ഓരോ മതങ്ങളും ഇവിടെ ആധിപത്യം സ്ഥാപിക്കുവാനെത്തിയ വിദേശിശക്തികളോട് പ്രതിരോധിച്ചു നിന്നിരുന്നു. പ്രതിരോധം വ്യത്യസ്തമാണെങ്കിലും അതിന്റെ സ്വാധീനവും മതങ്ങളുടെയും സംസ്കാരങ്ങളുടെയും വൈവിധ്യം ഇന്നും കാണുവാന്‍ സാധിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ബ്രിട്ടീഷ്, ഫ്രഞ്ച്, പോർച്ചുഗീസ് തുടങ്ങിയ കോളനിക്കാർ ഇന്ത്യയിലെ പ്രാദേശിക വിശ്വാസവും പാരമ്പര്യവും മായ്ച്ചുകളയാൻ പരമാവധി ശ്രമിച്ചുവെങ്കിലും അവര്‍ പരാജയപ്പെട്ടത് , ജനങ്ങളെയും അവരുടെ വിശ്വാസങ്ങളെയും ബന്ധിപ്പിക്കുന്ന പഴയ ചരിത്രത്തെക്കുറിച്ചുള്ള അവരുടെ അവ്യക്തതയിലാണ്.
അതുകൊണ്ടുതന്നെ ഭാരതത്തിലെ ക്ഷേത്രങ്ങളുടെ ചരിത്രത്തില്‍ എന്തുകൊണ്ടും വ്യത്യസ്തമായി നിലനില്‍ക്കുന്ന ഒരു ക്ഷേത്രമാണ് പുതുച്ചേരിയിലെ മനകുള വിനായക ക്ഷേത്രം

മനകുള വിനായക ക്ഷേത്രം
തമിഴ്നാട്ടില്‍ അമ്മന്‍ കോവിലുകള്‍ക്കൊപ്പം തന്നെ പ്രാധാന്യത്തോടെ എവിടെും വിനായക ക്ഷേത്രങ്ങളും ചെറിയ കോവിലുകളും കാണുവാന്‍ സാധിക്കും. അത്തരത്തില്‍ പോണ്ടിച്ചേരിയിലെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ സ്ഥാനങ്ങളില്‍ ഒന്നാണ് മനകുള വിനായക ക്ഷേത്രം. പോണ്ടിച്ചേരിയുടെ ചരിത്രത്തോളം തന്നെ പ്രാധാന്യമുള്ളതാണ് ഈ ക്ഷേത്രവും

പേരുവന്ന വഴി
പോണ്ടിച്ചേരിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളില്‍ നിന്നാണ് ഈ ക്ഷേത്രത്തിന് മണല്‍ക്കുള വിനായക ക്ഷേത്രം എന്ന പേരു ലഭിച്ചത്. കടലിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കുളവും ഇവിടുത്തെ കടല്‍മണല്‍ത്തരികളില്‍ നിന്നുമാണ് മനകുളം എന്ന് ക്ഷേത്രത്തിന് പേരുലഭിക്കുന്നത്.
PC: Rsmn

എതിര്‍ത്തുനിന്ന ചരിത്രം
1666 ലാണ് ഈ ക്ഷേത്രം ഇവിടെ നിര്‍മ്മിക്കപ്പെട്ടതെന്നാണ് ചരിത്രം പറയുന്നത്. ഏകദേശം 500 ല്‍അധികം വര്‍ഷമായി ക്ഷേത്രം ഇവിടെ നിലനില്‍ക്കുന്നു. എന്നാല്‍ ഫ്രഞ്ചുഭരണകാലത്ത് പോണ്ടിച്ചേരിയിലെ എല്ലാ ഹിന്ദു ആരാധനാലയങ്ങളും തകര്‍ക്കുവാന്‍ അവര്‍ പദ്ധതിയിട്ടു. ഇതിനിടയിലാണ് അവര്‍ പോണ്ടിച്ചേരി തീരത്തിനു സമീപത്തുള്ള മനകുള വിനായകക്ഷേത്തെക്കുറിച്ച് അറിയുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഈ ദേവാലയത്തിന് യാതൊരു പ്രാധാന്യവുമില്ലായിരുന്നുവെങ്കിലും നാട്ടുകാർക്ക് എല്ലാമെല്ലാം ഈ ക്ഷേത്രമായിരുന്നു. ആനയുടെ മുഖവും മനുഷ്യന്റെ ശരീരവും ഉള്ള ഗണപതി ഫ്രഞ്ചുകാര്‍ക്ക് അത്ഭുതമാായിരുന്നു. എന്നാല്‍ നശിപ്പിക്കുവാനായി അവര്‍ എത്തിച്ചേരുന്നതിനു മുന്‍പ് നാട്ടുകാര്‍ ഇവിടുത്തെ വിഗ്രഹം സുരക്ഷിതമായി ഒളിപ്പിച്ചു വച്ചു എന്നാണ് ചരിത്രം പറയുന്നത്,
PC: Prabhupuducherry

മറ്റൊന്ന്
പലതവണ ഫ്രഞ്ച്കാര്‍ ഈ ക്ഷേത്രത്തിലെ ഗണപതി വിഗ്രഹത്തെ മാറ്റിയെങ്കിലും ഓരോ തവണയും ഗണപതി വിഗ്രഹം യഥാസ്ഥാനത്ത് തിരികെ എത്തിയത്രെ. ഒടുവില്‍ ഫ്രഞ്ചുകാര്‍ തോറ്റുപിന്‍വാങ്ങുകയായിരുന്നുവെന്നും ഒരു ചരിത്രമുണ്ട്.

