Search
  • Follow NativePlanet
Share
» »പച്ചപ്പും നൂല്‍മഴയുമായി മതേരാന്‍ ഒരുങ്ങി!!സഞ്ചാരികള്‍ക്ക് സ്വാഗതം!!

പച്ചപ്പും നൂല്‍മഴയുമായി മതേരാന്‍ ഒരുങ്ങി!!സഞ്ചാരികള്‍ക്ക് സ്വാഗതം!!

പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന മതേരാന്‍ കൊവിഡിനെ തുടര്‍ന്നുള്ള അടച്ചിടലിനു ശേഷം വീണ്ടും തുറന്നിരിക്കുകയാണ്. സഞ്ചാരികളെ കാത്തിരിക്കുന്ന മഥേരാന്‍റെ വിശേഷങ്ങളിലേക്ക്...

മഥേരന്‍ എന്ന് ഒരിക്കലെങ്കിലും കേള്‍ക്കാത്ത സഞ്ചാരികളുണ്ടാവില്ല. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍ സ്റ്റേഷന്‍ എന്ന വിശേഷണത്തേക്കാള്‍ അധികമായി മറ്റു പല പ്രത്യേകതകളും ഈ കുഞ്ഞന്‍ കുന്നിനു സ്വന്തമായുണ്ട്. എന്നും ആളും തിരക്കും ബഹളവും നിറഞ്ഞ, ഇടയ്ക്ക് ഒന്നു വിശ്രമിക്കുവാന്‍ പോലും മറന്നു പോകുന്ന രണ്ടു മഹാനഗരങ്ങള്‍ക്കിടയില്‍ ശാന്തതയുടെയും സമാധാനത്തിന്‍റെയും എപ്പോള്‍ വേണമെങ്കിലും എത്തിച്ചേരുവാന്‍ പറ്റുന്ന വലിയ പച്ചപ്പിന്റെ ഒരു കുഞ്ഞന്‍ തുരുത്താണ് മതേരാന്‍.
മഹാരാഷ്ട്രക്കാരുടെ വീക്കെന്‍ഡുകള്‍ ആഘോഷമാക്കുന്ന അടിപൊളി സ്ഥലമായ മതേരാന്‍ അതിരുകളില്ലാത്ത കാഴ്ചകളാണ് ഓരോ യാത്രയിലും സമ്മാനിക്കുന്നത്. പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന മതേരാന്‍ കൊവിഡിനെ തുടര്‍ന്നുള്ള അടച്ചിടലിനു ശേഷം വീണ്ടും തുറന്നിരിക്കുകയാണ്. സഞ്ചാരികളെ കാത്തിരിക്കുന്ന മഥേരാന്‍റെ വിശേഷങ്ങളിലേക്ക്...

സഞ്ചാരികളെ കാത്ത്

സഞ്ചാരികളെ കാത്ത്

ആറു മാസത്തിലധികം നീണ്ട അടച്ചിടല്‍ മതേരാന്‍റെ കാഴ്ചകളെ ആകെ മാറ്റിയിരുന്നു. സീസണും സമയവും നോക്കാതെ തിരക്കുകളില്‍ നിന്നും രക്ഷപെടുവാന്‍ മുംബൈ, പൂനെ നിവാസികള്‍ തിരഞ്ഞെടുത്തിരുന്ന മതേരാന്‍ കാഴ്ചകളില്‍ ആകെ മാറിയിരുന്നു. വിലക്കുകള്‍ നീങ്ങി തുടങ്ങിയതോടെ ഇവിടേക്ക് വീണ്ടും സഞ്ചാരികള്‍ എത്തിച്ചേരുവാന്‍ തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് മഥേരാനുള്ളത്.

PC:Jineshpanchal

 ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

സഞ്ചാരികള്‍ക്കായി തുറന്നുവെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുക എന്നതും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നതും ഓരോ യാത്രക്കാരന്‍റെയും ഉത്തരവാദിത്വമാണ്. നിലവിലെ സാഹചര്യത്തില്‍ ഇവിടെ ഭക്ഷണ ശാലകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും വഴിയോര കച്ചവടങ്ങളുമെല്ലാം പഴയപോലെ സജീവമായിട്ടുണ്ട്.
PC:Anilda

