Search
  • Follow NativePlanet
Share
» »കാലങ്ങളോളം സ്ത്രീകൾക്ക് പ്രവേശനം വിലക്കിയിരുന്ന തൃക്കുരട്ടി ക്ഷേത്രം

കാലങ്ങളോളം സ്ത്രീകൾക്ക് പ്രവേശനം വിലക്കിയിരുന്ന തൃക്കുരട്ടി ക്ഷേത്രം

ഒട്ടേറെ വിശ്വാസങ്ങളാൽ സമ്പന്നമായ ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിൽ മാന്നാറിന് സമീപം സ്ഥിതി ചെയ്യുന്ന തൃക്കുരട്ടി മഹാദേവക്ഷേത്രം

കേൾക്കുമ്പോൾ വിശ്വസിക്കുവാൻ തോന്നാത്ത തരത്തിലുള്ള കഥകൾ...ഇവിടെ ഇങ്ങനെയൊക്കെ നിലനിന്നിരുന്നോ എന്നു തോന്നിക്കുന്ന തരത്തിലുള്ള ആചാരങ്ങള്‍...കഥകൾ കൊണ്ടും മിത്തുകൾ കൊണ്ടുമൊക്കെ പ്രസിദ്ധമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. കേരളത്തിലെ തന്നെ പുരാതന ക്ഷേത്രങ്ങളിലൊന്നായ തൃക്കുരട്ടി മട്ടിലും മാതിരിയിലും ഒക്കെ ഒരു മഹാക്ഷേത്രം തന്നെയാണ്. എണ്ണപ്പെട്ട മഹാദേവ ക്ഷേത്രങ്ങളിലൊന്നായ മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം

മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം

ആലപ്പുഴയിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രങ്ങളിലൊന്നാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. അതിശയിപ്പിക്കുന്ന കഥകൾ കൊണ്ടും ഐതിഹ്യങ്ങൾ കൊണ്ടും ഒക്കെ സമ്പന്നമായ ഈ ക്ഷേത്രത്തിന്റേത് അതിശയിപ്പിക്കുന്ന കഥകളാണ്.

PC:RajeshUnuppally

എവിടെയാണിത്

എവിടെയാണിത്

ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ മാന്നാറിനു സമീപമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-തിരുവല്ല റോഡില്‍ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം...

108 ശിവക്ഷേത്രങ്ങളിലൊന്ന്

108 ശിവക്ഷേത്രങ്ങളിലൊന്ന്

കേരളത്തിൽ പരുശുരാമൻ നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. കാഴ്ചയിൽ ഒരു മഹാ ക്ഷേത്രം തന്നെയാണിത്.

PC:Dvellakat

 ഭൂതത്താന്മാർ കെട്ടിയ മതിൽക്കെട്ട്

ഭൂതത്താന്മാർ കെട്ടിയ മതിൽക്കെട്ട്

മുൻപ് പറഞ്ഞതുപോലെ തന്നെ വിശ്വസിക്കുവാൻ പ്രയാസമുള്ള കഥകളാൽ സമ്പന്നമാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ മതിൽക്കെട്ട് ഭൂതത്താന്മാർ കെട്ടിയത് ആണെന്നാണ് വിശ്വാസം. കേരളീയ വാസ്തു വിദ്യയിലാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

PC:Dvellakat

യാഗം നടത്തിയ മാന്നാർ

യാഗം നടത്തിയ മാന്നാർ

ക്ഷേത്രത്തിന്റെ ഐതിഹ്യം തിരഞ്ഞാൽ എത്തുക കൃത യുഗത്തിലാണ്. അക്കാലത്തുണ്ടായിരുന്ന മാന്ധാതാവ് ചക്രവർത്തി പ്രജകളുടെ ക്ഷേമത്തിനായി 100 യാഗങ്ങൾ നടത്തുകയുണ്ടായി. അതിൽ ഒന്ന് നടത്തിയത് ഇന്നു ക്ഷേത്രമിരിക്കുന്ന സ്ഥലത്തായിരുന്നുവത്രെ. യാഗം കൊണ്ട് പ്രസിദ്ധമായ ഇടം എന്ന അർഥത്തിൽ മാന്ധാതാപുരം എന്ന് ചക്രവർത്തി ഈ സ്ഥലത്തിന് പേരു നല്കി. അത് പിന്നീട് മാന്നാർ എന്നറിയപ്പെടുകയും ക്ഷേത്രം തൃക്കുരട്ടി മഹാദേവ ക്ഷേത്രം എന്നറിയപ്പെടുകയും ചെയ്തു. ചക്രവർത്തി യാഗം നടത്തിയപ്പോൾ ഹോമാഗ്നിയിൽ പ്രത്യക്ഷപ്പെട്ട ശിവനെ ക്രോഷ്ടമഹർഷി ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.