ഭുവനേശ്വര്‍ ഗണപതി
ഗണപതിയുടെ 16 ഭാവങ്ങളിലൊന്നായ ഭുവനേശ്വനായതിനാല്‍ ഇവിടുത്തെ ഗണപതിയെ ഭുവനേശ്വര്‍ ഗണപതി എന്നാണ് വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഭുവനേശ്വര്‍ ഗണപതി തന്നെയാണ് ഇവിടെയുള്ളത്. എന്നാല്‍ മണകുള ഗണപതി എന്ന പേരില്‍ തന്നെയാണ് ഗണപതി ഇപ്പോഴും ഇവിടെ അറിയപ്പെടുന്നത്.

പള്ളിയറ
വളരെ വ്യത്യസ്തമായ പല സംഗതികളും ഈ ക്ഷേത്രത്തില്‍ കാണുവാന്‍ സാധിക്കും സാധാരണ ഒരു ക്ഷേത്രത്തിലും കേട്ടുകേള്‍വിയുള്ള കാര്യമല്ല,രാത്രി ആരാധനാലയം എന്നത്. എന്നാല്‍ അതിവിടെ കാണുവാന്‍ സാധിക്കും. രാത്രിയില്‍ അദ്ദേഹം പത്നിമാരുമായി ഈ പള്ളിയറയില്‍ വസിക്കുന്നു എന്നാണ് വിശ്വാസം. കോവിലില്‍ നിന്നും വിഗ്രഹമെടുത്ത് രാത്രിയില്‍ ഈ പള്ളിയറയിലേക്ക് കൊണ്ടുപോയി വയ്ക്കുകയാണ് ചെയ്യുന്നത്. ഇവിടുത്തെ പുരാതനമായ ഒരു കിണറിന് മുകളിലാണ് ഈ പീഠം ഒരുക്കിയിരിക്കുന്നത് എന്ന പലര്‍ക്കും അറിയാത്ത കാര്യമാണ്. എപ്പോഴും നിറഞ്ഞിരിക്കുന്ന ഇതിന്റെ ആഴം അളക്കുവാന്‍ സാധിച്ചിട്ടില്ല.

സുവര്‍ണ്ണരഥം
സുവര്‍ണ്ണ രഥമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത
ഭക്തരിൽ നിന്ന് സംഭാവന സ്വരൂപിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്വർണ്ണ രഥം നിർമ്മിച്ചത്. 7.5 കിലോഗ്രാം സ്വര്‍ണ്ണമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. തേക്കില്‍ നിര്‍മ്മിച്ച് ചെമ്പ് കൊണ്ട് പൊതിഞ്ഞതാണിത്.
വർഷത്തിൽ ഒരിക്കൽ അതായത്. വിജയദശമിമി ദിനത്തിൽ പറഞ്ഞ സുവർണ്ണ രഥം ക്ഷേത്രത്തിന് പുറത്ത് ഓടു.

ഗണപതിയും സിദ്ധിയും ബുദ്ധിയും
ഇന്ന് പോണ്ടിച്ചേരിയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഗണപതിയുടെ സിദ്ധിയും ബുദ്ധിയുമായുള്ള വിവാഹം ഗംഭീരമായി ആഘോഷിക്കുന്ന ഒരു പ്രധാന ഗണേശക്ഷേത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. പുതുവര്‍ഷ ദിനത്തില്‍ വലിയ ആഘോഷങ്ങളും പ്രാര്‍ത്ഥനകളും ഇവിടെ നടത്താറുണ്ട്.

പരീക്ഷയില്‍ വിജയിക്കുവാനും ബിസിനസിനും
വിശ്വാസം അനുസരിച്ച് പരീക്ഷയില് ജയിക്കുവാനും പുതിയ ബിസിനസ് ആരംഭിക്കുവാനും വാഹനം വാങ്ങുവാനും മറ്റ് ജീവിതതടസ്സങ്ങള്‍ ഒഴിവാക്കുവാനും വിവാഹം മംഗളകരമായി നടക്കുവാനുമെല്ലാം ഇവിടെ വന്നു പ്രാര്‍ത്ഥിച്ചാല്‍ മതിയത്രെ.
തിടപ്പള്ളിയോട് ചേര്‍ന്ന് മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍, കുഴിയിലെ ശിവപൂജ, അപൂര്‍വ്വം ഈ ശിവക്ഷേത്രം