Search
  • Follow NativePlanet
Share
» »മാര്‍ബിൾ കൊട്ടാരത്തിനുള്ളിലെ മൃഗശാല...കൊൽക്കത്തയിലെ വിചിത്രമായ കൊട്ടാരത്തിന്റെ കഥ

മാര്‍ബിൾ കൊട്ടാരത്തിനുള്ളിലെ മൃഗശാല...കൊൽക്കത്തയിലെ വിചിത്രമായ കൊട്ടാരത്തിന്റെ കഥ

സന്തോഷത്തിന്‍റെ നഗരം എന്നറിയപ്പെടുന്ന കൊൽക്കത്തയിലെ മനോഹരമായ കാഴ്ചകൾ ഒരിക്കലും വർണ്ണിച്ചു തീർക്കുവാൻ സാധിക്കുന്നവയല്ല. അത്തരത്തിൽ ഇവിടുത്തെ പ്രധാനപ്പെട്ട, തീർത്തും കണ്ടിരിക്കേണ്ട നിർമ്മിതികളിലൊന്നാണ് മാർബിൾ പാലസ് എന്നറിയപ്പെടുന്ന കൊട്ടാരം. 19-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട് ഇന്നും അതിന്റെ പുതുമ നഷ്ടപ്പെടാതെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരപൂർവ്വ കൊട്ടാരം കൂടിയാണിത്. മാർബിൾ പാലസിന്റെ ചരിത്രവും വിശേഷങ്ങളും വായിക്കാം....

 മാർബിൾ പാലസ്

മാർബിൾ പാലസ്

കൊൽക്കത്തയിലെ പ്രസിദ്ധമായ ചരിത്ര സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥലമാണ് മാർബിൾ പാലസ്. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കൊട്ടാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എനന്ത് ഇത് മുഴുവനും മാർബിളുകൊണ്ട് അലങ്കരിച്ചിരിക്കുന്നു എന്നാണ്.ചുവരുകളും നിലവും മാത്രമല്ല, ഇവിടുത്തെ ശില്പപങ്ങളും കലാവസ്തുക്കളും മാർബിളിലാണ് നിർമ്മിച്ചിരിക്കുന്നത്.

PC:Debnathsonu1996

മാർബിൾ പാലസ്, ഒരല്പം ചരിത്രം

മാർബിൾ പാലസ്, ഒരല്പം ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിൽ കൊൽക്കത്തയിൽ ജീവിച്ചിരുന്ന ധനികനായ ഒരു ബംഗാളി വ്യാപാരിയാണ് മാർബിൾ പാലസിന്റെ നിർമ്മിതിയ്ക്ക് പിന്നിൽ. കലാവസ്തുക്കളും മറ്റും ശേഖരിക്കുന്നതിലും പ്രദർശിപ്പിക്കുന്നതിലും താല്പര്യമുള്ള രാജരാജേന്ദ്ര മുള്ളിക് എന്നയാളാണ് 1835 ൽ ഇത് നിർമ്മിക്കുന്നത്. ഇന്നും രാജരാജേന്ദ്ര മുള്ളിക്കിന്റെ കുടുബാംഗങ്ങളുടെയും പിന്തുടർച്ചക്കാരുടെയും വസതി കൂടിയാണിത്. രാജരാജേന്ദ്ര മുള്ളിക്ക് ബഹാദൂർ എന്നായളാണ് ഇപ്പോൾ ഇതിന്റെ ഉടമസ്ഥൻ. മാർബിൾ പാലസിനോട് ചേർന്നുള്ള ജഗനാഥ ക്ഷേത്രം പണികഴിപ്പിച്ച നില്മോണി മുള്ളിക്ക് എന്ന ധനികന്റെ വളർത്തു പുത്രനായിരുന്നു രാജരാജേന്ദ്ര മുള്ളിക്ക്. ഇവരുടെ കുടുംബാംഗങ്ങൾക്കു മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളൂ.

PC:Debnathsonu1996

അടിമുടി മാർബിൾ

അടിമുടി മാർബിൾ

കൊട്ടാരത്തിന്റെ എല്ലാ ഭാഗങ്ങളും മനോഹരമായ മാർബിൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതിനാലാണ് ഇത് മാർബിൾ പാലസ് എന്ന പേരിൽ അറിയപ്പെടുന്നത്. നിയോക്ലാസിക്കൽ ശൈലിയിലാണ് ഇതിൻരെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ ബംഗാളി മാതൃകകളും നിർമ്മാണത്തിന് സ്വീകരിച്ചിട്ടുണ്ട്. മൂന്നു നിലകളുള്ള ഈ കൊട്ടാരത്തിന് അലങ്കരിച്ചിരിക്കുന്ന വരാന്തകളും ചെരിഞ്ഞ മേൽക്കൂരകളും തൂണുകളും ഒക്കെ ഭംഗി ഇരട്ടിപ്പിക്കുന്നു.

