Search
  • Follow NativePlanet
Share
» »മണികരൺ- പ്രളയശേഷം മനുഷ്യനെ മനു പുനസൃഷ്ടിച്ച നാട്

മണികരൺ- പ്രളയശേഷം മനുഷ്യനെ മനു പുനസൃഷ്ടിച്ച നാട്

വിശ്വാസങ്ങളും കെട്ടുകഥകളും ഒരുപോലെ കെട്ടുപിണഞ്ഞു കിടക്കുന്ന നാടാണ് മണികരൺ.

വിശ്വാസങ്ങളും കെട്ടുകഥകളും ഒരുപോലെ കെട്ടുപിണഞ്ഞു കിടക്കുന്ന നാടാണ് മണികരൺ. ഹിമാലയ യാത്ര സ്വപ്നം കാണുന്നവർക്ക് ഒരിക്കലും ഒഴിവാക്കുവാൻ കഴിയാത്ത ഇടം. എത്ര തണുപ്പിലും ചൂടായി എത്തുന്ന നീരുറവയാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകർഷണം.
ആർത്തലച്ച് ഒഴുകുന്ന പാർവ്വതി നദിയും പൈൻ മരങ്ങളും ദേവതാരു മരങ്ങളും ഒരുപോലെ ചേർന്ന് ഒരു സ്വർഗ്ഗത്തിനു തുല്യമായ സൗന്ദര്യം നല്കുന്ന മണികരണിൽ സഞ്ചാരികൾക്കായി കാഴ്ചകൾ ഒട്ടേറെയുണ്ട്. പുരാതനമായ ക്ഷേത്രങ്ങളും സിഖ് ഗുരു ദ്വാരകളും അതിനോടു ചേർന്നുള്ള കാഴ്ചകളും ഒക്കെ ഈ നാടിനു മാത്രം നല്കുവാൻ സാധിക്കുന്നവയാണ്. മണികരണിനെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

യാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാംയാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാം

മണികരൺ എന്നാൽ

മണികരൺ എന്നാൽ

ഹൈന്ദവരും സിക്കു വിശ്വാസികളും ഒരു പോലെ കാണുന്ന വിശുദ്ധ ഭൂമിയാണ് മണികരൺ. ഹരീന്ദർ പർവ്വതവും പാർവ്വതി നദിയും ചേർന്ന് മനോഹരമാക്കുന്ന ഈ താഴ്വര ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്. സമുദ്ര നിരപ്പില്‍ നിന്നും 1760 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം മണാലിയിലെത്തുന്നവർ ഒഴിവാക്കരുതാത്ത സ്ഥലമാണ്...

