Search
  • Follow NativePlanet
Share
» » മണ്ഡല്‍പട്ടി ട്രക്കിങ്: കുടകിലെ കിടിലന്‍ ഓഫ്റോഡ് യാത്ര!!

മണ്ഡല്‍പട്ടി ട്രക്കിങ്: കുടകിലെ കിടിലന്‍ ഓഫ്റോഡ് യാത്ര!!

കൂര്‍ഗ് യാത്രകളില്‍ എസ്റ്റേറ്റുകളിലെ താമസവും വെള്ളച്ചാട്ടങ്ങളിലേക്കുള്ള യാത്രയും രാജാ സീറ്റിലെ പ്രഭാതവും ആയി നിരവധി കാഴ്ചകളുണ്ട് കണ്ടുതീര്‍ക്കുവാന്‍. എന്നാല്‍ ആ യാത്രയില്‍ അല്പം കൂടി സാഹസികതയും വ്യത്യസ്തതയും ആകണമെങ്കില്‍ ചെയ്തിരിക്കേണ്ട മറ്റൊരു കാര്യമുണ്ട്, അതാണ് ട്രക്കിങ്. മികച്ച ഒരുപാട് ട്രക്കിങ് റൂട്ടുകള്‍ ഇവിടെയുണ്ടെങ്കിലും മറക്കാതെ പോയിരിക്കേണ്ട ഒരിടമുണ്ട്. മണ്ഡല്‍പട്ടി. ജീപ്പുകളില്‍ കയറിയും നടന്നും ഇല്ലാത്ത വഴികളിലൂടെയുമൊക്കെ പോകേണ്ട മണ്ഡല്‍പട്ടിയില്‍ പോയി സൂര്യോദയം കണ്ടില്ലെങ്കില്‍ കൂര്‍ഗ് യാത്ര പൂര്‍ണ്ണമാവില്ല എന്നു തന്നെ പറയാം...

മണ്ഡല്‍പട്ടി

മണ്ഡല്‍പട്ടി

കൂര്‍ഗിലെ ട്രക്കിങ്ങില്‍ ഒരിക്കലും വിട്ടുപോകാത പോയിരിക്കേണ്ട ഒരി‌ടമാണ് മണ്ഡല്‍പട്ടി. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മലനിരകളും കോടമഞ്ഞും അവിടുത്തെ സൂര്യോദയ കാഴ്ചയുമാണ് മണ്ഡല്‍പെട്ടിയു‌ടെ ആകര്‍ഷണങ്ങള്‍. സാഹസിക സഞ്ചാരികള്‍ക്ക് ഇവിടേക്ക് എത്തിപ്പെടുവാനുള്ള ഓഫ് റോഡ് ജീപ്പ് യാത്രയും ട്രക്കിങും തന്നെയാണ് പ്രത്യേകത. സമുദ്രനിരപ്പില്‍ നിന്നും 1800 അടി ഉയരത്തിലാണ് മണ്ഡല്‍പട്ടി സ്ഥിതി ചെയ്യുന്നത്.

PC:RN Satyanarayana rao

മടിക്കേരിയില്‍ നിന്ന്

മടിക്കേരിയില്‍ നിന്ന്

സാധാരണ ഗതിയില്‍ കൂര്‍ഗ് യാത്രകളുടെ കേന്ദ്രസ്ഥാനമായി അറിയപ്പെടുന്ന മടിക്കേരിയില്‍ നിന്നുമാണ് മണ്ഡല്‍പെ‌ട്ടിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. മ‌ടിക്കേരിയില്‍ നിന്നും ഇവിടേക്ക് 30 കിലോമീറ്ററിലധികം ദൂരമുണ്ട്. യാത്ര തുടങ്ങുമ്പോള്‍ സാധാരണ റോഡിലൂടെ വലിയ പ്രത്യേകതയൊന്നും തോന്നാതെ കുറച്ചു ദൂരം മുന്നോട്ടു പോകാം. അതിനു ശേഷമാണ് മണ്ഡല്‍പട്ടി യാത്രയുടെ യഥാര്‍ത്ഥ സ്വഭാവത്തിലേക്ക് കടക്കുന്നത്.
PC:KshitizBathwal

മാറിമറിഞ്ഞു വരുന്ന വഴികള്‍

മാറിമറിഞ്ഞു വരുന്ന വഴികള്‍

നല്ല റോഡിലൂടെയുള്ള യാത്രയ്ക്കു ശേഷം വളരെ പെട്ടന്നാണ് കല്ലുകള്‍ നിറഞ്ഞ റോഡിലേക്കു കടക്കുന്നത്. ജീപ്പും ഒപ്പം കല്ലും മണ്ണും നിറഞ്ഞ റോഡും നല്ല മികച്ച കോംബിനേഷന്‍ ആയതിനാല്‍ ആടിയുലഞ്ഞുള്ള യാത്രയില്‍ പലപ്പോഴും ജീവന്‍ കയ്യിലെ‌ടുത്തു പി‌‌ടിക്കേണ്ടി വരുമോ എന്ന സംശയം സ്വാഭാവീകമാണ്. ഈ ആവേശം പെട്ടന്നു തന്നെ തീരും. കാരണം ഇനി മുന്നിലോട്ട് വഴിയില്ല.

