Search
  • Follow NativePlanet
Share
» »ക്ഷേത്രങ്ങൾ മാത്രമല്ല ഹംപിയിൽ...ഇവിടുത്തെ പൊളി കാഴ്ചയിൽ ഈ കുന്നുമുണ്ട്!!

ക്ഷേത്രങ്ങൾ മാത്രമല്ല ഹംപിയിൽ...ഇവിടുത്തെ പൊളി കാഴ്ചയിൽ ഈ കുന്നുമുണ്ട്!!

ശ്വാസത്തെ പോലും പിടിച്ചുലയ്ക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന മാതംഗ ഹിൽസിന്റെ വിശേഷങ്ങളിലേക്ക്...

വീരൂപാക്ഷ ക്ഷേത്രവും വിറ്റാല ക്ഷേത്രവും ക്വീന്‍സ് ബാത്തും സരിഗമ തൂണുകളും ഒക്കെ തേടിയാണ് ഹംപിയിലേക്കുള്ള യാത്രകൾ ഒരുങ്ങുന്നത്. എന്നാൽ ഇതിന്‍റെ വിസ്മയങ്ങളിൽ നിന്നും മാറി സഞ്ചാരികളെ വീണ്ടും വീണ്ടും എത്താനായി കൊതിപ്പിക്കുന്ന ഒരിടമുണ്ട് ഹംപിയിൽ. ഹംപിയുടെ കാഴ്ചകളെ ആകാശത്തെന്ന പോലെ ഒരൊറ്റ നോട്ടത്തിൽ മുന്നിലെത്തിക്കുന്ന മാതംഗ കുന്നുകൾ. ശ്വാസത്തെ പോലും പിടിച്ചുലയ്ക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന മാതംഗ ഹിൽസിന്റെ വിശേഷങ്ങളിലേക്ക്...

മാതംഗ ഹിൽസ്

മാതംഗ ഹിൽസ്

ഹംപിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് മാതംഗ ഹിൽസ്. അടുക്കിവെച്ചിരിക്കുന്ന പോലുള്ള പാറക്കൂട്ടങ്ങൾ ചേർന്നുണ്ടായിരിക്കുന്ന ഈ കുന്ന് ഹംപിയിലെത്തുന്നവ്ര‍ സാധാരാണയായി വിട്ടുപോകുന്ന ഇടമാണ്. ക്ഷേത്രക്കാഴ്ചകളും ഹംപിയിലെ മറ്റ് അത്ഭുതങ്ങളും കണ്ടിറങ്ങുമ്പോൾ സമയം തികയാത്തതിനാൽ വിട്ടുകളയുന്ന മാതംഗ ഹിൽസിലാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ചകളുള്ളത് എന്നതാണ് സത്യം.

PC:Mathew Chandy

പുരാണങ്ങളിലെ മാതംഗ കുന്ന്

പുരാണങ്ങളിലെ മാതംഗ കുന്ന്

രാമായണവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണ് ഹംപിയും പരിസരങ്ങളും. പുരാണത്തിലെ പ്രശസ്ത മുനിയായ മാതംഗ മുനിയുടെ ആശ്രമം സ്ഥിതി ചെയ്തിരുന്നത് ഈ കുന്നിനു മുകളിലായിരുന്നുവത്രെ. ഒരിക്കൽ വാനര രാജാവായ ബാലി അസുരനായിരുന്ന ദുന്ദുവിയെ കൊലപ്പെടുത്തുകയുണ്ടായി. എന്നിട്ടും കലിയടങ്ങാതിരുന്ന ബാലി അയാളുടെ തലടെടുത്ത് എറിഞ്ഞു. അത് ചെന്നുവീണതാവട്ടെ മാതംഗ മുനിയുടെ ആശ്രമത്തിനു സമീപത്തും. അങ്ങനെ കോപം വന്ന മുനി ബാലി ഇവിടെ കാലെടുത്തുകുത്തിയാൽ കൊല്ലപ്പെടുമെന്നു പറഞ്ഞ് ബാലിയെ ശപിച്ചു. പിന്നീട് തന്റെ പിതാവിന്റെ മരണത്തിന് പകരം ചോദിക്കുവാൻ ദുന്ദുവിയുടെ മകൻ തന്ത്രപൂർവ്വം ബാലിയെ ഒരു ഗുഹയിലാക്കി. ഉള്ളിൽ യുദ്ധം നടക്കുമ്പോൾ ഗുഹയുടെ പുറത്ത് കാവൽ നിന്നിരുന്നത് ബാലിയുടെ സഹോദരനായിരുന്ന സുഗ്രീവനായിരുന്നു. മായാവിയുടെ തന്ത്രത്തിൽപെട്ട് ബാലി മരിച്ചുവെന്ന് വിശ്വസിച്ച സുഗ്രീവൻ ഗുഹയടച്ച് പോയി. എന്നാൽ സഹോദരൻ തന്നെ ചതിച്ചതാണെന്നു വിശ്വസിച്ച ബാലി ഗുഹയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മുതൽ സുഗ്രീവനെ കൊലപ്പെടുത്താനായി നടക്കുകയായിരുന്നു, പിന്നീട് അപഹരിക്കപ്പെട്ട സീതയെ അന്വേഷിച്ചുള്ള യാത്രയിൽ ശ്രീരാമനും സംഘവും ഇവിടെ എത്തിയെന്നും സുഗ്രീനനെ രക്ഷിച്ച് ബാലിയെ കൊലപ്പെടുത്തിയെന്നുമാണ് പുരാണത്തിൽ പറയുന്നത്. ഈ കഥകളെല്ലാം നടക്കുന്നത് മാതംഗ കുന്നുകളിലാണ്

