Search
  • Follow NativePlanet
Share
» »മാലദ്വീപിന്‍റെ ഇന്ത്യയിലെ അപരന്‍... കാത്തിരിക്കുന്നു കര്‍ണ്ണാടകയിലെ ഈ ബീച്ചും കാഴ്ചകളും

മാലദ്വീപിന്‍റെ ഇന്ത്യയിലെ അപരന്‍... കാത്തിരിക്കുന്നു കര്‍ണ്ണാടകയിലെ ഈ ബീച്ചും കാഴ്ചകളും

കാഴ്ചകളുടെ കാര്യത്തില്‍ മാലദ്വീപിനോട് മത്സരിച്ചു നില്‍ക്കുന്ന ഒരിടം നമുക്കുണ്ട്.. മാല്‍പെ ബീച്ച്

നീലനിറത്തില്‍ അടിത്തട്ടു പോലും കാണുന്ന കടല്‍...ആഴം കുറഞ്ഞ് സുരക്ഷിതമായി ഇറങ്ങുവാന്‍ കഴിയുന്ന തീരങ്ങള്‍.. പിന്നെ പഞ്ചസാര പോലത്തെ വെള്ള മണല്‍ത്തരികളും.... ഇത്രയൊക്കെ കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്ന ഇടം തീര്‍ച്ചയായും മാലദ്വീപ് ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കാഴ്ചകളുടെ കാര്യത്തില്‍ മാലദ്വീപിനോട് മത്സരിച്ചു നില്‍ക്കുന്ന ഒരിടം നമുക്കുണ്ട്. അധികമൊന്നും പോകേണ്ട... കര്‍ണ്ണാടകയിലെ ഉഡുപ്പിക്ക് സമീപമുള്ള മാല്‍പെ ബീച്ചാണ് താരം! കര്‍ണ്ണാടക വിനോദ സഞ്ചാരത്തില്‍ അത്രയേറെ അറിയപ്പെടുന്ന ഒരു സ്ഥലമല്ലെങ്കില്‍ കൂടിയും കേട്ടറിഞ്ഞെത്തുന്ന സഞ്ചാരികള്‍ക്ക് നവ്യമായ ഒരു യാത്രാനുഭവമാണ് മാല്‍പെ നല്കുന്നത്.

മാല്‍പെ

മാല്‍പെ

ഉടുപ്പിക്ക് സമീപം സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു കടലോര പ്രദേശമാണ് മാല്‍പെ. മത്സ്യബന്ധനത്തിനും പ്രകൃതിദത്ത തുറമുഖത്തിനും സെന്‍റ് മേരീസ് ഐലന്‍ഡിനും മറ്റു പല കുഞ്ഞു ബീച്ചുകള്‍ക്കും ദ്വീപുകള്‍ക്കുമാണ് ഇവിടം പേരുകേട്ടിരിക്കുന്നത്.

PC:KshitizBathwal

മാല്‍പെ ബീച്ച്

മാല്‍പെ ബീച്ച്

മാല്‍പെ കാഴ്ചകളില്‍ ഏറ്റവും പ്രധാനം ഇവിടുത്തെ ബീച്ച് ആണെന്ന കാര്യത്തില്‍ സംശയമില്ല. ഉഡുപ്പി അല്ലെങികില്‍ മണിപ്പാല്‍ യാത്രകളില്‍ ഇവിടം തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കണം. അതിമനോഹരമായ കാഴ്ചകള്‍ക്കൊപ്പം വളരെ ആസ്വദിച്ച്, കടല്‍ സാഹസിക വിനോദങ്ങളും ബീച്ചിലെ കളികളുമെല്ലാമായി സമയം ചിലവഴിക്കുവാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

