Search
  • Follow NativePlanet
Share
» »മഹാബലേശ്വറിലേക്കൊരു യാത്ര പ്ലാൻ ചെയ്യാം...ഇതാ എളുപ്പവഴി

മഹാബലേശ്വറിലേക്കൊരു യാത്ര പ്ലാൻ ചെയ്യാം...ഇതാ എളുപ്പവഴി

എല്ലാ ദിവസവും ഒരേ കാര്യങ്ങൾ ചെയ്ത്, ഒരേപോലെ ജീവിച്ച് മടുക്കുമ്പോഴാണ് ചിലർക്ക് ഒരു യാത്ര പോയാലോ എന്നു തോന്നുക. ഭാരങ്ങളെല്ലാം മാറ്റി, പറന്ന് പറന്ന് പോകുവാൻ പറ്റിയ ഒരു യാത്ര. അങ്ങനെയൊരു യാത്രയുടെ പണിപ്പുരയിലാണെങ്കിൽ ഒട്ടും സംശയിക്കാതെ പോകുവാൻ പറ്റിയ ഒരിടമുണ്ട്. മഹാബലേശ്വർ എന്ന പച്ചപ്പിന്‍റെ സ്വർഗ്ഗം. കാടും കുന്നുകളും പഴത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയായി ആകെ ചൂടുപിടിച്ചു നിൽക്കുന്ന മനസ്സിനെ ഒന്നു തണുപ്പിക്കുവാൻ പറ്റിയ ഇടം.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികളുടെ എണ്ണം മാത്രം മതി ഈ സ്ഥലത്തിന്‍റെ പ്രാധാന്യമറിയുവാൻ.

എത്ര കടുത്ത വേനലിലും സുഖമുള്ള ഒരു തണുപ്പുമായി നിൽക്കുന്ന ഇവിടുത്തെ സ്ട്രോബെറി ഏറെ പ്രസിദ്ധമാണ്. പുണ്യപുരാതന ക്ഷേത്രങ്ങളും ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനവും ഒക്കെയായ ഈ നാട് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. മുംബൈയോടും പൂനെയോടും ചേർന്നു കിടക്കുമ്പോഴും അതിന്‍റെ യാതൊരു ബഹളങ്ങളുമില്ലാതെ ശാന്തമായി കിടക്കുന്ന മഹാബലേശ്വറിലേക്ക് എങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്യാമെന്നും ഇവിടേക്കുള്ള യാത്രയിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നും നോക്കാം...

PC: Himanshu Sharma

മഴക്കാലം നോക്കി പോകാം

മഴക്കാലം നോക്കി പോകാം

എപ്പോൾ വേണമെങ്കിലും പോയിവരുവാൻ സാധിക്കുന്ന ഇടമാണെങ്കിലും മഴക്കാലം നോക്കി ഇവിടേക്ക് പോകുന്നതായിരിക്കും ഉത്തമം. എന്നാൽ കഠിനമായ മഴയുള്ളപ്പോൾ യാത്ര ഒഴിവാക്കാൻ മറക്കേണ്ട. കനത്തമഴക്കാലത്താണ് ഇവിടെ എത്തുന്നതെങ്കിൽ കാഴ്ചകളൊക്കയും ഹോട്ടൽ മുറിയിലിരുന്നു കാണേണ്ടി വരും.

എങ്ങനെയും പോകാം

എങ്ങനെയും പോകാം

മുംബൈയിൽ നിന്നും പൂനെയിൽ നിന്നും ട്രെയിനിനും ബസിനും എളുപ്പത്തിൽ എത്തിച്ചേരുവാൻ പറ്റുന്ന ഇടമാണ് മഹാബലേശ്വർ. വൈകിട്ട് കയറിയാൽ പുലർച്ചയോടെ എത്തുന്നതിനാൽ ഉറക്കം ബസിലോ ട്രെയിനിലോ ആക്കാം.

