»18,000 രൂപ വരെ ഇങ്ങോട്ട് ലഭിക്കും... യാത്ര പോയി മൂന്നു ദിവസം താമസിച്ചാല്‍ മാത്രം മതി!!
18,000 രൂപ വരെ ഇങ്ങോട്ട് ലഭിക്കും... യാത്ര പോയി മൂന്നു ദിവസം താമസിച്ചാല്‍ മാത്രം മതി!!
Travel Guide
oi-Elizabeth Joseph
വളരെ വ്യത്യസ്തമായ ഓഫറുമായി വന്നിരിക്കുകയാണ് മാള്‍ട്ട എന്ന യൂറോപ്യന്‍ രാജ്യം. ടൂറിസത്തെ ആശ്രയിച്ച് ജീവിച്ചിരുന്ന മാള്‍ട്ട അന്താരാഷ്ട്ര സഞ്ചാരികള്‍ക്കാണ് പുതിയ ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
കൊവിഡില്‍ ക്ഷീണത്തിലായ വിനോദ സഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഇപ്പോള്‍ മിക്ക രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി, പ്രത്യേകിച്ച് ടൂറിസം പ്രധാന വരുമാന മാര്‍ഗ്ഗമായുള്ള രാജ്യങ്ങള്‍. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും യാത്രകള്‍ നടത്തുന്നതിനുമായി നിരവധി വ്യത്യസ്തങ്ങളായ പദ്ധതികള്‍ ആണ് രാജ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. സൗജന്യ താമസവും ടിക്കറ്റും യാത്രാ പാക്കേജും മുതല്‍ ക്യാഷ് ബാക്ക് ഓഫറും ക്വാറന്റൈന് ഒഴിവാക്കിയുള്ള ട്രാവല്‍ ബബിള്‍ വരെ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ വളരെ വ്യത്യസ്തമായ ഓഫറുമായി വന്നിരിക്കുകയാണ് മാള്‍ട്ട എന്ന യൂറോപ്യന്‍ രാജ്യം. ടൂറിസത്തെ ആശ്രയിച്ച് ജീവിച്ചിരുന്ന മാള്‍ട്ട അന്താരാഷ്ട്ര സഞ്ചാരികള്‍ക്കാണ് പുതിയ ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.