നെറുകയിലെ കാട്

നെറുകയിലെ കാട്

പലപ്പോഴും സഞ്ചാരികള്‍ ആലോചിച്ച് അര്‍ത്ഥം കണ്ടെത്തുവാന്‍ ശ്രമിക്കുന്ന സ്ഥലപ്പേരുകളിലൊന്നാണ് മഥേരാന്‍. മാഥേരാന്‍ എന്നാല്‍ ഫോറസ്റ്റ് ഓണ്‍ ദ ഫോര്‍ഹെഡ് എന്നാണത്രെ അര്‍ഥം. അതായത് പര്‍വ്വതങ്ങളുടെ അല്ലെങ്കില്‍ മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന കാടുകള്‍.
നെറുകയിലെ കാട് എന്നും മതേരാനെ വിശേഷിപ്പിക്കാറുണ്ട്. പശ്ചിമ ഘട്ടത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും 800 മീറ്ററ്‍ അഥവാ 2,625 അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

PC:Jineshpanchal

ബ്രിട്ടീഷുകാര്‍ കണ്ടെത്തുന്നു

ബ്രിട്ടീഷുകാര്‍ കണ്ടെത്തുന്നു

ഇന്ത്യയിലെ പല ശീതകാല വിനോദ സഞ്ചാര കേന്ദ്രങ്ങളെയും പോലെ മതേരനെ ഇന്നു കാണുന്ന രീതിയില്‍ പ്രസിദ്ധമാക്കിയതും വികസിപ്പിച്ചു കൊണ്ടുവന്നതും ബ്രിട്ടീഷുകാരാണ്. 1850 മേയ് മാസത്തിലാണ് അക്കാലത്തെ താനെ കളക്ടറായിരുന്ന ഹ്യൂ പോയിന്റ്സ് മാലറ്റ്മഥേരാന്റെ അനന്തസാധ്യതകള്‍ തിരിച്ചറിയുന്നത്. ഭാവിയിലെ വിനോദ സഞ്ചാര കേന്ദ്രമായി മതേരാനെ മാറ്റിയെടുക്കുവാനുള്ള പലവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാലത്തു തന്നെ തുടക്കമായിരുന്നു. ബ്രിട്ടീഷുകാര്‍ ചൂടില്‍ നിന്നും രക്ഷപെടുന്നതിനായുള്ള ഒരു കേന്ദ്രമായാണ് മതേരാനെ കണ്ടുപോന്നത്. .അന്നത്തെ ബോംബെ ഗവര്‍ണര്‍ ആയിരുന്ന ലോര്‍ഡ് എല്‍ഫിന്‍സ്റ്റണ്‍ ആണ് ഈ സ്ഥലത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികള്‍ തയ്യാറാക്കിയത്.
PC:Shubham848

ഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാംഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാം

നിത്യഹരിതം...അതിമനോഹരം

നിത്യഹരിതം...അതിമനോഹരം

എത്ര പറഞ്ഞാലും പറഞ്ഞു തീര്‍ക്കുവാന്‍ സാധിക്കാത്ത ഒരു അഭൗമീകമായ ഭംഗി ഈ സ്ഥലത്തിനുണ്ട്. പച്ചപ്പു നിറഞ്ഞു നില്‍ക്കുന്ന നിത്യഹരിത വനങ്ങളും കാട്ടരുവികളും വെള്ളച്ചാട്ടവും ആണ് ഈ നാടിന്‍റെ കരുത്തും സൗന്ദര്യവും. . വാഹനങ്ങളുടെയും സഞ്ചാരികളുടെയും ബഹളങ്ങളും മറ്റും ഇല്ലാതെ പോയി കണ്ട് ആസ്വദിച്ച് വരുവാൻ സാധിക്കുന്ന ഇടമായതിനാല്‍ എന്നും നതേരാന്‍ സ‍ഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.
PC:Virendra Harmalkar

മഴക്കാലമല്ലേ!!

മഴക്കാലമല്ലേ!!

എപ്പോള്‍ കാണുവാന്‍ പോയാലും നൂറില്‍ നൂറു മാര്‍ക്കും കൊടുക്കുവാന്‍ കഴിയുന്ന ഭംഗി മതേരാനുണ്ട്. പച്ചപ്പും വെള്ളച്ചാട്ടങ്ങളും കൊണ്ട് വര്‍ഷത്തില്‍ ഇവിടം എല്ലായ്പ്പോഴും അനുഗ്രഹീതമാണ്. എന്നാല്‍ മഥേരാനെ അതിന്‍റെ ഏറ്റവും മികച്ച രീതിയില്‍ ആസ്വദിക്കണമെങ്കില്‍ മഴക്കാലത്തു തന്നെ ഇവിടെ എത്തണം. മഴക്കാലത്തു മാത്രം ജീവന്‍ വയ്ക്കുന്ന നിരവധി വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്. അതുകൂടാതെ കോടമഞ്ഞും ഇടവിട്ടുള്ള മഴയും മഴയിലെ നടത്തവും ട്രക്കിങ്ങും രാത്രി താമസവുമെല്ലാം മതേരനു മാത്രം നല്കുവാന്‍ സാധിക്കുന്ന ചില കാര്യങ്ങളാണ്.
PC:Ccmarathe

