Search
  • Follow NativePlanet
Share
» »കാഴ്ചയുടെ ചെപ്പുമായി സഞ്ചാരികള്‍ക്കു വസന്തം തീര്‍ക്കുന്ന മഞ്ഞംപൊതിക്കുന്ന്

കാഴ്ചയുടെ ചെപ്പുമായി സഞ്ചാരികള്‍ക്കു വസന്തം തീര്‍ക്കുന്ന മഞ്ഞംപൊതിക്കുന്ന്

ചരിത്രവും മിത്തും തമ്മില്‍കലര്‍ന്ന് മഞ്ഞില്‍പൊതിഞ്ഞു നില്‍ക്കുന്ന മഞ്ഞംപൊതിക്കുന്ന് കേരളത്തിലെ ആദ്യത്തെ ഇക്കോ സെന്‍സിറ്റീവ് ആസ്‌ട്രോ ടൂറിസം സെന്‍റര്‍ ആയി മാറുവാനൊരുങ്ങുകയാണ്..

സഞ്ചാരികള്‍ക്കു മുന്നില്‍ എന്നും കാണാക്കാഴ്ചകളുടെ ഒരുചെപ്പു തുറക്കുന്ന നാടാണ് കാസര്‍കോഡ്.സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോഡ് എന്നും വൈവിധ്യങ്ങളാണ് സഞ്ചാരികള്‍ക്കു സമ്മാനിക്കുന്നത്. അത്തരത്തിലൊരിടമാണ് കാസര്‍കോഡുകാര്‍ക്കു മാത്രം സ്വന്തമായിരുന്ന മഞ്ഞംപൊതിക്കുന്ന്. ജില്ലാ ടൂറിസത്തില്‍ ഏറെ പ്രസിദ്ധമാണെങ്കിലും പുറംജില്ലക്കാര്‍ക്കും മറ്റുള്ളവര്‍ക്കും മുന്നില്‍ അധികമൊന്നും തുറക്കാതെ കിടന്ന ഇ‌ടമാണ് മഞ്ഞംപൊതിക്കുന്ന്.
ചരിത്രവും മിത്തും തമ്മില്‍കലര്‍ന്ന് മഞ്ഞില്‍പൊതിഞ്ഞു നില്‍ക്കുന്ന മഞ്ഞംപൊതിക്കുന്ന് കേരളത്തിലെ ആദ്യത്തെ ഇക്കോ സെന്‍സിറ്റീവ് ആസ്‌ട്രോ ടൂറിസം സെന്‍റര്‍ ആയി മാറുവാനൊരുങ്ങുകയാണ്.. മഞ്ഞംപൊതിക്കുന്നിന്‍റെ വിശേഷങ്ങളിലേക്ക്!

മഞ്ഞംപൊതിക്കുന്ന്

മഞ്ഞംപൊതിക്കുന്ന്

കാസര്‍കോഡ് യാത്രയില്‍ അധികമൊന്നും കേട്ടിട്ടും ആളുകള്‍ പോയിട്ടുമില്ലാത്ത ഇ‌ടങ്ങളിലൊന്നാണ് മ‍ഞ്ഞംപൊതിക്കുന്നു. ബേക്കല്‍കോട്ടയും ബീച്ചും റാണിപുരവും വലിയപറമ്പും സഞ്ചാരികളെ വിളിക്കുമ്പോള്‍ സമയക്കുറവുകൊണ്ടും പ്രദേശത്തെക്കുറിച്ചുള്ള അ‍ജ്ഞത കൊണ്ടും സഞ്ചാരികളുടെ യാത്രലിസ്റ്റില്‍ മിക്കപ്പോഴും മഞ്ഞംപൊതിക്കുന്ന് ഇടംപി‌ടിക്കാറില്ല.സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മഞ്ഞംപൊതിക്കുന്ന് കാഴ്ചകളുടെ വേറൊരു ലോകമാണ് തുറക്കുന്നത്.