PC:ACKSEN

മാല്‍പെ ബീച്ച്- അല്പം ചരിത്രം

മാല്‍പെ ബീച്ച്- അല്പം ചരിത്രം

ഉദയവര നദിയുടെയും അറബിക്കടലിന്റെയും സംഗമസ്ഥാനത്താണ് മാൽപെ ബീച്ച് സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളായി, പ്രാദേശിക തുളു വ്യാപാരികളെ പടിഞ്ഞാറുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന തുറമുഖമാണിത്. വാസ്തവത്തിൽ, ടോളമിയുടെ രണ്ടാം നൂറ്റാണ്ട് മുതലുള്ള ഗ്രന്ഥങ്ങളിൽ മാൽപെയെക്കുറിച്ചുള്ള ആദ്യകാല പരാമർശം കണ്ടെത്താൻ കഴിയും.
പ്രസിദ്ധമായ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്ര കഥയുടെ തുടക്കം കർണാടകയിലെ മാൽപെ ബീച്ചിൽ നിന്നാണെന്ന് പറയാം. ഉഡുപ്പിയിലെ ഇപ്പോഴത്തെ ശ്രീകൃഷ്ണ വിഗ്രഹം മാധവാചാര്യജി കണ്ടെത്തിയത് ഇവിടെ നിന്നായിരുന്നു.
ഒരു തുറമുഖം എന്നതിലുപരി, മാൽപെ ബീച്ച് എല്ലായ്പ്പോഴും ഒരു മത്സ്യബന്ധന തുറമുഖമാണ്. മൊഗവീര എന്നു വിളിക്കപ്പെടുന്ന നാട്ടുകാരാണ് ഇവിടുത്തെ മത്സ്യബന്ധനമേഖലയിൽ എന്നും ആധിപത്യം പുലർത്തുന്നത്.
PC:Neinsun

അവധി ദിനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും

അവധി ദിനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും

കേരളത്തില്‍ നിന്നും രണ്ടു രാത്രിയും ഒരു പകലും നീണ്ടു നില്‍ക്കുന്ന യാത്രകള്‍ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടമാണ് മാല്‍പെ. കര്‍ണ്ണാടകയിലെ ഏറ്റവും മികച്ച ഹോളിഡേ ഡെസ്റ്റിനേഷന്‍ എന്നാണ് സഞ്ചാരികള്‍ ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. വിശാലമായി നീണ്ടു കിടക്കുന്ന തീരവും ഇവിടെ നിന്നുള്ള മറ്റു ബീച്ചുകളുടെ കാഴ്ചകളും മാല്‍പെയുടെ ഹൈലൈറ്റാണ്.

PC:KshitizBathwal

ആഘോഷിക്കാം ഓരോ നിമിഷവും

ആഘോഷിക്കാം ഓരോ നിമിഷവും

മാല്‍പെ ബീച്ചില്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും ഒരു സഞ്ചാരി എന്ന നിലയില്‍ എല്ലാ രീതിയിലും ആസ്വദിക്കുവാന്‍ സാധിക്കുന്നതാണ്. അറബിക്കടലില്‍ നീന്തുന്നത് മുതല്‍ കടലിലെ സര്‍ഫിങ്ങും ജല കായിക വിനോദങ്ങളും ഇവിടുത്തെ ആകര്‍ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. സൂര്യാസ്തമയമാണ് ഇവിടെ മിസ് ചെയ്യരുതാത്ത മറ്റൊരു കാഴ്ച.

വലിയ ആഴമില്ലാത്ത കടല്‍ പ്രദേശമായതിനാല്‍ സുരക്ഷിതമായി കടലിലിറങ്ങി നീന്താം. എന്നാല്‍ അപകട സാധ്യത മുന്‍നിര്‍ത്തി പലയിടത്തും സുരക്ഷാ മുന്‍കരുതല്‍ ബോര്‍ഡുകള്‍ അഘികതര്‍ സ്ഥാപിച്ചിട്ടുണ്ട്. അതിലെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുവാന്‍ ശ്രമിക്കുക.

