Search
  • Follow NativePlanet
Share
» » ഭൂമിയിലുമുണ്ട് ചൊവ്വയും ചന്ദ്രനും വീനസുമെല്ലാം...

ഭൂമിയിലുമുണ്ട് ചൊവ്വയും ചന്ദ്രനും വീനസുമെല്ലാം...

മറ്റു ഗ്രഹങ്ങളോട് സാമ്യം തോന്നുന്ന തരത്തില്‍ സമാനമായ ഭൂ പ്രകൃതിയും അന്തരീക്ഷവും ഒക്കെയുള്ള നിരവധി ഇടങ്ങള്‍. അത്തരത്തിലുള്ള ചില സ്ഥലങ്ങള്‍ പരിചയപ്പെടാം..

ചിന്തകള്‍ക്കും അപ്പുറത്തുള്ള മറ്റൊരു ലോകത്തിലേക്ക് യാത്ര ചെയ്യണമെന്ന് ആഗ്രഹിച്ചി‌ട്ടില്ലേ?! ഭൂമിക്കും അപ്പുറമുള്ള കാഴ്ചകളും സങ്കല്പത്തിനും മേലെയുള്ള അനുഭവങ്ങളും ഒരിക്കലെങ്കിലുമ സ്വന്തമാക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ വഴിയുണ്ട്. അറ്റമില്ലാതെ കിടക്കുന്ന, എത്ര സഞ്ചരിച്ചാലും തീരാത്ത ഭൂമിയില്‍ തന്നെ അതിനുള്ള ഉത്തരങ്ങളുണ്ട്. ഇതു ഭൂമിയില്‍ തന്നെയാണോ എന്നു ചോദിപ്പിക്കുന്ന തരത്തിലുള്ള ധാരാളം ഇടങ്ങള്‍ ഇവിടെയുണ്ട്. മറ്റു ഗ്രഹങ്ങളോട് സാമ്യം തോന്നുന്ന തരത്തില്‍ സമാനമായ ഭൂ പ്രകൃതിയും അന്തരീക്ഷവും ഒക്കെയുള്ള നിരവധി ഇടങ്ങള്‍. അത്തരത്തിലുള്ള ചില സ്ഥലങ്ങള്‍ പരിചയപ്പെടാം...

ഭൂമിയിലെ ചൊവ്വ

ഭൂമിയിലെ ചൊവ്വ

ഭൂമിയിലും ചൊവ്വയോ എന്നു കേട്ട് അത്ഭുതപ്പെടേണ്ട കാര്യമില്ല. ചൊവ്വയുടെ ഭൂപ്രകൃതിയോടും കാലാവസ്ഥയും രൂപത്തോടുമെല്ലാം അവിശ്വസനീയമായ വിധത്തില്‍ സാമ്യമുള്ള ഒരു പ്രദേശമുണ്ട്. തെക്കന്‍ യൂട്ടയിലെ ചുവന്ന മരുഭൂമിയാണ് കഥയിലെ നായകന്‍. ക്ഷീരപഥത്തിലെ നമ്മുടെ അയല്‍ക്കാരനായ ചൊവ്വയുടെ പ്രത്യേകതകളോട് അസാമാന്യമായ സങ്കലനമാണ് യൂട്ടയ്ക്കുള്ളത്. ചൊവ്വയിലെ മരുഭൂമി ഗവേഷണ കേന്ദ്രത്തിന്റെ (Mars Desert Research Station)ആസ്ഥാനം കൂടിയാണ് ഈ പ്രദേശം,

