Search
  • Follow NativePlanet
Share
» »ചെണ്ടുമല്ലിപ്പാടം കാണാൻ വയനാട്ടിൽ വന്നാൽ മതി, പഴശ്ശി പാർക്കിൽ ഇത് വസന്തകാലം!

ചെണ്ടുമല്ലിപ്പാടം കാണാൻ വയനാട്ടിൽ വന്നാൽ മതി, പഴശ്ശി പാർക്കിൽ ഇത് വസന്തകാലം!

റഞ്ച്, മഞ്ഞ നിറങ്ങളിലാണ് പൂക്കൾ നീണ്ടു വിരിഞ്ഞു നിൽക്കുന്നത് പൂക്കൾക്കു മുന്നിലുള്ള സെൽഫിയെടുപ്പും ഫോട്ടോഷൂട്ടും ആണ് സഞ്ചാരികളെ ഇവിടേക്കാകർഷിക്കുന്ന പ്രധാന കാര്യങ്ങൾ...

മാനന്തവാടിയിലിപ്പോൾ പൂക്കാലമാണ്. നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലി പൂക്കളും അതുകാണുവാനെത്തുന്ന സന്ദർശകരും തീര്‍ക്കുന്ന അരങ്ങാണ് മാനന്തവാടിയിലെ ഇപ്പോഴത്തെ പ്രധാന കാഴ്ച. ഒരു കാലത്ത് ആളും അനക്കവുമില്ലാതെ, ആരും തിരിഞ്ഞുനോക്കുവാൻ പോലുമില്ലാതെ മാനന്തവാടി പഴശ്ശി പാർക്കിലേക്ക് ഇപ്പോൾ വൈകുംവരെയാണ് സന്ദർശകരെത്തുന്നത്. കുട്ടികളും മുതിർന്നവരുമെല്ലാം ചേർന്ന് മാനന്തവാടിയുടെ വസന്തകാലം ആഘോഷിക്കുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ പറ്റിയതെല്ലാം ഇപ്പോഴിവിടെയുണ്ട്. ഓറഞ്ച്, മഞ്ഞ നിറങ്ങളിലാണ് പൂക്കൾ നീണ്ടു വിരിഞ്ഞു നിൽക്കുന്നത് പൂക്കൾക്കു മുന്നിലുള്ള സെൽഫിയെടുപ്പും ഫോട്ടോഷൂട്ടും ആണ് സഞ്ചാരികളെ ഇവിടേക്കാകർഷിക്കുന്ന പ്രധാന കാര്യങ്ങൾ...

ചെണ്ടുമല്ലിപ്പാടം

ചെണ്ടുമല്ലിപ്പാടം

മൂന്ന് മാസങ്ങള്‍ക്കു മുൻപ് കർണ്ണാടകയിലെ ഗുണ്ടൽപേട്ടിൽ നിന്നുമെത്തിച്ച ഹൈബ്രിഡ് ചെണ്ടുമല്ലി വിത്തുകള്‍ മുളച്ച് പൂവിട്ടതാണ് ഇവിടുത്തെ ചെണ്ടുമല്ലിപ്പാടം. അഞ്ചേക്കരോളം വിസ്തൃതിയുള്ള പാടത്ത് ഒരേക്കർ സ്ഥലമാണ് ചെണ്ടുമല്ലി തോട്ടത്തിനായി മാറ്റിവെച്ചിരിക്കുന്നത്. വിത്തുപാകിയ ശേഷം 40 ദിവസം കഴിഞ്ഞപ്പോഴേയ്ക്കും പൂക്കൾ വിരിഞ്ഞതോടെയാണ് സന്ദർശകർ ഇവിടേക്ക് വീണ്ടുമെത്തുവാന്‍ തുടങ്ങിയത്. ബോഗണ്‍വില്ല, കാന്‍ഡില്‍ ഫ്ലവർ, റോസ് തുടങ്ങിമറ്റു ചെടികളും പാർക്കിലുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പാർക്ക് പരിപാലിക്കുന്നത്.

