Search
  • Follow NativePlanet
Share
» »ഗാന്ധിജിയെ ഓർമ്മിക്കുവാൻ ഈ ഇടങ്ങൾ!!

ഗാന്ധിജിയെ ഓർമ്മിക്കുവാൻ ഈ ഇടങ്ങൾ!!

മഹാത്മാ ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങൾ പരിചയപ്പെടാം

മഹാത്മാ ഗാന്ധി....ഭാരതത്തിൻറെ നേതാവും വഴികാട്ടിയും...വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കുവാൻ പറ്റുന്ന ഒരാളല്ല ഭാരതീയർക്ക് മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാ ഗാന്ധി. ഭാരതത്തിൻരെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്ന
ഗാന്ധിജിയുടെ ജീവിതത്തിലെ സംഭവബഹുലമായ കാര്യങ്ങൾ നടന്ന ഇടങ്ങൾ പരിചയപ്പെടാം..

പോർബന്തർ - ഗാന്ധിജിയുടെ ജന്മസ്ഥലം

പോർബന്തർ - ഗാന്ധിജിയുടെ ജന്മസ്ഥലം

മഹാത്മാ ഗാന്ധിയുടെ ജന്മ സ്ഥലമായ പോർബന്തർ ഗുജറാത്തിൽ അറബിക്കടലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഒരിടമാണ്. 1869 ൽ ഗാന്ധിജി ഇവിടെ ജനിക്കുമ്പോൾ പോർബന്തർ ഒരു നാട്ടുരാജ്യമായിരുന്നു. ഇന്ന് ഇവിടം സന്ദർശിക്കുമ്പോൾ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ഇവിടെ കാണുവാനുണ്ട്.
കീർത്തി മന്ദിറാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകർഷണം. മൂന്നു നിലകളിലായുള്ള ഇവിടുത്തെ സ്വാസ്ഥിക് എന്നു വിളിക്കുന്ന മുറിയിലാണ് പുത്ലിഭായ് ഗാന്ധി മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാഗാന്ധിയ്ക്ക് ജന്മം നല്കിയത്.
ഗാന്ധിജിയുടെ വായനാമുറി, ഗാന്ധിജിയുടെ ഭാര്യ കസ്തൂർബാ ഗാന്ധി ജനിച്ച നവിഖാദിയെന്ന പേരിലറിയപ്പെടുന്ന മുറി, ഗാന്ധിയൻ ലൈബ്രറി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ

PC:wikipedia

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

അഹമ്മദാബാദിൽ നിന്നും ഇവിടേക്ക് എളുപ്പത്തിൽ എത്താം. മുംബൈ, ഡെൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് ട്രയിൻ, വിമാന സൗകര്യങ്ങള്‍ ലഭ്യമാണ്. മുംബൈയിൽ നിന്നും പോർബന്തറിലേക്ക് നേരിട്ട് ട്രെയിൻ സർവ്വീസുകളുണ്ട്.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് പോർബന്തർ സന്ദർശിക്കുവാൻ യോജിച്ച സമയം.

PC:wikipedia

സബർമതി ആശ്രമം

സബർമതി ആശ്രമം

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളെ വിറപ്പിച്ച പല ചരിത്ര തീരുമാനങ്ങളും സംഭവങ്ങളും നടന്ന ഇടമാണ് സബർമതി തീരത്തിനു സമീപത്ത് സ്ഥിതി ചെയ്യുന്ന സബർമതി ആശ്രമം. സത്യാഗ്രഹ ആശ്രമം എന്നും ഇതിനു പേരുണ്ട്.
PC:Sanyam Bahga

ആശ്രമകാഴ്ചകൾ

ആശ്രമകാഴ്ചകൾ

മ്യൂസിയം, ലൈബ്രറി, ഫോട്ടോ ഗാലറികൾ, ഓഡിറ്റോറിയം തുടങ്ങിയവയാണ് ഇപ്പോഴ്‍ ഇവിടെ കാണുവാനുള്ളത്. ഗാന്ധിജിയുടെ കൃതികളുടെയും എഴുത്തുകളുടെയും ഏറ്റവും അധികം അസ്സലുകൾ സൂക്ഷിച്ചിരിക്കുന്ന ഇടം കൂടിയാണിത്. ഗാന്ധിജി എഴുതിയ 34066 കത്തുകൾ, 8633 ലേഖനങ്ങൾ, 6367 ഫോട്ടോകളുടെ നെഗറ്റീവുകൾ, സിനിമകൾ, മൈക്രോഫിലിം റീലുകൾ തുടങ്ങിയവ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
രാവിലെ 8.00 മുതൽ വൈകിട്ട് 6.30 വരെയാണ് ഇവിടെ പ്രവേശനം.
ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

PC:Nabil786

എത്തിച്ചേരാൻ

എത്തിച്ചേരാൻ

അഹമ്മദാബാദ് നഗരത്തിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. മുംബൈ, ഡെൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് ട്രെയിൻ, വിമാന സർവ്വീസുകളുണ്ട്.

