Search
  • Follow NativePlanet
Share
» »പല്ലവൻമാരുടെ കാലത്തേക്ക് ഒരു സഞ്ചാരം

പല്ലവൻമാരുടെ കാലത്തേക്ക് ഒരു സഞ്ചാരം

By Maneesh

പല്ലവൻമാരുടെ രണ്ടാമത്തെ തലസ്ഥാനമായിരുന്നു ഒരിക്കൽ മഹാബലിപുരം. ഇന്ത്യയിലെ തന്നെ പേരുകേട്ട തുറമുഖ നഗരം. പ്രശസ്തമായ കോറമണ്ഡൽ തീരത്താണ് സമ്പന്നമായ ചരിത്രത്തെ നെഞ്ചോട് ചേർത്ത് വച്ച് മഹാബലിപുരം ഉറങ്ങുന്നത്. മാമല്ലപുരം എന്നാണ് മഹാബലിപുരത്തിന്റെ ഇപ്പോഴത്തെ പേര്. ചെന്നൈയിൽ നിന്ന് 60 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ നിന്ന് ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.

മണൽതിട്ടകൾ നിറഞ്ഞ വെറുമൊരു ബീച്ച് മാത്രമല്ല മഹാബലിപുരം. പല്ലവർ ഭരിച്ചതിന്റെ രാജകീയ അവശിഷ്ടങ്ങളുടെ കൗതുക ലോകം തന്നെയുണ്ട് മഹാബലിപുരത്ത്. കരിങ്കല്ലിൽ തീർത്ത, ആർക്കും തകർക്കാൻ ആവാത്ത വിസ്മയങ്ങൾ നിങ്ങൾക്ക് മഹാബലിപുരം സന്ദർശിക്കുമ്പോൾ കാണാം.

പല്ലവരാജാവായ നരസിംഹ വർമ്മൻ ഒന്നാമന്റെ കാലത്താണ് മഹാബലിപുരം മാമല്ലപുരം എന്ന് നാമകരണം ചെയ്തത്. പല്ലവൻമാരുടെ ഭരണകാലത്ത് സമ്പന്നമായിരുന്ന മഹാബലിപുരത്തെ അടുത്തറിയാൻ നമുക്ക് അവിടെ വരെ ഒന്ന് സന്ദർശിക്കാം. നമുക്ക് മഹാബലിപുരത്തേക്ക് യാത്ര തിരിക്കാം.

ദൈവത്തിന് പോലും അസൂയ

ദൈവത്തിന് പോലും അസൂയ

മഹാബലിപുരത്തെ നിർമ്മാണ വൈവിധ്യങ്ങൾ സൂഷ്മാമായി പഠിച്ച പുരവസ്തു ഗവേഷകർ പറയുന്നത്, ഒരു കാലത്ത് സമ്പന്നമായിരുന്ന ബുദ്ധമതത്തിൻമേൽ ഹിന്ദുമതം കൈവരിച്ച നേട്ടങ്ങളുടെ അടയാളപ്പെടുത്തലുകളാണ് പല നിർമ്മിതികളുമെന്നാണ്. ക്ഷേത്രങ്ങളുടെ നിർമ്മാണത്തിലൊക്കെ ബുദ്ധമതത്തിന്റെ സ്വാധീനങ്ങൾ കാണാം. എന്നാൽ അതൊക്കെ പിന്നീട് തകർക്കപ്പെടുകയായിരുന്നു. നൂറ്റാണ്ടുകൾ മുൻപ് ഉണ്ടായ ഒരു വെള്ളപ്പൊക്കത്തോടെയാണ് മഹാബലിപുരത്തെ പല നിർമ്മാണം വിസ്മയങ്ങളും തകർന്നത്. ദൈവത്തിന് പോലും ഒരു പക്ഷെ ഈ നിർമ്മിതിയിൽ അസൂയ കാണുമായിരിക്കും.

ചിത്രത്തിന് കടപ്പാട് : Jram23

ദൈവങ്ങൾ എല്ലാവരും

ദൈവങ്ങൾ എല്ലാവരും

ക്രിസ്തുവിന് മുൻപ് ഏഴാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഈ വിസ്മയം നരസിംഹവർമ്മൻ രണ്ടാമന്റെ കാലത്താണ് നവീകരിച്ചത്. രണ്ട് ശിവ ക്ഷേത്രങ്ങൾ, രണ്ട് വിഷ്ണു ക്ഷേത്രങ്ങൾ, ദുർഗ്ഗയുടേയും നരസിംഹത്തിന്റേയും കല്ലിൽ കൊത്തിയെടുത്ത രൂപങ്ങൾ തുടങ്ങിയവയാന് ഇവിടുത്തെ വിസ്മയങ്ങൾ. വിഷ്ണുവിന്റെ അനന്തശയനമാണ് ഇവിടുത്തെ പ്രധാന വിസ്മയങ്ങളിൽ ഒന്ന്.

