Search
  • Follow NativePlanet
Share
» »വെണ്ണക്കല്ലില്‍ പ്രകൃതി വിസ്മയങ്ങള്‍ തേടി

വെണ്ണക്കല്ലില്‍ പ്രകൃതി വിസ്മയങ്ങള്‍ തേടി

അഞ്ചു കിലോമീറ്ററിലധികം ദൂരത്തായി നര്‍മ്മദയില്‍ വ്യാപിച്ചു കിടക്കുന്ന അതിമനോഹരമായ വെണ്ണക്കല്ലുകള്‍. പൗര്‍ണ്ണമി നാളില്‍ ചാന്ദ്രശോഭയില്‍ നദിയില്‍ തിളങ്ങുന്ന വെണ്ണക്കല്ലുകളെക്കുറിച്ച് വായിക്കാം...

By Elizabath

വെണ്ണക്കല്ലില്‍ തട്ടി ഛന്നംപിന്നം നര്‍മ്മദ നദി ഇവിടെ ഒഴുകുകയാണ്. ചാര നിറവും നീലനിറവും കലര്‍ന്ന ഇവിടുത്തെ വെണ്ണക്കല്ലുകള്‍ക്ക് നര്‍മ്മദയെ പുല്‍കാന്‍ തിരക്കാണ്. പറഞ്ഞു വരുന്നത് മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലുള്ള വെണ്ണക്കല്‍ പാറകളെക്കുറിച്ചാണ്. അഞ്ചു കിലോമീറ്ററിലധികം ദൂരത്തായി നര്‍മ്മദയില്‍ വ്യാപിച്ചു കിടക്കുന്ന മാര്‍ബില്‍ റോക്ക് എന്നറിയപ്പെടുന്ന അതിമനോഹരമായ വെണ്ണക്കല്ലുകളുടെ ശേഖരത്തെക്കുറിച്ച്.

Marble Rocks

PC: Sandyadav080

ബേഡാഘട്ട്-വെണ്ണക്കല്ലില്‍ ചിത്രം വരച്ച ഗ്രാമം
ജബല്‍പൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബേഡാഘട്ടിനെ വെണ്ണക്കല്ലില്‍ തീര്‍ത്ത ഗ്രാമമെന്ന് വിശേഷിപ്പിക്കുന്നതാവും ഉത്തമം.
നര്‍മ്മദ നദി ഒഴുകുന്നത് ഈ ഗ്രാമത്തിലെ വെണ്ണക്കല്ലുകളുടെ ശേഖരങ്ങള്‍ക്കിടയിലൂടെയാണ്. നദിയുടെ ഇരുവശങ്ങളിലും തുരുത്തുകളായും അല്ലാതെയും കയ്യെത്താവുന്ന ദൂരത്തില്‍ വെണ്ണക്കല്ലുകളുടെ ശേഖരത്തിന്റെ കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണ്.

സൂര്യപ്രകാശത്തില്‍ മാര്‍ബിളില്‍ പതിക്കുന്ന രശ്മികള്‍ നദിയിലെ വെള്ളത്തില്‍ പ്രതിഫലിക്കുന്നത് പകല്‍ സമയത്തെ മനോഹരമായ കാഴ്ചയാണ്. മുന്നോട്ടു പോകുമ്പോള്‍ ഇരുവശങ്ങളില്‍ നിന്നായി കൂട്ടിമുട്ടാനൊരുങ്ങുന്ന വെണ്ണക്കല്ലുകള്‍ കാണാന്‍ കഴിയും. ഇപ്പോള്‍ പൊടിയും എന്ന മട്ടില്‍ നില്‍ക്കുന്ന മാര്‍ബിള്‍ മുതല്‍ അടര്‍ത്തിയെടുക്കാന്‍ പാകത്തിലും തൊട്ടാല്‍ മുറിയുമോ എന്നു സംശയിപ്പിക്കുന്ന രീതിയിലുമൊക്കെയാണ് വെണ്ണക്കല്ലുകള്‍ ഇവിടെ കാണപ്പെടുന്നത്.

Marble Rocks

PC: Ajay Tao

നവംബര്‍ മുതല്‍ മേയ് വരെയുള്ള സമയത്താണ് ഇവിടെ ബോട്ടിങ് സൗകര്യമുള്ളത്. പൗര്‍ണ്ണമി സമയത്തും ബോട്ടിങ് അനുവദനീയമാണ്. സാഹസികര്‍ക്കായി റോപ്‌വേ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൗര്‍ണ്ണമിയിലെ ബേഡാഘട്ട്
പൗര്‍ണ്ണമി നാളില്‍ അലസമായൊഴുകുന്ന നര്‍മ്മദയില്‍ വെണ്ണക്കല്ലുകള്‍ തെളിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ആ കാഴ്ച കാണാനാണ് സഞ്ചാരികള്‍ ഇവിടെ എത്താറുള്ളത്. ഓളങ്ങളില്‍ തട്ടാതെ വെണ്ണക്കല്ലുകള്‍ നദിയില്‍ പ്രതിഫലിക്കുന്ന സൂന്ദരമായ കാഴ്ചയാണിത്.

ശില്പികളുടെ ഗ്രാമം
ശില്പികളുടെ ഗ്രാമം എന്ന വിളിപ്പേരില്ലെങ്കിലും സത്യത്തില്‍ ഇത് ശില്പികളുടെ ഗ്രാമം തന്നെയാണ്. ഇവിടുത്തെ ഒട്ടുമുക്ക ആളുകളുടെയും ഉപജീവന മാര്‍ഗ്ഗം ശില്പ നിര്‍മ്മിതിയാണ്. മാര്‍ബിളിന്റെ ലഭ്യത ഇവിടെയുള്ളവരെ ശില്പികളാക്കി എന്നും പറയാം.

Marble Rocks

PC:Kailash Mohankar


സിനിമാ സംവിധായകരുടെ ഇഷ്ട ലൊക്കേഷനുകളില്‍ ഒന്നായ ഇവിടെ നിരവധി നൃത്തരംഗങ്ങളും പാട്ടുകളും ഷൂട്ട് ചെയ്തിട്ടുണ്ട്. മോഹന്‍ ജദാരോ എന്ന ഹിന്ദി സിനിമയില്‍ മുതലയുമായുള്ള മല്‍പ്പിടുത്തം കാണിക്കുന്നത് ഇവിടെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ദുരന്ത നഗരത്തിലെ 10 പോസറ്റീവ് കാഴ്ചകള്‍

എത്തിച്ചേരാന്‍
ജബല്‍പൂരില്‍ നിന്നും 22 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേയ്ക്കുള്ളു. ബസുകളും ടാക്‌സികളും എപ്പോഴും ലഭ്യമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X