മഞ്ഞുപൊതിഞ്ഞ മഞ്ഞംപൊതിക്കുന്ന്

മഞ്ഞുപൊതിഞ്ഞ മഞ്ഞംപൊതിക്കുന്ന്

പേരുപോലെതന്നെയാണ് മഞ്ഞംപൊതിക്കുന്നിന്റെ കാഴ്ചകളും. കുന്നിന്‍റെ മുകളില്‍ കയറിനിന്നാല്‍ തനികാസര്‍കോഡന്‍ കാഴ്ടകള്‍ ചുറ്റിലും കാണാം. ടോപ്പ്, പുല്‍ത്തകിടിനിറഞ്ഞ കുന്നില്‍ ചെരിവുകള്‍, മികച്ച ആകാശ ദൃശ്യവും കാഞ്ഞങ്ങാട് പട്ടണത്തിന്റെ ദൃശ്യങ്ങളും നിറഞ്ഞ മനോഹരമായ കാഴ്ചകള്‍ ഇവിടെ നിന്നും കാണാം.

ഇക്കോ സെന്‍സിറ്റീവ് ആസ്‌ട്രോ ടൂറിസം സെന്‍റര്‍

ഇക്കോ സെന്‍സിറ്റീവ് ആസ്‌ട്രോ ടൂറിസം സെന്‍റര്‍

കേരളത്തിലെ ആദ്യത്തെ ഇക്കോ സെന്‍സിറ്റീവ് ആസ്‌ട്രോ ടൂറിസം സെന്‍റര്‍ മഞ്ഞംപൊതിക്കുന്നില്‍ ഒരുങ്ങുകയാണ്. കാഞ്ഞങ്ങാട് മാവുങ്കാല്‍ മഞ്ഞുംപൊതിക്കുന്ന് ടൂറിസം പദ്ധതിക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച 4,97,50,000 രൂപയുടെ വികസന പദ്ധതി ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗം അംഗീകരിച്ചതിനെ തുടര്‍ന്ന് നവംബര്‍ മാസത്തോടെ പ്രവര്‍ത്തി ആരംഭിക്കും. കഴിഞ്ഞ ദിവസം കള്കട്രേറ്റില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് പദ്ധതി സംബന്ധിച്ച് തീരുമാനമായത്.
രണ്ട് വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന മഞ്ഞംപൊതി ക്കുന്ന് അജാനൂര്‍ വില്ലേജില്‍ ഉള്‍പെട്ട സ്ഥലമാണ് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശാനുസരണം ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ജില്ലാ കളക്ടര്‍ ടൂറിസം വകുപ്പിന് ഉപയോഗാനുമതി നല്‍കിയത്. പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ബെല്ല വില്ലേജില്‍ പെടുന്ന സ്ഥലത്തിനു കൂടി റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് ഉപയോഗാനുമതി നല്‍കും.

രാത്രികാലങ്ങളിലെ ആകാശകാഴ്ചകള്‍

രാത്രികാലങ്ങളിലെ ആകാശകാഴ്ചകള്‍

കേരളത്തിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് ആസ്ട്രോ ടൂറിസം പ്രൊജക്ടാണ് മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാവുക. മലമുകളില്‍ ആധുനിക ടെലിസ്‌കോപ്പ് സ്ഥാപിച്ച് രാത്രികാലങ്ങളില്‍ ആകാശകാഴ്ചകള്‍ ആസ്വദിക്കാനും നിരീക്ഷണത്തിനുമുള്ള അവസരമൊരുക്കും. പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടായിരിക്കും വിനോദ സഞ്ചാരപദ്ധതി നടപ്പിലാക്കുകായെന്ന് ഡി ടി പി സി സെക്രട്ടറി ബിജു രാഘവന്‍ പറഞ്ഞു.
മഞ്ഞംപതിക്കുന്നില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുപരി സംഗീതത്തിന്റെ പാശ്ചാത്തലത്തില്‍ വര്‍ണ്ണാഭമായ ജലധാര, ബേക്കല്‍ കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടല്‍ എന്നിവയുടെ ദൂര കാഴ്ച കുന്നിന്‍മുകളില്‍ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലര്‍ സംവിധാനങ്ങള്‍, വാനനിരീക്ഷണത്തിനുള്ള ടെലിസ്‌കോപ്പ് എന്നിവ സ്ഥാപിക്കും. ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയിന്റുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിങ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.
റിസപ്ക്ഷന്‍ സോണ്‍, ഫല്‍ര്‍ സോണ്‍,പാര്‍ക്കിങ് സോണ്‍, ഫെസിലിലിറ്റി സോണ്‍, ഫൗണ്ടെയ്ന്‍ ആന്റ് ആസ്ട്രോ സേണ്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ റിസപ്ക്ഷന്‍ ടൂറിസം വകുപ്പ് നല്‍കുന്ന ഫണ്ടില്‍ ബ്ലോക്കും ജലധാരയും പാര്‍ക്കിങ് ഏരിയയും പുല്ല് നിറഞ്ഞ കുത്തനെയുള്ള ചെരിവുകളും ടെലസ്‌കോപ്പും ബൈനോക്കുലറും മരത്തോപ്പുകളും ഫൗണ്ടെയ്ന്‍ പ്ലാസയും പദ്ധതിയുടെ ഭാഗമാകും. രണ്ടാം ഘട്ടത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കും. 150 കാറുകള്‍ക്കും 20 ബസ്സുകള്‍ക്കും 500 ടു വീലറുകള്‍ക്കും ഒരേ സമയം പാര്‍ക്കെ് ചെയ്യാവുന്ന പാര്‍ക്കിങ് സോണാണ് മഞ്ഞം പൊതുക്കുന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മിത്തില്‍ പൊതിഞ്ഞചരിത്രം ഇങ്ങനെ

