Search
  • Follow NativePlanet
Share
» »പോക്കറ്റ് കാലിയാക്കാതെ മലപ്പുറത്തുനിന്നും മൂന്നാറിലേക്ക് കെഎസ്ആര്‍ടിസി യാത്ര!

പോക്കറ്റ് കാലിയാക്കാതെ മലപ്പുറത്തുനിന്നും മൂന്നാറിലേക്ക് കെഎസ്ആര്‍ടിസി യാത്ര!

മലപ്പുറം-മൂന്നാര്‍ കെഎസ്ആര്‍ടിസി പാക്കേജിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

വളരെ കുറഞ്ഞ ചിലവില്‍ മൂന്നാര്‍ വിനോദ സഞ്ചാരികളെ കാണിക്കുവാനായി വ്യത്യസ്തമായ നിരവധി പാക്കേജുകളാണ് കെഎസ്ആര്‍ടിസി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മലബാറുകാര്‍ക്കായി പോക്കറ്റ് കാലിയാക്കാതെ മൂന്നാറിലെ എല്ലാ ഇടങ്ങളും കെഎസ്ആര്‍ടിസി ബസില്‍ കാണുവാനുള്ള സൗകര്യം ഒരുങ്ങുകയാണ്. മലപ്പുറം-മൂന്നാര്‍ കെഎസ്ആര്‍ടിസി പാക്കേജിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

മലപ്പുറം-മൂന്നാര്‍ കെഎസ്ആര്‍ടിസി

മലപ്പുറം-മൂന്നാര്‍ കെഎസ്ആര്‍ടിസി

സൂപ്പര്‍ഫാസ്റ്റ് ബസില്‍ മലപ്പുറത്തു നിന്നും മൂന്നാറിലേക്ക് ഒരുക്കിയിരിക്കുന്ന യാത്ര ഒക്ടോബര്‍ 16ന് ആരംഭിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് ആരംഭിക്കുന്ന യാത്ര വൈകിട്ട് മൂന്നാറിലെത്തി പിറ്റേന്ന് പകല്‍ മുഴുവന്‍ മൂന്നാറിലെ വിവിധ ഇടങ്ങള്‍ കാണുവാനായി മാറ്റിവെച്ചിട്ടുണ്ട്. ശേഷം വൈകിട്ട് ആറരയോടെ മൂന്നാറില്‍ നിന്നും മലപ്പുറത്തേയ്ക്ക് മടങ്ങാം.

ടിക്കറ്റ് ചാര്‍ജ് 700 രൂപ

ടിക്കറ്റ് ചാര്‍ജ് 700 രൂപ

മലപ്പുറത്തു നിന്നുള്ല യാത്രയ്ക്ക് ടിക്കറ്റ് ചാര്‍ജ്ജ് മാത്രം 700 രൂപയാകും. പിന്നീട് മൂന്നാറിലെത്തി കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസിലെ താമസത്തിന് 100 രൂപയാണ് ചാര്‍ജ്. കമ്പിളി പുതപ്പ് വേണമെങ്കില്‍ 50 രൂപ അധികമായി നല്കേണ്ടി വരും. മൂന്നാറില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ സൈറ്റ് സീയിങ് ചാര്‍ജ് 200 രൂപയാണ്. ഉച്ചഭക്ഷണവും സ്വന്തം ചിലവില്‍ മേടിക്കാം, ഇതിനായി ഓര്‍ഡര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ടാറ്റാ റസ്റ്റോറിന്റിന്റെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്നാം ദിനം

ഒന്നാം ദിനം

മലപ്പുറത്തു നിന്നും ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന യാത്ര വൈകിട്ട് ഏഴരയോടെ മൂന്നാറില്‍ എത്തും. ഇവിടെ താമസത്തിനായി കെഎസ്ആര്‍ടിസി ബസിലെ സൗകര്യം ഉപയോഗപ്പെടുത്താം.

യാത്ര തുടങ്ങാം

യാത്ര തുടങ്ങാം


പിറ്റേ ദിവസം, അതായത് ഞായറാഴ്ച രാവിലയോടെ മൂന്നാര്‍ കാണുവാനുള്ള യാത്ര തുടങ്ങാം. പത്ത് മണിയോ‌ടെ തു‌ടങ്ങുന്ന യാത്രയില്‍ ഉച്ചവരെയുള്ള സമയമെടുത്ത് ടോപ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്‍റ്, ടീ മ്യൂസിയം, ടീ ഫാക്ടറി, മാട്ടുപ്പെട്ടി, ബോട്ടാണിക്കൽ ഫ്ളവര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചഭക്ഷണം കുണ്ടള ‍ ഡാമിലേക്കുള്ല യാത്രയിലാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമാണ് എത്തിക്കുക. കുറച്ചുകൂ‌ടി യാത്രകള്‍ക്കു ശേഷം വൈകി‌ട്ട് ആറരയോ‌ടെ തിരികെ ടൗണിലെത്താം. മടക്കയാത്രയും വൈകി‌ട്ടു തന്നെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. മൂന്നാര്‍ സൈറ്റ് സീയിങ്ങിന് ഒരാള്‍ക്ക് 200 രൂപയാണ് ‌ടിക്കറ്റ് ചാര്‍ജ്. ഭക്ഷണത്തിന്റെ പണവും അവരവരാണ് വഹിക്കേണ്ടത്.

ബസ് മൊത്തത്തില്‍

ബസ് മൊത്തത്തില്‍

ടീം ആയി വരുന്ന സഞ്ചാരികള്‍ക്ക് മൂന്നാറിലെ കെഎസ്ആര്‍ടിസി സൗകര്യം ഉപയോഗപ്പെടുത്താം. 1600 രൂപ മാത്രമാണ് ബസ് ബുക്ക് ചെയ്യുന്നതിനായി ചിലവാവുക. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്തതിനാല്‍ സ്ര്തീ യാത്രക്കാര്‍ അടക്കമുള്ളവര്‍ക്ക് ധൈര്യമായി ഇത് പ്രയോജനപ്പെടുത്താം.

ബുക്ക് ചെയ്യാം

ബുക്ക് ചെയ്യാം

നിലവില്‍ ശനിയാഴ്ചകളില്‍ മാത്രം ഈ യാത്ര നടത്തുവാനാണ് ഉദ്ദേശിക്കുന്നതെങ്കിലുമ ഭാവിയില്‍ ആവശ്യക്കാര്‍ അധികമുണ്ടായാല്‍ എല്ലാ ദിവസവും സര്‍വ്വീസ് നടത്തുവാനും കെഎസ്ആര്‍ടിസി റെഡിയാണ്. യാത്രയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വിളിച്ച് ബുക്ക് ചെയ്യാം.

അടിപൊളി കാഴ്ചകള്‍ കാണാം... വണ്ടി തിരിക്കാം ഈ റോഡുകളിലേക്ക്അടിപൊളി കാഴ്ചകള്‍ കാണാം... വണ്ടി തിരിക്കാം ഈ റോഡുകളിലേക്ക്

അരാകു മുതല്‍ വയനാട് വരെ...കാപ്പിപൂക്കുന്ന നാടുകളിലൂടെഅരാകു മുതല്‍ വയനാട് വരെ...കാപ്പിപൂക്കുന്ന നാടുകളിലൂടെ

Read more about: munnar travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X