റെയിൽവേ സ്റ്റേഷൻ മഹാബലേശ്വറിൽ നിന്നും 60 കിലോമീറ്റർ ദൂരെയാണുള്ളത്.

സ്വന്തമായി വണ്ടിയെടുത്ത് വരികയാണെങ്കിൽ സൗകര്യം പോലെ കാഴ്ചകൾ കണ്ട് നിർത്തി നിർത്തി വരാം എന്നൊരു സൗകര്യം കൂടിയുണ്ട്.

താമസം 500 രൂപ മുതൽ

താമസം 500 രൂപ മുതൽ

പൊതുവേ അത്രയധികം പണച്ചിലവില്ലാത്ത ഒരു ഹിൽസ്റ്റേഷനാണ് മഹാബലേശ്വർ. 500 രൂപ മുതൽ ഇവിടെ ഹോട്ടലിൽ മുറികൾ ലഭിക്കും. എന്നാൽ വെള്ളി, ശനി, ഞായർ ഒഴികെയുള്ള ഏതു ദിവസങ്ങളിലും ഇതിലും കുറഞ്ഞ നിരക്കില്‍ മുറികൾ ലഭിക്കും.

യാത്ര തുടങ്ങാം

യാത്ര തുടങ്ങാം

പാഞ്ച്ഗനിയിൽ നിന്നുംമഹാബലേശ്വറിന്റെ കവാടം എന്നാണ് പാഞ്ച്ഗനി അറിയപ്പെടുന്നത്. അഞ്ച് ഗ്രാമങ്ങൾക്ക് അധിപനായതിനാലാണ് ഈ സ്ഥലത്തിന് പാഞ്ച്ഗനി എന്ന പേരു വന്നത്. ഇവിടുന്ന് 15 കിലോമീറ്ററോളം ദൂരത്താണ് മഹാബലേശ്വറുള്ളത്. ഈ യാത്രയിൽ കാണേണ്ടത് വെനന് തടാകമാണ്.

PC: Appy91

മഹേശ്വർ ക്ഷേത്രം

മഹേശ്വർ ക്ഷേത്രം

മഹാഹലേശ്വറിന്‍റെ പേരിനു പിന്നിലെ പ്രസിദ്ധമായ ക്ഷേത്രമാണ് മഹേശ്വർ ക്ഷേത്രം. കാടിനുള്ളിലൂടെ കയറിയിറങ്ങി മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഈ ക്ഷേത്രം പഴമയെ അടയാളപ്പെടുത്തിയിരിക്കുന്ന ഇടം കൂടിയാണ്. ശ്രീകോവിലില്ലാത്ത ഈ ക്ഷേത്രത്തിൽ ശിവൻ സ്വയംഭൂവാണെന്നാണ് വിശ്വാസം. ഇതിനു തൊട്ടടുത്തു നിന്നാണ് കൃഷ്ണാ നദിയുടെ ഉത്ഭവവും.

PC:Karthik Easvur

എലിഫന്‍റ് പോയന്‍റ്

എലിഫന്‍റ് പോയന്‍റ്

മഹാബലേശ്വറിലെ ഏറ്റവും പേരുകേട്ട വ്യൂ പോയിന്‍റാണ് എലിഫന്‍റ് പോയന്‍റ. നീഡിൽ ഹോൾ പോയിന്‍റ് എന്നും ഇതറിയപ്പെടുന്നുണ്ട്. ആനയുടെ തലയുടെയും തുമ്പിക്കയ്യുടെയും രൂപം പോലെ തോന്നിക്കുന്ന പാറക്കൂട്ടമാണ് ഇവിടെ കാണുവാനുള്ളത്.