നടന്നു കയറാം

നടന്നു കയറാം

വണ്ടിയില്‍ നിന്നിറങ്ങി ഇനി നടത്തമാണ്. കുന്നുകള്‍
കയറിയിയുമിറങ്ങിയും നടത്തം തുടരും. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന പാതകള്‍ ഈ യാത്ര പെട്ടന്നൊന്നും തീരില്ല എന്നു ഓര്‍മ്മിപ്പിക്കുമെങ്കിലും ആവേശം കുറയാതെ ന‌ടക്കാം. വെറും കയറ്റിറക്കങ്ങളല്ല, കുത്തനെയുള്ല കയറ്റങ്ങളും ഇറക്കങ്ങളും ആണ് മണ്ഡല്‍പട്ടിയിലേക്കുള്ള യാത്രയുടെ പ്രത്യേകത. ഒരു കുന്നുകയറിയ ക്ഷീണം മാറ്റാമെന്നു വിചാരിക്കുമ്പോള്‍ തന്നെ അടുത്ത ഇറക്കം മുന്നില്‍ കാണാം. മലകളില്‍ നിന്നും മലകളിലേക്ക് കയറിയിറങ്ങിയുള്ള നടത്തം ഒ‌ടുവില്‍ മണ്ഡല്‍പട്ടിയുടെ മുകളില്‍ എത്തിക്കും. വഴിയിലെ ചെറിയൊരു ഇടത്താവളത്തില്‍ നിന്നും മണ്ഡല്‍പട്ടിയിലെ ഏറ്റവും ഉയരങ്ങളിലേക്ക് യാത്ര ഇനിയും ബാക്കിയുണ്ട്. കയറ്റിറക്കങ്ങള്‍ ക്ഷീണിപ്പിക്കുമെങ്കിലും മുകളിലെത്തി ആ കാഴ്ച കണ്ടില്ലെങ്കില്‍ യാത്ര നഷ്ടം എന്നേ പറയുവാനാവൂ.

PC:Vistarphotos

ശ്രദ്ധിക്കുവാന്‍

ശ്രദ്ധിക്കുവാന്‍

മടിക്കേരിയില്‍ നിന്നും ഏകദേശം ഒരു മണിക്കൂറോളം അകലെയാണ് മണ്ഡല്‍പട്ടി സ്ഥിതി ചെയ്യുന്നത്. ട്രക്കിങ് പോയന്റെ വരെ ജീപ്പ് വരും. അവിടുന്ന് ബാക്കിയുള്ള ദൂരം നടന്നു കയറണം. അത്യാവശ്യം വേണ്ടുന്ന വെള്ളവും ലഘുഭക്ഷണവും യാത്രയില്‍ കരുതണം. സൂര്യാസ്തമയം കാണുവാന്‍ പോകുന്ന തരത്തില്‍ യാത്ര പ്ലാന്‍ ചെയ്താല്‍ അതിമനോഹരമായ കുറച്ചു നിമിഷങ്ങള്‍ക്കു സാക്ഷിയാകുവാനും സാധിക്കും.

കർണ്ണാടകയിലെ അറിയപ്പെടാത്ത ട്രക്കിങ്ങ് പാതകൾ<br />കർണ്ണാടകയിലെ അറിയപ്പെടാത്ത ട്രക്കിങ്ങ് പാതകൾ

മണ്ഡല്‍പട്ടിയിലെത്തുവാന്‍

മണ്ഡല്‍പട്ടിയിലെത്തുവാന്‍


രണ്ടു വഴികളാണ് മണ്ഡല്‍പട്ടിയിലേക്കുള്ളത്. അബ്ബി ഫാള്‍സ് ജംങ്ഷന്‍ (20 കിമി) വഴിയും മക്കന്‍ഡുരു(35കിമി) വഴിയും ഇവിടേക്ക് എത്താം.
അബ്ബി ഫാള്‍സ് വഴിയുള്ല യാത്രയ്ക്ക് ഇതിന് കുറച്ച് സമയമെടുക്കും. മക്കന്ദുരു വഴിയാണെങ്കില്‍ കാപ്പിത്തോട്ടങ്ങളിലൂടെ സഞ്ചരിക്കാം. , വഴിയിൽ ധാരാളം ചെറിയ വെള്ളച്ചാട്ടങ്ങളും ജലപ്രവാഹങ്ങളും ഉണ്ട്. ശരിക്കും അബ്ബി ഫാൾസ് ജംഗ്ഷൻ വഴി മണ്ഡൽപട്ടിയിലേക്ക് പോയി മക്കന്‍ഡുരു റൂട്ടിലൂടെ മടങ്ങുക എന്നതാണ്.

PC:Smithasalian

ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാംഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

കൂര്‍ഗ് യാത്രയില്‍ എപ്പോള്‍ വേണമെങ്കിലും ട്രക്ക് ചെയ്ത് എത്താവുന്ന ഇടമാണിത്. എന്നാല്‍ മണ്ഡല്‍പട്ടിയുടെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ കാണണമെങ്കില്‍ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയു ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുമുള്ള സമയം തിരഞ്ഞെടുക്കാം. മഴക്കാലത്ത് യാത്ര ഒഴിവാക്കുന്നതാവും നല്ലത്.
മണ്ഡൽപട്ടി രാവിലെ 6 മണിയോടെ തുറന്ന് വൈകുന്നേരം 6 മണിക്ക് അടയ്ക്കുന്നു.

വണ്ണപ്പുറത്തെ അഞ്ച് ഇടങ്ങള്‍... തൊമ്മന്‍കുത്ത് മുതല്‍ കാറ്റാടിക്കടവ് വരെ!!<br />വണ്ണപ്പുറത്തെ അഞ്ച് ഇടങ്ങള്‍... തൊമ്മന്‍കുത്ത് മുതല്‍ കാറ്റാടിക്കടവ് വരെ!!

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍<br />മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍

വാഹനമെത്താത്ത കല്‍ഗ.. ഹിമാചല്‍ പ്രദേശിലെ മറ്റൊരു സ്വര്‍ഗ്ഗംവാഹനമെത്താത്ത കല്‍ഗ.. ഹിമാചല്‍ പ്രദേശിലെ മറ്റൊരു സ്വര്‍ഗ്ഗം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X