Search
  • Follow NativePlanet
Share
» »കോട്ടയത്തെ അല്ലിയാമ്പൽ കടവ് തേടിയൊരു യാത്ര!

കോട്ടയത്തെ അല്ലിയാമ്പൽ കടവ് തേടിയൊരു യാത്ര!

എത്ര വിശേഷിപ്പിച്ചാലും മതിയാവാത്ത കാഴ്ചകളുള്ള മലരിക്കലിന്റെ വിശേഷങ്ങളിലേക്ക്

കിലോമീറ്ററുകളോളം നീളത്തിൽ പരന്നു കിടക്കുന്ന ആമ്പൽ പാടങ്ങൾ....എവിടെ തിരിഞ്ഞു നോക്കിയാലും കണ്ണെത്താത്രയും ദൂരത്തിൽ വിടർന്നു നിൽക്കുന്ന ആമ്പലുകൾ. കോട്ടയത്തിന്റെ ഈ പുത്തൻ നിറം തേടിയെത്തുന്ന ഈ ഇടമാണ് മലരിക്കൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് സോഷ്യൽ മീഡിയിലും ഫോട്ടോകളിലും ഒക്കെ വൈറലായി മാറിയ അതേ മലരിക്കൽ തന്നെ... എത്ര വിശേഷിപ്പിച്ചാലും മതിയാവാത്ത കാഴ്ചകളുള്ള മലരിക്കലിന്റെ വിശേഷങ്ങളിലേക്ക്

മലരിക്കൽ

മലരിക്കൽ

അക്ഷര നഗരി സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന ഏറ്റവും പുതിയ കാഴ്ചയാണ് മലരിക്കലിലെ ആമ്പൽ പാടം. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ആമ്പൽപ്പാടം ഇവിടെ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കാഴ്ച തന്നെയാണ്.

ആമ്പൽപൂക്കൾക്കിടയിലൂടെ

ആമ്പൽപൂക്കൾക്കിടയിലൂടെ

മുട്ടറ്റം വെള്ളമുള്ള പാടത്തിലെ ആമ്പൽ ചെടികള്‍ക്കിടയിലൂട കുറേ ദൂരം നടന്നും പിന്നെ തോണിയിലും ഒക്കെ പോകുവാൻ സൗകര്യമുണ്ട്.

പോകുവാൻ പറ്റിയ സമയം

പോകുവാൻ പറ്റിയ സമയം

ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ആമ്പൽ പൂക്കുന്ന സമയം. പൂത്തു നിൽക്കുന്ന ആമ്പൽപ്പാടം കാണുവാനായി ഒക്ടോബർ മാസത്തിലാണ് ഇവിടെ എത്തേണ്ടത്. അതിരാവിലെ ഇവിടെ എത്തുന്നതായിരിക്കും ഉത്തമം. പരമാവധി എട്ടു മണിക്കു മുൻപേ വരുവാൻ ശ്രമിക്കുക. വൈകുംതോറും വെയിലേറ്റ് ആമ്പൽ പൂക്കൾ വാടി പോകുമെന്നതിനാൽ പ്രതീക്ഷിക്കുന്ന കാഴ്ചയായിരിക്കില്ല കാണാൻ സാധിക്കുക.

സൂര്യാസ്തമയം

സൂര്യാസ്തമയം

ആമ്പൽപൂക്കാത്ത സമയത്തും ഇവിടം സഞ്ചാരികളുടെ പ്രിയ കേന്ദ്രം തന്നെയാണ്. വയലുകൾക്കിടയിലൂടെ സൂര്യൻ ചക്രവാളത്തിലേക്ക് മറയുന്ന കാഴ്ച ഇവിടെ നിന്നും കണ്ടാൽ മറ്റൊരു ഭംഗി തന്നെയാണെന്ന് പറയാതെ വയ്യ. ഇവിടുത്തെ സായാഹ്ന കാഴ്ചകൾ കാണാനായി അടുത്തുള്ള ഇടങ്ങളിൽ നിന്നും ഒരുപാട് ആളുകൾ എത്തുന്നു.
ഇതിന്റെ കാഴ്ചകളിൽ ഒരിക്കൽ ആകൃഷ്ടരായാൽ പിന്നെയും പിന്നെയും അറിയാതെ വന്നു പോകും എന്നതിൽ ഒരു സംശയമില്ല.

കൃഷി തുടങ്ങിയാൽ

കൃഷി തുടങ്ങിയാൽ

രണ്ടു കൃഷികൾക്കിടയിലുള്ള സമയത്താണ് വയലുകളിൽ ആമ്പലുകൾ വിരിഞ്ഞു നിൽക്കുന്നത് എന്നതിനാൽ ഈ കാഴ്ചകൾക്ക് അധികം ആയുസ്സുണ്ടാവില്ല. വയലുകളിൽ കൃഷി വീണ്ടും തുടങ്ങുന്നതോടെ ഇതൊക്കെ മാറ്റി നശിപ്പിച്ച് വീണ്ടും കൃഷി തുടങ്ങും. അതുകൊണ്ട് തന്നെ അവിടുത്തെ സ്ഥിതി എന്താണ് എന്ന മുൻകൂട്ടി അന്വേഷിച്ചിട്ട് മാത്രം യാത്ര പോവുക.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കോട്ടയം ജില്ലയിൽ കുമരകത്തിന് സമീപത്താണ് മലരിക്കൽ സ്ഥിതി ചെയ്യുന്നത്. കോട്ടയം ഇല്ലിക്കൽ കവലയിൽ നിന്നും തിരുവാർപ്പ് റോഡിലൂടെ കാഞ്ഞിരം ബോട്ട് ജെട്ടി റോഡ് വഴി കാഞ്ഞിരം പാലം കയറി ഇറങ്ങിയാൽ മലരിക്കലിൽ എത്താം.
വൈക്കത്തു നിന്നും കാഞ്ഞിരം ജംങ്ഷൻ വഴി മലരിക്കലിൽ എത്താം.

ഫോട്ടോ കടപ്പാട്Jibin Joseph Arackathazhath

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X