Search
  • Follow NativePlanet
Share
» »വീര പഴശ്ശിയുടെ കഥകളുറങ്ങുന്ന മാനന്തവാടി!!

വീര പഴശ്ശിയുടെ കഥകളുറങ്ങുന്ന മാനന്തവാടി!!

മലയോരത്തിന്റ മനോഹാരിതയുമായി സന്ദർശകരെ കാത്തിരിക്കുന്ന മാനന്തവാടിയുടെ വിശേഷങ്ങൾ

മാനന്തവാടി....പഴശ്ശിയുടെ പഴശ്ശിയുടെ പടവാളിന്റെ മൂർച്ചയറിഞ്ഞ നാട്... ബ്രിട്ടീഷുകാരുടെ ആധിപത്യ ഭരണത്തിന്റെ അടയാളങ്ങളും ഗോത്ര ജനതയുടെ പാരമ്പര്യവും ഒരു നാടിൻറെ ചരിത്രവുമെല്ലാം അതേപടി ഇന്നും സംരക്ഷിക്കുന്ന മാനന്തവാടി വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ്. കബനി നദിയുടെ തിരുനെല്ലിയുമെല്ലാം അതിർത്തി തീർക്കുന്ന ഇവിടം പഴയ വയനാടിന്റെ ആസ്ഥാനം കൂടിയായിരുന്നു. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ മാനന്തവാടി വയനാട്ടിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ്. മലയോരത്തിന്റ മനോഹാരിതയുമായി സന്ദർശകരെ കാത്തിരിക്കുന്ന മാനന്തവാടിയുടെ വിശേഷങ്ങളും ഇവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളും അറിയാം...

മാനന്തവാടി എന്നാൽ

മാനെ എയ്ത വാടി എന്ന പേരിൽ നിന്നാണ് മാനന്തവാടി എന്ന സ്ഥലനാമം വന്നത് എന്നാണ് കരുതപ്പെടുന്നത്. മാനെ എയ്തു വീഴ്ത്തിയ ഇടം എന്നാണ് മാനന്തവാടി എന്നതിന്റെ അർഥം. ഇവിടുത്തെ അമ്പുകുത്തി മല എന്ന സ്ഥല നാമം ഈ വാദത്തെ ശക്തിപ്പെടുത്തുന്ന ഇടമാണ്.

എവിടെയാണ്

വയനാടിന്റെ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും 28 കിലോമീറ്റർ അകലെയാണ് മാനന്തവാടി സ്ഥിതി ചെയ്യുന്നത്. തലശ്ശേരി-ബാവലി റോഡാണ് മാനന്തവാടിയുടെ കടന്നു പോകുന്ന പ്രധാന പാത.

ഹൊസങ്കുടി

ജൈനമതം കേരളത്തിൽ ശക്തിയാർജിച്ച ഇടങ്ങളിലൊന്നാണ് മാനന്തവാടി. അക്കാലത്ത് ഇവിടുത്തെ വരദൂരിയെ അനന്തനാഥ സ്വാനി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള ജലധാരാ ഫലകത്തിന്റ ഭാഗമായ ശാസനത്തിൽ മാനന്തവാടിയെ ഹൊസങ്കുടി എന്നാണ് പറഞ്ഞിരിക്കുന്നത്.

ബ്രിട്ടീഷുകാരുടെ കേന്ദ്രം

കേരളത്തിൽ ബ്രിട്ടീഷുകാർ തമ്പടിച്ചിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു മാനന്തവാടി. പഴശ്ശിരാജയെ കീഴടക്കുക എന്ന ലക്ഷ്യത്തിലാണ് ബ്രിട്ടീഷ് പട്ടാളം വയനാടൻ കുന്നുകൾ കയറി ഇവിടെ എത്തിയത്. പട്ടാള ബാരക്കുകൾ, കാൻറീൻ , പട്ടാള ക്ലബ് തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ ഇന്നും മാനന്തവാടി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണാം.

പഴശ്ശി കുടീരം മ്യൂസിയം

പഴശ്ശി കുടീരം മ്യൂസിയം

ചരിത്രകഥകളുറങ്ങുന്ന മാനന്തവാടിയുടെ ഏറ്റവും പ്രധന ആകർഷണമാണ് പഴശ്ശി കൂടാരം മ്യൂസിയം. കേരള വർമ്മ പഴശ്ശി രാജയെന്ന പഴശ്ശിരാജയുടെ ശവകുടീരമാണ് കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ ലഇവിടെ സംരക്ഷിക്കുന്നത്. 1996 ൽ ഇത് ഒരു മ്യൂസിയമാക്കി ഉയർത്തുകയായിരുന്നു. പിന്നീട് പുരാവസ്തു ശേഖരവു ഇവിടെ ഉൾപ്പെടുത്തി.
കബനി നദിയുടെ തീരത്ത്, മാനന്തവാടി നഗരത്തിന്റെ ഹൃദയ ഭാഗത്താണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

