Search
  • Follow NativePlanet
Share
» »ചരിത്രത്തിലാദ്യം! ഇടുക്കിയുടെ കാണാക്കാഴ്ചകളിലേക്ക് ട്രക്കിങ്ങിനൊരുങ്ങാം

ചരിത്രത്തിലാദ്യം! ഇടുക്കിയുടെ കാണാക്കാഴ്ചകളിലേക്ക് ട്രക്കിങ്ങിനൊരുങ്ങാം

ഇനി മുതല്‍ ഇടുക്കി യാത്രാ ലിസ്റ്റില്‍ പുതിയൊരു ഇടംകൂടി ചേര്‍ക്കാന്‍ സ‍ഞ്ചാരികള്‍ റെഡിയായിക്കോളൂ.

മനംമയക്കുന്ന കാഴ്ചകളാണ് ഇടുക്കിയുടെ സമ്പത്ത്. എത്ര പോയാലും കണ്ടാലും മതിവരാത്ത കാഴ്ചകള്‍. ഇവിടെ കണ്ടുതീര്‍ക്കേണ്ട കാഴ്ചകളേക്കാള്‍ അധികം കാണുവാന്‍ സാധിക്കാത്ത ഇടങ്ങളുമുണ്ട്. അതിശയിപ്പിക്കുന്ന ജൈവവൈവിധ്യമുള്ള ഇവിടുത്തെ കാടുകള്‍ പലതും സഞ്ചാരികള്‍ക്ക് അന്യമാണ്.
എന്നാല്‍ ഇനി മുതല്‍ ഇടുക്കി യാത്രാ ലിസ്റ്റില്‍ പുതിയൊരു ഇടംകൂടി ചേര്‍ക്കാന്‍ സ‍ഞ്ചാരികള്‍ റെഡിയായിക്കോളൂ. ആനമുടി ദേശീയോദ്യാനത്തിലെ മന്നവന്‍ചോല സഞ്ചാികളെ സ്വീകരിക്കുവാന്‍ തയ്യാറെടുക്കുകയാണ്. ഇതാദ്യമായാണ് ദേശീയോദ്യാനത്തിന്റെ ഭാഗമായ മന്നവന്‍ചോലയില്‍ സഞ്ചാരികള്‍ക്ക് ട്രക്കിങ്ങിന് അനുമതി നല്കുന്നത്.

anamudi

PC:Jaseem Hamza

ഉള്‍ക്കാടുകള്‍ കാണാം

ഇതുവരെ സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാതിരുന്ന മന്നവന്‍ചേലയുടെ കാഴ്ചകള്‍ നടന്നുകാണാം എന്നതു തന്നെയാണ് ഈ യാത്രയുടെ പ്രത്യേകത. 500 ല്‍ അധികം വര്‍ഷം പഴക്കമുള്ള മരങ്ങളും ഉള്‍ക്കാടുകളും ജൈവവൈവിധ്യങ്ങളും മന്നവന്‍ചോല കാഴ്ചകളിലുണ്ട്. കാട്ടരുവികളുടെയും വെള്ളച്ചാട്ടങ്ങളുടെയും ഭംഗി വേറെയാണ്. കേരളത്തിലെ ഏറ്റവും വലിയ ഷോളാ വനമേഖലയായാണ് മന്നവന്‍ചോല.

anamudi 2

PC:Kirubanithi Suba

പ്രവേശനം ഇങ്ങനെ

ഇടുക്കി കാഴ്ചകള്‍ തേടിയെത്തുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്നു പ‍ഞ്ചായത്തുകളോട് ചേര്‍ന്നാണ് മന്നവന്‍ചോല സ്ഥിതി ചെയ്യുന്നത്. കാന്തല്ലൂര്‍, വട്ടവട, ദേവികുളം പഞ്ചായത്തകള്‍ക്കിടയിലായാണ് മന്നവന്‍ചോലയുള്ളത്.
കാന്തല്ലൂര്‍ ടൗണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള പെരുമല ചെക്ക് പോസ്റ്റിൽനിന്നുമാണ് ട്രക്കിങ് ആരംഭിക്കുന്നത്. ഇവിടെനിന്നും മൂന്നാം മൈല്‍ എന്ന സ്ഥലം വരെ മൂന്നു കിലോമീറ്റര്‍ ദൂരമാണ് നടന്നു കാണുവാനുള്ളത്. ഒരാൾക്ക് 300 രൂപയാണ് ചാർജ്. വിദേശികൾക്ക് 650 രൂപ ചാര്‍ജ് ഈടാക്കും. മൂന്നാറില്‍ നിന്നും 48.7 കിലോമീറ്ററ്‍ അകലെയാണ് കാന്തല്ലൂര്‍ സ്ഥിതി ചെയ്യുന്നത്.

മൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗംമൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗം

ട്രാം യാത്ര മുതല്‍ രസഗുള വരെ... കൊല്‍ക്കത്തയ്ക്ക് മാത്രം നല്കുകാന്‍ കഴിയുന്ന സന്തോഷങ്ങള്‍ട്രാം യാത്ര മുതല്‍ രസഗുള വരെ... കൊല്‍ക്കത്തയ്ക്ക് മാത്രം നല്കുകാന്‍ കഴിയുന്ന സന്തോഷങ്ങള്‍

സാഹസിക സഞ്ചാരികളു‌‌ടെ മീനുളിയന്‍ പാറ, അയ്യായിരം ഏക്കറിലെ പാറക്കൂട്ടംസാഹസിക സഞ്ചാരികളു‌‌ടെ മീനുളിയന്‍ പാറ, അയ്യായിരം ഏക്കറിലെ പാറക്കൂട്ടം

ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ‌ട്രക്കിങ്ങുകള്‍ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ‌ട്രക്കിങ്ങുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X