Search
  • Follow NativePlanet
Share
» »ദേവീ ദേവൻമാരുടെ സംഗമഭൂമി,സപ്തഭാഷകളുടെ നാട്ടില്‍ കാണേണ്ട കാഴ്ചകള്‍

ദേവീ ദേവൻമാരുടെ സംഗമഭൂമി,സപ്തഭാഷകളുടെ നാട്ടില്‍ കാണേണ്ട കാഴ്ചകള്‍

വിശേഷണങ്ങളും പ്രത്യേകതകളും ഏറെയുണ്ടെങ്കിലും വിനോദ സഞ്ചാരരംഗത്ത് വളരെ പതിയ മാത്രം അടയാളപ്പെ‌ടുത്തപ്പെട്ട ജില്ലയാണ് കാസര്‍കോഡ്. അതില്‍തന്നെ ബേക്കല്‍കോ‌ട്ടയും റാണിപുരവും അനന്തപുര തടാക ക്ഷേത്രവും പോലുള്ള വളരെ ചുരുക്കം സ്ഥലങ്ങള്‍ക്കു മാത്രമാണ് സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുവാനുള്ള ഭാഗ്യമുണ്ടായത്.

ദേവീ ദേവൻമാരുടെ സംഗമഭൂമിയും സപ്തഭാഷകളുടെ നാടും യക്ഷഗാനത്തിന്റെ കേന്ദ്രവും കൂടിയാണ് കാസര്‍കോഡ്.

എന്നാല്‍ ഇതുമാത്രമല്ല കാസര്‍ഗോഡ്..മഞ്ഞംപൊതിക്കുന്നും മഞ്ചേശ്വരവും കസബ ബീച്ചും ഞണ്ടുകുഴി വെള്ളച്ചാട്ടവും ഒക്കെയായി കാസര്‍കോഡ് ജില്ലയില്‍ കണ്ടിരിക്കേണ്ട പത്ത് സ്ഥലങ്ങള്‍ പരിചയപ്പെ‌ടാം.

മഞ്ഞംപൊതിക്കുന്ന്

മഞ്ഞംപൊതിക്കുന്ന്

കേരളത്തിലെ ആദ്യത്തെ ഇക്കോ സെന്‍സിറ്റീവ് ആസ്‌ട്രോ ടൂറിസം സെന്‍റര്‍ ആയി മാറുവാനൊരുങ്ങുന്ന മഞ്ഞംപൊതിക്കുന്ന് കാസര്‍കോഡ് ജില്ലയുടെ രഹസ്യസങ്കേതങ്ങളിലൊന്നാണ്. കുന്നിനു മുകളില്‍ മഞ്ഞുപൊതിഞ്ഞ് നില്‍ക്കുന്ന പ്രദേശവും ചെരിവും അവിടെ നിന്നുള്ള നഗരക്കാഴ്ചകളും മഞ്ഞംപൊതിക്കുന്നിനു പ്രത്യേകഭംഗി നല്കുന്നു. മൃതസഞ്ജീവനിയും കൊണ്ടുള്ള ലങ്കയിലേക്കുള്ല യാത്രയില്‍ ഹനുമാന്റെ കയ്യില്‍ നിന്നും താഴേവീണ ഭാഗമാണ് മഞ്ഞംപൊതിക്കുന്ന് എന്നാണ് വിശ്വാസം. കുന്നിന്‍റെ മുകളില്‍ നിന്നാല്‍ സൂര്യോദയവും അസ്തമയും നഗരക്കാഴ്ചകളും അറബിക്കടല്‍ക്കാഴ്ചകളും അതിമനോഹരമായി ആസ്വദിക്കാം.

 ഞണ്ടുകുഴി

ഞണ്ടുകുഴി

കാസര്‍കോഡ് ജില്ലയില്‍ ഭൂപടത്തില്‍ പോലും അടയാളപ്പെടുത്താത്ത ഇടമാണ് വെള്ളരിക്കുണ്ട് ഭീമനടിക്ക് സമീപം കുറുഞ്ചേരിയിലെ ഞണ്ടുകുഴി വെള്ളച്ചാട്ടം. സ്വകാര്യവ്യക്തിയുടെ സ്ഥലത്തുകൂടി കടന്ന് സര്‍ക്കാര്‍വക വനത്തിനുള്ളിലാണ് ഈ വളരെ ചെറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിന്റെ വലുപ്പത്തേക്കാള്‍ പ്രദേശത്തിന്റെ ആംബിയന്‍സാണ് എടുത്തുപറയേണ്ടത്. പ്രദേശവാസികളായ ചെറുപ്പക്കാരുടെ ഹാങ്ഔ‌ട്ട് സ്ഥലമാണിത്.

