Search
  • Follow NativePlanet
Share
» »കിടിലൻ മലയാളി ഫൂഡിനായി ബാംഗ്ലൂരിലെ മലയാളിക്കവല

കിടിലൻ മലയാളി ഫൂഡിനായി ബാംഗ്ലൂരിലെ മലയാളിക്കവല

വീട്ടിൽ നിന്നു മാറി നിൽക്കുമ്പോൾ ഭക്ഷണത്തിന്റെ എല്ലാ വിഷമവും മാറ്റാൻ മലയാളികൾ തിരഞ്ഞെടുക്കുന്ന ഇടവും മഡിവാളയാണ്. മഡിവാളയിലെ മലയാളി കവലയെക്കുറിച്ച്...

ബംഗളുരുവിലെ മലയാളി കോർണർ | Malayali Food Corner In Bengaluru | Oneindia Malayalam

മഡിവാള...ബാംഗ്ലൂരിലെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്ന്... ബാംഗ്ലൂരിലേക്ക് വന്നിറങ്ങുന്നതു മുതൽ തിരികെ കയറുന്ന സമയം വരെ മഡിവാള എന്ന പേരു കേൾക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല. ബസിന്റെ കാര്യമാണെങ്കിലും ഭക്ഷണമാണെങ്കിലും ഒക്കെ മഡിവാള തന്നെയാണ് ട്രെൻഡ്. വീട്ടിൽ നിന്നു മാറി നിൽക്കുമ്പോൾ ഭക്ഷണത്തിന്റെ എല്ലാ വിഷമവും മാറ്റാൻ മലയാളികൾ തിരഞ്ഞെടുക്കുന്ന ഇടവും മഡിവാളയാണ്. മഡിവാളയിലെ മലയാളി കവലയെക്കുറിച്ച്...

മഡിവാള

മഡിവാള

ബെംഗളുരുവിലെ ഇടങ്ങളിൽ വെച്ച് മലയാളികളുടെ ഹബ് എന്നറിയപ്പെടുന്ന സ്ഥലമാണ് മഡിവാള. ചെറിയ ചെറിയ തട്ടുകടകൾ മുതൽ ഐടി സ്ഥാപനങ്ങളും ഷോപ്പിങ്ങ് മാളുകളും ഒക്കെ നിറഞ്ഞിരിക്കുന്ന ഇവിടം ബാംഗ്സൂർ മലയാളികളുടെ പ്രിയപ്പെട്ട ഇടമാണ്.

 ഒരു ചെറിയ കേരളം

ഒരു ചെറിയ കേരളം

മലയാളി രുചികൾ വിളമ്പുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളുമാണ് ഇവിടുത്തെ പ്രത്യേകത. വീശിയടിച്ച ചായയും കട്ടനും മലബാർ രുചികളും ഒക്കെ വിളമ്പുന്ന ധാരാളം സ്ഥാപനങ്ങൾ ഇവിടെയുണ്ട്.

വൈകിട്ടായാൽ

വൈകിട്ടായാൽ

വൈകിട്ട് ഒരു നാലര മണി മുതൽ ഇവിടം നമ്മുടെ നാട്ടിലെ ഒരു ചെറിയ കവല പോലെയാവും. കൊച്ചു വർത്തമാനങ്ങളും വാർത്തകളും ഒക്കെ പറഞ്ഞെത്തുന്ന ന്യൂ ജെനറേഷനു അവർക്ക് കേരള രുചികൾ വിളമ്പുന്ന സ്ഥാപനങ്ങളും ഒക്കെ ചേരുമ്പോൾ തനി നാട്ടിൻപുറംആയി മാറും ഇവിടം

മമ്മൂസ് സ്റ്റോർ

മമ്മൂസ് സ്റ്റോർ

മഡിവാളയിലെ മലയാളി കടകളിൽ പ്രധാനപ്പെട്ട ഒന്നാണ് മമ്മൂസ് സ്റ്റോർ എന്നറിയപ്പെടുന്ന കട. പ്രത്യേകിച്ച് പേര് ഒന്നുമില്ലെങ്കിലും ഇത് തേടിയെത്തുന്ന ആളുകൾ ഒരുപാടുണ്ട്. തനി മലബാർ രുചികളിലുള്ള ഒരു പാട് വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത

 ഉന്നക്കായ മുതൽ പഴമ്പൊരിയും മുളക് ചട്നിയുംവരെ

ഉന്നക്കായ മുതൽ പഴമ്പൊരിയും മുളക് ചട്നിയുംവരെ

ഉന്നക്കായ, പഴം നിറച്ചത്, ഇലയട, മുട്ട ബജി., മീറ്റ് റോൾ, ഉഴുന്നുവട, ഉള്ളിവട, പരിപ്പുവട അങ്ങനെ മലബാറിന്റെ മാത്രം രുചികൾ തേടിയാണ് ആളുകൾ അധികവും ഇവിടെ എത്തുന്നത്. അതിൽ വ്യത്യസ്തമായ കോംബോകൾ പരീക്ഷിക്കുന്നവരും കുറവല്ല. പഴംപൊരിയും മുളക് ചട്നിയുമാണ് ഇവിടുത്തെ ട്രെൻഡായ കോംബോ. ചൂടോടെ വറുത്തു കോരിയിടുന്ന മുളക് ബജിയും മുട്ട ബജിയും പഴംപൊരിയും ഉഴുന്നു വടയും ഒക്കെ എങ്ങനെ വേണ്ടന്നു വയ്ക്കുവാനാണ്.!! ജ്യൂസ് മുതലായ സാധനങ്ങളും ഇവിടെ ലഭ്യമാണ്.