PC: J K/ Unsplash

1994 ൽ

1994 ൽ

1994 ലാണ് കബനി പുഴയുടെ തീരത്ത് പഴശ്ശി പാർക്ക് പ്രവർത്തനം ആരംഭിച്ചത്. കുട്ടികൾക്കുള്ള കളിയിടങ്ങൾ, ഇരിപ്പിടങ്ങൾ, ബോട്ടിങ് സൗകര്യങ്ങൾ, ലൈറ്റുകൾ, ഭിന്നശേഷിയുള്ളവർക്ക് പ്രത്യേക ശൗചാലയങ്ങൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

PC:wayanadtourism

പ്രവേശന സമയവും ടിക്കറ്റും

പ്രവേശന സമയവും ടിക്കറ്റും

എല്ലാ ദിവസവും രാവിലെ 9.00 മണി മുതൽ വൈകുന്നേരം 7.30 വരെയാണ് പാർക്കിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പാർക്കിന്‍റെ പ്രവർത്തന സമയം രാത്രി 9.00 മണി വരെയാക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കുട്ടികൾക്ക് 20 രൂപയും മുതിർന്നവർക്ക് 40 രൂപയുമാണ് പ്രവേശന നിരക്ക്. മാനന്തവാടിയിൽ കോഴിക്കോട് റോഡില്‍ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് എതിർവശത്തായാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്.

PC: Terriell Scrimager/ Unsplash

പഴശ്ശി കുടീരം മ്യൂസിയം

പഴശ്ശി കുടീരം മ്യൂസിയം

മാനന്തവാടി കാഴ്ചകളിൽ ഒരുതരത്തിലും ഒഴിവാക്കുവാൻ പാടില്ലാത്ത സ്ഥലമാണ് പഴശ്ശി കുടീരം മ്യൂസിയം. കേരള വർമ്മ പഴശ്ശിരാജയുടെ ശവകുടീരമാണ് ഇവിടെ കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്നത്. മാനന്തവാടി നഗരത്തിൽ തന്നെ, കബനി നദിയുടെ തീരത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1996 ൽ ആണ് പഴശ്ശി കുടീരം മ്യൂസിയമായി മാറുന്നത്.
പഴശ്ശി ഗ്യാലറി, ട്രൈബല്‍ ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി എന്നിങ്ങനെ നാല് ഗ്യാലറികൾ ചരിത്രത്തിന്റെ അറിവുകൾ നിങ്ങൾക്ക് പകർന്നുതരും . രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

PC:Freddy1954

കേരളത്തിൽ നിന്നും മൈസൂരിലേക്ക് രഹസ്യതുരങ്കം!! ടിപ്പുവിന്റെ ആയുധപ്പുരയായിരുന്ന കേരളാ ഗ്രാമംകേരളത്തിൽ നിന്നും മൈസൂരിലേക്ക് രഹസ്യതുരങ്കം!! ടിപ്പുവിന്റെ ആയുധപ്പുരയായിരുന്ന കേരളാ ഗ്രാമം

മാനന്തവാടി

മാനന്തവാടി

വയനാട് കാഴ്ചകളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് മാനന്തവാടി. പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന ഇടം ൺന്ന നിലയിൽ മാനന്തവാടിക്ക് വയനാടിന്‍റെ മാത്രമല്ല, കേരളത്തിന്റെ ചരിത്രത്തിലും പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. മലയോരത്തിന്‍റെ പകരംവയ്ക്കാനാവാത്ത കാഴ്ചകളാണ് മാനന്തവാടിയുടെ പ്രത്യേകത. കൽപ്പറ്റയിൽ നിന്നും 28 കിലോമീറ്റർ അകലെയാണ് മാനന്തവാടി സ്ഥിതി ചെയ്യുന്നത്

PC:Smitha G S

വീര പഴശ്ശിയുടെ കഥകളുറങ്ങുന്ന മാനന്തവാടി!!വീര പഴശ്ശിയുടെ കഥകളുറങ്ങുന്ന മാനന്തവാടി!!

താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾതാമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

Read more about: wayanad park travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X