മഹാരാഷ്ട്ര നിവാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രാധാന്യമുള്ള ദിവസങ്ങളിലൊന്നാണ് മഹാരാഷ്ട്ര ഒരു സംസ്ഥാനമായി രൂപീകൃതമായ മേയ് ഒന്ന് മഹാരാഷ്ട്രാ ദിന്‍ എന്ന പേരില്‍ ഈ ദിവസം വലി രീതിയില്‍ ഇവിടെ ആഘോഷിക്കുന്നു. മറാത്ത സംസാരിക്കുന്നവരുടെ സംസ്ഥാനമായി മഹാരാഷ്ട്രയെ രൂപീകരിച്ച ഈ ദിനം അഭിമാനത്തിന്റെ ദിവസമാണ്. ഇതാ ഈ ദിവസം മഹാരാഷ്ട്രയെക്കുറിച്ചും അതിന്‍റെ രസകരമായ വിവരങ്ങളെക്കുറിച്ചും വായിക്കാം

ഇന്ത്യയുടെ വിനോദതലസ്ഥാനം
ബോളിവുഡിന്‍റെ നാടായ മഹാരാഷ്ട്രയെ സംശയമൊന്നും കൂടാതെ ഇന്ത്യയുടെ വിനോദതലസ്ഥാനം എന്നു വിശേഷിപ്പിക്കാം. ഇന്ത്യയുടെ സാമ്പത്തിക, വ്യാപാര കേന്ദ്രം കൂടിയാണിത്. ബീച്ചുകളും ചരിത്ര ഇടങ്ങളും കോട്ടകളും ചേരുന്ന പകരം വയ്ക്കുവാനാകാത്ത ഇടങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര.
PC:Nishant Gaikwad

ലോണാർ ക്രേറ്റർ തടാകം
മഹാരാഷ്ട്രയിലെ അത്ഭുതകരമായ ഇടങ്ങളില്‍ ഒന്നാണ് ബുൽധാന ജില്ലയിൽ ലോനാറിൽ സ്ഥിതി ചെയ്യുന്ന ലോണാർ ക്രേറ്റർ തടാകം. രസകരമായ ഐതിഹ്യ കഥകള്‍ പലതുണ്ട് തടാകം ഇവിടെ എങ്ങനെ രൂപം കൊണ്ടു എന്നതിന്. എന്നാല്‍ ശാസ്ത്രം പറയുന്നതനുസരിച്ച് ഭൂമിയില്‍ ഉല്‍ക്കകള്‍ കൂട്ടിയിടിച്ചതിന്‍റെ ആഘാതത്തില്‍ രൂപപ്പെട്ടതാണത്രെ ലോണാര്‍ തടാകം. മണിക്കൂറില്‍ 90,000 കിലോമീറ്റര്‍ വേഗതയില്‍ ഉല്‍ക്ക ഇവിടെ പതിച്ചപ്പോഴാണ് ഈ കാണുന്ന വിസ്തൃതിയില്‍ തടാകം രൂപപ്പെട്ടത്. 113 ഹെക്ടറാണ് തടാകത്തിന്‍റെ വിസ്തൃതി.
PC: Praxsans

നാസിക്കും സുലാ വൈനും
ഇന്ത്യയുടെ വൈന്‍ തലസ്ഥാനമായാണ് മഹാരാഷ്ട്രയിലെ നാസിക് അറിയപ്പെടുന്നത്. നേപ്പാ താഴ്‌വരയിലാണ് സുലയുടെ വൈന്‍ യാര്‍ഡുകള്‍ ഉള്ളത്. ഒരു ഗൈഡഡ് ടേസ്റ്റിംഗ് ടൂർ ഉള്ള ഇന്ത്യയിലെ ഒരേയൊരു മുന്തിരിത്തോട്ടമാണ് ഇവിടുത്തേത്. മികച്ച ഒരു വാരാന്ത്യ കവാടം കൂടിയാണിവിടം.
PC:Sven Wilhelm

കാസ് പീഠഭൂമി
മഹാരാഷ്ട്രയിലെ വളരെ വ്യത്യസ്തമായ ജൈവവൈവിധ്യ ഇടങ്ങളിലൊന്നാണ് കാസ് പീഠഭൂമി. 2012 മുതൽ ഈ പീഠഭൂമി യുനെസ്കോയുടെ ലോക പ്രകൃതി പൈതൃക സൈറ്റിന്‍റെ ഭാഗം കൂടിയാണ്. സതാരയിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ സഹ്യാദ്രി ഉപക്ലസ്റ്ററിലാണ് സതാര. യുനെസ്‌കോയുടെ പട്ടികയിൽ ഇടംപിടിച്ചതോടെ ഇത് ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി മാറി.
മഴയ്ക്കു ശേഷം പ്രദേശം മുഴുവനും പൂക്കളാല്‍ നിറയും. ഈ സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