PC:Divya Jose T

സര്‍ഫിങ്

സര്‍ഫിങ്

മാല്‍പെയിലെ തിരകളെയും തിരമാലകളെയും കൂടുതല്‍ പരിചയപ്പെടുവാനുള്ള അവസരമാണ് ഇവിടുത്തെ സര്‍ഫിങ് നല്കുന്നത്. തുടക്കക്കാർക്കും പ്രൊഫഷണലുകൾക്കും അനുയോജ്യമായ വിവിധ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന ഏതാനും സർഫ് സ്കൂളുകൾ ഇവിടെയുണ്ട്. ഇവിടെ നിന്നും നിങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നേടാം.

ബനാന ബോട്ട് റൈഡുകൾ മുതൽ ജെറ്റ് സ്കീയിംഗ് വരെ

ബനാന ബോട്ട് റൈഡുകൾ മുതൽ ജെറ്റ് സ്കീയിംഗ് വരെ

വാട്ടര്‍ സ്പോര്‍ട്സില്‍ മികച്ച സാധ്യതകളാണ് മാല്‍പെ സന്ദര്‍ശകര്‍ക്കായി തുറന്നിടുന്നത്. ബനാന ബോട്ട് റൈഡുകൾ മുതൽ ജെറ്റ് സ്കീയിംഗ് വരെ ഇവിടെ ആസ്വദിക്കാം. കടലിന് മുകളിലൂടെ പാരാസെയിലിംഗും ഇവിടെയുണ്ട്. വളരെ എളുപ്പത്തില്‍ ഇവിടെ വെച്ചുതന്നെ ഇതെല്ലാം ബുക്ക് ചെയ്യുവാന്‍ സാധിക്കും. താങ്ങാവുന്ന തുകയില്‍ ഇതെല്ലാം ആസ്വദിക്കുകയും ചെയ്യാം.

PC:Ashwin06k

മാല്‍പെ സീ വാക്ക്

മാല്‍പെ സീ വാക്ക്

ഇന്ന് മാല്‍പെയിലെ ഏറ്റവും പ്രധാന ആകര്‍ഷണം ഇവിടുത്തെ സീ വാക്ക് ആണ്. 450 മീറ്റർ നീളമുള്ള കടൽനടത്തം വളരെ വ്യത്യസ്തമായ അനുഭവവും മാല്‍പെയുടെ ഏറ്റവും മനോഹരമായ കാഴ്ചകളും നല്കുന്നു. നദിക്കും അറബിക്കടലിനും ഇടയിൽ നീണ്ടുകിടക്കുന്ന മാൽപെ കടൽ നടത്തം നിങ്ങൾക്ക് ദ്വീപുകളുടെ മനോഹരമായ കാഴ്ച നൽകുന്നു. നന്നായി വികസിപ്പിച്ച നടപ്പാതയിൽ നിങ്ങൾക്ക് ഇരിക്കാനും ഈ കാഴ്ചകൾ ആസ്വദിക്കാനും നിരവധി ബെഞ്ചുകൾ ഉണ്ട്. സെന്റ് മേരീസ് ദ്വീപ് സന്ദർശിക്കാൻ വിനോദസഞ്ചാരികൾ ബോട്ടിൽ കയറുന്ന മാൽപെയിലെ ടൂറിസ്റ്റ് ജെട്ടിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന കടൽ നടപ്പാത പോയിന്റ് മാൽപെ ബീച്ച്, സെന്റ് മേരീസ് ദ്വീപ്, ഭദർഗഡ് ദ്വീപ് എന്നിവയുടെ മുഴുവൻ കാഴ്ചയും നൽകുന്നു.2018 ജനുവരി 27 നാണ് കടല്‍ നടപ്പാത ആരംഭിച്ചത്.

