Search
  • Follow NativePlanet
Share
» »18,000 രൂപ വരെ ഇങ്ങോട്ട് ലഭിക്കും... യാത്ര പോയി മൂന്നു ദിവസം താമസിച്ചാല്‍ മാത്രം മതി!!

18,000 രൂപ വരെ ഇങ്ങോട്ട് ലഭിക്കും... യാത്ര പോയി മൂന്നു ദിവസം താമസിച്ചാല്‍ മാത്രം മതി!!

കൊവിഡില്‍ ക്ഷീണത്തിലായ വിനോദ സഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഇപ്പോള്‍ മിക്ക രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി, പ്രത്യേകിച്ച് ടൂറിസം പ്രധാന വരുമാന മാര്‍ഗ്ഗമായുള്ള രാജ്യങ്ങള്‍. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും യാത്രകള്‍ നടത്തുന്നതിനുമായി നിരവധി വ്യത്യസ്തങ്ങളായ പദ്ധതികള്‍ ആണ് രാജ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. സൗജന്യ താമസവും ടിക്കറ്റും യാത്രാ പാക്കേജും മുതല്‍ ക്യാഷ് ബാക്ക് ഓഫറും ക്വാറന്‍റൈന്‍ ഒഴിവാക്കിയുള്ള ട്രാവല്‍ ബബിള്‍ വരെ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ വളരെ വ്യത്യസ്തമായ ഓഫറുമായി വന്നിരിക്കുകയാണ് മാള്‍ട്ട എന്ന യൂറോപ്യന്‍ രാജ്യം. ടൂറിസത്തെ ആശ്രയിച്ച് ജീവിച്ചിരുന്ന മാള്‍ട്ട അന്താരാഷ്ട്ര സഞ്ചാരികള്‍ക്കാണ് പുതിയ ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

 മാള്‍ട്ട

മാള്‍ട്ട

യൂറോപ്പിലെ ദ്വീപ് രാജ്യമായ മാള്‍ട്ട സഞ്ചാരികളെ ആകര്‍ഷിക്കുന്നത് അതിന്റെ ഭൂപ്രകൃതി കൊണ്ടും മനോഹരങ്ങളായ കാഴ്ചകള്‍ കൊണ്ടുമാണ്. ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന നിരവധി ഇടങ്ങളുള്ള ഇവിടെ മൂന്ന് യുനസ്കോ ചരിത്ര സ്മാരകങ്ങള്‍ കൂടിയുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്ഡ ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നു കൂടിയായ മാള്‍ട്ട തിങ്ങിനിറഞ്ഞു നില്‍ക്കുകയാണെങ്കിലും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതില്‍ മാള്‍ട്ട നിവാസികള്‍ എന്നും വിശാലഹൃദയരാണ്. തലസ്ഥാന നഗപമായ വല്ലാറ്റെയും ഇവിടുത്തെ ലഗൂണുകളും ബീച്ചുകളും പൗരാണികമായ കാഴ്ചകളും പ്രകൃതി ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങളും ഇവിടേക്ക് വീണ്ടും വീണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്നു

റോമാക്കാര്‍ മുതല്‍ അറബികള്‍ വരെ

റോമാക്കാര്‍ മുതല്‍ അറബികള്‍ വരെ


മൂന്നു ദ്വീപുകള്‍ ചേരുന്നതാണ് മാള്‍ട്ട. കടലിനും കടല്‍ക്കാഴ്ചകള്‍ക്കും മാള്‍ട്ടയില്‍ വലിയ പ്രാധാന്യമാണുള്ളത്. മാള്‍ട്ട ടൂറിസത്തില്‍ ഏറ്റവും കൂടുതലും സഞ്ചാരികള്‍ എത്തുന്നത് ബീച്ചുകള്‍ തേടിയാണ്. കൂടാതെ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന നിരവധി സ്ഥാനങ്ങളും ഇവിടെ കാണാം. തലസ്ഥാന നഗരമായ വെല്ലാറ്റി തന്നെ ഒരു യുനസ്കോ ചരിത്രസ്മാരകമാണ്. മെഡിറ്ററേനിയന്‍ കടലില്‍ വളരെ തന്ത്രപ്രാധാന്യമായ സ്ഥലത്തു സ്ഥിതി ചെയ്യുന്നതിനാല്‍ അതിന്റെ പ്രാധാന്യവും ചരിത്രപരമായി മാള്‍ട്ട്ക്ക് യൂറോപ്യന്‍ ചരിത്രത്തില് അവകാശപ്പെടുവാനുണ്ട്. പല കാലങ്ങളായി വിവിധ സംസ്കാരങ്ങളും ആധിപത്യങ്ങളും മാള്‍ട്ടയില്‍ വന്നു കടന്നു പോയിട്ടുണ്ട്. റോമാക്കാര്‍ മുതല്‍ അറബികള്‍ വരെ ഭരിച്ചും നയിച്ചും പോയ ചരിത്രമാണ് മാള്‍ട്ടയുടേത്.