വാതിലുകളില്ലാത്ത വീടുകള്‍
മഹാരാഷ്ട്രയില്‍ അതിശയിപ്പിക്കുന്ന പല ഇടങ്ങളുമുണ്ട്. അതിലൊന്നാണ് വാതിലുകളില്ലാത്ത ഇവിടുത്തെ വീടുകള്‍. ഷിർദ്ദിക്ക് സമീപം സ്ഥിതി ചെയ്യുന്ന ശനി ഷിംഗ്നാപൂർ ഗ്രാമം അറിയപ്പെടുന്നത് വാതിലുകളില്ലാത്ത ഗ്രാമം എന്നാണ്. തങ്ങളെയും തങ്ങളുടെ സ്വത്തുക്കളെയും മുഴുവനായും ശനിഭഗവാൻ സംരക്ഷിച്ചുകൊള്ളും എന്നാണ് ഇവർ വിശ്വസിക്കുന്നത്. മാത്രമല്ല ഇവിടെ മോഷണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറും ഇല്ല. ശനി പ്രതിഷ്ഠയുള്ള ക്ഷേത്രത്തിനും നഗരം പ്രസിദ്ധമാണ്. ആരുടെയെങ്കിലും വീട്ടിൽ നിന്ന് എന്തെങ്കിലും മോഷ്ടിച്ചാൽ, ശനിദേവൻ അവന്റെ കാഴ്ചശക്തി കവർന്നെടുക്കുമെന്ന് ആളുകൾ വിശ്വസിക്കുന്നു

പാമ്പുകളെ വീട്ടില്‍ കയറ്റുന്ന ഗ്രാമം
മഹാരാഷ്ട്രയിലെ ഷേത്പാൽ ഗ്രാമം കുടുംബത്തിലെ അംഗങ്ങളെപ്പോലെ വീടുകളിൽ മൂർഖൻ പാമ്പുകളെ സ്വാഗതം ചെയ്യുന്ന സ്ഥലമാണ്. ഗ്രാമത്തിലെ പാമ്പുകൾക്ക് സഞ്ചാരത്തിന് പരിമിതികളില്ല; ഗ്രാമത്തിലെ ഒരു അംഗത്തെയും ഉപദ്രവിക്കാതെ അവർ സ്വതന്ത്രമായി സഞ്ചരിക്കുന്നു. വിഷപ്പാമ്പുകൾ വരാനും വിശ്രമിക്കാനും തണുക്കാനും വേണ്ടി വീടിന്റെ ഒരു മൂല മാറ്റി വെച്ചിരിക്കുന്നു. ഈ ഗ്രാമത്തിൽ പാമ്പുകടിയേറ്റ് ഇതുവരെ അപകടമോ മരണമോ ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയം.

കവാടങ്ങളുടെ നാട്
മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധ ഇടങ്ങളിലൊന്നായ ഔറംഗാബാദ് അറിയപ്പെടുന്നത് കവാടങ്ങളുടെ നഗരം എന്നാണ്. മധ്യകാലഘട്ടത്തില്‍ നഗരത്തിന് ചുറ്റുമായി 52 കോട്ടകള്‍ നിര്‍മ്മിച്ചിരുന്നു. ഇന്ന് അതില്‍ 13 എണ്ണം മാത്രമാണ് നിലനില്‍ത്തുന്നത്.
PC:Setu Chhaya

മഹാരാഷ്ട്രയും രുചികളും
മഹാരാഷ്ട്രയിലെ പാചകരീതികൾ വളരെ രുചികരവും എരിവുള്ളതുമാണ്. അവയെ കൊങ്കണി, വരാദി എന്നിങ്ങനെ രണ്ടായി തിരിക്കാം. ഇവിടുത്തെ വിഭവങ്ങളില്‍ തേങ്ങ, പച്ചമുളക്, നിലക്കടല, എള്ള് എന്നിവ ധാരാളമായി ഉപയോഗിക്കുന്നു.ആളുകൾ ദിവസവും ഗോതമ്പ്, അരി, ജോവർ, ബജ്‌റ, പയർ, പച്ച പച്ചക്കറികൾ, പയർ എന്നിവ കഴിക്കുന്നു.
PC:Viraj Sawant

അവസാനിക്കാത്ത റോഡുകള്‍
രാജ്യത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാന പാതകളുള്ള സംസ്ഥാനവുമാണ് മഹാരാഷ്ട്ര. സംസ്ഥാന പാതകളുടെ 23 ശതമാനവും ഇവിടെയാണ്.
PC:shreyas kamble

യുനസ്കോ പൈതൃക സ്മാരകങ്ങള്‍
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യുനെസ്‌കോയുടെ ഏറ്റവും കൂടുതൽ ലോക പൈതൃക സൈറ്റുകൾ മഹാരാഷ്ട്രയിലാണ്. അഞ്ച് ലോക പൈതൃക സ്മാരകങ്ങളാണ് ഇവിടെയുള്ളത്.
അജന്ത ഗുഹകള്‍, എല്ലോറ ഗുഹകള്‍, എലഫന്‍റ് കേവ്സ്, ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, വിക്ടോറിയന്‍ ഗോഥിക് ആന്‍ഡ് ആര്‍ട് ഡെകോ എന്‍സംബിള്‍സ് ഓഫ് മുംബൈ എന്നിവയാണവ.
PC:Setu Chhaya
വാതിലുകളില്ലാത്ത വീടുകൾ...മോഷണം നടത്തിയാൽ കാഴ്ച പോകും!! ഇങ്ങനെയൊരു അതിശയ ഗ്രാമം ഇവിടെയോ?
താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം പിന്നെയും മുകളിലോട്ട്!! മഴക്കാലത്തെ മഹാരാഷ്ട്രയുടെ അത്ഭുതം ഇതാ