PC:Mullookkaaran

നാല് ഗാലറികൾ

നാല് ഗാലറികൾ

ചരിത്ര പ്രേമികൾക്കും വയനാടിന്റെ ചരിത്രം അറിയുവാൻ താല്പര്യമുള്ളവർക്കും ഒക്കെ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണിത്. പഴശ്ശി ഗ്യാലറി, ട്രൈബല്‍ ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി എന്നിങ്ങനെ നാലു വ്യത്യസ്ത ഗാലറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ മ്യൂസിയത്തോട് ചേർന്ന് ഇവിടെ എത്തുന്നവർക്കായി മനോഹരമായ ഒരു പുന്തോട്ടവും ഉണ്ട്.

PC:Freddy1954

പ്രവേശനം

പ്രവേശനം

രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെയാണ് ഇവിടെ പ്രവേശനം. മുതിർന്നവർക്ക് 10 രൂപയും അഞ്ച് മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് 5.00 രൂപയും ക്യാമറയ്ക്ക് 25 രൂപയും വീഡിയോ ക്യാമറയ്ക്ക് 150 രൂപയുമാണ് ചാർജ്.

PC:Freddy1954

മാനന്തവാടി പഴശ്ശി പാർക്ക്

മാനന്തവാടി പഴശ്ശി പാർക്ക്

മാനന്തവാടിയിലെത്തുന്ന സഞ്ചാരികൾക്ക് പുതിയ ഒരനുഭവം പകരുന്ന ഇടമാണ് മാനന്തവാടി പഴശ്ശി പാർക്ക്. കഴിഞ്ഞ ഡിസംബറിൽ നവീകരിച്ച് സന്ദർശകർക്ക് തുറന്നു കൊടുത്തതോടെ ഇവിടം മാന്തവാടിയിലെ തിരക്കേറിയ ഒരിടമായി മാറിയിട്ടുണ്ട്. കബനി നദിയുടെ തീരത്ത് 1994 ൽ പ്രവർത്തനം ആരംഭിച്ച പാർക്കിൽ പെഡൽ ബോട്ടിങ്ങ്, കുട്ടികൾക്കുള്ള കളിസ്ഥലം, ഇരിപ്പിടങ്ങൾ തുടങ്ങിയവയാണ് ആകർഷണങ്ങൾ. കബനി നദിയിലൂടെയുള്ള ബോട്ട് റൈഡും ഇവിടെക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. രണ്ട് സീറ്റുള്ള ബോട്ടിന് 200 രൂപയും നാല് സീറ്റുള്ള ബോട്ടിന് 350 രൂപയുമാണ് റൈഡിങ്ങിനായി നല്കേണ്ടത്. 20 മിനിട്ടാണ് സമയം. എല്ലാ ദിവസവും രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടെ പ്രവേശനം. മുതിർന്നവർക്ക് 200 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ചാർജ്.

PC:wayanadtourism

വള്ളിയൂർക്കാവ് ക്ഷേത്രം

വള്ളിയൂർക്കാവ് ക്ഷേത്രം

മാനന്തവാടിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ വള്ളിയൂർക്കാവ് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വള്ളിയൂർക്കാവ് ക്ഷേത്രം. വയനാട്ടിലെ പൗരാണിക ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ആദിപരാശക്തിയായ ദുർഗ്ഗാ ദേവിയെ മൂന്നുഭാവങ്ങളിലാണ് ആരാധിക്കുന്നത്.

PC:Vinayaraj

മൂപ്പൻമാർ കൊടിയേറ്റ് നടത്തുന്ന ഉത്സവം

മൂപ്പൻമാർ കൊടിയേറ്റ് നടത്തുന്ന ഉത്സവം

വയനാട്ടിലെ ആദിവാസി ഗോത്രങ്ങളുടെ ഏറ്റവും വലിയ ആഘോഷവും ഒത്തുചേരലും നടക്കുന്ന ഇവിടുത്ത ഉത്സവത്തിന്‍റെ ഒരുക്കങ്ങളിൽ ഇവരുടെ സാന്നിധ്യവും പങ്കും ശ്രദ്ധേയമാണ്. ആദിവാസികളുടേതു കൂടിയായ ഈ ഉത്സവത്തിനു കൊടിയേറ്റു നടത്തുന്നത് ആദിവാസി ഗോത്രമൂപ്പൻമാരാണ്. ഇത്തരത്തിലൊരു ആചാരം നടക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണിത്.
വയനാട്ടിലെ ഗോത്രവര്‍ഗ്ഗക്കാരുടെ തനത് ഉത്സവം എന്നും ഇതറിയപ്പെടുന്നു. ആറാട്ടുത്സവം നടക്കുന്ന 14 ദിവസവും രാത്രിയിൽ ഇവിടെ കളമെഴുത്തു പാട്ടും മറ്റും നടക്കാറുണ്ട്.