ചിത്രത്തിന് കടപ്പാട് : seeveeaar

തർക്കം തുടരട്ടേ

തർക്കം തുടരട്ടേ

മഹാബലിപുരത്തെ ഒരു ശില്പമാണ് ഇത്. ഇപ്പോഴും ഈ ശിൽപം തർക്ക വിഷയമാണ്. ചിലർ പറയുന്നത് ഈ ശിൽപ്പത്തിലൂടെ അർജുനന്റെ തപസാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ്. എന്നാൽ ഗംഗാദേവി ഭൂമിയിലേക്ക് പതിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് മറുപക്ഷം. തർക്കം തുടരട്ടേ

ചിത്രത്തിന് കടപ്പാട് : russavia

ഗുഹയ്ക്കുള്ളിലെ ദൈവങ്ങൾ

ഗുഹയ്ക്കുള്ളിലെ ദൈവങ്ങൾ

മഹാബലിപുരത്തെ ക്ഷേത്രങ്ങൾക്ക് രണ്ട് കിലോമീറ്റർ അകലെയായിട്ട് ഒരു ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. വരാഹ ഗുഹാക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. വിഷ്ണുവിന്റെ വരാഹ അവതാരത്തെയാണ് ഇവിടെ പൂജിക്കുന്നത്.

ചിത്രത്തിന് കടപ്പാട് :Phaneesh N

അഞ്ച് രഥങ്ങൾ

അഞ്ച് രഥങ്ങൾ

പാണ്ഡവർക്കും അവരുടെ ഭാര്യയായ ദ്രൗപതിക്കും വേണ്ടി സമർപ്പിച്ചിട്ടുള്ളതാണ് ശിലയിൽ നിർമ്മിച്ച ഈ അഞ്ച് രഥങ്ങൾ.

ചിത്രത്തിന് കടപ്പാട് : Sistak

ധർമ്മരാജ രഥം

ധർമ്മരാജ രഥം

മൂന്ന് സ്റ്റെപ്പുകളായിട്ടാണ് ധർമ്മരാജ രഥം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. നാഗരി ലിപിയിൽ കൊത്തിയെടുത്ത ശിലാലിഖിതങ്ങളും ഇവിടെ കാണാം. ദൈവങ്ങളുടെ ദേവഗണങ്ങളുടേയും ശില്പങ്ങളും ഇതിൽ കൊത്തിവച്ചിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട് : russavia

അർജുന രഥം

അർജുന രഥം

ധർമ്മരാജ രഥം നിർമ്മിക്കുന്നതിന് മുൻപ് നിർമ്മിക്കപ്പെട്ടതാണ് അർജുന രഥം എന്നാണ് കരുതപ്പെടുന്നത്. ദ്രൗപതിരഥത്തിന് അടുത്തായാണ് അർജുന രഥം സ്ഥിതി ചെയ്യുന്നത്.

ഭീമ രഥം

ഭീമ രഥം

പാണ്ഡവരിൽ രണ്ടാമനായ ഭീമന്റെ പേരിൽ നിർമ്മിച്ചിട്ടുള്ള രഥമാണ് ഇത്. പഞ്ച രഥങ്ങളിൽ പെട്ടതാണ് ഈ രഥവും.

ചിത്രത്തിന് കടപ്പാട് : russavia

നകുല സഹദേവ രഥം

നകുല സഹദേവ രഥം

പഞ്ച രഥങ്ങളിൽ ഏറ്റവും ലളിതമായാ രഥമാണ് നകുല സഹദേവ രഥം. ഈ രഥത്തിന് പുറമേ നിർമ്മിച്ച ആനയുടെ ശില്പമാണ് ഏറെ കൗതുകം ഉണ്ടാക്കുന്ന ഒന്ന്.

ചിത്രത്തിന് കടപ്പാട് : Sandip Nirmal

ദ്രൗപദി രഥം

ദ്രൗപദി രഥം

ദ്രൗപദി രഥത്തിനുള്ളിലാണ് ദുർഗ്ഗാദേവതയുടെ സ്ഥാനം. ഒരു ഗ്രാമീണ വീടിന്റെ രൂപത്തിലാണ് ഈ രഥം നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

ചിത്രത്തിന് കടപ്പാട് : Sharda Crishna

അതിശയം തീരില്ല

അതിശയം തീരില്ല

ഒരു കാലത്ത് കാഞ്ചിപുരം അടക്കി ഭരിച്ച പല്ലവ‌ന്മാരുടെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട അതിശയങ്ങൾ എത്രകണ്ടാലും തീരില്ല. ലോകം കണ്ട നിർമ്മാണ വൈദഗ്ധ്യങ്ങളിൽ ഒന്നാണ് ഇത്.

ചിത്രത്തിന് കടപ്പാട് :shandysnaps

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X