PC:KshitizBathwal

സെന്‍റ് മേരീസ് ഐലന്‍ഡ്

സെന്‍റ് മേരീസ് ഐലന്‍ഡ്

കരീബിയന്‍ ബീച്ചുകളുടെ സൗന്ദര്യവുമായി നില്‍ക്കുന്ന സെന്‍റ് മേരീസ് ഐലന്‍ഡ് മാല്‍പെയില്‍ നിന്നും തീര്‍ച്ചയായും പോയിരിക്കേണ്ട ഇടങ്ങളിലൊന്നാണ്. പോര്‍ച്ചുഗീസില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയില്‍ 1498 ല്‍ വാസ്കോഡ ഗാമ ഇവിടെ കപ്പലിറങ്ങി എന്നാണ് ചരിത്രം പറയുന്നത്. അദ്ദേഹമാണത്രെ ദ്വീപിന് സെന്‍റ് മേരീസ് ഐലന്‍ഡ് എന്ന പേരു നല്കുന്നത്. കോക്കനട്ട് ഐലന്‍ഡ് അഥവാ നാളികേര ദ്വീപ് എന്നും ഇതിനു പേരുണ്ട്.

PC:Man On Mission

കൃഷ്ണശിലാരൂപങ്ങള്‍

കൃഷ്ണശിലാരൂപങ്ങള്‍

ഇന്ത്യയിലെ 26 ഭൂവിജ്ഞാന സ്മാരകങ്ങളിലൊന്നാണ് സെന്റ് മേരീസ് ദ്വീപ്. അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ ഫലമായി ഉരുകിയ ലാവയില്‍ രൂപപ്പെട്ട മനോഹരമായ കൃഷ്ണശിലാരൂപങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്.
മാല്‍പെയില്‍ നിന്നും സെന്റ് മേരീസ് ഐലന്റിലേക്ക് ബോട്ട് വഴി മാത്രമേ എത്തിച്ചേരാനാവൂ. ആളുകളുടെ എണ്ണമനുസരിച്ചാണ് ബോട്ടുകള്‍ ഉള്ളത്. മംഗലാപുരത്തു നിന്ന് 65 കിലോമീറ്ററും ഉഡുപ്പിയില്‍ നിന്ന് 12 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

PC:Dilshad Roshan

മാല്‍പെ ബീച്ച് സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

മാല്‍പെ ബീച്ച് സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് മാൽപെ ബീച്ച് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ശക്തമായ മണ്‍സൂണ്‍ ആണിവിടെ സാധാരണയായി അനുഭവപ്പെടുന്നത്. വേനല്‍ എല്ലായ്പ്പോഴും കടുത്തത് ആതിനാല്‍ ആ സമയത്തുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കുക.

PC:Ganesh Prasad G Nayak

മാല്‍പെയില്‍ എത്തിച്ചേരുവാന്‍

മാല്‍പെയില്‍ എത്തിച്ചേരുവാന്‍

ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് മാല്‍പെ ബീച്ച്. ഉഡുപ്പിയില്‍ നിന്നും റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ മാല്‍പേയില്‍ എത്തിച്ചേരാം. മാല്‍പെയിലേക്ക് നിരവധി ബസ് സര്‍വ്വീസുകള്‍ ഉഡുപ്പിയില്‍ നിന്നും ലഭിക്കും. മാല്‍പെയില്‍ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ ബീച്ചിലേക്ക്.
ഉഡുപ്പിയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയാണ് ഏറ്റവും അടുത്തുള്ള മംഗലാപുരം വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

PC:Dr. Rushikesh joshi

നെതര്‍ലന്‍ഡിലേക്ക് പോകാം.. വിഐപി സ്റ്റാറ്റസില്‍ സൗജന്യ യാത്ര, ഇത്രമാത്രം ചെയ്താല്‍ മതി!!നെതര്‍ലന്‍ഡിലേക്ക് പോകാം.. വിഐപി സ്റ്റാറ്റസില്‍ സൗജന്യ യാത്ര, ഇത്രമാത്രം ചെയ്താല്‍ മതി!!

‌ട്യൂലിപ്സും കനാലുകളും...ആളുകളേക്കാൾ കൂടുതൽ സൈക്കിളുകൾ..നെതര്‍ലാന്‍ഡ്സ് വിശേഷങ്ങള്‍!!‌ട്യൂലിപ്സും കനാലുകളും...ആളുകളേക്കാൾ കൂടുതൽ സൈക്കിളുകൾ..നെതര്‍ലാന്‍ഡ്സ് വിശേഷങ്ങള്‍!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X