Search
  • Follow NativePlanet
Share
» »അനുഗ്രഹം ഒരു നീലത്താമരയായി വിരിയുന്ന ക്ഷേത്രം

അനുഗ്രഹം ഒരു നീലത്താമരയായി വിരിയുന്ന ക്ഷേത്രം

നീലത്താമരയുടെ വിശേഷങ്ങളുമായി മനസ്സിൽ കയറിക്കൂടിയ മലമൽക്കാവ് ക്ഷേത്രത്തിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം.!!

കളങ്കമില്ലാത്ത വിശ്വാസവും കറപുരളാത്ത ഭക്തിയും ഉണ്ടെങ്കിൽ ഭഗവാന്റെ അനുഗ്രഹം ഒരു നീലത്താമരയായി ക്ഷേത്രക്കുളത്തിൽ വിരിയും.... ഒരു ദേശത്തിൻരെ വിശ്വാസത്തെ എംടിയുടെ കഥകളിലൂടെ ലോകമറിഞ്ഞ നാട്... മലമൽക്കാവ്... തലമറകളായി കൈമാറി വരുന്ന വിശ്വാസത്തിൻരെ വിത്തുകൾ പൊട്ടിമുളയ്ക്കുന്ന ഇടം... എത്ര പറഞ്ഞാലും ഈ നാടിൻറെയും ഇവിടുത്തെ മൽമലക്കാവ് ക്ഷേത്രത്തിന്റെയും വിശേഷങ്ങൾ തീരില്ല. നീലത്താമരയുടെ വിശേഷങ്ങളുമായി മനസ്സിൽ കയറിക്കൂടിയ മലമൽക്കാവ് ക്ഷേത്രത്തിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം.!!

മലമൽക്കാവ് അയ്യപ്പ ക്ഷേത്രം

മലമൽക്കാവ് അയ്യപ്പ ക്ഷേത്രം

നീലത്താമരയുടെ കഥയിലൂടെ എംടി വാസുദേവൻ നായർ മലയാളമനസ്സിൽ വിരിയിച്ചെടുത്ത ഒരുനാടാണ് മലമൽക്കാവ്. വിശ്വസിച്ച് പ്രാർഥിച്ചാൽ നീലത്താമര വിരിയുമെന്ന വിശ്വാസമുള്ള ക്ഷേത്രം. കേരളത്തിലെ 108 അയ്യപ്പ ക്ഷേത്രങ്ങളിലൊന്നുകൂടിയാണ് മലമൽക്കാവ് അയ്യപ്പ ക്ഷേത്രം.

PC:Hari.271

വിശ്വാസമുണ്ടെങ്കിൽ

വിശ്വാസമുണ്ടെങ്കിൽ

ഇവിടുത്തെ ക്ഷേത്രത്തിലെ വിശ്വാസങ്ങളനുസരിച്ച് ക്ഷേത്രത്തിലേക്കുള്ള തൃപ്പടിയിൽ പണംവെച്ച് മനസ്സറിഞ്ഞ് ഭഗവാനെ വിളിച്ചു പ്രാർഥിച്ചാൽ പിറ്റേ ദിവസം രാവിലെ ക്ഷേത്രക്കുളത്തിൽ ഒരു പൂവ് വിരിയുമത്രെ. ചെങ്ങഴനീർ പൂവ് എന്നു വിശ്വാസികൾ വിളിക്കുന്ന ഈ പൂവിനെ മലയാളികൾക്ക് നീലത്താമര എന്ന പേരിലാണ് എംടി വാസുദേവൻ നായർ പരിചയപ്പെടുത്തിയത്. പ്രധാനമായും ശിവക്ഷേത്രങ്ങളിൽ കലശത്തിനു വേണ്ടിയാണ് ഈ പൂവ് ഉപയോഗിക്കുന്നത്. പൂവ് ആവശ്യമായി ദിവസത്തിനു തലേന്ന് വേണ്ടപ്പെട്ടവർ ക്ഷേത്രത്തിൽ അപേക്ഷ സമർപ്പിച്ച് ആവശ്യമായ പണം തൃപ്പടിയിൽ വെച്ച് പ്രാർഥിച്ചാൽ പിറ്റേന്നത്തേന് ആവശ്യമായത്രയും പൂക്കള്‍ വിരിഞ്ഞു നിൽക്കും എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ രണ്ടു ചെറിയ കുളങ്ങളിലാണ് പൂവ് വിരിയുന്നത്.
എന്നാൽ ചിലപ്പോഴൊക്കെയും പൂവ് വിരിയാതെയിരുന്നിട്ടുണ്ട്. മനസ്സിലെ കളങ്കം അയ്യപ്പൻ തിരിച്ചറിഞ്ഞതായിരിക്കുമെന്നും ആളമില്ലാത്ത വിശ്വാസം ആയിരിക്കുമെന്നുമൊക്കെ പറഞ്ഞ് ഇവിടുത്തുകാർ അങ്ങനെ ആശ്വാസം കണ്ടെത്തും.

ക്ഷേത്രം വന്ന കഥ

ക്ഷേത്രം വന്ന കഥ

മറ്റേതു ക്ഷേത്രംപോലെയും ഒരു കഥ മലമൽക്കാവ് ക്ഷേത്രത്തിനുമുണ്ട്. ഒരിക്കൽ ഇവിടെ വളർത്തുമൃഗങ്ങളെ തെളിക്കാനെത്തിയ ചെറുമ ദമ്പതികളുടെ കയ്യിലെ അരിവാൾ കൊണ്ട് ഇവിടെ ഒരു കല്ലിൽ നിന്നും രക്കം പ്രവഹിക്കുവാന്‍ തുടങ്ങിയത്രെ. അങ്ങനെ ഈ പ്രദേശത്തിന്‌‍റെ മഹിമയും ദിവ്യത്വവും എല്ലായിടത്തും എത്തുകയും ഇവിടെ ഒരു ക്ഷേത്രം ഉയരുകയും ചെയ്തുവത്രെ. ഇവിടുത്തെ വിശ്വാസം അനുസരിച്ച് 300 വർഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ട്.

PC:Hari.271

ക്ഷേത്രവിശേഷം

ക്ഷേത്രവിശേഷം

പ്രഭാ സത്യകാ സമേതനായ അയ്യപ്പനെയാണ് ഇവിടെ ആരാധിക്കുന്നത്. ഇത് കൂടാതെ ഭഗവതിയും ശിവനും ഇവിടെ പ്രതിഷ്ഠയായുണ്ട്. ക്ഷേത്രത്തിലെ പ്രധാന ആഘോഷമായ താലപ്പൊലി ധനുമാസത്തിലെ അവസായ ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്.

PC:Sivahari

എത്തിച്ചേരാൻ

എത്തിച്ചേരാൻ

പാലക്കാട് ജില്ലയിൽ പട്ടാമ്പിയ്ക്കടുത്തായാണ് മാമൽക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃത്താലയ്ക്ക് സമീപത്തുള്ള ഈ ക്ഷേത്രം പട്ടാമ്പിയിൽ നിന്നു 16 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

ഒരൊറ്റത്തവണ പ്രാർഥിച്ചാല്‍ ആയിരം തവണ പ്രാർഥിച്ചതിന് തുല്യം!ഒരൊറ്റത്തവണ പ്രാർഥിച്ചാല്‍ ആയിരം തവണ പ്രാർഥിച്ചതിന് തുല്യം!

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെ

ശ്രീ കൃഷ്ണന്റെ മരണം നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലംശ്രീ കൃഷ്ണന്റെ മരണം നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X