PC:Dvellakat

സ്ത്രീകള്‍ പുറത്ത്

സ്ത്രീകള്‍ പുറത്ത്

കാലങ്ങളോളം ഇവിടുത്തെ വിശ്വാസങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനുള്ളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലായിരുന്നു. ഇവിടെ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത് തപസ്വി ഭാവത്തിലായിരുന്നതിനാലാണ് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നാട് ഇവിടം സ്ത്രീകൾക്കു തുറന്നു കൊടുക്കുകയുണ്ടായി.

PC:Dvellakat

മറ്റു മതസ്ഥർക്ക് പ്രത്യേകം വാതിൽ

മറ്റു മതസ്ഥർക്ക് പ്രത്യേകം വാതിൽ

കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാൻ സാധിക്കാത്ത കാര്യങ്ങൾ ഇവിടെ കാണാം. ഇവിടെ എത്തുന്ന അഹിന്ദുക്കളായ ആളുകൾക്ക് പ്രവേശിക്കുവാൻ വേറെ തന്നെയാണ് വാതിലുള്ളത്. കിഴക്കേ ഗോപുരത്തിനടുത്തുള്ള വാതിലിലൂടെയാണ് ഇവിടെ മുൻകാലങ്ങളിൽ പ്രവേശനം നല്കിയിരുന്നത്. ഇത് ഇസ്ലാം വിശ്വാസികൾക്കു വേണ്ടി മാത്രം പണികളിപ്പിച്ചതാണെന്നും പറയപ്പെടുന്നു.

PC:Manu nair dubai

ദാരു ശില്പങ്ങൾ

ദാരു ശില്പങ്ങൾ

കേരളത്തിൽ തന്നെ പ്രസിദ്ധമായ ദാരു ശില്പങ്ങൾ കാണുന്ന ക്ഷേത്രം കൂടിയാണ് മാന്നാർ ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ വട്ട ശ്രീകോവിലിനുള്ളിൽ പ്ലാവിന്റെ തടിയിൽ നിർമ്മിച്ചിരിക്കുന്ന ദാരു ശില്പങ്ങൾ മനോഹരമായ കാഴ്ചയാണ്.

PC:Dvellakat

മാന്നാർ ശിവരാത്രി

ആലപ്പുഴയിലെ തന്നെ പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നാണ് മാന്നാർ ശിവരാത്രി. ശിവരാത്രിയും അതിന്ഡറെ ഭാഗമായി നടക്കുന്ന ശിവരാത്രി നൃത്തവും കാണാൻ ആയിരക്കണക്കിന് വിശ്വാസികൾ എത്താറുണ്ട്. ഈ ദിവസം രാതിരി വെറും പത്ത് നിനിട്ട് മാത്രം തുറക്കുന്ന പാർവ്വതി നട കാണുക ന്ന ലക്ഷ്യവും വിശ്വാസികൾക്കുണ്ട്.
വൃശ്ചിക മാസത്തിലെ അഷ്ടമി നാളിൽ തുടങ്ങി 10 ദിവസം നീണ്ടു നിൽക്കുന്നതാണ് ക്ഷേത്രത്തിലെ ഉത്സവം.

മഹാതച്ചനായിരുന്ന പെരുന്തച്ചന്‍ പണിത് പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമെന്ന അറിയപ്പെടുന്ന വാഴപ്പള്ളി മഹാശിവക്ഷേത്രംമഹാതച്ചനായിരുന്ന പെരുന്തച്ചന്‍ പണിത് പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമെന്ന അറിയപ്പെടുന്ന വാഴപ്പള്ളി മഹാശിവക്ഷേത്രം

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ആലപ്പുഴ മാന്നാറിനു സമീപമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-തിരുവല്ല റോഡില്‍ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.

മാലിമേൽ ഭഗവതി ക്ഷേത്രം

മാലിമേൽ ഭഗവതി ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് മാലിമേൽ ഭഗവതി ക്ഷേത്രം. ആധുനിക വൈദ്യ ശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കുന്ന കാര്യങ്ങൾ നടക്കുന്ന മാലിമേൽ ഭഗവതി ക്ഷേത്രം ഗര്‍ഭിണികൾക്കും അവരുടെ ഉദരത്തിലെ കുഞ്ഞിനും രക്ഷ നല്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണിത്.
ഗർഭകാലത്ത് ഇവിടെ എത്തുന്ന സ്ത്രീകൾ ദേവിയ്ക്കും അമ്മൂമ്മയ്ക്കും വഴിപാടുകൾ സമർപ്പിക്കുകയാണ് ആദ്യം ചെയ്യുക, പിന്നീട് അമ്മൂമ്മക്കാവിൽ നിന്നും ഒരു കല്ലെടുത്ത് സൂക്ഷിക്കും. ഗർഭകാലം മുഴുവനും ഈ കല്ല് ഒരു സുരക്ഷാ കവചമായി കയ്യിൽ കരുതണം എന്നാണ് വിശ്വാസം. ഇത് സൂക്ഷിക്കുന്നത് ഉദരത്തിലുള്ള ശിശുവിനും അമ്മയ്ക്ക് പിന്നീട് സുഖപ്രസവത്തിനും സഹായിക്കും എന്നുമാണ് വിശ്വാസം.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തെക്കേക്കര പഞ്ചായത്തിലെ കുറത്തികാട് ഗ്രാമത്തിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കരയിൽ നിന്നും കറ്റാനത്തിനു പോകുന്ന റൂട്ടിൽ കുറത്തിക്കാട് ഹൈസ്കൂൾ ജംങ്ഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയിൽ നിന്നും 50 കിലോ മീറ്ററും, പത്തനംതിട്ടയിൽനിന്നും 30 കിലോമീറ്ററും, കൊല്ലത്തുനിന്നും 48 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

