Search
  • Follow NativePlanet
Share
» »മനസ്സറിഞ്ഞു പ്രാർഥിച്ചാൽ മനസ്സലിയുന്ന മലയാലപ്പുഴ അമ്മ...

മനസ്സറിഞ്ഞു പ്രാർഥിച്ചാൽ മനസ്സലിയുന്ന മലയാലപ്പുഴ അമ്മ...

ഇവിടെയെത്തി മനസ്സറിഞ്ഞു പ്രാർഥിച്ചാൽ മനസ്സലിയുന്ന മലയാലപ്പുഴ അമ്മയെക്കുറിച്ചും അമ്മയുടെ സ്ഥാനമായ മലയാലപ്പുഴ ദേവീ ക്ഷേത്രത്തെക്കുറിച്ചും അറിയാം.

വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും സമ്പന്നത കൊണ്ടും കൂടിച്ചേരലുകൾ കൊണ്ടും പ്രസിദ്ധമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. ആയിരത്തിലധികം വർഷത്തെ പഴക്കവും അതിനൊത്തുള്ള പാരമ്പര്യവും അനുഷ്ഠാനങ്ങളും ഈ ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഒരിക്കൽ ഇവിടെയെത്തി മനസ്സറിഞ്ഞു പ്രാർഥിച്ചാൽ മനസ്സലിയുന്ന മലയാലപ്പുഴ അമ്മയെക്കുറിച്ചും അമ്മയുടെ സ്ഥാനമായ മലയാലപ്പുഴ ദേവീ ക്ഷേത്രത്തെക്കുറിച്ചും ഇവിടുത്തെ ചരിത്രത്തെയും പൂജകളെയും കുറിച്ച് വായിക്കാം...

മലയാലപ്പുഴ ദേവീ ക്ഷേത്രം

മലയാലപ്പുഴ ദേവീ ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ പുണ്യപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് ആദിപരാശക്തിയായ ഭദ്രകാളിയെ ആരാധിക്കുന്ന മലയാലപ്പുഴ ദേവീ ക്ഷേത്രം. ദാരിക വധത്തിനു ശേഷം രൗദ്ര ഭാവത്തിലുള്ള ദേവിയേയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

കൊല്ലൂർ മൂകാംബിക ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് മലയാലപ്പുഴ ക്ഷേത്ര ഐതിഹ്യം. ഒരിക്കൽ തിരുവിതാംകൂറിൽ നിന്നുള്ള രണ്ടു നമ്പൂതിരിമാര്‍ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഭജനയിരിക്കുവാൻ പോയി. അവരുടെ ഒപ്പം തന്നെ ഒരു ദേവീ വിഗ്രഹവും ഉണ്ടായിരുന്നു. കാലങ്ങൾ ഭജനയിരുന്നു കഴിഞ്ഞപ്പോൾ ദേവി അവർക്കു മുന്നിൽ പ്രത്യക്ഷയാവുകയും നിങ്ങളുടെ കൈവശമുള്ള ദേവീവിഗ്രഹത്തിൽ എന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകും എന്ന് അനുഗ്രഹിക്കുകയും ചെയ്തു. പിന്നീട് അവിടെ നിന്നിറങ്ങി പ്രാർഥനയും പൂജയുമായി നാടു ചുറ്റികയായിരുന്നു . പ്രായാധിക്യം കാരണം അവശരായ നമ്പൂതിരിമാരുടെ മുന്നിൽ ദേവി പ്രത്യക്ഷപ്പെട്ട് വിഗ്രഹം പ്രതിഷ്ഠിക്കുവാൻ യോജിച്ച ഇടം മലയാലപ്പുഴ ആണെന്ന് അറിയിച്ചുവത്രെ. അങ്ങനെ അന്നു പ്രതിഷ്ഠിതമായതാണ് വിഗ്രഹമെന്നാണ് വിശ്വാസം.
കടും ശർക്കര യോഗം കൊണ്ടാണ് ഇവിടുത്തെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. 5.5 അടി ഉയരത്തിൽ എട്ടു കൈകളുമായി നിൽക്കുന്ന ഇവിടുത്തെ ദേവിയുടെ രൂപം ഏറെ പ്രസിദ്ധമാണ്.