PC:Vtanurag

ഹംപിയുടെ കേന്ദ്രം

ഹംപിയുടെ കേന്ദ്രം

ഹംപിയുടെ കേന്ദ്രസ്ഥാനമായാണ് മാതംഗ ഹിൽസ് അറിയപ്പെടുന്നത്. ഹംപിയുടെ എല്ലാ കാഴ്ചകളും ഒരൊറ്റ നോട്ടത്തിലൂടെ കാണാൻ സാധിക്കും എന്നതാണ് ഇവിടുത്തെ ആകർഷണം.

PC:Vtanurag

പടികൾ കയറി....

പടികൾ കയറി....

ഹംപിയിലെ ഏറ്റവും ഇയരം കൂടിയ ഇചമാണ് മാതംഹ ഹിൽസ്. കല്ലുകളിലൂടെയും പാറക്കെട്ടുകളിലൂടെയും വീഴാതെ പിടിച്ച്, സാഹസികമായി മാത്രമേ ഇതിനു മുകളിലെത്തുവാൻ സാധിക്കു. ഒന്നുതെന്നിയാൽ താഴെക്കിടക്കും എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള പാറക്കെട്ടുകളാണ് ഇവിടെയുള്ളത്. ഹംപി മെയിൻ ബസാറിൽ നിന്നും മുകളിലേക്കുള്ള വഴിയേയാണ് മാതംഗ ഹിൽസിലേക്ക് പോക്ണ്ടത്. വഴി നിറയെ പാറകളിൽ ആരോ മാർക്കുകൾ ഉള്ളതിനാൽ വഴിയെപ്പറ്റി കൺഫ്യൂഷനില്ലാതെ മുകളിലെത്താം.

PC:Harshap3001

മുകളിലെത്തിയാൽ

മുകളിലെത്തിയാൽ

പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ക്ഷേത്രങ്ങളും പാറക്കെട്ടുകളും ഒക്കെയാണ് മുകളിലെത്തിയാലുള്ളത്. എന്നാൽ ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം എന്നു പറയുന്നത് മുകളിൽ നിന്നും കാണുന്ന സൂര്യാസ്തമയ കാഴ്ചയാണ്. ഹംപിയിലെത്തുന്നവർ വിട്ടുപോകാതെ കാണേണ്ട ഒന്നു തന്നെയാണിത്. കൺമുന്നിൽ, മഞ്ഞിൽ തണുത്തു വിറച്ചു സൂര്യോദയത്തിനു കാത്തു നിൽക്കുന്നതും സൂര്യൻ ഉദിച്ചുയരുന്നതും ഒക്കെ ഹംപിയിലെത്തിയാൽ ഇവിടെ നിന്നും മാത്രം കണ്ടിരിക്കേണ്ടതാണ്. ഇവിടുത്തെ വീരഭദ്ര ക്ഷേത്രത്തിന്‍റെ മുകൾ ഭാഗമാണ് സൂര്യോദയ കാഴ്ചകൾ കാണുവാൻ പറ്റിയ ഇടം.