 മഞ്ചേശ്വരം

മഞ്ചേശ്വരം

കാസര്‍കോഡ് ജില്ലയുടെ ഭാഗമാണെങ്കിലും കര്‍ണ്ണാടകന്‍ ജീവിത ശൈലികളും സ്വാധീനവും കൂടൂതലായുള്ള സ്ഥലമാണ് മഞ്ചേശ്വരം. വിനോദസഞ്ചാരരംഗത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന ഇവിടെ‌ ക്ഷേത്രങ്ങളും ബീച്ചുകളും തീരവുമാണ് പ്രധാന കാഴ്ചയായി ഉള്ളത്. ശ്രീമഠ് അനന്തേശ്വര ക്ഷേത്രം അഥവാ മഞ്ചരിഷ ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ നിന്നുമാണ് പ്രദേശത്തിന് മഞ്ചേശ്വരം എന്ന പേരുകിട്ടിയത്. കാസർഗോഡ് ജില്ലയിലെ ഏറ്റവും പഴയ ദേവാലയമായ മദർ ഡൊളോറസ് പള്ളി ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. കേരളത്തിന്റെയും കര്‍ണ്ണാടകയുടെയും സംസ്കാരങ്ങളു‌ടെ സങ്കലനമാണ് ഇവിടെ കാണുവാന്‍ സാധിക്കുക.

 അനന്തപുരം ക്ഷേത്രം

അനന്തപുരം ക്ഷേത്രം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രമാണ് കാസര്‍കോഡ് ജില്ലയിലെ അനനന്തപുരം തടാക ക്ഷേത്രം. തിരുവനന്തപുരത്തെ അനന്തത്മനാഭന്റെ മൂലസ്ഥാനം എന്നു വിശ്വസിക്കപ്പെടുന്ന അനന്തപുരി ക്ഷേത്രം കേരളത്തിൽ തടാകത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന ഏക ക്ഷേത്രം കൂടിയാണ്. ഇരിക്കുന്ന രൂപത്തിലാണ് ഭഗവാനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. യഥാർഥത്തിൽ വലിയ കറുത്ത പാറക്കല്ലിന്റെ നടുവിൽ തടാകം നിർമ്മിച്ച് അതിന്റെ നടുവിൽ ക്ഷേത്രം സ്ഥാപിക്കുകയാണ് ചെയ്തിരിക്കുന്നത്. 100x100അടി വിസ്തൃതിയിലുള്ള ഈ കുളത്തിൽ പാലം വഴിയാണ് കടക്കുന്നത്. എന്നും ഒരേ അളവില്‍ തന്നെയായിരിക്കും ഇവിടുത്തെ തടാകത്തിലെ ജലനിരപ്പ്, തടാകത്തില്‍ വസിക്കുന്ന സസ്യാഹാരിയായ മുതലയും ഇവിടുത്തെ പ്രത്യേകതയാണ്.

PC:Official Site

കോട്ടഞ്ചേരി

കോട്ടഞ്ചേരി

കാസര്‍കോഡ് ജില്ലയിലെ അപൂര്‍വ്വമായ ജൈവസമ്പത്തുള്ള പ്രദേശമാണ് കോട്ടഞ്ചേരി. കേരളത്തിലെ കുടക് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. പച്ചപ്പും കുന്നുകളും മലകളും ഒക്കെയുള്ള ഇവിടം പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. ട്രക്കിങ്ങിനാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. ഇന്ന് പാറമടകളു‌ടെ അനുമതിയെച്ചൊല്ലിയുള്ള പ്രശ്നങ്ങളാല്‍ സജീവമാണിവിടം. കൊന്നക്കാടിനു സമീപമുള്ള മാലോം എന്ന സ്ഥലത്തുനിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഇവിടെ നിന്നും കാവേരി നദിയുടെ ഉത്ഭവമായ തലക്കാവേരിയിലേക്ക് 14 കിലോമീറ്റര്‍ ദൂരമേയുള്ളൂ