ശുക്രന്‍

ശുക്രന്‍

ശാസ്ത്രം ഇനിയും വളര്‍ന്നാല്‍ മനുഷ്യര്‍ക്ക് എപ്പോഴെങ്കിലും ശുക്രന്‍ അഥവാ വീനസില്‍ എത്തിച്ചേരുവാന്‍ സാധിക്കും എന്നു തന്നെയാണ് ശാസ്ത്രലോകം കരുതുന്നത്. എന്നാല്‍ ഇവിടെ എത്തിയാല്‍ തന്നെ അവർക്ക് ഒരിക്കലും അതിന്റെ അഗ്നിപർവ്വത പ്രതലത്തിൽ ഇറങ്ങാൻ കഴിയില്ല,
മനുഷ്യർ എപ്പോഴെങ്കിലും ശുക്രനെ സന്ദർശിക്കുകയാണെങ്കിൽ, അവർക്ക് ഒരിക്കലും അതിന്റെ അഗ്നിപർവ്വത പ്രതലത്തിൽ ഇറങ്ങാൻ കഴിയില്ല. നിരന്തരം പെയ്യുന്ന സൾഫ്യൂറിക് ആസിഡ് മഴയും പുറംതോട് 880 ഡിഗ്രി ഫാരൻഹീറ്റില്‍ ചുട്ടു പൊള്ളുന്ന പുറംതോടുമെല്ലാം അങ്ങോട്ടേയ്ക്കുള്ല യാത്ര ദുഷ്കരമാക്കും. എന്നാല്‍ ഇതിനും വഴി ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലൗഡ് നഗരങ്ങളാണ് നാസ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതുപയോഗിച്ച് ക്ലൗഡ് നഗരങ്ങളിൽ സന്ദർശകർക്ക് ഒരു ദിവസം ഉപരിതലത്തിന് മുകളിൽ പൊങ്ങിക്കിടക്കും. അതായത് പ്രദേശത്ത് കാലു കുത്താതെ മുകളില്‍ നിന്നെല്ലാം കാണുവാന്‍ സാധിക്കുമെന്ന്. ഹൈപ്പോതെറ്റികള്‍ ഹൈ ആൾട്ടിറ്റ്യൂഡ് വീനസ് ഓപ്പറേഷൻ കൺസെപ്റ്റ് (HAVOC) എന്നാണിതിനെ വിളിക്കുന്നത്. ഉയർന്ന ഉയരത്തിൽ, താപനിലയും മറ്റ് അവസ്ഥകളും സന്ദര്‍ശകര്‍ക്ക് താങ്ങുവാന്‍ കഴിയുന്ന വിധത്തിലുള്ളവയായിരിക്കും.
ഇത്തരത്തിലുള്ള അനുഭവമാണ് ആൽ‌ബക്കർ‌ക് ഇന്റർനാഷണൽ ബലൂൺ ഫിയസ്റ്റയിലൂടെ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ശുക്രനിലേക്കുള്ല യാത്രയ്ക്ക് സമാനമായ പലതും ഇവിടെ അനുഭവിക്കാം,

ചന്ദ്രന്‍

ചന്ദ്രന്‍

ഭൂമിയില്‍ ചന്ദ്രനിലേതിനു സമാനമായ പല ഇ‌ടങ്ങളും ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. അതിലേറ്റവും പ്രസിദ്ധം ഹവായിലെ മോവ്നാ കിയ ആണ്. മിഷന്‍ അപ്പോളോ 11 ല്‍ ചന്ദ്രനിലേക്ക് പോയ ബഹിരാകാശ സഞ്ചാരികള്‍ക്കായി പല പരീക്ഷണങ്ങളും നടത്തിയത് ഇവിടെ വെച്ചായിരുന്നു. മൂണ്‍ വാക്ക് അടക്കമുള്ല കാര്യങ്ങള്‍ ഇവര്‍ പഠിച്ചത് ഇവിടെ വെച്ചായിരുന്നു,. അപ്പോളോ വാലി എന്ന് ഈ സ്ഥലത്തിനെ ആളുകള്‍ വിളിക്കുന്നു. ചാന്ദ്ര ദൗത്യത്തിനാവശ്യമായ പല പരീക്ഷണങ്ങളും പഠനങ്ങളും എല്ലാം ഇവിടെ വെച്ചും നടന്നിരുന്നു. ഇതില്‍ പ്രധാനം ബഹിരാകാശ സഞ്ചാരികള്‍ക്കുള്ള പരിശീലനങ്ങള്‍ തന്നെയായിരുന്നു.

