Search
  • Follow NativePlanet
Share
» »അകമഴിഞ്ഞ് പ്രാര്‍ഥിച്ചാല്‍ അനുഗ്രഹം ഉറപ്പ്.. സന്ദര്‍ശിക്കാം മല്ലികാര്‍ജ്ജുന ക്ഷേത്രം

അകമഴിഞ്ഞ് പ്രാര്‍ഥിച്ചാല്‍ അനുഗ്രഹം ഉറപ്പ്.. സന്ദര്‍ശിക്കാം മല്ലികാര്‍ജ്ജുന ക്ഷേത്രം

ജ്യോതിര്‍ലിംഗ സ്ഥാനങ്ങളിലൊന്നായ ഈ ക്ഷേത്രം ഭൂമിയിലെ ഏറ്റവും പുണ്യ സ്ഥാനങ്ങളിലൊന്നായ ശ്രീശൈലത്തിലാണ് സ്ഥിതി ചെയ്യുന്നത്.

വിശ്വാസത്തോടെ പ്രാര്‍ഥിച്ചാല്‍ അകമഴിഞ്ഞ് അനുഗ്രഹിക്കുന്ന മഹാദേവന്‍. പ്രാര്‍ഥനയുടെ ശക്തിയില്‍ എന്തിനെയും സാധ്യമാക്കുന്ന ക്ഷേത്രമാണ് വിശ്വാസികളുടെ പ്രിയ സങ്കേതമാണ് ആന്ധ്രാപ്രദേശിലെ മല്ലികാര്‍ജ്ജുന ക്ഷേത്രം. ജ്യോതിര്‍ലിംഗ സ്ഥാനങ്ങളിലൊന്നായ ഈ ക്ഷേത്രം ഭൂമിയിലെ ഏറ്റവും പുണ്യ സ്ഥാനങ്ങളിലൊന്നായ ശ്രീശൈലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശിവനെയും പാര്‍വ്വതിയെയും ഒരുപോലെ ആരാധിക്കുന്ന മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്...

മല്ലികാര്‍ജ്ജുന ജ്യോതിര്‍ലിംഗ ക്ഷേത്രം

മല്ലികാര്‍ജ്ജുന ജ്യോതിര്‍ലിംഗ ക്ഷേത്രം

ശൈവ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നവയാണ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍. ശിവശക്തിയുടെ സ്രോതസ്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ക്ഷേത്രങ്ങള്‍ 12 എണ്ണമാണ് പ്രധാനമായും ഉള്ളത്. അതിലൊന്നാണ് മല്ലികാര്‍ജ്ജുന ജ്യോതിര്‍ലിംഗ ക്ഷേത്രം. ശിവന്‍ വിശ്വാസികളെ അനുഗ്രഹിക്കുവാനായി നേരിട്ടെത്തുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഏറെ പുണ്യകരമാണെന്നാണ് വിശ്വാസം.

PC:Chintohere

ജ്യോതിര്‍ലിംഗവും ശക്തിപീഠവും

ജ്യോതിര്‍ലിംഗവും ശക്തിപീഠവും

ഏറെ പ്രത്യേകതകളുണ്ട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്. ജ്യോതിര്‍ലിംഗം മാത്രമല്ല, പാര്‍വ്വതി ദേവിയുടെ 51 ശക്തി സ്ഥാനങ്ങളില്‍ ഒന്നു കൂടിയാണിത്. ശിവനെ ഉവിടെ മല്ലികാര്‍ജ്ജുനനായി ആരാധിക്കുമ്പോള്‍ പാര്‍വ്വതി ദേവിയെ ബ്രമരാംബയായാണ് പൂജിക്കുന്നത്. ഇത്തരത്തില്‍ ഭാരതത്തില്‍തന്നെ ആകെ ശക്തിപീഠവും ജ്യോതിര്‍ലിംഗവും ഒരുമിച്ച് വരുന്ന മൂന്ന് ക്ഷേത്രങ്ങള്‍ മാത്രമേയുള്ളൂ.

PC:Karthikhar24

മല്ലികയും അര്‍ജുനും താമസിച്ച മല്ലികാര്‍ജുന്‍

മല്ലികയും അര്‍ജുനും താമസിച്ച മല്ലികാര്‍ജുന്‍

ക്ഷേത്രത്തിന്‍റെ പേരില്‍ തന്നെ ചരിത്രവും അറിയാം. ശിവപാര്‍വ്വതി ദമ്പതികളു‌ടെ മകനായ കാര്‍ത്തികേയനുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രത്തിന്‍റെ ചരിത്രം. ഒരിക്കല്‍ ദേഷ്യപ്പെ‌ട്ട് കൈലാസത്തില്‍ നിന്നും പിണങ്ങിപ്പോയ കാര്‍ത്തികേയന്‍ ക്രോഞ്ച് മലനിരകളിലാണ് എത്തിയത്. മകനോടൊപ്പം താമസിക്കുവാനായി ശിവനും പാര്‍വ്വതിയും ഇവിടെയാണ് എത്തിയത്. മല്ലിക, അര്‍ജുന്‍ എന്നീ പേരുകളിലാണ് അവര്‍ ഇവി‌ടെ കാര്‍ത്തികേയനൊപ്പം താമസിച്ചു, അങ്ങനെയാണ് ഇവിടം മല്ലികാര്‍ജുന ക്ഷേത്രം വന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
PC:Vjvikram