കണ്ടിയൂർ മഹാദേവ ക്ഷേത്രം

കണ്ടിയൂർ മഹാദേവ ക്ഷേത്രം

ദക്ഷിണ കാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് മാവേലിക്കരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കണ്ടിയൂർ മഹാദേവ ക്ഷേത്രം.
ഒരു മത്സരത്തിൽ ജയിക്കുവാൻ കള്ളം പറഞ്ഞ ബ്രഹ്മാവിന്റെ തല ശിവൻ തന്റെ ചെറുവിരലുപയോഗിച്ച് അറുത്തെടുത്ത സ്ഥലമായും കണ്ടിയിരൂരിനെ പറയുന്നു, ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു സമീപം വെച്ചാണത്രെ ശിവൻ തലയറുത്ത്. അങ്ങനെ ഇവിടം ശ്രീകണ്ഠിയൂരും അത് പിന്നീട് കണ്ടിയൂരും ആയി മാറുകയായിരുന്നു.

PC:RajeshUnuppally

ദേവദാസികൾ ഭരണം നടത്തിയിരുന്ന ക്ഷേത്രം

ദേവദാസികൾ ഭരണം നടത്തിയിരുന്ന ക്ഷേത്രം

ക്ഷേത്രത്തിന്‍റെ ചരിത്രം പരിശോധിച്ചാൽ ഒരു കാലത്ത് ദേവദാസികൾ ഭരണം നടത്തിയിരുന്ന ക്ഷേത്രമായിരുന്നുവത്രെ ഇത്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതൽ ഉപദേവതാ പ്രതിഷ്ഠകളുള്ള ഒരു ക്ഷേത്രം കൂടിയാണിത്.

PC:RajeshUnuppally

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്ക് സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കരയിൽ നിന്നും ഹരിപ്പാട് പോകുന്ന വഴി രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.

 മണക്കാട്ട് ദേവി ക്ഷേത്രം

മണക്കാട്ട് ദേവി ക്ഷേത്രം

ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് പള്ളിപ്പാട് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് മണക്കാട്ട് ദേവി ക്ഷേത്രം. ഭഗവതിപ്പറ അഥവാ പറയെടുപ്പ് എന്ന ആഘോഷമാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ടത്.
മണക്കാട്ട് ദേവിയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ് യാത്രയയപ്പ് ചടങ്ങ്. എഴുന്നള്ളിപ്പിന്റെ രണ്ടാം ദിവസം തിരികെ ക്ഷേത്രത്തിലേക്ക് കയറാന്‍ നില്‍ക്കുന്ന ദേവി തനിക്ക് ചുറ്റും കൂടി നില്‍ക്കുന്ന ആളുകളോട് യാത്ര ചോദിച്ച പോകുന്ന ചടങ്ങാണിത്. യാത്രയയപ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ഭീമൻ നിർമ്മിച്ച് അർജുനൻ പ്രതിഷ്ഠ നടത്തിയ ചെമ്മനന്തിട്ട ക്ഷേത്രം ഭീമൻ നിർമ്മിച്ച് അർജുനൻ പ്രതിഷ്ഠ നടത്തിയ ചെമ്മനന്തിട്ട ക്ഷേത്രം

മലമുകളിലെ വിശ്വാസങ്ങളുമായി മുരുകന്റെ ഏഴാമത്തെ വീട്!! മലമുകളിലെ വിശ്വാസങ്ങളുമായി മുരുകന്റെ ഏഴാമത്തെ വീട്!!

ഓരോ ദിവസവും വളർന്നു കൊണ്ടിരിക്കുന്ന ശിവലിംഗവും അമരലിംഗേശ്വര ക്ഷേത്രവും!! ഓരോ ദിവസവും വളർന്നു കൊണ്ടിരിക്കുന്ന ശിവലിംഗവും അമരലിംഗേശ്വര ക്ഷേത്രവും!!

PC:Kannanpallippad

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X