Search
  • Follow NativePlanet
Share
» »മലാരി എന്ന പര്‍വ്വതങ്ങള്‍ക്കിടയിലെ സ്വര്‍ഗ്ഗം... ഉത്തരാഖണ്ഡിലെ മിനി ടിബറ്റ്

മലാരി എന്ന പര്‍വ്വതങ്ങള്‍ക്കിടയിലെ സ്വര്‍ഗ്ഗം... ഉത്തരാഖണ്ഡിലെ മിനി ടിബറ്റ്

മലാരിയെന്ന ഗ്രാമത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം!!

കുറച്ചങ്ങളുള്ളിലേക്ക് കയറിച്ചെന്നാല്‍ ഉത്തരാഖണ്ഡ് പിന്നെ സ്വര്‍ഗ്ഗമാണ്. പറഞ്ഞറിയിക്കുവാന്‍ കഴിയാത്തവണംണം മനോഹരമായ കാഴ്ചകളാല്‍ സമ്പന്നമായ ഗ്രാമങ്ങള്‍ മാത്രമേ ഇവിടെ കാണുവാനുള്ളൂ, അത്തരത്തിലൊന്നാണ് മലാരി. പുരാതനമായ ഹിമാലയന്‍ ഗ്രാമങ്ങളിലൊന്നായ ഇവി‌ടം മഞ്ഞുപൊതിഞ്ഞ ഹിമാലയന്‍ പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. മലാരിയെന്ന ഗ്രാമത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം!!

മലാരി

മലാരി

നന്ദാദേവി ബയോസ്ഫിയർ റിസർവിലെ ധൗലി ഗംഗ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന മലാരി അത്ഭുതങ്ങള്‍ ഏറെ ഒളിപ്പിച്ചുവെച്ച ഒരു ഗ്രാമമാണ്. എത്തിച്ചേരുവാന്‍ അത്രയധികം ബുദ്ധിമു‌ട്ടുള്ള, തികച്ചും ഒറ്റപ്പെട്ടു കിടക്കുന്ന ഈ ഗ്രാമം ചമോലി ജില്ലയിലെ ജോഷിമഠില്‍ നിന്നും 60 കിലോമീറ്റര്‍ ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിന്റെ അങ്ങേയറ്റത്തെ ഒറ്റപ്പെടലും കനത്ത മഞ്ഞുവീഴ്ചയും കണക്കിലെടുക്കുമ്പോൾ - ശൈത്യകാലത്ത് ഇവിടെ എത്തിച്ചേരുക എന്നത് നടപ്പില്ലാത്ത ഒരു കാര്യമാണ്. ഗ്രാമവാസികളും ശൈത്യകാലത്തേക്ക് താഴെ പ്രദേശങ്ങളിലേക്ക് താമസം മാറ്റുകയാണ് ചെയ്യുന്നത്.

ഉത്തരാഖണ്ഡിലെ ടിബറ്റ്

ഉത്തരാഖണ്ഡിലെ ടിബറ്റ്

സഞ്ചാരികള്‍ മലാരിയെ ഉത്തരാഖണ്ഡിലെ ടിബറ്റ് എന്നാണ് മലാരിയെ വിളിക്കുന്ന്. സമുദ്രനിരപ്പില്‍ നിന്നും 3040 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലാരി ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമമാണ്. മലാരിയിൽ നിന്നുള്ള റോഡ് ചൈന / ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള നിതി വില്ലേജ് / നിതി പാസിലേക്ക് പോകുന്നു. ഉത്തരാഖണ്ഡിലെ ഭോട്ടിയ എന്നറിയപ്പെടുന്ന ഇന്തോ-മംഗോളിയൻ ഗോത്രക്കാർ ആണ് മലാരി ഗ്രാമത്തിൽ വസിക്കുന്നവര്‍.