 വെല്ലുവിളിയില്‍ വിജയിച്ച്

വെല്ലുവിളിയില്‍ വിജയിച്ച്

അങ്ങനെയിരിക്കെ, മക്കളോടൊപ്പം ശിവനും പാര്‍വ്വതിയും സുഖകരമായി താമസിക്കുമ്പോളാണ് അവര്‍ക്ക് മക്കളുടെ വിവാഹ കാര്യം ഓര്‍മ്മ വന്നത്. ഇതവരെ അറിയിച്ചപ്പോള്‍ ആരാദ്യം വിവാഹം ചെയ്യും എന്ന കാര്യത്തില്‍ ഗണേശനും കാര്‍ത്തികേയനും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ തര്‍ക്കം പരിഹരിക്കുവാന്‍ ആരാണ് ആദ്യം ഭൂമിയെ ഏഴുതവണ വലംവെച്ചു വരുന്നത് അവര്‍ക്ക് വിവാഹം കഴിക്കാം എന്ന തീരുമാനത്തില്‍ അവരെത്തി. കാര്‍ത്തികേയന്‍ ഉടന്‍തന്നെ തന്‍റെ വാഹനത്തില്‍ കയറി ഭൂമിയെ ചുറ്റുവാന്‍ പോയപ്പോള്‍ ഗണേശന്‍ ഏഴുതവണ തന്റ മാതാപിതാക്കളെ വലംവെച്ചു. ശിവന്‍ സിദ്ധി, ബുദ്ധി, റിദ്ധി എന്നിവരെ ഗണേശന് നല്കി. തിരികെ വന്നപ്പോള്‍ വിവരങ്ങളെല്ലാം അറിഞ്ഞ കാര്‍ത്തികേയന്‍ തിരികെ പോകുവാനൊരുങ്ങി. തുടര്‍ന്ന് കുമാരബ്രഹ്മചാരി എന്ന പേരിൽ ക്രൗഞ്ച പർവതത്തിലേക്ക് പോയി. അവിടെ തന്നെ ആശ്വസിപ്പിക്കുവാനെത്തിയ ശിവനെ കണ്ട് കാര്‍ത്തികേയന്‍ അവിടെ നിന്നും പോകുവനൊരുങ്ങി. പിന്നീ‌‌ട് ദേവഗണങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് അവരോട‌ൊപ്പം പോയി. ഇവിടം പിന്നീട് ശ്രീശൈലം എന്നറിയപ്പെടുകയായിരുന്നു.

PC:wikipedia

രണ്ടാം നൂറ്റാണ്ടു മുതല്‍

രണ്ടാം നൂറ്റാണ്ടു മുതല്‍

രണ്ടാം നൂറ്റാണ്ട് മുതല്‍ ക്ഷേത്രം ഇവിടെ നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം. ശതവാഹന കാലം മുതല്‍ ക്ഷേത്രം ഇവിടെയുണ്ടായിരുന്നു എന്നതിന് പല തെളിവുകളും ലഭിച്ചിട്ടുണ്ട്. വിജയനഗര സാമ്രാജ്യ കാലത്താണ് ക്ഷേത്രത്തില്‍ പ്രധാനപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനമായി നടന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
PC:Nishant Jajoo

രണ്ട് ഹെക്ടറിനുള്ളില്‍

രണ്ട് ഹെക്ടറിനുള്ളില്‍

രണ്ട് ഹെക്ടര്‍ സ്ഥലത്തിനുള്ളിലായാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാലു ഗോപുരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഒട്ടേറെ ഉപക്ഷേത്രങ്ങള്‍ ഇതിനുള്ളിലുണ്ടെങ്കിലും ഇതിലേറ്റവും പ്രധാനപ്പെ‌ട്ടത് മല്ലികാര്‍ജ്ജുനയുടെയും ബ്രമരാംബയുടേയുമാണ്. ഒട്ടേറെ മണ്ഡപങ്ങള്‍ ക്ഷേത്രത്തില്‍ കാണാം. മുഖമണ്ഡപം, പ്രധാന മണ്ഡപം, എന്നിങ്ങനെ വിവിധ മണ്ഡപങ്ങള്‍ ഇവിടെ കാണാം.

PC:Srinivas Chidumalla

പ്രധാന ആഘോഷങ്ങള്‍

പ്രധാന ആഘോഷങ്ങള്‍

ശിവ ക്ഷേത്രമായതിനാല്‍ തന്നെ ശിവരാത്രിയാണ് ഇവിടുത്തെ ഏറ്റവും പ്രധാന ചടങ്ങ്. കൂടാതെ ദസറയും ആഘോഷിക്കാറുണ്ട്.

PC:Vjvikram

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ആന്ധ്രാപ്രദേശിലെ ശ്രീശൈലം എന്ന സ്ഥലത്താണ് മല്ലികാര്‍ജ്ജുന ജ്യോതിര്‍ലിംഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് മര്‍കാപൂര്‍ എന്ന സ്ഥലത്താണ്. ക്ഷേത്രത്തില്‍ നിന്നും 85 കിലോമീറ്റര്‍ ദൂരെയാണ് ഈ റെയില്‍വേ സ്റ്റേഷന്‍. ഹൈദരാബാദില്‍ നിന്നും ഏറ്റവും എളുപ്പത്തില്‍ ബസിലോ ടാക്സിയിലോ വരാം.

തിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെതിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെ

പാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കുംപാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കും

വിശന്നു നില്‍ക്കുന്ന കൃഷ്ണന് നിവേദ്യം നല്കുവാന്‍ പുലര്‍ച്ചെ രണ്ടിന് തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രംവിശന്നു നില്‍ക്കുന്ന കൃഷ്ണന് നിവേദ്യം നല്കുവാന്‍ പുലര്‍ച്ചെ രണ്ടിന് തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രം

Read more about: temple andhra pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X