കാപ്പില്‍ ബീച്ച്

കാപ്പില്‍ ബീച്ച്

കാസര്‍കോഡ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് ബേക്കല്‍ ബീച്ച് ആണെങ്കിലും ആളും ആരവവുമില്ലാതെ കാസര്‍കോഡ് കാണാന്‍ പറ്റിയ ഇടം കാപ്പില്‍ ബീച്ച് ആണ്. ശാന്തതയും ഏകാന്തതയും തന്നെയാണ് കാപ്പില്‍ ബീച്ചിന്‍റെ പ്രത്യേകത. ആഴം കുറഞ്ഞ കടല്‍ത്തീരമായതിനാല്‍ കുട്ടികള്‍ക്ക് ധൈര്യമായി ഇവിടെ കടലിലിറങ്ങാം. കാപ്പില്‍ ബീച്ചിനടുത്തു തന്നെയുള്ള കോടിക്കുന്ന് ട്രക്കിങ്ങിന് പറ്റിയ മറ്റൊരു പ്രദേശമാണ്.

ആനന്ദാശ്രമം

ആനന്ദാശ്രമം

കാസര്‍കോഡ് ജില്ലയില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഇടങങ്ങളിലൊന്നാണ് കാഞ്ഞങ്ങാടിനു സമീപം സ്ഥിതി ചെയ്യുന്ന ആനന്ദാശ്രമം. വൈഷ്ണവ സന്യാസിയായിരുന്ന സ്വാമി രാംദാസാണ് 1939 ല്‍ ഈ ആശ്രമം സ്ഥാപിക്കുന്നത്. ധ്യാനത്തിനും വിശ്രമത്തിനും ഒക്കെയായി നിരവധി ആളുകളാണ് ഇവിടെ ദിവസവും വരുന്നത്. ഇവിടെ രണ്ടും മൂന്നും ദിവസങ്ങള്‍ ചിലവഴിക്കുവാനുള്ല സൗകര്യവും ലഭ്യമാണ്.

PC:Vijayanrajapuram

 അനന്തേശ്വര വിനായക ക്ഷേത്രം

അനന്തേശ്വര വിനായക ക്ഷേത്രം

കാസര്‍കോഡ് ജില്ലയിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് അനന്തേശ്വര വിനായക ക്ഷേത്രം. മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായകക്ഷേത്രം എന്നാണ് ഇതിന്റെ യഥാർഥ നാമം. ആദ്യകാലങ്ങളില്‍ ശിവക്ഷേത്രമായിരുന്നുവെങ്കിലും പിന്നീട് മറ്റുചില കാരണങ്ങളാല്‍ ഗണപതി ക്ഷേത്രമായി മാറുകയായിരുന്നു, ഇവിടുത്തെ ഗണപതിയുടെ വിഗ്രഹം നീളത്തില്‍ വളരുന്നു എന്നും ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നുമാണ് വിശ്വാസം.

PC:Sreethottam

 അടുക്കത്ത് ഭഗവതി ക്ഷേത്രം

അടുക്കത്ത് ഭഗവതി ക്ഷേത്രം

കാസര്‍കോഡുത്തെ ഏറെ പ്രത്യേകതകളുള്ല മറ്റൊരു ക്ഷേത്രമാണ് അടുക്കത്ത് ഭഗവതി ക്ഷേത്രം. ആമകള്‍ക്ക് അന്നനിവേദ്യം നടത്തുന്ന ക്ഷേത്രം എന്ന നിലയിലാണിത് പ്രസിദ്ധമായിരിക്കുന്നത്. ബേഡഡുക്ക മോലോതുംകാവ് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹിഷാസുരനെ വധിച്ച ദേവിയായാണ് ഇവിടെ അടുക്കത്ത് ഭഗവതിയെ ആരാധിക്കുന്നത്.

ഈ സ്ഥലങ്ങളിലെ സെല്‍ഫി നിങ്ങളെ ജയിലിലെത്തിക്കും

ചുവരിലെ പുല്ലാങ്കുഴല്‍ വായിക്കുന്ന കൃഷ്ണനും മൂന്നു ശ്രീകോവിലുകളും!! ഹൊയ്സാലയുടെ മഹത്വം പറയുന്ന ക്ഷേത്രം

ഭൂമിക്കടിയിലെ ക്ഷേത്രം, വഴികാട്ടുവാന്‍ പിച്ചളവിളക്ക്, നാഗപഞ്ചമിദിനത്തിലെദര്‍ശനം! അതിശയം ഈ ക്ഷേത്രം

Read more about: kasaragod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X