Search
  • Follow NativePlanet
Share
» »ഏറ്റവും ചിലവ് കുറഞ്ഞ ആഢംബര യാത്രയ്ക്ക് മഹാരാജാസ് എക്സ്പ്രസ്

ഏറ്റവും ചിലവ് കുറഞ്ഞ ആഢംബര യാത്രയ്ക്ക് മഹാരാജാസ് എക്സ്പ്രസ്

ഒരു മഹാരാജാവിനെപ്പോലെ, അല്ലെങ്കിൽ റാണിയെപ്പോലെ യാത്രികനെ പരിഗണിക്കുന്ന മഹാരാജാസ് എക്സ്പ്രസിന്റെ വിശേഷങ്ങളിലേക്ക്...

നമ്മു‌ടെ നാടിനെ അറിയുവാനുളള ഏറ്റവും എളുപ്പവഴികളിലൊന്ന് ട്രെയിന്‍ യാത്രയാണ്. നാടിന്റെ നടുവിലൂട‌‌െ കീറിമുറിച്ചു പോകുന്ന പാളങ്ങളിലൂടെ, ഒരിക്കലും കാണാത്ത നാടും നഗരവും പിന്നിട്ടുള്ള ട്രെയിൻ യാത്രയോളം സുഖം മറ്റൊന്നിനും തരാനാകില്ല.
എന്നാൽ മിക്കപ്പോഴും മിക്കവർക്കും ട്രെയിന്‍ യാത്രകൾ ദുരിതം മാത്രമേ സമ്മാനിച്ചിട്ടുണ്ടാവുകയുള്ളൂ. സൂചി വീഴുവാൻ സ്ഥലമില്ലാതെ തിങ്ങി നിറഞ്ഞു നിൽക്കുന്ന കോച്ചുകളും എത്ര കറങ്ങിയാലും കാറ്റ് വരാതെ ശബ്ദം മാത്രം വരുന്ന ഫാനുകളും മിന്നിക്കത്തുന്ന ലൈറ്റുകളും ഒരിക്കലെങ്കിലും ട്രെയിൻ യാത്രയിൽ അലോസരപ്പെടുത്താത്തവരുണ്ടാവില്ല. എന്നാൽ ഇതൊന്നുമല്ലാത്ത മറ്റുചില ട്രെയിനുകൾ കൂടിയുണ്ട്. ആഢംബരത്തിൻറെ അവസാന വാക്കായി പാളത്തിലൂടെ ഓടിയെത്തുന്ന ട്രെയിനുകൾ. അതിൽ പ്രധാനി മഹാരാജാസ് ട്രെയിനാണ്. ഒരു മഹാരാജാവിനെപ്പോലെ, അല്ലെങ്കിൽ റാണിയെപ്പോലെ യാത്രികനെ പരിഗണിക്കുന്ന, സൗകര്യങ്ങൾ നല്കുന്ന മഹാരാജാസ് എക്സ്പ്രസിന്റെ വിശേഷങ്ങളിലേക്ക്...

മഹാരാജാസ് ട്രെയിൻ

മഹാരാജാസ് ട്രെയിൻ

ട്രെയിൻ യാത്രയിലെ ആഢംബരം അനുഭവിക്കുവാൻ താല്പര്യമുള്ളവർക്ക് അനുഭവിക്കുവാൻ പറ്റിയ യാത്രയാണ് മഹാരാജാസ് ട്രെയിൻ വാഗ്ദാനം ചെയ്യുന്നത്. സർഗ്ഗാത്മക സൗന്ദര്യവും കലകളും ഇന്ത്യയുടെ ചരിത്രവും സമ്പന്നമായ പൈതൃകവും ഒക്ക‌ അടുത്തറിയുവാൻ ഇതിലും മറ്റൊരു വഴി സഞ്ചാരികൾക്ക് തിരഞ്ഞെടുക്കാനില്ല.

രാജകീയമായി യാത്ര ചെയ്യാം

രാജകീയമായി യാത്ര ചെയ്യാം

രാജകീയമായ യാത്രാ സൗകര്യങ്ങളാണ് മഹാരാജാസ് ട്രെയിൻ സഞ്ചാരികൾക്ക് പ്രദാനം ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ആഢംബര ട്രെയിനുകളിലൊന്നായ ഇത് അത്രയധികം വ്യത്യസ്ഥമായ അനുഭവമാണ് സ‍ഞ്ചാരികൾക്കു നല്കുന്നത്. ലോക നിലവാരത്തിലുള്ള ആഢംബര സൗകര്യങ്ങൾ സ‍ഞ്ചാരികൾക്കു നല്കുവാൻ ഇവിടെ ശ്രദ്ധിക്കുന്നു. ഒരിക്കലും മറക്കുവാൻ ആഗ്രഹിക്കാത്ത തരത്തിലുള്ള ളരു യാത്രാ അനുഭവമായിരിക്കും മഹാരാജാസ് ട്രെയിൻ നല്കുക.