എവിടെയാണിത്

എവിടെയാണിത്

മഡിവാളയിലെ സെന്റ് ജോൺസ് ഹോസ്പിറ്റലിൽ നിന്നും മാരുതി നഗറിലേക്ക് പോകുന്ന വഴിയാണ് ഈ ചെറിയ ചാടക്കട സ്ഥിതി ചെയ്യുന്നത്.

 കോറമംഗളയിൽ നിന്നും

കോറമംഗളയിൽ നിന്നും

മലയാളികളുടെ മറ്റൊരു പ്രധാന കേന്ദ്രമായ കോറമംഗളയിൽ നിന്നും മഡിവാളയിലേക്ക് എളുപ്പത്തിൽ എത്താം. 2.3 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം

എയർപോർട്ടിൽ നിന്നും

എയർപോർട്ടിൽ നിന്നും

ബാംഗ്ലൂർ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും മഡിവാളയിലേക്ക് 41 കിലോമീറ്ററാണ് ദൂരം. ഏകദേശം ഒന്നര മണിക്കൂർ സമമെടുക്കും വിമാനത്താവളത്തിൽ നിന്നും എയർപോർട്ടിലെത്തുവാൻ K3 ബസാണുള്ളത്.

ബനശങ്കരിയിൽ നിന്നും

ബനശങ്കരിയിൽ നിന്നും

ബനശങ്കരിയിൽ നിന്നും മഡിവാളയിലേക്ക് 12 കിലോമീറ്റർ ദൂരമാണുള്ളത്. മുക്കാൽ മണിക്കൂർ സമയം വേണ്ടിവരും ബ്ലോക്കുകളും മറ്റും നോക്കുമ്പോൾ ഇവിടെ എത്തിച്ചേരുവാൻ.

 മഡിവാള തടാകം

മഡിവാള തടാകം

മഡിവാളയിലെത്തിയാൽ തീർച്ചയായും സന്ദർശിക്കേണ്ട മറ്റൊരിടമാണ് മഡിവാള തടാകം. ഹൊസൂര്‍ റോഡിനും ബന്നാര്‍ഗട്ട റോഡിനും ഇടയിലായി ബി ടി എം സെക്കന്റ് സ്റ്റേജിലാ‌ണ് ഈ തടാകം സ്ഥി‌തി ചെയ്യുന്നത്. അതിനാല്‍ ബി ടി എം തടാകം എന്നും ഈ തടാകം അറിയ‌പ്പെടുന്നുണ്ട്. 400ൽ അധികം വർഷത്തെ പഴക്കമുള്ള ഈ തടാകം വീക്കെൻഡ് ട്രിപ്പുകൾക്കും മറ്റും പറ്റിയ ഇടം കൂടിയാണ്.
PC: Ashwin

പാർക്കും ബോട്ടിങ്ങും

പാർക്കും ബോട്ടിങ്ങും

കുട്ടികൾക്കായുള്ള പാർക്ക്, ബോട്ടിങ്ങിനുള്ള സൗകര്യങ്ങൾ, തടാകത്തിനു നടുവിലെ ദ്വീപ് തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ. അപൂർവ്വ ഇടം ദേശാടന പക്ഷികൾ എത്തിച്ചേരുന്ന ഇടം കൂടിയാണിത്. രാവിലെ 10 മണിമുതല്‍ വൈകുന്നേരം 6.30വരെയാണ് ഇവിടെ പ്രവേശന സമയം മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് 5 രൂപയുമാണ് ‌പ്രവേശ‌ന ഫീസ്
PC:: Nagarjun Kandukuru

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ബി ടി എം മെയിന്‍ റോഡില്‍ നിന്ന് ബന്നാര്‍ഘട്ട റോഡിലേക്കു‌ള്ള കണക്റ്റിംഗ് റോഡായ 29th മെയിന്‍ റോഡ് വഴി യാത്ര ചെയ്താല്‍ ഈ തടാകത്തിന്റെ കരയില്‍ എത്തിച്ചേരാം. ഇതുവഴി ബസ് സര്‍വീസ് ഇല്ല.

 മാറത്തഹള്ളി

മാറത്തഹള്ളി

മലയാളികൾ താമസിക്കുന്ന മറ്റൊരു പ്രധാന ഇടമാണ് മാറത്തഹള്ളി. എയർപോർട്ട്, വൈറ്റ് ഫീൽഡ്, സർജാപൂർ റോഡ്, ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ്ങ് റോഡ് തുടങ്ങിയവയുടെ സാന്നിധ്യമാണ് ഇവിടേക്ക് കൂടുതൽ ആളുകളെ അടുപ്പിക്കുന്നത്.

PC:Amol.Gaitonde

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X