കിൽ ഉത്തരാഖണ്ഡിലെ ചാർ ധാം യാത്ര ആരംഭിക്കുമ്പോൾ ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയുടെ സന്ദര്‍ശനത്തിനൊപ്പം ഇവിടെയും എത്തുന്നു. മന്ദാകിനി നദിയുടെ കരയിലുളള ഈ ക്ഷേത്രത്തില്‍ ശൈത്യകാലത്ത് മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ നടത്തുന്നത്.
PC:Naresh Balakrishnan

കാശി വിശ്വനാഥ് ക്ഷേത്രം

കാശി വിശ്വനാഥ് ക്ഷേത്രം

കാശിയില്‍ വെച്ചു ജീവന്‍വെടിഞ്ഞാല്‍ പുനര്‍ജന്മമുണ്ടാവുകയില്ലെന്നും പാപങ്ങളില്‍ നിന്നെല്ലാം മോചനം നേടി മോക്ഷഭാഗ്യം പ്രാപിക്കാമെന്നുമാണ് വിശ്വാസം. കാശി വിശ്വനാഥന്‍ തുണയായി എന്നും കൂടെയുണ്ടായിരിക്കുമെന്നുമാണ് വിശ്വാസം. വിശുദ്ധ നഗരമായ വാരണാസിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ എത്തിച്ചേരുന്ന ഇവിടെ ശിവരാത്രി നാളിലാണ് ഏറ്റവുമധികം വിശ്വാസികളെത്തുന്നത്.

കൈലാസനാഥ ക്ഷേത്രം

കൈലാസനാഥ ക്ഷേത്രം

മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ എല്ലോറ ഗുഹകളുടെ ഭാഗമായാണ് കൈലാസനാഥര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ 34 ഗുഹകളില്‍ പതിനാറാമത്തേതാണ് കൈലാസനാഥര്‍ ക്ഷേത്രം. . 31.61 മീറ്റർ നീളം. 46.92 മീറ്റർ വീതിയിൽ പിരമിഡ് മാതൃകയിൽ മൂന്ന് നിലകളായിട്ടാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. എല്ലോറയിലെ ചാരനന്ദ്രി ഹില്‍സിലെ ഒറ്റക്കല്ലിലാണ് ആ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ലോകത്തെ ഏ‌റ്റവും പഴക്കം ചെന്ന കല്ലില്‍ കൊത്തിയിരിക്കുന്ന ക്ഷേത്രം കൈലാസ പര്‍വ്വതത്തിന്റെ രൂപത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 150 വര്‍ഷമാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനു വേണ്ടി വന്നത് എന്നാണ് വിശ്വാസം.

PC: Bhajish Bharathan

സോമനാഥ് ക്ഷേത്രം

സോമനാഥ് ക്ഷേത്രം

ഇന്ത്യയില്‍ ആദ്യം നിര്‍മ്മിക്കപ്പെട്ട ജ്യോതിര്‍ലിംഗ ക്ഷേത്രമാണ് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം എന്നാണ് വിശ്വാസം. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പല തവണ അതിക്രമങ്ങള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കും ഇരയായ ക്ഷേത്രം നിരവധി തവണ പുതുക്കിപണിതിട്ടുണ്ട്. 1951 ലാണ് ക്ഷേത്രം അവസാനമായി പുനര്‍നിര്‍മ്മിച്ചത്.

PC:Anhilwara

ബൃഹദീശ്വര ക്ഷേത്രം

ബൃഹദീശ്വര ക്ഷേത്രം

പരിപൂര്‍ണ്ണമായും കല്ലില്‍ നിര്‍മ്മിച്ച ക്ഷേത്രമായ ബൃഹദീശ്വര ക്ഷേത്രം തമിഴ്നാട്ടില്‍ തഞ്ചാവൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ബിഗ് ടെമ്പിള്‍ എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിന് ദക്ഷിണ മേരു എന്നും തിരുവുടയാര്‍ കോവില്‍ എന്നും പെരിയ കോവില്‍ എന്നുമെല്ലാം പേരുകളുണ്ട്. 81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രത്തിന്റെ മകുടം. ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ നിലത്ത് വീഴില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഉച്ച സമയത്തുള്ള നിഴലാണ് താഴെ വീഴാത്തത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. 13 അടി ഉയരത്തിലുള്ള ശിവലിംഗമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. രാജരാജചോളന്‍ ഒന്നാമന്റെ കാലത്ത് എഡി 1010 ലാണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്.

ശ്രീകാളഹസ്തി ക്ഷേത്രം

ശ്രീകാളഹസ്തി ക്ഷേത്രം

ശിവന്റെ പഞ്ചഭൂത ക്ഷേത്രങ്ങളില്‍ വായുവിനെ പ്രതിനിധീകരിക്കുന്ന ശ്രീകാളഹസ്തി ക്ഷേത്രം ആന്ധ്രാ പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വിശുദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടം രാഹുകേതുക്കളുടെ ആസ്ഥാനമെന്നും വിശ്വസിക്കപ്പെടുന്നു. ആന്ധ്രയിലെ പെന്നാര്‍ നദിയുടെ പോഷക നദിയായ സ്വര്‍ണ്ണമുഖി നദിയുടെ കരയിലായാണ് ശ്രീ കാളഹസ്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ശ്രീ(ചിലന്തി), കാള(സര്‍പ്പം), ഹസ്തി(ആന) എന്നീ മൂന്നു ജീവികള്‍ ഇവിടെ ശിവനെ പ്രാര്‍ഥിച്ച് അനുഗ്രഹം നേടി മോക്ഷം പ്രാപിച്ചു എന്നാണ് വിശ്വാസം. അങ്ങനെയാണത്രെ ക്ഷേത്രത്തിന് കാളഹസ്തി എന്ന പേരുവന്നത്. ശ്രീശൈല പര്‍വ്വതത്തിനു പുറകിലായാണ് ഈ ക്ഷേത്രം നിലകൊള്ളുന്നതെന്നാണ് വിശ്വാസം. അതിനാല്‍ ഇത് ദക്ഷിണ കൈലാസം എന്നാണ് അറിയപ്പെടുന്നത്.

