Search
  • Follow NativePlanet
Share
» »ഒരു ഗ്രാമത്തിലെ 9 നന്ദി ക്ഷേത്രങ്ങൾ..രോഗങ്ങൾ അകറ്റുന്ന ക്ഷേത്രക്കുളം...വിശ്വസിച്ചേ മതിയാവൂ!!

ഒരു ഗ്രാമത്തിലെ 9 നന്ദി ക്ഷേത്രങ്ങൾ..രോഗങ്ങൾ അകറ്റുന്ന ക്ഷേത്രക്കുളം...വിശ്വസിച്ചേ മതിയാവൂ!!

നല്ലമലയിലെ ഒൻപത് നന്ദി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന മഹാനന്ദി ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

മഹാനന്ദി ക്ഷേത്രം....ആന്ധ്രാ പ്രദേശിലെ കുർനൂൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പുണ്യ ക്ഷേത്രം..ആന്ധ്രയ്ക്ക് പുറത്തുനിന്നുള്ളവർക്ക് അത്ര പരിചിതമല്ലെങ്കിലും ഈ നാട്ടുകാർക്ക് ഏറെ പ്രത്യേകതകളും കഥകളും പറയുവാനുണ്ട് മഹാനന്ദി ക്ഷേത്രത്തെക്കുറിച്ച്. നിഗൂഢതകൾ ഉറങ്ങുന്ന നല്ലമല കുന്നുകൾക്കിടയിൽ ആയിരത്തിയഞ്ഞൂറ് വർഷം പഴക്കമുള്ള മഹാനന്ദി ക്ഷേത്രത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്. നല്ലമലയിലെ ഒൻപത് നന്ദി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന മഹാനന്ദി ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

മഹാനന്ദി ഗ്രാമം

മഹാനന്ദി ഗ്രാമം

കാടുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ആന്ധ്രാ പ്രദേശിലെ കുർണൂൽ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് മഹാനന്ദി. ആന്ധ്രയിലെ ഒരു ചെറിയ ഗ്രാമം എന്നതിൽ നിന്നും മാറി ഹൈന്ദവ വിശ്വാസികൾക്കിടയിൽ ഏറെ പ്രശസ്തമായ ഇടമായി ഇവിടം മാറിയിട്ടുണ്ട്. അതിനു കാരണം മറ്റൊന്നുമല്ല

PC: Adityamadhav83

15 കിലോമീറ്ററിലെ 9 നന്ദി ക്ഷേത്രങ്ങൾ

15 കിലോമീറ്ററിലെ 9 നന്ദി ക്ഷേത്രങ്ങൾ

മഹാനന്ദി ഗ്രാമത്തിനു 15 കിലോമീറ്റർ ചുറ്റളവിലായി 9 നന്ദി ക്ഷേത്രങ്ങളാണ് കാണുവാൻ സാധിക്കുക. മഹാനന്ദി, ശിവ നന്ദി, വിനായക നന്ദി, സോമ നന്ദി, ഗരുഡ നന്ദി, സൂര്യ നന്ദി, കൃഷ്ണ നന്ദി അഥവാ വിഷ്ണു നന്ദി, നാഗ നന്ദി എന്നിങ്ങനെയാണ് ഒൻപത് നന്ദി ക്ഷേത്രങ്ങളുടെയും പേരുകൾ. നവനന്ദി എന്നാണ് ഈ ക്ഷേത്രങ്ങളെ ഒരുമിച്ച് വിശേഷിപ്പിക്കുക.

PC:Yvramr

മഹാനന്ദീശ്വര ക്ഷേത്രം

മഹാനന്ദീശ്വര ക്ഷേത്രം

ഈ ഒൻപത് ക്ഷേത്രങ്ങളിൽ നമ്മുടെ മഹാഹന്ദി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മഹാനന്ദി ക്ഷേത്രം. മഹാനന്ദീശ്വര ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. കാടുകൾക്കുള്ളില ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ചരിത്ര പരമായും വിശ്വസപരമായും പ്രത്യേകതകൾ ഒരുപാടുണ്ട്. ഏകദേശം 1500 വർഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രങ്ങൾക്ക് എന്നാണ് പറയപ്പെടുന്നത്. ഇവിടെ നിന്നും കണ്ടെടുത്ത പത്താം നൂറ്റാണ്ടിലെ ലിഖിതങ്ങൾ അനുസരിച്ച് എണ്ണമറ്റ തവണ ഈ ക്ഷേത്രം പുനർ നിർമ്മാണത്തിനും പുനരുദ്ധാരണത്തിനും വിധേയമായിട്ടുണ്ടത്രെ.