ഒരു ട്രെയിൻ, ഒട്ടേറെ പ്ലാനുകൾ

ഒരു ട്രെയിൻ, ഒട്ടേറെ പ്ലാനുകൾ

അഞ്ച് വ്യത്യസ്ഥ യാത്രാ പ്ലാനുകളുമായി ഇന്ത്യയെ കണ്ടെത്തുവാൻ അവസരമൊരുക്കുന്ന യാത്രയാണ് മഹാരാജാസ് ട്രെയിൻ നല്കുന്നത്. മൂന്നു രാത്രിയും നാലു പകലും നീണ്ടു നില്‍ക്കുന്നതും ഏഴ് രാത്രിയും എട്ട് പകലും നീണ്ടു നിൽക്കുന്നതും കൂട്ടി രണ്ടു തരം യാത്രകൾ ഇതിലുണ്ട്. ആദ്യ വിഭാഗത്തിൽ ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. ട്രെഷേഴ്സ് ഓഫ് ഇന്ത്യ, ജെംസ് ഓഫ് ഇന്ത്യ എന്നീ രണ്ടു പ്ലാനുകളാണ് ഇതിലുള്ളത്, ആഗ്ര, രൺഥംഭോർ, ജയ്പൂർ തുടങ്ങിയ നഗരങ്ങൾ ഈ യാത്രയിൽ കടന്നു വരും.രണ്ടാം ഘട്ട യാത്രയിൽ മൂന്നു വിഭാഗങ്ങളുണ്ട്. ഹെറിറ്റേജ് ഓഫ് ഇന്ത്യ, ഇന്ത്യൻ സ്പ്ലെൻഡർ, ഇന്ത്യൻ പനോരമ എന്നിങ്ങനെയാണവ. സംസ്കാര സമ്പന്നമായ ഉദയ്പൂർ, ആഗ്ര, അജന്ത, ബലാസിനോർ, ഓർച്ച, വാരണാസി, ഖജുരാഹോ തുടങ്ങിയ നഗരങ്ങളിലൂടെ ഈ യാത്ര കടന്നു പോകും.

ബജറ്റ് അനുസരിച്ചു പോകാം

ബജറ്റ് അനുസരിച്ചു പോകാം

ആഢംബരത്തിനനുസരിച്ച് യാത്രയുടെ ചിലവും കൂടും എന്ന കാര്യത്തിൽ സംശയം വേണ്ട. തിരഞ്ഞെടുക്കുന്ന യാത്രാ പ്ലാനിനനുസരിച്ച് യാത്രയുടെ ചിലവിലും വർദ്ധനവുണ്ടാകാം. പണം എത്ര മുടക്കിയാലും അതിനനുസരിച്ചുള്ള മൂല്യമുണ്ട് എന്നതാണ് സഞ്ചാരികളെ ഇതിലേക്ക് ആകർഷിക്കുന്നത്.

ക്യാബിനുകളും തിരഞ്ഞെടുക്കാം

ക്യാബിനുകളും തിരഞ്ഞെടുക്കാം

യാത്രക്കാരുടെ സൗകര്യാർത്ഥം അവർക്കു യോജിച്ച ക്യാബിനുകളും തിരഞ്ഞ‌െടുക്കുവാനുള്ള സൗകര്യം ലഭ്യമാണ്. ഡീലക്സ് ക്യാബിൻ, ജൂനിയർ സ്യൂട്ട്, സ്യൂട്ട്, പ്രസിഡന്‍ഷ്യൻ സ്യൂട്ട് എന്നിങ്ങനെ നാലു തരത്തിലുള്ള ക്യാബിനുകളാണ് ഉള്ളത്. ഏത് തിരഞ്ഞെടുത്താലും സ്ഥല സൗകര്യവും മറ്റും ഉറപ്പാണ്. ലഗേജുകൾ ഒപ്പം സൂക്ഷിക്കേണ്ടവർക്ക് അതിനുള്ള സൗകര്യവും ലഭ്യമാണ്.

