Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ അവസാന ഗ്രാമത്തിലെ മലമ്പാതയിലേക്കൊരു യാത്ര

ഇന്ത്യയിലെ അവസാന ഗ്രാമത്തിലെ മലമ്പാതയിലേക്കൊരു യാത്ര

ഇന്ത്യയിലെ അവസാനത്തെ ചായക്കടയെക്കുറിച്ച് കേട്ടിട്ടുണ്ടോ? വണ്ടിയിൽ എത്തിപ്പെടാൻ കഴിയുന്ന ഏറ്റവും ഉയരത്തിലുള്ള റോഡുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇങ്ങനെ കുറേയേറെ ചോദ്യങ്ങൾക്ക് ഒരൊറ്റ ഉത്തരവുമായി നിൽക്കുന്ന ഇടമാണ് മാനാ പാസ്. ഉത്തരാഖണ്ജിൽ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മാനാ പാസ് ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലുള്ള അതിർത്തിയായാണ് അറിയപ്പെടുന്നത്. അതി സാഹസികർക്കു മാത്രം ജീവൻ പണയംവെച്ച് എത്തിപ്പെടുവാൻ സാധിക്കുന്ന മാനാ പാസിന്റെ വിശേഷങ്ങൾ...

മാനാ

മാനാ

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സമുദ്ര നിരപ്പിൽ നിന്നും 3200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മാന. മാനാ പാസിന് തൊട്ടു മുൻപായി സ്ഥിതി ചെയ്യുന്ന അവസാന ഗ്രാമമാണിത്. ഇവിടെ നിന്നും ടിബറ്റിലേക്ക് വെറും 24 കിലോമീറ്റർ ദൂരമാണുള്ളത്.

PC:Deepak 13

വ്യാസൻ മഹാഭാരതം രചിച്ച ഗുഹ

വ്യാസൻ മഹാഭാരതം രചിച്ച ഗുഹ

ബദ്രിനാഥിൽ നിന്നും വെറും മൂന്നു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുമ്മ മാനാ ഈ തീർഥാടന കേന്ദ്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇടമാണ്. ഇവിടുത്തെ ഗ്രാമീണർക്ക് ബദ്രിനാഥുമായി ബന്ധമുണ്ട്. ബദ്രിനീഥിലെ ആഘോഷങ്ങൾക്കും മേളകൾക്കും ഒക്കെ ഇവരുടെ സാന്നിധ്യം കൂടിയേ തീരു. മനായിൽ തന്നെയാണ് വ്യാസ മഹർഷി മഹാഭാരതം രചിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഗുഹ സ്ഥിതി ചെയ്യുന്നത്. ഇത് കൂടാതെ ഗണേശ് ഗുഹ എന്ന ഒരു ഗുഹയും ഇവിടെയുണ്ട്. മാനായിലെത്തുന്നവർ ഇതു രണ്ടും സന്ദര്‍ശിച്ച ശേഷം മാത്രമേ മടങ്ങാറുള്ളൂ.

PC:Gouravmsh

മാനാ പാസ്

മാനാ പാസ്

മാന ഗ്രാമത്തില്‍ നിന്നും 24 കിലോമീറ്റർ അകലെയാണ് മാനാ പാസ് സ്ഥിതി ചെയ്യുന്നത്. ലോകത്തില തന്നെ ഏറ്റവും ഉയരത്തിൽ മോട്ടോർ വാഹനങ്ങൾക്ക് സഞ്ചരിക്കുവാൻ സാധിക്കുന്ന റോഡുകളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്.

സമുദ്ര നിരപ്പില്‍ നിന്നും 5610 മീറ്റർ അഥവാ 18406 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം നന്ദാ ദേവി ബയോസ്ഫിയർ റിസർവ്വിനുള്ളിലാണുള്ളത്. മാനാ ലാ എന്നും ചിർബിതിയാ ലാ എന്നും ഡുങ്ക്രി ലാ എന്നും ഒക്കെ ഈ മലമ്പാത അറിയപ്പെടുന്നു.

ഇന്ത്യയെയും അയൽ രാജ്യമായ ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ മലമ്പാതയ്ക്കുള്ളത്.

PC:Manojkhurana

റോഡു വരുന്നത് 2010 ൽ

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള വാഹനങ്ങൾക്ക് സഞ്ചരിക്കുവാൻ പറ്റിയ പാതകളിൽ ഒന്നായാണ് അറിയപ്പെടുന്നതെങ്കിലും ഇവിടെ റോഡ് വന്നിട്ട് അധികകാലം ആയില്ല. ഇന്ത്യൻ മിലിട്ടറിയ്ക്ക് വേണ്ടി 2005-2010 കാലത്ത് ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് ഇത് നിർമ്മിക്കുന്നത്. റോഡ് എന്ന് പേരിനു മാത്രമേ പറയാൻ സാധിക്കു. ചരലും ചെളിയും പൊടിയും ഒക്ക നിറ‍ഞ്ഞ ഒരു മലമ്പാതയാണിത്.

ഭൂപടത്തിൽ 2011 ൽ

ഭൂപടത്തിൽ 2011 ൽ

2011 ലാണ് ഗൂഗിൾ എർത്ത് ഉൾപ്പെടെയുള്ള വിഷ്വൽ ഗ്ലോബ് സിസ്റ്റങ്ങളിൽ മാനാ പാസിന്റെ ചിത്രം ഉൾപ്പെടുത്തുന്നത്.