PC:Himanshu Nagar

പേരുവന്ന വഴി

പേരുവന്ന വഴി

ദൈവങ്ങൾ വസിക്കുന്ന ഹിമാലയത്തിന്റെ മടിത്തട്ടിലെ ഈ ഗ്രാമ്തതിന് വിശ്വസിക്കുവാൻ ബുദ്ധിമുട്ടുള്ള കഥകൾ പറയുവാനുണ്ട്. പാർവ്വതി ദേവിയുമായി ബന്ധപ്പെട്ടതാണ് ആദ്യ കഥ. ഒരിക്കൽ പരമശിവനും ദേവിയും ഭൂമിയിലൂടെ സഞ്ചരിക്കുന്ന സമയത്ത് അവിചാരിതമായി ഇവിടെ എത്തിയത്രെ. പ്രകൃതിയുടെ ഭംഗി കണ്ട അവർ കുറച്ചുകാലം ഇവിടെ തങ്ങുവാൻ തീരുമാനിച്ചു. അത് ഏകദേശം 200 വർഷത്തോളം നീണ്ടുവത്രെ. ഒരിക്കൽ ഇവിടെ വെച്ച് ദേവി അമൂല്യമായി കരുതുന്ന മണി നഷ്ടപ്പെടുവാനിടയായി.
ദേവി കൂട്ടരുമൊന്നിച്ച് തിരഞ്ഞിറങ്ങിയെങ്കിലും അത് കണ്ടെത്തുവാനായില്ല. പിന്നാട് ശിവൻ തന്റെ ഭൂതഗണങ്ങളെ ഇത് തേടാനായി അയച്ചു. അവർ അവിടെ മുഴുവൻ തിരഞ്ഞുവെങ്കിലും നിരാശയായിരുന്നു ഫലം. അവരുടെ കഴിവുകേടിൽ കുപിതനായ ശിവൻ കോപം സഹിക്കുവാൻ വയ്യാതെ തന്റെ തൃക്കണ്ണു തുറന്നു. അതിൽ ഭൂമി പിളർന്നു വരികയും ഇവിടെ നിന്നും ഒരിക്കലും എണ്ണിതീർക്കുവാൻ സാധിക്കാക്കയത്രയും രത്നങ്ങളും മറ്റും പുറത്തുവരുകയും ചെയ്തുവത്രെ. അതിൽ നിന്നും തനിക്ക് നഷ്ടപ്പെട്ടത് ദേവിയ്ക്ക് ലഭിച്ചു എന്നാണ് പറയുന്നത്. പിന്നീട് ഇവിടം മണികരൺ എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങി. കാശിയ്ക്ക് പകരം ഇവിടെ തീർഥാടനെ നടത്തിയാൽ മതി എന്നും ഒരു വിശ്വാസം ഇവർക്കുണ്ട്.

PC:Harigovind Kaninghat

ഗുരുനാനാനക്കും മണികരണും

ഗുരുനാനാനക്കും മണികരണും

സിക്ക് മത സ്ഥാപകനായ ഗുരുനാനാക്ക് സന്ദർശനം നടത്തി എന്നതാണ് സിക്ക് വിശ്വാസികൾക്കിടയിൽ മണികരണിനെ പ്രശസ്തമാക്കുന്നത്. ഗുരു നാനാക്ക് തന്റെ അഞ്ച് ശിഷ്യരോടൊപ്പം ഇവിടെ വന്നിരുന്നുവെന്നും കുറച്ചുനാൾ ഇവിടെ ചിലവഴിക്കുകയും ചെയ്തിരുന്നുവെന്നുമാണ് പറയപ്പെടുന്നത്. ധാരാളം സിക്ക് ഗുരു ദ്വാരകളും ഇവിടെ കാണാം.

PC:Manveechauhan

മനു മനുഷ്യനെ പുനസൃഷ്ടിച്ച ഇടം

മനു മനുഷ്യനെ പുനസൃഷ്ടിച്ച ഇടം

പുരാണങ്ങളുമായി ബന്ധപ്പെട്ടു നോക്കിയാൽ അതിലെ ഒട്ടേറെ സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുള്ള ഇടമാണിത്. മനുഷ്യരാശിയെ നശിപ്പിക്കുവാനായി ദേവഗണങ്ങളൊരുക്കിയ മഹാപ്രളയത്തിന്റെ കഥ അറിയില്ലേ. അതിനു ശേഷം മനുശ്യനെ പുനൃഷ്ടിച്ചത് മണികരണിൽ വെച്ചായിരുന്നുവത്രെ. മനു മഹർഷിയാണ് അതിനു മുന്‍കൈയ്യെടുത്തത്. അതുകൊണ്ടുതന്നെ ഹൈന്ദവ വിശ്വാസികൾക്ക് ഇവിടം പുണ്യഭൂമി കൂടിയാണ്.