മിത്തില്‍ പൊതിഞ്ഞചരിത്രം ഇങ്ങനെ

രാമായണകാലകഥകള്‍ക്കൊപ്പം പഴക്കം ഈ നാടിന്റെ കഥകള്‍ക്കുമുണ്ട്. രാമ രാവണ യുദ്ധം നടന്നപ്പോള്‍ പരുക്കേറ്റ് മരണതുല്യനായി കിടന്ന ലക്ഷ്മണനെ രക്ഷിക്കുവാനായി ഹനുമാന്‍ മൃതസഞ്ജീവിനിയുള്ള പര്‍വതവുമായി ലങ്കയിലേക്ക് പോയ കഥ കേട്ടിട്ടില്ലേ? ആ യാത്രയില്‍ ഹനുമാന്റെ കയ്യിലിരുന്ന പര്‍വ്വതത്തില്‍ നിന്നും അടര്‍ന്നു വീണഇടമാണ് മഞ്ഞുപൊതിക്കുന്ന് എന്നാണ് വിശ്വാസം. ഈ കഥയെ സാധൂകരിക്കുന്ന വീരമാരുതി ക്ഷേത്രവും കുന്നിനു മുകളില്‍ കാണാം.

ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗ്ഗം

ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗ്ഗം


കാഴ്ചകളുടെ അതിമനോഹരമായ കേന്ദ്രമാണ് മ‍ഞ്ഞംപൊതി. കുന്നിന്‍റെ മുകളില്‍ നിന്നാല്‍ സൂര്യോദയവും അസ്തമയും നഗരക്കാഴ്ചകളും കല്‍ക്കാഴ്ചകളും അതിമനോഹരമായി ആസ്വദിക്കാം.
കാഞ്ഞങ്ങാ‌ട്ടെ പ്രധാന വെഡ്ഡിങ് ഫോട്ടോഗ്രഫി ഡെസ്റ്റിനേഷന്‍ കൂടിയാണ് ഇവിടം. അസ്തമയക്കാഴ്ചകള്‍ പകര്‍ത്തുവാനും നിരവധി ആളുകള്‍ ഇവിടെ എത്തുന്നു.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കാസര്‍കോട് നഗരത്തില്‍ നിന്നും 31 കിലോമീറ്ററും കാഞ്ഞങ്ങാട് നിന്നും അഞ്ച് കിലോ മീറ്ററും മംഗലാപുരത്ത് നിന്നും 94 കിലോമീറ്ററുമാണ് മഞ്ഞംപൊതിക്കുന്നിലേക്കുള്ള ദൂരം. എന്‍.എച്ച് 66 ലൂടെ എളുപ്പം പദ്ധതി പ്രദേശത്തേക്കെത്താം. കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 92 കിലോമീറ്ററും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്റ്റാന്റില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ വീതവുമാണ് മഞ്ഞുംപൊതിക്കുന്നിലേക്കുള്ള ദൂരം.

പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!

അംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രംഅംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രം

ദുര്‍ഗ്ഗാ പ്രതിഷ്ഠയില്ലാത്ത ദുര്‍ഗ്ഗാ ക്ഷേത്രം, സൂര്യവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ട അപൂര്‍വ്വ സ്ഥാനംദുര്‍ഗ്ഗാ പ്രതിഷ്ഠയില്ലാത്ത ദുര്‍ഗ്ഗാ ക്ഷേത്രം, സൂര്യവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ട അപൂര്‍വ്വ സ്ഥാനം

Read more about: kasaragod village offbeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X