PC:Yvramr

 ശുദ്ധജലാശയം

ശുദ്ധജലാശയം

ഒരുപാട് പ്രത്യേകതകൾ ഉണ്ടെങ്കിലും എടുത്തുപറയേണ്ട ഒന്ന് ഇവിടുത്തെ ശുദ്ധ ജലാശയമാണ്. കല്യാണി അഥവാ പുഷ്കർണി എന്നാണ് ഇതിനെ വിശ്വസികള്‍ വിളിക്കുന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണ രീതി ചാലൂക്യ വംശത്തിന്റെ വൈദഗ്ദ്ധ്യം വിളിച്ചു പറയുമ്പോൾ ക്ഷേത്രക്കുളത്തിന്റ സാമീപ്യം അടയാളപ്പെടുത്തുന്നത് വിശ്വകർമ്മ വംശത്തെയാണ്. ഇവിടുത്തെ പ്രധാന ക്ഷേത്രത്തിനു ചുറ്റുമായി മൂന്നു കുളങ്ങളാണുള്ളത്.

PC: rajaraman sundaram

ക്ഷേത്രത്തിനുള്ളിലൂടെ കുളത്തിലേക്ക്

ക്ഷേത്രത്തിനുള്ളിലൂടെ കുളത്തിലേക്ക്

ഇവിടുത്തെ നിർമ്മാണ രീതികൾ ആരെയും അത്ഭുതപ്പെടുത്തുന്ന വിധത്തിലുള്ളതാണ്. പ്രധാന ക്ഷേത്രത്തിനു സമീപം മൂന്ന് കുളങ്ങളാണുള്ളത്. കവാടത്തിനരുകിലായി തന്നെ ആദ്യ രണ്ടു കുളങ്ങൾ കാണാം. അടുത്ത കുളത്തിനുള്ളിലേക്ക് കടക്കുവാൻ ക്ഷേത്രത്തിനുള്ളിലൂടെ വേണം പോകുവാൻ.

PC:rajaraman sundaram

എല്ലായ്പ്പോഴും അഞ്ചടി

എല്ലായ്പ്പോഴും അഞ്ചടി

സവിശേഷമായ രീതിയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ പ്രധാന കുളത്തിൽ എല്ലായ്പ്പോളും അഞ്ചടി ആഴത്തിൽ വെള്ളം കാണും. 60 സ്ക്വയർഫീറ്റിലുള്ള ക്ഷേത്രത്തിൽ വിശ്വാസികൾക്ക് ഇറങ്ങുവാനും സ്നാനം നടത്തുവാനും സൗകര്യമുണ്ട്. എന്നാൽ അഞ്ചടി ഉയരത്തിൽ വെള്ളം നിൽക്കുന്നതിനാൽ അഞ്ച് മണിക്കു ശേഷം ഇതിലേക്ക് ആളുകളെ പ്രവേശിപ്പിക്കാറില്ല.
ഇതിന്റെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് ഏതു സീസണാണെങ്കിലും ഇതിനെ വെള്ളത്തിന്റെ അളവിന് ഒരു മാറ്റവും സംഭവിക്കില്ല എന്നതു
PC:rajaraman sundaram