കൊട്ടാരത്തിനോട് ചേർന്ന് ഒരു പൂന്തോട്ടവും പുൽത്തകിടിയും റോക്ക് ഗാർഡനും തടാകവും ഒരു ചെറിയ മൃഗശാലയും ഉണ്ട്.

PC:wikipedia

ഇന്നും നിലനിൽക്കുന്ന കലാ കേന്ദ്രം

ഇന്നും നിലനിൽക്കുന്ന കലാ കേന്ദ്രം

കലാമൂല്യമുള്ള ഒട്ടേറെ വസ്തതുക്കൾ സൂക്ഷിച്ചിരിക്കുന്ന ഒരു സ്ഥലം കൂടിയാണ് ഇന്നീ കൊട്ടാരം. പാശ്ചാത്യ ശില്പങ്ങൾ, വിക്ടോറിയനവ്‍ കാലത്തെ ഗൃഹോപകരണങ്ങൾ, പെയിന്റിംഗുകൾ, ക്ലോക്കുകൾ, കണ്ണാടികൾ, തൂക്കുവിളക്കുകൾ, പ്രശസ്ത കലാകാരൻമാരുടെ കലാസൃഷ്ടികൾ തുടങ്ങിയവ ഇവിടെ സംരക്ഷിച്ചിരിക്കുന്നു.

ഇന്ത്യയിലെ ആദ്യ മൃഗശാല

ഇന്ത്യയിലെ ആദ്യ മൃഗശാല

മുൻപ് പറഞ്ഞതുപോലെ കൊട്ടാരത്തോട് ചേർന്ന് ഒരു മൃഗശാലയുണ്ട്. ഇന്ത്യയിൽ ആദ്യമായി പ്രവർത്തനമാരംഭിച്ച മൃഗശാല എന്ന ബഹുമതിയും ഇതിനാണുള്ളത്. പക്ഷികൾ, മാനുകളുടെ വിവിധ വർഗ്ഗങ്ങൾ,ചെറിയ മറ്റു മൃഗങ്ങൾ എന്നിവയെയാണ് ഇവിടെ കാണുവാൻ സാധിക്കുക.

മാർബിൾ പാലസിൽ പ്രവേശിക്കുവാൻ

മാർബിൾ പാലസിൽ പ്രവേശിക്കുവാൻ

ഒരു സ്വകാര്യ വാസസ്ഥലമായതിനാൽ ഇവിടെ പ്രവേശിക്കുവാൻ ചില നിബന്ധനകൾ ഒക്കെയുണ്ട്. ഇവിടേക്കുളള പ്രവേശനം സൗജന്യമാണെങ്കിലും പ്രവേശിക്കുവാൻ മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാണ്.

കൊൽക്കത്ത ബിബിഡി ബാഗിൽ സ്ഥിതി ചെയ്യുന്ന വെസ്റ്റ് ബംഗാൾ ടൂറിസം ഇൻഫോർമേഷൻ ബ്യൂറോയിൽ നിന്നും സന്ദർശിക്കുന്നതിന് 24 മണിക്കൂർ മൂൻപായി അനുമതി നേടിയിരിക്കണം. സ്വകാര്യ വസതിയായതുകൊണ്ടു തന്നെ ഇവിടെ ഫോട്ടോഗ്രഫി അനുവദിക്കുന്നതല്ല.

തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിലൊഴികെ രാവിലെ 10 മുതൽ വൈകിട്ട് 4.00 മണി വരെയാണ് ഇവിടെ പ്രവേശനമുള്ളത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മാർബിൾ പാലസ്, 46, മുക്താരാം ബാബു സ്ട്രീറ്റ്, ജോരസാങ്കോ, കൊൽക്കത്ത എന്ന വിലാസത്തിലാണ് മാർബിൾ പാലസ് സ്ഥിതി ചെയ്യുന്നത്.

ദ്വീപിലേക്ക് അടുക്കുന്നവരെ അമ്പും വില്ലും ഉപയോഗിച്ച് കൊല്ലും.. അവസാനം ഇരയായത് അമേരിക്കക്കാരന്‍.. ആളെകൊല്ലി ദ്വീപ് വാസികളെ കുറിച്ച് അറിയാം

രക്തമൊലിക്കുന്ന ശിവലിംഗം...അത് മറയ്ക്കുവാൻ ചന്ദനം,,,പുറംതിരിഞ്ഞിരിക്കുന്ന നന്ദി ...വിചിത്രമാണ് ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!!

ഒരു ഗ്രാമം നിറയെ ദുർമന്ത്രവാദികളും ആഭിചാരങ്ങളും നടക്കുന്ന ഒരിടം...അതെ...അതും നമ്മുടെ നാട്ടിലുണ്ട്...

പുഷ്പഗിരി വന്യജീവി സങ്കേതം...അപൂർവ്വ പക്ഷികളുടെ ആശ്വാസ കേന്ദ്രം

Read more about: kolkata palace history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more