PC:Ramanarayanadatta Shastri

പാർവ്വതി നദി സമ്മാനിക്കുന്ന നാട്

പാർവ്വതി നദി സമ്മാനിക്കുന്ന നാട്

പാർവ്വതി നദി സമ്മാനിക്കുന്ന മനയിാാടാണിത്. താഴ്വരയുടെ ഭംഗിയും മഞ്ഞുമൂടിക്കിടക്കുന്ന വിശാലമായ പർവ്വതങ്ങളും താഴ്വരയെ കീറിമുറിച്ച് ഒഴുകുന്ന പാർവ്വതി നദിയും ഒക്കെ ചേർന്ന് കാഴ്ചകളുടെ ഒരു ചെറിയ പൂരം തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

PC:John Hill

ചൂടു നീറുറവകൾ

ചൂടു നീറുറവകൾ

എത്ര തണുപ്പിലും ചൂടു വെള്ളം വരുന്ന നീരുറവയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇവിടെ എത്തി കുളിക്കുവാൻ ആഗ്രഹിക്കാത്ത സഞ്ചാരികൾ കാണില്ല. 11 D അടി മുതൽ 14 അടി വരെ ഉയരത്തിൽ നിന്നും പതിക്കുന്ന ഈ ചൂടുനീരുറവകൾ 1905 നു മുൻപേ വരെ മുഴുവൻ ശക്തിയിലുമാണ് താഴേക്ക് പതിച്ചിരുന്നത്. ഇവിടുത്തെ ഓരോ നീരുറവയിലും ഓരോ അളവിലുള്ള താപനിലയാണ്. അത് 60 ഡിഗ്രി മുതൽ 80 ഡിഗ്രി വരെ കാണാൻ കഴിയും. മാത്രമല്ല, ഇവിടെ സൾഫറിന്റെ സാന്നിധ്യം ഇല്ല എന്നൊരു പ്രത്യേകതയും ഉണ്ട്. ഈ വെള്ളം പാചകത്തിന് ഉപയോഗിക്കുന്നവരും ഉണ്ട്. ആർത്രൈറ്റിസ് സംബന്ധമായ അസുഖങ്ങൾ സുഖപ്പെടുന്നതിന് ഇവിടെ എത്തി ഈ ചൂടുനീരുറവയിൽ ഇറങ്ങിയാൽ മതി എന്നു കരുതുന്നവരും ഉണ്ട്.

PC:balu

രാമ ചന്ദ്ര ക്ഷേത്രം

രാമ ചന്ദ്ര ക്ഷേത്രം

മുൻപ് പറഞ്ഞതുപോലെ ക്ഷേത്രങ്ങൾ തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. 17-ാം നൂറ്റാണ്ടിൽ രാജാ രജത് സിംഗ് നിർമ്മിച്ചതാണ് ഈ കൊട്ടാരം. സമുദ്ര നിരപ്പിൽ നിന്നും 1756 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കുളുവിൽ നിന്നും 35 കിലോമീറ്റർ അകലെയാണ് ഇതുള്ളത്. ശ്രീ രാമൻ തന്റെ അയോധ്യയിൽ നിന്നും മാറ്റി സ്ഥാപിച്ച് ക്ഷേത്രമാണിതെന്ന വിശ്വാസവുമുണ്ട്. 1905 ൽ ഉണ്ടായ ഭൂമികുലുക്കത്തിൽ ഈ ക്ഷേത്രത്തിന് ചെറിയ ചരിവ് സംഭവിച്ചിട്ടുണ്ട്.

PC:Aman Gupta

ശിവ ക്ഷേത്രം

ശിവ ക്ഷേത്രം

ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമാണ് ശിവ ക്ഷേത്രം.1905 ൽ ഉണ്ടായ ഭൂമികുലുക്കത്തിൽ ഈ ക്ഷേത്രത്തിന് ചെറിയ ചരിവ് സംഭവിച്ചിട്ടുണ്ട്.
മണിതരണിലെത്തുന്നവർ ഈ ക്ഷേത്രം സന്ദർശിക്കാതെ മടങ്ങാറില്ല. ഇതുകൂടാതെ വേറെയും ധാരാളം ക്ഷേത്രങ്ങൾ ഇവിടെയുണ്ട്.