PC:Unknown

ഉത്തരാഖണ്ഡും ടിബറ്റും തമ്മിൽ

ഉത്തരാഖണ്ഡും ടിബറ്റും തമ്മിൽ പ്രാചീന കാലം മുതൽ തന്നെ വ്യാപാര ബന്ധങ്ങൾ നിലനിന്നിരുന്നു എന്നതിന് തെളിവുകളുണ്ട്. അന്ന് മാനാ പാസ് വഴിയായിരുന്നു അത്രെ ആ വ്യാപാര പാത കടന്നുപോയിരുന്നത്. പോർച്ചുഗീസ് ജസ്യൂട്ടായിരുന്ന അന്റോണിയോ ഡി ആൻഡ്രഡേയും മാനുവൽ മാർക്വസുമാണ് മനാ പാസ് വഴി ടിബറ്റിൽ എത്തിയ ആദ്യത്തെ യൂറോപ്യർ എന്നറിയപ്പെടുന്നത്. ചൈനീസ് സർക്കാർ 1951 ൽ ഇത് അടച്ചു പൂട്ടുന്നതുവരെ ഈ പാത ഉപയോഗിച്ചിരുന്നു. പിന്നീട് 1954 ൽ തീർഥാടകർക്കും പ്രദേശ വാസികൾക്കും ഈ മലമ്പാത ഉപയോഗിക്കാം എന്ന രീതിയിൽ ഇന്ത്യയും ചൈനയും തമ്മിൽ കരാറിൽ ഒപ്പിട്ടിരുന്നു.

ഇവിടേക്ക് എത്തുവാൻ

ഇവിടേക്ക് എത്തുവാൻ

പഞ്ചാബിലെ ഫസീൽകയെയും മനായയെും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്ത്യാ നാഷണൽ ഹൈവേ ഏഴ് വഴിയാണ് ഇവിടേക്ക് എത്തുവാൻ സാധിക്കുക. ഉരുൾപൊട്ടലുകൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു പാതയാണിത്. വാഹനത്തിൽ എത്ര നിയന്ത്രണം ഉണ്ടെന്നു പറഞ്ഞാലും എപ്പോൾ വേണമെങ്കിലും അപകടം ഇവിടം സംഭവിക്കാം. സാഹസികരായ മോട്ടോർ സൈക്കിൾ റൈഡേഴ്സ് സാഹസിക യാത്രകൾക്കായി ഈ പാത തിരഞ്ഞെടുക്കാറുണ്ട്.

ബദ്രിനാഥിൽ നിന്നുള്ള തീർഥാടകരും ഇവിടേക്ക് എത്താറുണ്ട്. ബദ്രിനാഥിൽ നിന്നും 51.9 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

ശ്രദ്ധിക്കുവാൻ

മാനാ പാസിലേക്ക് യാത്ര ചെയ്യുവാൻ പ്ലാനുണ്ടെങ്കിൽ ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കണം. നിരപ്പല്ലാത്ത റോഡുകളിൽ വണ്ടി ഓടിക്കുവാൻ ബുദ്ധിമുട്ടുള്ളവർ ഒരിക്കലും ഇവിടേക്കുള്ള യാത്രയ്ക്ക് ഇറങ്ങരുത്. ഇത് നിങ്ങൾക്കു പറ്റിയ വഴിയേ അല്ല. ഹൈ ഗിയറുള്ള വണ്ടികളാണ് കൂടുതല്‍ യോജിച്ചത്. ശ്വസന സംബന്ധമായ പ്രശ്നമുള്ളവർ, ഉയരം ഭയപ്പെടുത്തുന്നവർ തുടങ്ങിയവർ ഇവിടേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ഓക്സിജന്റെ അഭാവം, ഹൈ ആൾറ്റിറ്റ്യൂഡ് സിക്ക്നെസ്, കുത്തനെയുള്ള പാതകൾ തുടങ്ങിയവ ഇവിടെ വില്ലന്മാരായി വരും. സമുദ്ര നിരപ്പിനെ അപേക്ഷിച്ച് ഇവിടെ നാലു ശതമാനം വരെ ഓക്സിജന്റെ ലഭ്യത കുറവാണ്. അതുകൊണ്ടുതന്നെ ശ്വസിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും എന്ന് പറയേണ്ടല്ലോ.

ഉയരത്തിലുള്ള ഇന്ത്യയിലെ മോട്ടോറബിൾ റോഡുകൾ

ഉയരത്തിലുള്ള ഇന്ത്യയിലെ മോട്ടോറബിൾ റോഡുകൾ

സമുദ്രനിരപ്പിൽ നിന്നും 5359 മീറ്റർ (17,582 അടി) ഉയരത്തിലുള്ള കർദുങ് ലാ, ഡുങ്ക്രി ലാ അഥവാ മനാ പാസ് 5610 മീറ്റർ (18,406 അടി) മർസിമിക് ലാ പാസ് 5582 മീറ്റർ (18314 അടി) ഫോട്ടി ലാ 5524 മീറ്റർ (18124 അടി) ഡോങ്കാ ലാ 5500 മീറ്റർ (18000 അടി) ചാങ് ലാ 5360 മീറ്റർ (17586 അടി) തുടങ്ങിയവയാണ് ഇന്ത്യയിലെ ഉയരത്തിലുള്ള മോട്ടോറബിൾ റോഡുകൾ.

ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുണ്ടോ.. എങ്കില്‍ പോകാനൊരുങ്ങിയാലോ...

മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം?

PC:solarisgirl

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more