സൂര്യനും കടലും പിന്നെ സംസ്കാരവും!!

സൂര്യനും കടലും പിന്നെ സംസ്കാരവും!!

മാള്‍ട്ടയെ വിനോദ സഞ്ചാര ഭൂപടത്തില്‍ അടാളപ്പെടുത്തിയിരിക്കുന്നതു തന്നെ കടലും സൂര്യനും സംസ്കാരവും എന്ന പേരിലാണ്. ഈ കാര്യങ്ങളിലെ വ്യത്യസ്ഥത തേടിയും അത് നേരിട്ടു അനുഭവിക്കുവാനുമാണ് ഇവിടേക്ക് ആളുകളെത്തുന്നത്. ഒരിക്കലും പൂജ്യം ഡിഗ്രിയില്‍ നിന്നു താഴേക്ക് ഇവിടെ താപനില പോവില്ലാത്തതിനാല്‍ യൂറോപ്പില്‍ നിന്നുള്ളവരുടെ പ്രിയ യാത്രാ സങ്കേതവും കൂടിയാണ് മാള്‍ട്ട. കടലിനെയും തീരത്തെയുംകാള്‍ പ്രാധാന്യമുള്ള കാഴ്ചകള്‍ ഇവിടെ നിരവധിയുണ്ടെങ്കിലും എന്നും സഞ്ചാരികള്‍ക്കു പ്രിയം ഇവിടുത്തെ ബീച്ചുകളാണ്.

അടിപൊളി പാക്കേജ്

അടിപൊളി പാക്കേജ്

കൊവിഡില്‍ തളര്‍ന്ന വിനോദ സഞ്ചാരത്തെ തിരികെ പിടിക്കുവാനായി ആകര്‍ഷകമായ പാക്കേജുകളാണ് മാള്‍ട്ട ഒരുക്കിയിരിക്കുന്നത്. ഈ വേനല്‍ക്കാലത്ത് മാള്‍ട്ട സന്ദര്‍ശിക്കുന്നവര്‍ക്ക് 18,000 രൂപ വരെ മാള്‍ട്ട സര്‍ക്കാര്‍ സൗജന്യമായി നല്കുന്നതാണ് പദ്ധതി. പ്രാദേശിക ഹോട്ടലുകള്‍ വഴി ഇവിടെ താമസം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇത് ലഭ്യമാവുക.

ഓഫര്‍ ഇങ്ങനെ

ഓഫര്‍ ഇങ്ങനെ

മാള്‍ട്ടയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ മൂന്നൂ ദിവസത്തെയെങ്കിലും താമസം ബുക്ക് ചെയ്യുന്നവര്ഡക്ക് 100 യൂറോ അഥവാ 18,000 രൂപ മാള്‍ട്ട ടൂറിസം അതോറിറ്റി സമ്മാനമായി നല്കും. അതുപോലെ തന്നെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസം ബുക്ക് ചെയ്യുന്നവര്‍ക്ക് 150 യൂറോയും ത്രീ സ്റ്റാര്‍ ഹോട്ടലില്‍ താമസം ബുക്ക് ചെയ്യുന്നവര്‍ക്ക് 100 യൂറോയും സമ്മാനമായി നല്കും.
ഈ വേനല്‍ക്കാലത്ത് മാള്‍ട്ടയില്‍ എത്തുന്ന ഏകദേശം 35,000 സഞ്ചാരികള്‍ക്ക് ഈ പദ്ധതി ഗുണപ്രദമാകുമെന്നാണ് കരുതപ്പെടുന്നത്. അന്താരാഷ്ട്ര വിനോദ സഞ്ചാരരംഗത്ത് മാള്‍ട്ടയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുവാന്‍ ഈ പദ്ധതി സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്,

