Search
  • Follow NativePlanet
Share
» »കൊടും തണുപ്പില്‍ മറയൂരും കാന്തല്ലൂരും!!എളുപ്പത്തില്‍ ഒരു കിടിലന്‍ യാത്ര

കൊടും തണുപ്പില്‍ മറയൂരും കാന്തല്ലൂരും!!എളുപ്പത്തില്‍ ഒരു കിടിലന്‍ യാത്ര

ദീര്‍ഘ യാത്ര നടത്താതെ ചിലവ് കുറഞ്ഞ് സുരക്ഷിതമായി പോയി വരുവാന്‍ സാധിക്കും എന്നതാണ് മറയൂരിനെയും കാന്തല്ലൂരിനെയും പ്രിയപ്പെട്ടതാക്കുന്നത്.

പുതുവര്‍ഷത്തിന്‍റ ആഘോഷങ്ങള്‍ ഇത്തവണ കുന്നുകളിലേക്കും മലകളിലേക്കുമാക്കി സഞ്ചാരികള്‍ മാറ്റിയപ്പോള്‍ തിരക്കേറിയത് ഇടുക്കിയിലാണ്. സ്ഥിരം ന്യൂ ഇര്‍ ആഘോഷ കേന്ദ്രമായ മൂന്നാറും വാഗമണ്ണും തേക്കടിയും മാത്രമല്ല, ഇത്തവണത്തെ ആഘോഷങ്ങളില്‍ കാന്തല്ലൂരും മറയൂരും കൂടി ഉള്‍പ്പെട്ടിട്ടുണ്ട് . ദീര്‍ഘ യാത്ര നടത്താതെ ചിലവ് കുറഞ്ഞ് സുരക്ഷിതമായി പോയി വരുവാന്‍ സാധിക്കും എന്നതാണ് മറയൂരിനെയും കാന്തല്ലൂരിനെയും പ്രിയപ്പെട്ടതാക്കുന്നത്.
ക്രിസ്മസിനു നിരവധി സഞ്ചാരികള്‍ കാന്തല്ലൂരും മറയൂരം യാത്രകള്‍ക്കായി തിരഞ്ഞെടുത്തിരുന്നു. ഇപ്പോള്‍ ന്യൂ ഇയര്‍ അടുത്ത വേളയില്‍ നിരവധി സഞ്ചാരികളാണ് ആഘോഷങ്ങള്‍ക്കായി ഇവിടം തിരഞ്ഞെടുക്കുന്നത്.

kanthalloor

കൊടും തണുപ്പ്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊടുംതണുപ്പാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി സഞ്ചാരികള്‍ മ‍ഞ്ഞിലൂടെയാണ് ഇവിടെ എത്തിയതെന്നു പറഞ്ഞാലും അതിശയോക്തി തീരെയില്ല. കാരണം പകല്‍ സമയങ്ങളില്‍ പോലും വലിയ മഞ്ഞാണ് ഇവിടെ അനുഭവപ്പെടുന്നത്.
പകല്‍ സമയങ്ങളില്‍ 15 ഡിഗ്രി മുതല്‍ 20 ഡിഗ്രി വരെ താപനിലയുള്ളപ്പോള്‍ രാത്രിയില്‍ കാന്തല്ലൂരില്‍ രണ്ട് ഡിഗ്രി വരെയും മറയൂരില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ് തണുപ്പ് അനുഭവപ്പെട്ടത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്.
വ്യത്യസ്തമായ ഈ കാലാവസ്ഥ ആസ്വദിക്കുവാന്‍ ദൂരെ ദേശത്തുനിന്നു പോലും ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നു.
കൊടുംമഞ്ഞു കാരണം പകല്‍ സമയങ്ങളില്‍ പോലും ലൈറ്റ് തെളിച്ചു മാത്രമേ ഇവിടെ വാഹനങ്ങള്‍ ഓടിക്കുവാന്‍ സാധിക്കുകയുള്ളൂ.

ആപ്പിള്‍ തോട്ടം കാണുവാന്‍ കാശ്മീരിന് പോകേണ്ട! മൂന്നാറില്‍ കറങ്ങിയാല്‍ മതിആപ്പിള്‍ തോട്ടം കാണുവാന്‍ കാശ്മീരിന് പോകേണ്ട! മൂന്നാറില്‍ കറങ്ങിയാല്‍ മതി

ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു പോകും മുന്‍പ്!!ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം!ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു പോകും മുന്‍പ്!!ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം!

ന്യൂ ഇയര്‍ അടിച്ചുപൊളിക്കാം! ആരുമെത്താത്ത ഈ ഇടങ്ങള്‍ കാത്തിരിക്കുന്നു!!ന്യൂ ഇയര്‍ അടിച്ചുപൊളിക്കാം! ആരുമെത്താത്ത ഈ ഇടങ്ങള്‍ കാത്തിരിക്കുന്നു!!

Read more about: idukki new year celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X