ശിവലിംഗത്തിൽ നിന്നും ഉത്ഭവിക്കുന്ന ഉറവ

ശിവലിംഗത്തിൽ നിന്നും ഉത്ഭവിക്കുന്ന ഉറവ

ക്ഷേത്രക്കുളത്തിലെ വെള്ളം ഇവിടുത്തെ ശിവലിംഗത്തിൽ നിന്നും ഉത്ഭവിക്കുന്നതാണ് എന്നാണ് വിശ്വാസം. ശ്രീകോവിലിനുള്ളിലെ ശിവലിംഗത്തിനു താഴെ നിന്നാണ് ഇതിന്റെ ഉറവ പൊട്ടുന്നത്. ഇവിടെ ശിവലിംഗത്തിൽ കൈകൾവെച്ച് പ്രാർഥിക്കുവാനും സൗകര്യമുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ഈ ഉറവയിൽ സ്പർശിക്കുവാനും സാധിക്കും. സാധാരണ ക്ഷേത്രങ്ങളിൽ പ്രധാന പ്രതിഷ്ഠയെ വിശ്വാസകളിൽ നിന്നും അകറ്റി, ദൂരെ നിന്നും കാണുവാൻ മാത്രം സാധിക്കുന്ന രീതിയിൽ ശ്രീകോവിവിൽ സൂക്ഷിക്കുന്നതിൽ നിന്നും വ്യത്യസ്തനമാണ് ഇവിടെ.

PC:Pranayraj1985

രോഗങ്ങൾ സുഖപ്പെടുത്തുവാന്‍

രോഗങ്ങൾ സുഖപ്പെടുത്തുവാന്‍

ഇവിടുത്തെ കുളത്തിലെ ജലത്തിന് ഒട്ടേറെ അത്ഭുത സിദ്ധികൾ ഉണ്ടത്രെ. ക്രിസ്റ്റൽ പോല തെളിമയാർന്ന ജലമാണ് ഇവിടെയുള്ളത്. രോഗങ്ങള്‍ ഭേദമാകുവാൻ ഇവിടുത്തെ കുളത്തിലെത്തി മുങ്ങി നിവർന്നാൽ മതിയത്രെ. ക്ഷേത്രക്കുളത്തിൽ നിന്നും പുറത്തുപോകുന്ന ജയം 2000 ഏക്കറോളം വരുന്ന സമീപത്തെ കൃഷിഭൂമികളെ നനയിപ്പിക്കുന്നുമുണ്ട്.

PC:rajaraman sundaram

തണുപ്പിൽ ചൂടും ചൂടിൽ തണുപ്പും

തണുപ്പു കാലത്ത് ഈ കുളത്തിൽ നിന്നും വരുന്ന വെള്ളത്തിന് കടുത്ത ചൂടും ചൂടു കാലത്ത് നല്ല തണുപ്പും ആയിരിക്കുമത്രെ.
സാധാരണയായി പുലർച്ചെ സമയങ്ങളിൽ വെള്ളചത്തിന് കഠിനമായ ചൂട് ആയിരിക്കും. പിന്നീട് നേരം വെളുക്കുന്നതനുസരിച്ച് ചൂട് കുറഞ്ഞ് തണുക്കുകയാണ് പതിവ്.

നല്ലമല

നല്ലമല

ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണമാണ് നല്ലമല കാടുകൾ. ഒട്ടേറെ വിചിത്രമായ കാര്യങ്ങള്‍ ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഇടമാണ് നല്ലമല കാടുകൾ.പുരാണത്തിലെ ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവ് ചിരഞ്ജീവിയായി വസിക്കുന്ന, അപൂര്‍വ്വമായ ഉറുമ്പുകളും ചിലന്തികളും അധിവസിക്കുന്ന ഇടമാണത്രെ നല്ലമല. ഇതിന്റെ രഹസ്യങ്ങൾ ചിത്രീകരിച്ച് പുറത്തെത്തിക്കുവാൻ നോക്കിയവർ പിന്നീട് പുറംലോകം കണ്ടിട്ടില്ല എന്നാണ് പറയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും പ്രായംചെന്ന ശിലകൾ

ലോകത്തിലെ ഏറ്റവും പ്രായംചെന്ന ശിലകൾ

ഭൂമിശാസ്ത്രപരമായ ഒട്ടേറെ പ്രത്യേകതകൾ ഈ കാടിനുണ്ട്. പൂര്‍വ്വഘട്ടത്തിന്റെ ഭാഗമായ കുന്നുകളാണ് നല്ലമല കാടുകള്‍. ആയിരത്തി ഒരുന്നൂറ് മീറ്റര്‍ വരെ ഉയരമുള്ള മലകൾ ഇവിടെ കാണാം. ലോകത്തിലെ ഏറ്റവും പ്രായമുള്ള ശിലകൾ ഇവിടെയാണത്രെ കാണപ്പെടുന്നത്.

