Search
  • Follow NativePlanet
Share
» » മലപ്പുറത്തെ സഞ്ചാരികള്‍ക്ക് ഇനി വിശ്രമമില്ല, അടുത്ത യാത്ര ഇനി മലക്കപ്പാറയിലേക്ക്!!

മലപ്പുറത്തെ സഞ്ചാരികള്‍ക്ക് ഇനി വിശ്രമമില്ല, അടുത്ത യാത്ര ഇനി മലക്കപ്പാറയിലേക്ക്!!

മലപ്പുറത്തെ യാത്രാപ്രിയര്‍ ഏറ്റെടുത്തു വിജയിപ്പിച്ച മൂന്നാര്‍ യാത്രയ്ക്കു ശേഷം മറ്റൊരു കിടിലന്‍ യാത്രാ പ്ലാനുമായി കെഎസ്ആര്‍ടിസി എത്തിയിരിക്കുകയാണ്.

കാടിന്‍റെ അതിമനോഹരമായ സൗന്ദര്യം നുകര്‍ന്ന് കാടകങ്ങളിലൂടെ ഒരു യാത്ര പോയാലോ....തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടവും കണ്ട് കാട്ടുമൃഗങ്ങളുടെദര്‍ശനഭാഗ്യം നേടി കോടമഞ്ഞിന്‍റെ പുതപ്പിലൂടെ ഒരു സഞ്ചാരം.....
മലപ്പുറത്തെ യാത്രാപ്രിയര്‍ ഏറ്റെടുത്തു വിജയിപ്പിച്ച മൂന്നാര്‍ യാത്രയ്ക്കു ശേഷം മറ്റൊരു കിടിലന്‍ യാത്രാ പ്ലാനുമായി കെഎസ്ആര്‍ടിസി എത്തിയിരിക്കുകയാണ്. . മലപ്പുറത്തു നിന്നും തൃശൂരിലെ മലക്കപ്പാറയിലേക്ക് ഒരു ഏകദിന യാത്ര.

Athirappally

PC:Souradeep Ghosh

ഞായറാഴ്ച തുടക്കം
ഒക്ടോബര്‍ 31 ഞായറാഴ്ച മലപ്പുറം-മലക്കപ്പാറ വിനോദയാത്രയ്ക്ക് തുടക്കമാവും. പുലര്‍ച്ചെ 3.30 ന് യാത്ര ആരംഭിക്കുവാന്‍ സാധിക്കുന്ന തരത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
ഒരാള്‍ക്ക് ടിക്കറ്റ് നിരക്കും പ്രവേശന ചാര്‍ജും ഉള്‍പ്പെടെ 600 രൂപയാണ് ഒരാളുടെ ചിലവ്. ഭക്ഷണത്തിന്റെ തുക സ്വന്തമായി ചിലവാക്കേണ്ടി വരും. മലക്കപ്പാറയിൽ നാടൻ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഉണ്ട്.

കാടും കാണാം കാട്ടുമൃഗങ്ങളെയും കാണാം
ആതിരപ്പള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലക്കപ്പാറ യാത്രയുടെ പ്രധാന ആകര്‍ഷണമായ കാട്ടിലൂടെയുള്ള യാത്രയും ഇതിലുണ്ട്. വനത്തിനുള്ളിലൂടെ കടന്നു പോകുന്നതിനാല്‍ കാട്ടുമൃഗങ്ങളെ കാണുവാനുള്ള സാധ്യതയും യാത്രയിലുണ്ട്.

യാത്ര ബുക്ക് ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി മലപ്പുറം ഡിപ്പോ
എൻക്വയറി - 0483 2734950 (24×7)
ഈ മെയിൽ - [email protected]

പാലായില്‍ നിന്നു പോകാം മലക്കപ്പാറയിലേക്ക് ആനവണ്ടി യാത്രപാലായില്‍ നിന്നു പോകാം മലക്കപ്പാറയിലേക്ക് ആനവണ്ടി യാത്ര

പാമ്പുകളില്ലാത്ത നാട്, ചുവന്ന മുടിക്കാരുടെ രാജ്യം! അയര്‍ലന്‍‍ഡ് എന്ന കലാകാരന്മാരുടെയും ജ്ഞാനികളുടെയും രാജ്യംപാമ്പുകളില്ലാത്ത നാട്, ചുവന്ന മുടിക്കാരുടെ രാജ്യം! അയര്‍ലന്‍‍ഡ് എന്ന കലാകാരന്മാരുടെയും ജ്ഞാനികളുടെയും രാജ്യം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X