PC:Jayantanth

 കാഴ്ചകൾ

കാഴ്ചകൾ

പ്രകൃതി സൗന്ദര്യത്തിനു പുറമേ വിവധ സംസ്കാരങ്ങളും ജീവിത രീതികളും സാഹോദര്യപൂർവ്വം അധിവസിക്കുന്ന കാഴ്ചയും ഇവിടെ കാണാൻ സാധിക്കും. സിക്ക് മത വിശ്വാസികളും ക്ഷേത്രം തേടി എത്തുന്ന ഹൈന്ദവരും ഒരുപോലെ ജീവിക്കുന്ന ഇവിടം മതത്തിന്റെ പേരിൽ ബഹളം വയ്ക്കുന്നവർക്ക് ഒരുത്തമ മാതൃക കൂടിയാണ്. ഈ ഗ്രാമം.

PC:Riturajrj

ട്രക്കിങ്ങ്

ട്രക്കിങ്ങ്

ഹിമാലയത്തിലെ ഏറ്റവും മനോഹരമായ ട്രക്കിങ്ങ് പോയന്‍റുകൾ മിക്കവയും മണികരണിനോട് ചേർന്നാണുള്ളത്. ഹിപ്പികളും ഇസ്രായോലികളും കൂട്ടമായി താമസിക്കുന്ന കസോളും കുറച്ചു കൂടി യാത്ര ചെയ്താൽ എത്തുന്ന ഘീർഗംഗയും ഒക്കെ അനിടെ എത്തി പോകുവാൻ സാധിക്കുന്ന ഇടമാണ്.

PC:Alexthomascv

 ഖീർഗംഗ ട്രക്കിങ്ങ്

ഖീർഗംഗ ട്രക്കിങ്ങ്

മണികരണിൽ നിന്നും പോകുവാൻ സാധിക്കുന്ന ഏറ്റവും മനോഹരമായ റൂട്ടുകളിൽ ഒന്നാണ് ഖീർഗംഗ ട്രക്കിങ്ങ്. ഏകദേശം 11 കിലോമീറ്റർ ദൂരമുള്ള ഈ ട്രക്കിങ്ങ് ആരോഗ്യ സ്ഥിതിയനുസരിച്ച് എട്ടു മുതൽ 10 മണിക്കൂർ വരെ എടുക്കും. ചുറ്റോടു ചുറ്റുമുള്ള ഇടങ്ങളെല്ലാം മഞ്ഞിൽ കുതിർന്ന് കിടക്കുമ്പോൾ അതിനു നടുവിലെ ചൂടു നീരുറവയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

PC:Dhilon89

മോഹിപ്പിക്കുന്ന ഘീർഗംഗ

മോഹിപ്പിക്കുന്ന ഘീർഗംഗ

ഖീർഗംഗയെക്കുറിച്ച് ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടെങ്കിൽ ഇവിടെ എത്തിപ്പെടാതിരിക്കുവാനാവില്ല. എന്നാൽ വർഷത്തിൽ ഏഴു മാസം മാത്രമേ ഇവിടെക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂ. മാർച്ച് മുതൽ ഒക്ടോബർ വരെയാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൂടാതെ, കാൽനടയായി മാത്രമേ ഇവിടെ എത്തുവാനും സാധിക്കൂ.

PC:Jan J George

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വേനൽക്കാലമാണ് മണികരൺ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ച സമയം. ഏര്പിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങൾ ഇവിടേക്കുള്ള യാത്രയ്കക്കായി തിരഞ്ഞെടുക്കാം.

പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!

യാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാംയാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാം

പയ്യോളി ചിക്കൻറെ നാട് മാത്രമല്ല... പയ്യോളി വീരകഥകൾ ഇതൊക്കെയാണ്!!!പയ്യോളി ചിക്കൻറെ നാട് മാത്രമല്ല... പയ്യോളി വീരകഥകൾ ഇതൊക്കെയാണ്!!!

PC:Sanjaymahara

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X