ആഗാഖാൻ പാലസ്

ആഗാഖാൻ പാലസ്

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ സ്മാരകം എന്നറിയപ്പെടുന്ന ആകാഘാൻ പാലസ് 1829ൽ .സുൽത്താൻ മുഹമ്മദ് ഷാ ആഗാ ഖാൻ III ആണ് ഇത് നിർമ്മിക്കുന്നത്. 19 ഏക്കർ കോമ്പൗണ്ട് സ്ഥലത്തിനുള്ളിൽ ഏഴ് ഏക്കറിൽ പരന്നു കിടക്കുന്ന ഈ പാലസിന് ഗാന്ധിജിയുടെ ജീവിതവുമായി അടുത്ത ബന്ധമുണ്ട്.
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ബാഗമായി ഗാന്ധിജിയും അദ്ദേഹത്തിൻറെ ആദ്യകാല അനുയായികളിലൊരാളും സെക്രട്ടറിയുമായിരുന്ന മഹാദേവ് ദേശായ് ഉൾപ്പെടെയുള്ളവരെ തടവിൽ പാർപ്പിച്ചത് ഇവിടെയായിരുന്നു.

PC:Ramnath Bhat f

ഗാന്ധിജിയുടെ ചിതാഭസ്മം

ഗാന്ധിജിയുടെ ചിതാഭസ്മം

ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടമാമിത്. അദ്ദേഹത്തെ തടവിൽ പാർപ്പിച്ച മുറി, എഴുത്തുമേശ, ഉപയോഗിച്ചിരുന്ന സാധനങ്ങൾ, ഒക്കെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ ഭാഹ്യ കസ്തൂർബാ ഗാന്ധി മരണപ്പെട്ടതും ഇവിടെവെച്ചു തന്നെയാണ്.
ഇന്ന് വർഷത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾ എത്തിച്ചേരുന്ന ഒരു ചരിത്ര സ്മാരകമായി ഇത് മാറിയിട്ടുണ്ട്.

PC:Vrlobo888

എത്തിച്ചേരാൻ

എത്തിച്ചേരാൻ

മഹാരാഷ്ട്രയിലെ പൂനയിലാണ് ആഗാ ഖാൻ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
ദേശീയ അവധി ദിനങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ ഇവിടെ സന്ദർശിക്കാം. രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെയാണ് ഇവിടേക്കുള്ള പ്രവേശനം.

PC:wikipedia

 നാഷണൽ ഗാന്ധി മ്യൂസിയം

നാഷണൽ ഗാന്ധി മ്യൂസിയം

ഗാന്ധിജിയുടെ കൊലപാതകത്തിനു ശേഷം അദ്ദേഹത്തെ കൂടുതലറിയുവാൻ താല്പര്യമുള്ളവർക്കായി നിർമ്മിക്കപ്പെട്ട മ്യൂസിയമാണ് ഡെൽഹിയിലെ നാഷണൽ ഗാന്ധി മ്യൂസിയം.ഇന്ത്യയിലെ ഏറ്റവും വലിയ ഗാന്ധി മ്യൂസിയം കൂടിയാണിത്. രാജ്ഘട്ടിലാണിത് സ്ഥിതി ചെയ്യുന്നത്.

PC:Zenit

ഗാന്ധി തീർഥ്, ജൽഗാവോൺ

ഗാന്ധി തീർഥ്, ജൽഗാവോൺ

ഗാന്ധിജിയെക്കുറിച്ചുള്ള പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും മറ്റുമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒന്നാണ് ഗാന്ധി തീർഥ്. ഗാന്ധി റിസേർച്ച് ഫൗണ്ടേഷൻറെ കീഴിലാണ് ഇത് നിർമ്മിച്ചത്.
മഹാരാഷ്ട്രയിലെ ജൽഗാവോണിൽ ജെയ്ൻ ഹിൽസിലാണിതുള്ളത്.

PC:Mahajandeepakv

സേവാഗ്രാം

സേവാഗ്രാം

മഹാരാഷ്ട്രയിൽ നാഗ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന സേവാഗ്രാം ഗാന്ധിജി തന്റെ ജീവിതത്തിൻരെ കുറേക്കാലം ചിലവഴിച്ച ഇടമാണ്. ചെറിയ ചെറിയ കുടിലുകളാണ് ഇവിടുത്തെ കാഴ്ചകൾ.

രക്തമൊലിക്കുന്ന ശിവലിംഗം...അത് മറയ്ക്കാന്‍ ചന്ദനം...പുറംതിരിഞ്ഞിരിക്കുന്ന നന്ദി....വിചിത്രമാണ് ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!!രക്തമൊലിക്കുന്ന ശിവലിംഗം...അത് മറയ്ക്കാന്‍ ചന്ദനം...പുറംതിരിഞ്ഞിരിക്കുന്ന നന്ദി....വിചിത്രമാണ് ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!!

ഇടുക്കി ഡാം ഐസിട്ടാണെങ്കിൽ ചാർമിനാർ നിർമ്മിച്ചത് ചുണ്ണാമ്പുകൊണ്ട്!!!ഇടുക്കി ഡാം ഐസിട്ടാണെങ്കിൽ ചാർമിനാർ നിർമ്മിച്ചത് ചുണ്ണാമ്പുകൊണ്ട്!!!

PC:EinDao

Read more about: monuments history gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X