 മഞ്ഞുകാലത്ത്‌

മഞ്ഞുകാലത്ത്‌

സാധാരണയായി കഠിന ശൈത്യം അനുഭവപ്പെടുന്ന ഇവിടെ മഞ്ഞുകാലത്ത് ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാല്‍ ഈ സമയത്ത് ഗ്രാമീണര്‍ താഴ്വാരങ്ങളിലേക്ക് താമസം മാറ്റുകയും ശൈത്യം അവസാനിക്കുന്ന ഏപ്രില്‍ മാസത്തോടെ ഗ്രാമത്തിലേക്ക് തിരികെ വരുകയും ചെയ്യുന്നു. പിന്നെ അടുത്ത ശൈത്യകാലം വരെ നീളുന്ന താമസത്തിനായുള്ള ഒരുക്കങ്ങളാണ്. ആടുകളെ വളര്‍ത്തലും ധാന്യങ്ങളുടെ കൃഷിയും ആണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം.

സുഗന്ധത്തിന്‍റെ താഴ്വര‍

സുഗന്ധത്തിന്‍റെ താഴ്വര‍


നമ്മളില്‍ പലരും പൂക്കളുടെ താഴ്വരയെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ സുഗന്ധം പരത്തുന്ന പൂക്കളുള്ള സുഗന്ധത്തിന്‍റെ താഴ്വരയെക്കുറിച്ച് കേട്ടിട്ടുണ്ടോ? വാലി ഓഫ് പെര്‍ഫ്യും എന്നറിയപ്പെടുന്ന ഇത് മാവരി ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ സുഗന്ധം ഉണ്ടാക്കുന്നവയാണ് ഇവിടുത്തെ പൂക്കള്‍.

ഇവിടെ എത്തിയാല്‍ ചെയ്യുവാന്‍

ഇവിടെ എത്തിയാല്‍ ചെയ്യുവാന്‍

വളരെ ചെറിയ ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമമായതിനാല്‍ കൂടുതലൊന്നും പ്രതീക്ഷിച്ച് ഇവിടേക്ക് വരേണ്ട. സമാധാരമായി കുറച്ചു ദിവസങ്ങള്‍ ചിലവഴിക്കുവാനാണ് യാത്രയെങ്കില്‍ ഇവിടേക്ക് വരാം. സമയം പോലും വളരെ പതുക്കെയാണ് ഇവിടെ സഞ്ചരിക്കുന്നത് എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ഗ്രാമമാണിത്.

ഹൈക്കിങ്

ഹൈക്കിങ്

ഹൈക്കിങ്ങുകള്‍ക്കായി നിരവധി റൂട്ടുകള്‍ ഇവിടെ കാണുവാന്‍ സാധിക്കും. നന്ദദേവി പീക്ക് ട്രെക്കിന്റെ ബേസ് ക്യാമ്പ് സ്ഥിതിചെയ്യുന്നത് ഇവിടെ നിന്ന് 20 കിലോമീറ്റർ അകലെയാണ്. രാമായണത്തില്‍ രാമരാവണ യുദ്ധത്തില്‍ പരുക്കേറ്റ ലക്ഷ്മണനെ സുഖപ്പെടുത്താൻ ഹനുമാൻ മൃതസഞ്ജിവനിയെ കൊണ്ടുവന്ന സ്ഥലമെന്ന് കരുതപ്പെടുന്ന കരുതുന്ന ദ്രോണഗിരിയും ഇവിടെ ‌ട്രക്കിങ്ങിന് യോജിച്ച സ്ഥലമാണ്.

നിതി വില്ലേജ്

നിതി വില്ലേജ്

മലാരിയിൽ നിന്ന് 18 കിലോമീറ്റർ അകലെയുള്ള നിതി ടിബറ്റിന്റെ അതിർത്തിയിലുള്ള ഇന്ത്യയിലെ അവസാന ഗ്രാമമാണ്. 3600 മീറ്റർ ഉയരത്തിൽ നിതി തെക്കൻ ടിബറ്റൻ അതിർത്തിക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. 5800 മീറ്ററിൽ സ്ഥിതി ചെയ്യുന്ന നിതി പാസ് ഇന്ത്യയെ ടിബറ്റുമായി ബന്ധിപ്പിക്കുന്നു. നിതി പാസ് ഇന്ത്യയെയും ടിബറ്റിനെയും വ്യാപാര വഴിയിൽ ബന്ധിപ്പിക്കുന്ന പുരാതനമായ ഒരു പാത ഇവിടെ നിലനിന്നിരുന്നു. .

