Search
  • Follow NativePlanet
Share
» » മംഗളാദേവി ചിത്രപൗര്‍ണ്ണമി ഇന്ന്, എട്ടുമണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം

മംഗളാദേവി ചിത്രപൗര്‍ണ്ണമി ഇന്ന്, എട്ടുമണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം

വര്‍ഷത്തില്‍ ഒരു ദിവസം മാത്രം ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന മംഗളാദേവിയില്‍ ഉത്സവം ഇന്ന്. ചിത്രപൗര്‍ണ്ണമി പൂജകള്‍ക്കും ആഘോഷങ്ങള്‍ക്കുമായി ക്ഷേത്രം ശനിയാഴ്ച തുറന്നു. പെരിയാര്‍ കടുവാ വന്യദീവി സങ്കേതത്തിനു ഉള്ളില്‍ 15 കിലോമീറ്റര്‍ അകലത്തിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിശ്വാസികള്‍ക്കായി തുറക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഉത്സവം നടത്തിയിരുന്നില്ല.

Cover Picture Courtesy:Augustin Jomy

മംഗളാദേവി- കേരളത്തിലെ ഏക കണ്ണകി ക്ഷേത്രം

മംഗളാദേവി- കേരളത്തിലെ ഏക കണ്ണകി ക്ഷേത്രം

സമുദ്രനിരപ്പില്‍ നിന്നും 1337 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം കേരളത്തിലെ ഏക കണ്ണകി ക്ഷേത്രം കൂടിയാണ്. കുമളിയില്‍ തേക്കടിയില്‍ നിന്നും വനത്തിലൂടെ 15 കിലോമീറ്റര്‍ സഞ്ചരിക്കണം ക്ഷേത്രത്തിലെത്തണമെങ്കില്‍.
തമിഴ് രാജാവായിരുന്ന ചേരൻ ചെങ്കുട്ടവൻ സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്. തന്റെ ക്രോധത്താല്‍ മധുര ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തിയെന്നും ഇതറിഞ്ഞ ചേരൻ ചെങ്കുട്ടവൻ കാടിനു നടുവിൽ വണ്ണാത്തിപ്പാറയിൽ കണ്ണകിക്കായി ഒരു ക്ഷേത്രം പണിതുവത്രെ. ഇവിടെയെത്തിയ കണ്ണകി 14 ദിവസം ഇവിടെ ചിലവഴിച്ച ശേഷം വിടെനിന്ന് കൊടിങ്ങല്ലൂരിനു പോയതായും പറയപ്പെടുന്നു.

PC:Reji Jacob

പാണ്ഡ്യൻ ശൈലിയില്‍ നിര്‍മ്മാണം

പാണ്ഡ്യൻ ശൈലിയില്‍ നിര്‍മ്മാണം

പുരാതന പാണ്ഡ്യൻ ശൈലിയില്‍ പൂർണ്ണമായും കരിങ്കല്ലിൽ തീർത്തതാണ് ക്ഷേത്രം. കല്ലുകൾ ചതുരകഷ്ണങ്ങളാക്കി അടുക്കിവെച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കണ്ണകിയുടെ പ്രതിഷ്ഠ പഞ്ചലോഹത്തിലാണുള്ളത്. ഇവിടെയുള്ള ശിവന്റെയും ഗണപതിയുടെയും പ്രതിഷ്ഠ കല്ലിലാണ് തീർത്തിരിക്കുന്നത്. പെരുമാൾ പ്രഭു എന്ന ശിവന്റെ ശ്രീകോവിലിലേയ്ക്കുള്ള പടിക്കെട്ടുകൾ ഇപ്പോഴും അവിടെ അവശേഷിക്കുന്നുണ്ട്.
PC: RameshSharma1

സംയുക്ത പൂജകള്‍

സംയുക്ത പൂജകള്‍

കോവിഡ് മാനദണ്ഡം പാലിച്ചു, പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനതയുടെ സംരക്ഷണത്തിനും മുൻതൂക്കം നൽകിക്കൊണ്ടുള്ള സന്ദര്‍ശനമാണ് അധികൃതര്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഏപ്രിൽ 16ന് പുലർച്ചെ മൂന്ന് മണി മുതൽ സംഘടകരായ ഉദ്യോഗസ്ഥർക്ക് ക്ഷേത്രത്തിലേക്ക് കുമളിയിൽ നിന്ന് പ്രവേശനം നൽകും. നാലു മണിമുതൽ അഞ്ചു മണി വരെയുള്ള സമയത്തു പൂജാരിമാരെയും പൂജ സാമഗ്രികളും ക്ഷേത്രത്തിലേക്കു കൊണ്ടപോകാൻ അനുവദിക്കും. അഞ്ചു മുതൽ ആറു വരെയുള്ള സമയത്തു ആറു ട്രാക്ടറുകളിലായി ഭക്ഷണം കയറ്റിവിടും.

PC:Vishnubonam

പ്രവേശനം ഇങ്ങനെ

പ്രവേശനം ഇങ്ങനെ

ആറ് ട്രാക്ടറുകൾക്കാണ് അനുമതിയുള്ളത്. ഓരോ ട്രാക്ടറുകളിലും ആറു പേരിൽ കൂടുതൽ ഉണ്ടാവാൻ പാടില്ല. ട്രാക്ടറുകളിൽ 18 വയസിൽ താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല. രാവിലെ ആറു മണി മുതൽ ഒന്നാം ഗേറ്റീലൂടെ ഭക്തരെ കയറ്റിവിടും. വൈകിട്ടു അഞ്ചു മണിക്കശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാൻ അനുവദിക്കില്ല. വൈകിട്ട് അഞ്ചു മണിക്ക് ശേഷം മലയിൽ ആരും ഉണ്ടാകാൻ പാടുള്ളതല്ല. അതിനു മുൻപ് പൂജാരി ഉൾപ്പെടെ എല്ലാവരും തിരികെ മലയിറങ്ങണം. ഉച്ചക്ക് രണ്ടിന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടുന്നതുമല്ല.
കുമളി ബസ് സ്റ്റാൻഡ്, അമലാംമ്പിക സ്‌കൂൾ, കൊക്കറകണ്ടം എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റ് ഏർപ്പെടുത്തി വാഹനങ്ങൾ പരിശോധിക്കും. മിന്നലിനും മഴയ്ക്കും സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷ മുൻ നിർത്തി എത്രയും നേരത്തെ തന്നെ മലയിറങ്ങാൻ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

PC:sabareesh kkanan

പോയാല്‍ തിരികെ വരുവാന്‍ പോലും തോന്നില്ല... സഞ്ചാരികളെ പിടിച്ചുനിര്‍ത്തുന്ന ഗാംങ്ടോക്ക്പോയാല്‍ തിരികെ വരുവാന്‍ പോലും തോന്നില്ല... സഞ്ചാരികളെ പിടിച്ചുനിര്‍ത്തുന്ന ഗാംങ്ടോക്ക്

മലമുകളിലെ ആത്മീയ കേന്ദ്രങ്ങള്‍... സ്പിതി യാത്രയില്‍ കാണാം ഈ ആശ്രമങ്ങള്‍മലമുകളിലെ ആത്മീയ കേന്ദ്രങ്ങള്‍... സ്പിതി യാത്രയില്‍ കാണാം ഈ ആശ്രമങ്ങള്‍

Read more about: temple pilgrimage thekkady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X