PC:Deepak kaushik

ആർതേഴ്സ് സീറ്റ്

ആർതേഴ്സ് സീറ്റ്

സമുദ്രനിരപ്പിൽ നിന്നും 1340 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആർതേഴ്സ് സീറ്റ് മനോഹരമായ കാഴ്ചകൾ കൊണ്ടു സഞ്ചാരികളെ ഭ്രമിപ്പിക്കുന്ന മറ്റൊരിടമാണ്. മഹാബലേശ്വറിൽ ആദ്യമായി ഭവനം പണിത ആർതർ മാലറ്റ് എന്നയാളിൽ നിന്നുമാണ് ആർതേഴേ്സ് സീറ്റിനു ഈ പേരു ലഭിച്ചത്. കൊങ്കൺ തീരത്തെയും ഡെക്കാന് പീഠഭൂമിയെയും തമ്മിൽ വേർതിരിച്ചു കാണാന്‍ സാധിക്കുന്ന ഏക സ്ഥലം കൂടിയാണ് ആർതേഴ്സ് സീറ്റ്.

PC:Karthik Easvur

പ്രതാപ്ഗഡ് കോട്ട

പ്രതാപ്ഗഡ് കോട്ട

മഹാബലേശ്വറിലെത്തിയാൽ തീർച്ചായും കണ്ടിരിക്കേണ്ട മറ്റൊരിടമാണ് പ്രതാപ്ഗഡ് കോട്ട. ഛത്രപതി ശിവജിയുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒരു ചരിത്ര സ്ഥാനം കൂടിയാണ് ഇത്, മഹാബലേശ്വറിൽ നിന്നും 22 കിലോമീറ്റർ അകലെയാണുള്ളത്.

PC:Dhananjay Odhekar

ലിംഗ്മല വെള്ളച്ചാട്ടം

ലിംഗ്മല വെള്ളച്ചാട്ടം

പ്രകൃതി സൗന്ദര്യം തേടിയെത്തുന്നവരുടെ പ്രിയപ്പെട്ട കാഴ്ചയാണ് ലിംഗ്മല വെള്ളച്ചാട്ടം. കാടിനുള്ളിലൂടെയുള്ള നടത്തത്തിന്റെ ഒടുവിൽ മാത്രം എത്തിച്ചേരുന്ന ഇത് ഫോട്ടോഗ്രഫിക്കും സാഹസികതയ്ക്കും ഒക്കെ യോജിച്ച ഇടം കൂടിയാണ്. ജൂലൈ മുതൽ ഡിസംബർ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ ഏറ്റവും യോജിച്ചത്.

PC:Omkarsawant1996

തപോല

തപോല

മിനി കാശ്മീർ എന്നറിയപ്പെടുന്ന തപോലയാണ് അടുത്ത ആകർഷണം. കാടിനുള്ളിലൂടെയുള്ള സാഹസികത നിറ‍ഞ്ഞ ട്രക്കിങ്ങും അതുകഴിഞ്ഞുള്ള പുൽമേടും ബോട്ട് യാത്രയും ഇതിന്റെ പ്രത്യേകതകളാണ്.

പാഴ്സി പോയിന്‍റ്

പാഴ്സി പോയിന്‍റ്

ഒരു കാലത്ത് പ്രകൃതി സൗന്ദര്യം കൊണ്ട് പാഴ്സി വിശ്വാസികളുടെ പ്രിയ ഇടമായിരുന്നതാണ് പാഴ്സി പോയിന്‍റ്. താഴ്വരയുടെ മനോഹരമായ കാഴ്ചയാണ് ഇവിടെ നിന്നും ലഭിക്കുക.

 ബാബിങ്ടൺ പോയിന്‍റ്

ബാബിങ്ടൺ പോയിന്‍റ്

സമുദ്ര നിരപ്പിൽ നിന്നും 1294 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വ്യൂ പോയിന്‍റാണ് ബാബിങ്ടൺ പോയിന്‍റ്. കാടിനുള്ളിലെ കാഴ്ചകളിൽ താല്പര്യമുള്ളവർക്ക് ആസ്വദിച്ച് സമയം ചിലവഴിക്കുവാൻ യോജിച്ച ബാബിങ്ടൺ പോയന്‍റ് മഴക്കാലത്താണ് അതിന്‍റെ പൂർണ്ണമായ ഭംഗിയിലെത്തുക.

PC:Sagar chauhan bk

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more