 കാലിസ്റ്റോ

കാലിസ്റ്റോ

വ്യാഴത്തിന്റെ രണ്ടാമത്തെ വലിയ ഉപഗ്രഹവും സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഉപഗ്രഹവുമാണ് കാലിസ്റ്റോ. 17-ാം നൂറ്റാണ്ടില്‍ ഗലീലിയോ ആണ് ഇത് കണ്ടു പിടിക്കുന്നത്. സിലിക്ക പാറകളും ജല ഐസുമാണ് കാലിസ്റ്റോയുടെ പ്രധാന ഘടകങ്ങൾ . സൗരയൂഥത്തിലെ ഏറ്റവും ഗർത്തങ്ങൾ നിറഞ്ഞ പ്രതലമാണ് കാലിസ്റ്റോയുടേത് . ഇവിടെ നില്‍ക്കുന്നതിനു സമാനമായ അനുഭവം നല്കുന്ന ഒരിടം ഭൂമിയിലുണ്ട്. ദക്ഷിണാഫ്രിക്കയിലെ പർവതനിരകളുടെ വളയമായ Vredefort ഗർത്തമാണ് അത്. ഭൂമിയുടെ ഏറ്റവും വലിയ വടുക്കുകളിലൊന്നാണിത്. ഇതുപോലെ തന്നെ പ്രകൃതി സ്വയം സൃഷ്ടിച്ച വേറെയും വടുക്കുകളുണ്ട്.

ലാമയാരു

ലാമയാരു


ഭൂമിയിലെ ചന്ദ്രനുദിക്കുന്ന നാടാണ് ലാമയാരു.ഭൂമിയുടെ രൂപത്തേക്കാളും ചന്ദ്രന്‍റെ ഉപരിതല കാഴ്ചകളോടാണ് ഈ പ്രദേശത്തിന് കൂടുതല്‍ സാമ്യം. ലഡാക്കിലെ മൂണ്‍ ലാന്‍ഡ് എന്നും മൂണ്‍സ്കേപ്പ് എന്നുമൊക്കെയാണ് ഈ പ്രദേശത്തെ സഞ്ചാരികള്‍ വിളിക്കുന്നത്. ഇവിടുത്തെ മണ്ണും മലയും ചേര്‍ന്ന ഭൂപ്രകൃതി ഓര്‍മ്മിപ്പിക്കുന്നത് ചന്ദ്രന്റൈ ഉപരിതലത്തിനെയാണത്രെ. ആകാശത്തിന്റെ ഇളം വെളിച്ചത്തില്‍ ഭൂമിയില്‍ കാല്‍കുത്തി നിന്ന് ചന്ദ്രനെ കാണുന്ന പ്രതീതിയാണ് ലമയരു സഞ്ചാരികള്‍ക്ക് നല്കുന്നത്
PC:Dmitry A. Mottl

തമിഴ്നാട് യാത്രയില്‍ പരീക്ഷിക്കുവാന്‍ പറ്റിയ ഓഫ്ബീറ്റ് കാര്യങ്ങള്‍തമിഴ്നാട് യാത്രയില്‍ പരീക്ഷിക്കുവാന്‍ പറ്റിയ ഓഫ്ബീറ്റ് കാര്യങ്ങള്‍

സൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ചസൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ച

ഭാരതത്തെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തിയ പകരംവയ്ക്കുവാനില്ലാത്ത നിര്‍മ്മിതികള്‍...ഭാരതത്തെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തിയ പകരംവയ്ക്കുവാനില്ലാത്ത നിര്‍മ്മിതികള്‍...

Read more about: world mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X