Search
  • Follow NativePlanet
Share
» »ശിവലിംഗവും ബുദ്ധരൂപവും ഒരുമിച്ച് സ്ഥിതി ചെയ്യുന്ന അപൂർവ്വ ക്ഷേത്രം

ശിവലിംഗവും ബുദ്ധരൂപവും ഒരുമിച്ച് സ്ഥിതി ചെയ്യുന്ന അപൂർവ്വ ക്ഷേത്രം

സമയത്തിന്റെ നാഥനായ ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം....

അപൂർവ്വങ്ങളായ ക്ഷേത്രങ്ങൾ കൊണ്ട് പ്രസിദ്ധമായ നാടാണ് പശ്ചിമബംഗാളും അവിടുത്തെ ഡാർജലിങ്ങും. മനോഹരമായ സ്ഥലങ്ങൾ കൊണ്ട് സമ്പന്നമായ ഇവിടെ എത്തുന്നവരിൽ വിശ്വാസികളും ധാരാളമുണ്ട്. അപൂർവ്വമായ നിർമ്മിതി കൊണ്ടും വിചിത്രമായ വിശ്വാസങ്ങൾ കൊണ്ടും ഹൃദയത്തിൽ ഇടം പിടിക്കുന്ന ഇവിടുത്തെ ഒരു പ്രധാന ക്ഷേത്രമാണ് മഹാകാൽ മന്ദിർ. സമയത്തിന്റെ നാഥനായ ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം....

ഡാർജിലിങ്ങിലെ പുണ്യ ക്ഷേത്രം

ഡാർജിലിങ്ങിലെ പുണ്യ ക്ഷേത്രം

ഡാർജിലിങ്ങിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായാണ് മഹാകാൽ മന്ദിർ അറിയപ്പെടുന്നത്. പ്രദേശവാസികൾ വിശുദ്ധ മല എന്നു വിളിക്കുന്ന ഒരു കുന്നിന്റെ മുകളിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ ധാരളമുണ്ട്. നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ഈ ക്ഷേത്രമുള്ളത്.

PC:Wikipedia

ബുദ്ധരും ഹൈന്ദവരും പങ്കിടുന്ന അൾത്താര

ബുദ്ധരും ഹൈന്ദവരും പങ്കിടുന്ന അൾത്താര

ബുദ്ധമതത്തിലും ഹൈന്ദവ മതത്തിലും പെട്ടവർ ഒരുപോലെ വിശുദ്ധമായി കാണുന്ന ഒരു അപൂർവ്വ ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്‍റെ അൾത്താര രണ്ടു വിഭാഗക്കാരും പങ്കിട്ട് ഉപയോഗിക്കുന്നിടത്താണ് ഇതിന്റെ പ്രത്യേകതയുള്ളത്.

PC:Kailas98

 ബുദ്ധ ക്ഷേത്രമായിരുന്നിടം

ബുദ്ധ ക്ഷേത്രമായിരുന്നിടം

ഇപ്പോൾ ഇവിടെ നിലനില്‍ക്കുന്ന ക്ഷേത്രത്തിന്റെ സ്ഥാനത്ത് നേരത്തെ ഒരു ബുദ്ധക്ഷേത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് വിശ്വാസം. ഡോർജെ-ലിങ് എന്നു പേരായ ഈ ക്ഷേത്രം ലാമാ ഡോർജെയ് റിൻസിങ്ങ് 1765 ൽ സ്ഥാപിച്ചതാണ്. പിന്നാട് കഥകൾ പറയുന്നതനുസരിച്ച് മൂന്നു ശിവലിംഗങ്ങൾ ഈ ക്ഷേത്രത്തിനു സമീപം പ്രത്യക്ഷപ്പെട്ടുവത്രെ. ബ്രഹ്മ, വിഷ്ണു, മഹേശ്വർ എന്നിവരെ പ്രതിനിധീകരിക്കുന്ന മൂന്നു ശിവലിംഗങ്ങളായിരുന്നുവത്രെ അത്. 1782 ലാണ് ഇത് സംഭവിക്കുന്നത്. പിന്നീട് 1815 ആയപ്പോഴേയ്ക്കും ബുദ്ധ ക്ഷേത്രം പൂർണ്ണമായും നശിച്ചു പിന്നീട് ഇവിടെ നിന്നും ഒന്നര മൈല്‍ ദൂരത്തിലുള്ള ബൂട്ടിയ ബസ്റ്റിയിലേക്ക് ബുദ്ധ ക്ഷേത്രത്തെ മാറ്റി സ്ഥാപിക്കുകയും ചെയ്തു.
ഡാർജലിങ്ങിന് ആ പേരു വന്നതിനു പിന്നിൽ ഈ ക്ഷേത്രമാണെന്നും ഒരു വിശ്വാസമുണ്ട്.