PC:Vinayaraj

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

വയനാട് മാനന്തവാടിയ്ക്ക് സമീപമാണ് വള്ളിയൂർക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയിൽ നിന്നും 5 കിലോമീറ്ററും കൽപ്പറ്റയിൽ നിന്നും 24 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്നും 31 കിലോമീറ്ററും അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രം

ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രം

മാനന്തവാടി നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രം ഇവിടുത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. എരുമത്തെരുവിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വയനാട്ടിൽ നവരാത്രി ആഘോഷം നടക്കുന്ന പ്രധാന ക്ഷേത്രം കൂടിയാണ്. ശ്രീകാഞ്ചി കാമാക്ഷിയമ്മ , മാരിയമ്മ, ഗണപതി, മുരുകന്‍, ശ്രീരാമസ്വാമി, ഹനുമാന്‍
തുടങ്ങിയ പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്.

താഴേ അങ്ങാടി

താഴേ അങ്ങാടി

പോസ്റ്റ് ഓഫീസ് റോഡ് എന്നറിയപ്പെടുന്ന താഴെ അങ്ങാടിയാണ് മാനന്തവാടി നഗര പരിധിയിലെ പ്രധാന സ്ഥലങ്ങളിലൊന്ന്. പുരാതനമായ ക്ഷേത്രങ്ങൾ, കബനി നദിയുടെ സാന്നിധ്യം, പാലം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണം.

PC:Prof. Mohamed Shareef

ബോയ്സ് ടൗൺ

മാനന്തവാടിയിൽ നിന്നും 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ബോയ്സ് ടൗൺ. ഔഷധ തോട്ടം, പ്രകൃതി പരിപാലന കേന്ദ്രം, പട്ടുനൂൽപ്പുഴു വളർത്തൽ കേന്ദ്രം, സന്തുലിത കൃഷി (പെർമ കൾച്ചർ) കേന്ദ്രം, തുടങ്ങിയവ ഇവിടെയുണ്ട്. ഔഷധ പൂന്തോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉള്ള ഇന്തോ-ഡാനിഷ് സംരംഭമായ ജീൻ പാർക്ക് ഇവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്.

കുറുവ ദ്വീപ്

മാനന്തവാടിയിൽ നിന്നും 17 കിലോമീറ്റർ അകലെയാണ് പ്രസിദ്ധമായ കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 950 ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ ഏകദേശം 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമായി അറിയപ്പെടുന്ന ഇവിടം ജനവാസമില്ലാത്ത വലിയ ദ്വീപുകളിലൊന്നു കൂടിയാണ്. കബനി നദി ഒഴുകുമ്പോള്‍ നിരവധി കൈവഴികളായി പിരിഞ്ഞുണ്ടായ ചെറുദ്വീപുകളാണ് ഇതിന്റെ പ്രത്യേകത. കബനി നദി പതിനെട്ടായി പിരിഞ്ഞുണ്ടായതാണത്രെ ഈ ദ്വീപസമൂഹം.

സന്ദർശിക്കുവാൻ പറ്റിയ സമയം

ഒക്ടോബർ മുതൽ മേയ് വരെയുള്ള സമയമാണ് വയനാട് സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. സ്ഥലങ്ങൾ കാണുവാനും വന്യജീവി സങ്കേതങ്ങളില്‍ പോകുവാനും ട്രക്കിങ്ങിനും ഒക്കെ ഈ സമയമാണ് യോജിച്ചത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കൽപ്പറ്റയിൽ നിന്നും28 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്നും 38 കിലോമീറ്ററും തലശ്ശേരിയിൽ നിന്നും 80 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. മൈസൂരിൽ നിന്നും കാർട്ടിക്കുളം-ബാവലി-എച്ചി ഡി കോട്ടെ-നാഗർഹോള ദേശീയോദ്യാനം വഴി 105 കിലോമീറ്റർ വേണം ഇവിടെ എത്തുവാൻ.

താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾതാമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

വയനാട്ടിലെ കിണറ്റിൽ മുങ്ങിയാൽ മൈസൂരിലെ ടിപ്പുവിന്റെ കൊട്ടാരത്തിലെത്താം....ടിപ്പുവിന്റെ രഹസ്യതുരങ്കത്തിന്റെ കഥയിങ്ങനെവയനാട്ടിലെ കിണറ്റിൽ മുങ്ങിയാൽ മൈസൂരിലെ ടിപ്പുവിന്റെ കൊട്ടാരത്തിലെത്താം....ടിപ്പുവിന്റെ രഹസ്യതുരങ്കത്തിന്റെ കഥയിങ്ങനെ

Read more about: kerala wayanad hill station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X