PC:Vu2sga

സുഗ്രീവൻ ഒളിച്ചു താമസിച്ച ഗുഹ

സുഗ്രീവൻ ഒളിച്ചു താമസിച്ച ഗുഹ

മാതംഗ ഹിൽസിലേക്കുള്ള വഴിമദ്േ കാണാൻ സാധിക്കുന്ന ഒരു ഗുഹയുണ്ട്. സഹോദരനായ ബാലിയെ പേടിച്ച് സുഗ്രീവൻ ഒളിച്ചു താമസിച്ച ഇടം എന്നാണ് ഇത് അറിയപ്പെടുന്നത്. മാംതഗയിലേക്ക് ബാലിയ്ക്ക് കയറുവാൻ വിലക്കുള്ളചിനാലാണ് ഇവിടെ സുഗ്രീവൻ താമസിച്ചിരുന്നതത്രെ.

PC:Ramnath Bhat

മുകളിലെ കാഴ്ചകൾ

മുകളിലെ കാഴ്ചകൾ

ഹംപിയുടെ മൊത്തത്തിലുള്ള കാഴ്ചയാണ് ഇവിടുത്തെ പ്രത്യേകത എന്നു പറഞ്ഞല്ലോ. ഹംപി ബസാർ മുതൽ അച്ചുതരായ ക്ഷേത്രം, വിരൂപാക്ഷ ക്ഷേത്രം, കൂടണ്ട രാമ ക്ഷേത്രം, തുംഗഭദ്ര നദിയുടെ കാഴ്ചകൾ, കൃഷിയിടങ്ങൾ ഒക്കെ മാതംഗ ഹിൽസിന്റെ മുകളിൽ നിന്നും കാണാൻ കഴിയും.

PC:Ssenthilkumaran

ട്രക്കിങ്ങിനും ഫോട്ടോഗ്രഫിക്കും

ട്രക്കിങ്ങിനും ഫോട്ടോഗ്രഫിക്കും

പൈതൃക സ്ഥാനങ്ങളിലൊന്നായ ഹംപിയിൽ ട്രക്കിങ്ങിനും ഫോട്ടോഗ്രഫിക്കും പറ്റിയ ഇടം കൂടിയാണ് മാതംഗ ഹിൽസ്. പാറകയറ്റത്തിൽ താല്പര്യമുള്ളവർ തീർച്ചയായും പരീക്ഷിക്കേണ്ട ഇടം. ഫോട്ടോഗ്രഫി ഇഷ്ടമുള്ളവർക്ക് ഇവിടെ എത്തി എവിടെ ഫ്രെയിം വെച്ചാലും കിടിലൻ ഫ്രെയിമുകൾ കിട്ടും എന്ന കാര്യത്തിൽ തർക്കമില്ല.

PC:Vaishakh k p

30 മിനിട്ട്

30 മിനിട്ട്

ഹംപി ബസാറിൽ നിന്നും തുടങ്ങുന്ന യാത്ര മാതംഗ ഹിൽസിന്റെ മുകളിലെത്തുവാൻ ഏകദേശം 30 മിനിട്ട് സമയമെടുക്കും. നല്ല ശാരീരിക ക്ഷമതയുള്ളവർക്കു മാത്രമേ പാറക്കെട്ടുകളിലൂടെ നടന്ന് മുകളിലെത്താനാവൂ. ഒട്ടേറെ വഴികൾ മുകളിലെത്താനായുണ്ട്. അതിരാവിലെ സൂര്യാസ്തമയം കാണാവാൻ പോകുന്നവർ കൂട്ടത്തിൽ നിന്നും മാറി പോകാതിരിക്കുവാൻ ശ്രദ്ധിക്കുക. തിരിച്ചിറങ്ങുന്ന സമയത്ത് മറ്റു വഴികൾ പരീക്ഷിക്കണമെന്നുണ്ടെങ്കിൽ അതാവാം.

50 രൂപയും കല്‍രഥവും തമ്മിലെന്താണ് ബന്ധം?50 രൂപയും കല്‍രഥവും തമ്മിലെന്താണ് ബന്ധം?

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഹംപിയുടെ പ്രത്യേകതകൾ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഹംപിയുടെ പ്രത്യേകതകൾ

വിരൂപാക്ഷ: ഹംപിയെ ഹംപിയാക്കുന്ന പുണ്യക്ഷേത്രം വിരൂപാക്ഷ: ഹംപിയെ ഹംപിയാക്കുന്ന പുണ്യക്ഷേത്രം

PC:Utpal Basu

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X