 കൊവിഡ് പേടിക്കേണ്ട

കൊവിഡ് പേടിക്കേണ്ട

യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവുമധികം കൊവിഡ് വാക്സിന്ഷന്‍ നടത്തിയ രാജ്യങ്ങളിലൊന്നാണ് മാള്‍ട്ട. 2.6 ശതമാനം മാത്രമാണ് മാള്‍ട്ടയിലെ പോസിറ്റിവിറ്റി നിരക്ക്. കൂടാതെ ഇവിടുത്തെ 42 ശതമാനം മുതിര്‍ന്ന ആളുകളും കൊവിഡ് വാക്സിനേഷന്റെ ആദ്യ ഡോസും സ്വീകരിച്ചിട്ടുണ്ട് എന്നത് ഇവിടുത്തെ രോഗവ്യാപന സാധ്യത കുറയ്ക്കുന്നു. യൂറോപ്ന്യ യൂണിയനെ വാക്സിന്‍ പാസ്പോര്‍ട്ട് പുറത്തിറക്കുവാന്‍ പ്രേരിപ്പിക്കുന്നതിനാല്‍ ഇതും ഉടന്‍ നടപ്പില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ ബ്രിട്ടണും മാള്‍ട്ടയും തമ്മില്‍ ടൂറിസം രംഗത്തെ സഹകരണവും ചര്‍ച്ചയിലാണ്.

 ഗെയിം ഓഫ് ത്രോണ്‍സും മാള്‍ട്ടയും

ഗെയിം ഓഫ് ത്രോണ്‍സും മാള്‍ട്ടയും

ആഘോഷങ്ങളും ബീച്ചുകളും കടല്‍ സാഹസിക വിനോദങ്ങളും കഴിഞ്ഞാല്‍ മാള്‍ട്ട പ്രസിദ്ധമായിരിക്കുന്നത് സിനിമാ ഷൂട്ടിങ്ങുകള്‍ക്കാണ്. ഇവിടുത്തെ മലകളും കുന്നുകളും സമതലങ്ങളും ഒപ്പം പാറക്കൂട്ടങ്ങളുടെ അിമനോഹരമായ രൂപവും ഇവിടുത്തെ ഷൂട്ടിങ് സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്. മാള്‍ട്ടയുടെ തലസ്ഥാനമായ വെല്ലറ്റിലാണ് ഗെയിം ഓഫ് ത്രോണ്‍സ് എന്ന പ്രസിദ്ധമായ
ടെലിവിഷന്‍ സീരിയസിലെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. കാഹൽ ഡ്രോഗോയുമായുള്ള ഡൈനറിസ് ടാർഗാരിയന്റെ വിവാഹത്തിന് പശ്ചാത്തലമായത് അസുർ വിൻഡോ ആയിരുന്നു.

യൂക്കാലി തോട്ടത്തിലെ ടെന്‍റിലുറങ്ങാം... മൂന്നാറില്‍ ടെന്‍റ് ടൂറിസവുമായി കെഎസ്ആര്‍ടിസി

ജോര്‍ദാനില്‍ തുടങ്ങി ദുബായ് വരെ... മിഡില്‍ ഈസ്റ്റ് സംസ്കാരത്തെ പരിചയപ്പെടുവാനൊരു യാത്ര

50 വര്‍ഷമായി കത്തുന്ന ഗര്‍ത്തം, നരകത്തിലേക്കുള്ള കവാടം, ഇത് മരുഭൂമിയിലെ അത്ഭുതം

വിദേശയാത്ര പ്ലാന്‍ ചെയ്യുവാണോ? 350 ഡോളറിന് ഐസ്‌ലൻഡ് ട്രിപ്പ് പോകാം

Read more about: travel world travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X