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

ഏപ്രിൽ മുതല്‍ ജൂൺ വരെയും ഓഗസ്റ്റ് മുതല്‍ സെപ്റ്റംബർ വരെയും മാസങ്ങളിൽ ആണ് ഇവിടം സന്ദര്‍ശിക്കുവാന് ഏറ്റവും യോജിച്ച സമയം. മഴക്കാലത്തിനു തൊട്ടുപിന്നാലെ സന്ദര്‍ശിക്കുന്നതും വളരെ നല്ലതാണ്, അതായത് ഓഗസ്റ്റ് മാസം അവസാനത്തോടെ. ഇവിടുത്തെ പ്രകൃതി ഭംഗി നേരില്‍ ഏറ്റവും മനോഹരമായ ദര്‍ശിക്കുവാന്‍ പറ്റിയ സമയമാണിത്. തണുപ്പു കാലത്തെ സന്ദര്‍ശനം കഴിവതും ഒഴിവാക്കുക,

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

മലാരി ഗ്രാമത്തിൽ എത്താൻ, നിങ്ങൾ ആദ്യം ജോഷിമഠിൽ എത്തിച്ചേരേണ്ടതുണ്ട്. ജോഷിമഠിൽ നിന്ന് മലാരിയിലേക്കുള്ള ദൂരം 60 കിലോമീറ്ററാണ്, വ്യത്യസ്തമായ പാറക്കെട്ടുകളിലേക്ക് പച്ചനിറത്തിലുള്ള ഹിമാലയൻ കൊടുമുടികൾ വഴി കാണിക്കും. ഭാഗ്യവാനാണെങ്കിൽ, ഹിമാലയൻ താർസ്, കസ്തൂരിമാൻ, പർവത ആടുകൾ, മഞ്ഞു പുള്ളിപ്പുലികൾ എന്നിവയുൾപ്പെടെ ധാരാളം ഹിമാലയൻ വന്യജീവികളെ യാത്രയില്‍ നിങ്ങൾക്ക് കാണുവാന്‍ സാധിക്കും. ഗ്രാമത്തിൽ നിന്ന് 332 കിലോമീറ്റർ അകലെയുള്ള ഡെറാഡൂണിലെ ജോളി ഗ്രാന്റ് എയർപോർട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഏറ്റവും അ‌ടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ലാരി ഗ്രാമത്തിലേക്കുള്ള ഏറ്റവും അടുത്ത റെയിൽ‌വേ 354 കി.ലോമീറ്റര്‍ അകലെയുള്ള ഡെറാഡൂൺ ആണ്.

ദമ്പതികള്‍ക്കും പ്രണയിതാക്കള്‍ക്കും സ്നാനം നിഷിദ്ധമായ വാരണാസിയിലെ വിശുദ്ധ ഘാട്ട്!!ദമ്പതികള്‍ക്കും പ്രണയിതാക്കള്‍ക്കും സ്നാനം നിഷിദ്ധമായ വാരണാസിയിലെ വിശുദ്ധ ഘാട്ട്!!

ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!

ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ടയിടം!പക്ഷേ സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗം, സമയം മുതല്‍ നിയമം വരെ വേറെ!!ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ടയിടം!പക്ഷേ സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗം, സമയം മുതല്‍ നിയമം വരെ വേറെ!!

കയറിച്ചെല്ലുവാന്‍ 29 ഗ്രാമങ്ങള്‍ കൂടി!! ട്രക്കിങ് ടൂറിസവുമായി ഉത്തരാഖണ്ഡ്കയറിച്ചെല്ലുവാന്‍ 29 ഗ്രാമങ്ങള്‍ കൂടി!! ട്രക്കിങ് ടൂറിസവുമായി ഉത്തരാഖണ്ഡ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X