ആവോളം ആസ്വദിക്കാം ഭക്ഷണം

ആവോളം ആസ്വദിക്കാം ഭക്ഷണം

യാത്രയിലെ ഏറ്റവും മികച്ച ഭക്ഷണം തന്നെയാണ് ഇവിടെ ഓരോ നേരവും സ‍ഞ്ചാരികൾക്കായി തയ്യാറാകുന്നത്. പ്രാദേശിക രുചി ഭേദങ്ങളും മറ്റും ഇവിടെ ലഭ്യമാകും. രണ്ട് ഡൈനിങ് കാറുകളാണ് മഹാരാജാസ് എക്പ്രസിലുള്ളത്. ഇന്ത്യൻ രുചിഭേദങ്ങൾ കൂടാതെ ചൈനീസ് , കോണ്ടിനെന്‍റൽ വിഭവങ്ങളും ഇവിടെ ലഭിക്കും. ഏറ്റവും മികച്ച തരത്തിലുള്ള വൈനുകളും യാത്രയിൽ ലഭ്യമാകും.

പരിധിയില്ലാത്ത സേവനങ്ങൾ

പരിധിയില്ലാത്ത സേവനങ്ങൾ

ഒരു രാജാവിനെപ്പോലെ സ‍ഞ്ചാരിയെ കൊണ്ടുനടക്കുന്ന അനുഭവമായിരിക്കും ഇവിടെ സ‍ഞ്ചാരികൾക്കു ലഭിക്കുക. പരിധിയില്ലാത്ത സൗകര്യങ്ങളാണ് യാത്രികർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിരാവിലെ വിളിച്ചുണർത്തുവാനും ചായ കൊണ്ടുവരുവാനുമെല്ലാം ഇവിടെ ആളുകൾ തയ്യാറാണ്. ഈ യാത്രയിൽ നിങ്ങളുടെ രുചികളനുസരിച്ച് ഭക്ഷണം തയ്യാറാക്കി തരുവാൻ ഒരു പാചകക്കാരൻ കൂടെ കാണും.
ഇത് കൂടാതെ മികച്ച വേഗതയിലുള്ള വൈഫൈ സൗകര്യങ്ങളും ഈ യാത്രയിൽ ലഭിക്കും.

റൂട്ടുകൾ ഇങ്ങനെ

റൂട്ടുകൾ ഇങ്ങനെ

1. ദ ഹെറിറ്റേജ് ഓഫ് ഇന്ത്യ(മുംബൈ-അജന്ത-ഉദയ്പൂർ-ജോധ്പൂര്‍-ബികനേർ-ജയ്പൂർ-രൺഥംഭോർ-ആഗ്ര-ഡെൽഹി)
2. ജെംസ് ഓഫ് ഇന്ത്യ (ഡെൽഹി-ആഗ്ര-രൺഥംഭോർ-ജയ്പൂർ-ഡെൽഹി)
3. ദ ഇന്ത്യൻ പനോരമ(ഡെൽഹി-ജയ്പൂർ-രൺഥംഭോർ-ഫത്തേപൂർ-സിക്രി-ആഗ്ര-ഗ്വാളിയോർ-ഓർച്ച-ഖജുരാഹോ-വാരണാസി-ലക്നൗ-ഡെൽഹി)
4. ഇന്ത്യൻ സ്പ്ലെൻഡർ (ഡെൽഹി-ആഗ്ര-രൺഥംഭോർ-ജയ്പൂർ-ബികനേർ-ജോധ്പൂർ-ഉദയ്പൂർ-ബലാസിനോർ-മുംബൈ)
5.ട്രെഷേഴ്സ് ഓഫ് ഇന്ത്യ( ഡെൽഹി-ആഗ്ര-രൺഥംബോർ-ജയ്പൂർ-ഡെൽഹി)

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

സാധാരണ ഗതിയിൽ ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് മഹാരാജാസ് ട്രെയിൻ യാത്ര നടക്കുക. നാലു ദിവസം നീണ്ടു നിൽക്കുന്ന ജെംസ് ഓഫ് ഇന്ത്യയുടെയും ട്രെഷേഴ്സ് ഓഫ് ഇന്ത്യയുടെയും ഏകദേശ ചിലവ് ഒരാൾക്ക് രണ്ടര ലക്ഷത്തിനു മുകളിൽ വരും.
എട്ടു ദിവസം നീണ്ടു നിൽക്കുന്ന ഇന്ത്യൻ സ്പ്ലെൻഡർ, ഹെറിറ്റേജ് ഓഫ് ഇന്ത്യ എന്നിവയുടെ നിരക്ക് ഒരാൾക്ക് നാലു ലക്ഷത്തിനടുത്ത് വരും.

റോഡില്ല, വാഹനങ്ങളില്ല... പക്ഷേ, ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണ്!!!റോഡില്ല, വാഹനങ്ങളില്ല... പക്ഷേ, ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണ്!!!

ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരാഖണ്ഡ് കാണാം...പതിനായിരം രൂപയ്ക്ക് യാത്ര മുതൽ താമസം വരെ!!!ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരാഖണ്ഡ് കാണാം...പതിനായിരം രൂപയ്ക്ക് യാത്ര മുതൽ താമസം വരെ!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X