ഇടത്തട്ടിൽ ഭഗവതി

ഇടത്തട്ടിൽ ഭഗവതി

മലയാലപ്പുഴ അമ്മയെ ഇടത്തട്ടിൽ ഭഗവതി എന്നും വിളിക്കാറുണ്ട്. സാധാരണയായി 12 വർഷത്തിലൊരിക്കൽ വിഗ്രഹം മാറ്റുന്ന ചടങ്ങ് ഇവിടെയുണ്ടായിരുന്നു. ഒരിക്കൽ വിഗ്രഹം എടുത്തുമാറ്റുവാൻ നോക്കിയപ്പോൾ അത് നടന്നില്ല. അന്ന് രാത്രിയിൽ ക്ഷേത്രം അധികാരികളിലൊരാളുടെ സ്വപ്നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ട് വിഗ്രഹം മാറ്റേണ്ട എന്നും തനിക്കാ വിഗ്രഹം മതി എന്നും അറിയിക്കുകയുണ്ടായി. അതിനുശേഷം ഇവിടെ വിഗ്രഹം മാറ്റുന്ന പതിവ് ഉണ്ടായിട്ടില്ല.
പൂക്കള്, മഞ്ചാടി കുരു, തോനിയരി പായസം തുടങ്ങിയവയാണ് ദേവിക്ക് പ്രിയപ്പെട്ട കാണിക്കകൾ.

മനസ്സറിഞ്ഞു പ്രാർഥിച്ചാൽ

മനസ്സറിഞ്ഞു പ്രാർഥിച്ചാൽ

മനസ്സറിഞ്ഞു പ്രാർഥിച്ചാൽ മനസ്സലിയുന്ന ദേവിയാണ് മലയാലപ്പുഴ അമ്മയെന്നാണ് വിശ്വാസം. അമ്മയുടെ അടുത്തെത്തി പ്രാർഥിച്ചാൽ നമ്മുടെ എന്ത് ആഗ്രഹവും സഫലമാകുമത്രെ. കൂടാതെ ശത്രുക്കളിൽ നിന്നും രക്ഷ നേടുവാനും വിവാഹം തടസ്സങ്ങളില്ലാതെ നടക്കുവാനും ജോലി തടസ്സം മാറുവാനുമെല്ലാം ഇവിടെ വിശ്വാസികൾ പ്രാർഥിക്കുവാനെത്തുന്നു. തുടർച്ചയായി ഏഴു വെള്ളിയാഴ്ചകളിൽ ഇവിടെ ദേവിയെ ദർശിച്ച് പ്രാർഥിച്ചാൽ ആഗ്രഹസാഫല്യവും ഐശ്വര്യവും ഉണ്ടാകുമെന്നൊരു വിശ്വാസവുമുണ്ട്.

മകരപൊങ്കാല

മകരപൊങ്കാല

ഇവിടുത്തെ പ്രധാന ഉത്സവങ്ങളിലൊന്നാണ് മകര പൊങ്കാല. മകര മാസത്തിലെ മകരപ്പൊങ്കാലയിൽ പങ്കെടുക്കുവാൻ ദൂരദേശങ്ങളിൽ നിന്നുപോലും വിശ്വാസികൾ എത്തുന്നു.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ മലയാലപ്പുഴ പഞ്ചായത്തിലാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂര്‍ റെയിൽവേ സ്റ്റേഷനിൽ നിന്നും 33 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. പത്തനംതിട്ട നഗരത്തിൽ നിന്നും 7.1 കിലോമീറ്റർ ദൂരം ക്ഷേത്രത്തിലേക്കുണ്ട്.

വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത ക്ഷേത്രം മുതൽ കള്ളിയങ്കാട്ടു നീലിയെ തളച്ച ക്ഷേത്രം വരെ...വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത ക്ഷേത്രം മുതൽ കള്ളിയങ്കാട്ടു നീലിയെ തളച്ച ക്ഷേത്രം വരെ...

പത്മനാഭ സ്വാമിയുടെ കാണാതായ തിരുവാഭരണങ്ങൾ കണ്ടെത്തിക്കൊടുത്ത ക്ഷേത്രംപത്മനാഭ സ്വാമിയുടെ കാണാതായ തിരുവാഭരണങ്ങൾ കണ്ടെത്തിക്കൊടുത്ത ക്ഷേത്രം

രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന പത്മനാഭ സ്വാമി ക്ഷേത്രം ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണം എന്നു പറയുന്നതിന്റെ കാരണം ഇതാണ്!രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന പത്മനാഭ സ്വാമി ക്ഷേത്രം ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണം എന്നു പറയുന്നതിന്റെ കാരണം ഇതാണ്!

ഫോട്ടോ കടപ്പാട് Malayalapuzha Devi Temple FaceBoook Page

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X