വടക്കുംനാഥ ക്ഷേത്രം

വടക്കുംനാഥ ക്ഷേത്രം

തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് തൃശൂരിലെ വടക്കുംനാഥ ക്ഷേത്രം. തേക്കിന്‍കാട് മൈതാനത്തില്‍ 20 ഏക്കര്‍ വിസ്തൃതിയില്‍ നിലകൊള്ളുന്ന ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് പരശുരാമന്‍ ആണെന്നാണ് വിശ്വാസം. പുരാതനമായ ഈ ക്ഷേത്രം ഇന്നുകാണുന്ന രൂപത്തില്‍ പുനര്‍നിര്‍മ്മിച്ചത് ശക്തന്‍ തമ്പുരാന്റെ കാലത്താണ്. ക്ഷേത്രത്തില്‍ മൂന്ന് പ്രധാന പ്രതിഷ്ഠകളുണ്ട്. പരമശിവന്‍, ശങ്കരനാരായണന്‍, ശ്രീരാമന്‍ എന്നിവയാണ് അവ. ശിവന്റെ പിറകില്‍ കിഴക്കോട്ട് ദര്‍ശനമായി പാര്‍വ്വതിയും ഉണ്ട്

PC:Rkrish67

മുരുടേശ്വര ക്ഷേത്രം

മുരുടേശ്വര ക്ഷേത്രം

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിവലിംഗം സ്ഥിതി ചെയ്യുന്ന ഇടമാണ് കര്‍ണ്ണാടകയിലെ മുരുഡേശ്വര. കടലിലേക്ക് തള്ളി നില്‍ക്കുന്ന കന്ദുകഗിരി എന്നു പേരായ ചെറിയ കുന്നിനു മുകളിലാണ് ഇവിടമുള്ളത്. ദക്ഷിണേന്ത്യയിലെ ഏ‌റ്റവും ഉയരമുള്ള ക്ഷേത്രഗോപുരങ്ങളില്‍ രണ്ടാം സ്ഥാനത്ത് നില്‍കുന്നത് മുരുഡേശ്വര്‍ ക്ഷേത്രത്തിന്റെ രാജഗോപുരമാണ്. 20 നിലകളുള്ള രാജഗോപുരത്തിന് 259 അടി ഉയരമുണ്ട്.

ശിവനില്‍ നിന്നും ലഭിച്ച ആത്മലിംഗവുമായി ലങ്കയ്ക്ക് മടങ്ങുകയായിരുന്ന രാവണനെ ഗണപതി കൗശലത്തില്‍ തടയുകയും, മണ്ണിലുറഞ്ഞ ശിവലിംഗത്തെ വലിച്ചുയര്‍ത്താനുള്ള ശ്രമത്തിനിടെ അത് പല കഷണങ്ങളായി മുറിയുകയും ചെയ്തുവെന്നും അതിലലര ഭാഗം വീണ ഇടമാണ് മുരുഡേശ്വരം എന്നാണ് ഐതിഹ്യം.

PC:Thamarai Krishnamoorthi

ഗുഡിമല്ലം ക്ഷേത്രം

ഗുഡിമല്ലം ക്ഷേത്രം

തിരുപ്പതിയിൽ നിന്നും 31 കിലോമീറ്റർ അകലെയുള്ള ഗുഡിമല്ലം ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പുരാതനമായ ശിവക്ഷേത്രമാണ്. ബിസി മൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍ ഒരു കുള്ളന്‍റെ തോളിൽ ചവിട്ടി നിൽക്കുന്ന വേട്ടക്കാരന്റെ രൂപത്തിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ പൂജകളൊന്നും നടത്താറില്ല. ശിവരാത്രിയിലാണ് ഇവിടെ ഏറ്റവുമധികം തീര്‍ത്ഥാടകരും സഞ്ചാരികളും എത്തുന്നത്. ഓരോ അറുപത് വർഷം കൂടുമ്പോഴും ഇവിടുത്തെ ശ്രീകോവിലില്‍ വെള്ളം കയറുമെന്നും വിശ്വാസമുണ്ട്. ചിറ്റൂർ ജില്ലയിലെ യേർപേഡു മണ്ഡൽ എന്ന സ്ഥലത്താണ് ക്ഷേത്രമുള്ളത്.

അമരലിംഗേശ്വര്‍ ക്ഷേത്രം

അമരലിംഗേശ്വര്‍ ക്ഷേത്രം

ഓരോ ദിവസവും വളരുന്ന ശിവലംഗമുള്ള ക്ഷേത്രമാണ് ആന്ധ്രയിലെ അമരലിംഗേശ്വര്‍ ക്ഷേത്രം എന്നാണ് വിശ്വാസം. പഞ്ചരാമ ക്ഷേത്രങ്ങളിലൊന്നായ ഇത് കൃഷ്ണാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

PC:Krishna Chaitanya Velaga

പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാംപാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം

വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!

മൂകാംബികയില്‍ പോകുന്ന പുണ്യം നേടുവാന്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍! അറിയാം ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍മൂകാംബികയില്‍ പോകുന്ന പുണ്യം നേടുവാന്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍! അറിയാം ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X