ഡാർജലിങ്ങിന്റെ തുടക്കം

ഡാർജലിങ്ങിന്റെ തുടക്കം

ഇന്നു ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥാനത്താണ് ഡാർജലിങിലെ സംസ്കാരത്തിന് തുടക്കം കുറിച്ചത് എന്നാണ് കരുതുന്നത്. ആളുകൾ ഒരുമിച്ചു കൂടിയിരുന്നതും മറ്റും ഇവിടെയായിരുന്നു എന്നാണ് കരുതുന്നത്. ഇവിടെ നിന്നുമാണ് മറ്റു സ്ഥലങ്ങളിലേക്ക് ആളുകൾ പോയത്. മാത്രമല്ല, സിക്കിമിലെ രാജവംശത്തിൻരെ കീഴിലായിരുന്നു ഇവിടമെന്നും കഥകളുണ്ട്.

ശിവലിംഗവും ബുദ്ധരൂപവും ഒരുമിച്ച് സ്ഥിതി ചെയ്യുന്ന അപൂർവ്വ ക്ഷേത്രം

ഇന്ന് ഇവിടെയുള്ളത് ഒരു ശിവക്ഷേത്രമാണ്. വൃത്താകൃതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നടുവിലായി ശിവലിംഗം സ്ഥാപിച്ചിട്ടുണ്ട്. മറ്റൊരു പ്രത്യേകത എന്നത് ഈ ശിവലിംഗത്തോട് ചേർന്നു തന്നെ ബുദ്ധരൂപങ്ങളും സ്ഥാപിച്ചിട്ടുണ്ട് എന്നതാണ്.

 ശിവരാത്രി

ശിവരാത്രി

ബുദ്ധ വിശ്വാസികളുടെ തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം ശിവരാത്രിയാണ്. അന്നേ ദിവസം ഇവിടുത്തെ എല്ലാ ഭാഗങ്ങളിലും നിന്നും ധാരാളം ആളുകൾ എത്താറുണ്ട്. ഹൈന്ദവ പുരോഹിതനും ബുദ്ധ സന്യാസിയും ചേർന്ന് ഒരുമിച്ച് പൂജകൾ നടത്തുന്നത് ഇവിടെ മാത്രം കാണുവാൻ കഴിയുന്ന ഒരു കാഴ്ചയാണ്.
സരസ്വതി പൂജ, ഗണേഷ് പൂജ, ഹനുമാൻ പൂജ, ദുര്ഡഗാ മാതാ പൂജ തുടങ്ങിയവയും ഇവിടെ നടത്താറുണ്ട്. കൂടാതെ ബുദ്ധ ജയന്തിയും ഇവിടുത്തെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഡാർജിലിങ്ങിലെ മാൾ റോഡിനോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചൗരാസ്തയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒരു കുന്നിനു മുകളിലാണല്ലോ ഉള്ളത്. ഇവിടേക്ക് കാൽനടയായി മാത്രമേ എത്തുവാൻ സാധിക്കുകയുള്ളൂ.

ഒരിക്കല്‍ തകര്‍ന്നടിഞ്ഞ ധനുഷ്‌കോടി..നിഗൂഢതകള്‍ ഇനിയും ഇവിടെ ബാക്കിയോ?ഒരിക്കല്‍ തകര്‍ന്നടിഞ്ഞ ധനുഷ്‌കോടി..നിഗൂഢതകള്‍ ഇനിയും ഇവിടെ ബാക്കിയോ?

ക്രിസ്ത്യാനികൾ പറയുന്നു ആദം നിർമ്മിച്ച പാലമാണിതെന്ന്...ഹൈന്ദവർക്കാകട്ടെ ഇത് രാമന്റെ പാലമാണ്. എന്താണ് സത്യം?ക്രിസ്ത്യാനികൾ പറയുന്നു ആദം നിർമ്മിച്ച പാലമാണിതെന്ന്...ഹൈന്ദവർക്കാകട്ടെ ഇത് രാമന്റെ പാലമാണ്. എന്താണ് സത്യം?

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന പത്മനാഭന്റെ നാട്ടിലെ ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന പത്മനാഭന്റെ നാട്ടിലെ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X