ചിരഞ്ജീവി വസിക്കുമിടം

ചിരഞ്ജീവി വസിക്കുമിടം

ഹിന്ദു പുരാണത്തിലെ ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവ് ചിരഞ്ജീവിയായി ഇവിടെ നല്ലനല കാടിനുള്ളില്‍ വസിക്കുന്നുണ്ടെന്ന് ഒരു വിശ്വാസമുണ്ട്. അഞ്ച് ചിരചിരഞ്ജീവികളില്‍ ഒരാളായ അശ്വത്ഥാമാവിന്റെ പേരില്‍ ഭാരതത്തില്‍ ഒരു ക്ഷേത്രം മാത്രമേയുള്ളു. അതിപുരാതനമായ ഇത് നല്ലമല കാടുകള്‍ക്കുള്ളിലാണത്രെ. അത് കൂടാതെ ശിവന്റെ അപൂർവ്വമായ 12 ക്ഷേത്രങ്ങളും ഈ കാടിനുള്ളിലുണ്ടത്രെ.

പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രങ്ങളും അഘോരികളും

പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രങ്ങളും അഘോരികളും

കേൾക്കുമ്പോൾ വിശ്വസിക്കുവാൻ കഴിയാത്ത പല കാര്യങ്ങളും ഇവിടെ നടക്കുന്നുണ്ടത്രെ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഘോരികൾ ഇവിടെ എത്തി പ്രാർഥനകളും വിചിത്രമായ പൂജകളും നടത്താറുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. മരണത്തിന്റെ കാട് എന്നറിയപ്പെടുന്ന ഇവിടെ പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രങ്ങളുടെയും കെട്ടിടങ്ങളുടെയും ബാക്കിയായ പൂജകളുടെയും ഒക്കെ അവശിഷ്ടങ്ങളും കാണാന്‍ സാധിക്കും.

 എവിടെയാണീ അത്ഭുതമല

എവിടെയാണീ അത്ഭുതമല

ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍, പ്രകാശം, കഡപ്പ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന പൂര്‍വ്വഘട്ടത്തിന്റെ ഭാഗമാണ് നല്ലമല. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തിന് സമാന്തരമായ രീതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഒരറ്റം അവസാനിക്കുന്നത് പലനാട് പീഠഭൂമിയിലും മറുവശം തിരുപ്പതി കുന്നുകളിലും അവസാനിക്കുന്നു.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ആന്ധ്രാ പ്രദേശിലെ കുർനൂൽ ജില്ലയിലാണ് മഹാനന്ദി സ്ഥിതിത ചെയ്യുന്നത്. നല്ലമല കുന്നുകൾക്കു സമീപത്തെ നന്ദ്യാലിൽ നിന്നും 21 കിലോമീറ്റര്‍ അകലെയാണ് മഹാനന്ദി സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിൽ നിന്നും കുർനൂലിലേക്ക് 215 കിലോമീറ്റർ ദൂരമുണ്ട്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ നന്ദ്യാലിലാണ് ഉള്ളത്. നന്ദ്യാലിൽ നിന്നും 17 കിലോമീറ്റർ ദൂരമുണ്ട് ഗ്രാമത്തിലേക്ക്.

ശിവശക്തിയുടെ സ്രോതസ്സായ ജ്യോതിർലിംഗ ക്ഷേത്രങ്ങൾ ശിവശക്തിയുടെ സ്രോതസ്സായ ജ്യോതിർലിംഗ ക്ഷേത്രങ്ങൾ

ബുദ്ധന് ജ്ഞാനോദയം ലഭിച്ച ബോധ് ഗയയിലൂടെ ഒരു യാത്ര ബുദ്ധന് ജ്ഞാനോദയം ലഭിച്ച ബോധ് ഗയയിലൂടെ ഒരു യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X