മതേരനു പകരം മതേരാന്‍ മാത്രം

മതേരനു പകരം മതേരാന്‍ മാത്രം

വാഹനങ്ങള്‍ക്കു വിലക്ക്

വാഹനങ്ങള്‍ക്കു വിലക്ക്

കേള്‍ക്കുമ്പോള്‍ അതിശയം തോന്നുക സ്വഭാവീകമാണ്. ഇന്ത്യയില്‍ , ഏഷ്യയില്‍ തന്നെ വാഹനങ്ങള്‍ക്കു വിലക്കുള്ള ഏക ഹില്‍ സ്റ്റേഷനാണ് മതേരാന്‍. പ്രദേശത്തിന്റെ പ്രത്യേക പാരിസ്ഥിതിക ഘടനയും സ്വഭാവവും കണക്കിലെടുത്താണിത്. മഥേരാനിലെ ദസ്തുരി പോയന്റ് എന്ന സ്ഥലം വരെയാണ് ഇവിടെ വാഹനങ്ങൾ കൊണ്ടുവരുവാൻ കഴിയുക. ബാക്കിയുള്ള 2.5 കിലോമീറ്റർ ദൂരം നടന്നോ അല്ലെങ്കില്‍ മനുഷ്യർ കൈകൊണ്ട് വലിക്കുന്ന വണ്ടിയിലോ മുകളിലേക്ക് കയറാം. കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് മാഥേരാനെ ഹരിത ഉദ്യാനമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇവിടെ മോട്ടോര്‍ വാഹനങ്ങള്‍ക്ക് അനുമതി നല്കാത്തത്.
PC:
PC:Elroy Serrao
https://www.flickr.com/photos/enygmatic/21878429702/in/photolist-zkjEVd-5go8Xs-5giMJT-4S7agQ-e5tSFY-5giKci-9mq8Ko-5goajq-5go7X3-8XoFRA-8hnrru-5giLyv-6RNmD5-e5ofcT-5go9zY-5giL2e-5go9WS-FsR1tc-8f23wK-e5odVP-4okZNn-4THCA3-dTDc1P-8iBi3j-dqchW6-6RNpdo-5giP7i-7mSey7-dqcr7t-7pn4V5-7pn6sC-6RNp9j-dqbXwT-7pn3K7-7piaMp-7pn4QC-8iyJJD-8iy6wX-8iyyS8-62mSKb-7picR4-5qqmTd-fCKqH6-wVHDW-weNe9-fD31fQ-6RNmG9-9mq8W5-7pn6Rh-8iyufR

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

മുംബൈയ്ക്കും പൂനെയ്ക്കും ഇടയിലായാണ് മഥേരാന്‍ സ്ഥിതി ചെയ്യുന്നത്.
മുംബൈയില്‍ നിന്നും 100 കിലോമീറ്ററും പൂനെയില്‍ നിന്നും 120 കിലോമീറ്ററുമാണ് മാഥേരനിലേക്കുള്ള ദൂരം. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ നെരാല്‍ ആണ്. മാഥേരന്‍ ലൈറ്റ് റെയില്‍വേയ്ക്ക് പരിമിതമായ സീറ്റുകള്‍ മാത്രമാണ് ഉള്ളത്. മോട്ടോര്‍ വാഹനങ്ങള്‍ക്ക് എത്തുവാന്‍ സാധിക്കുന്ന അവസാന സ്ഥലം ഡിണ്ടി പോയന്റാണ്. ഇവിടെ നിന്നും റെയില്‍ വേ ട്രാക്ക് വഴി 30 മിനിറ്റ് നടന്നാല്‍ മാഥേരനിലെത്താം. അല്ലാത്തവര്‍ക്ക് കുതിര വണ്ടിയും മനുഷ്യര്‍ കൈകൊണ്ട് വലിക്കുന്ന വണ്ടിയും ഉപയോഗിക്കുവാനുള്ള സൗകര്യങ്ങളും ഉണ്ട്.
രാവിലെ 6.30ന് ആണ് നെരാലില്‍ നിന്നും മാഥേരനിലേക്കുള്ള ട്രെയിന്‍ പുറപ്പെടുന്നത്. ഇത് 9.40 ന് മാഥേരനിലെത്തും. പിന്നീട് നെരാലില്‍ നിന്നും ഇവിടേക്ക് തീവണ്ടി സര്‍വ്വീസുകള്‍ ഉണ്ടാവില്ല. പകരം അമാന്‍ ലോഡ്ജ് എന്ന സ്ഥലത്തു നിന്നും മാഥേരനിലേക്ക് ഒരു മണിക്കൂര്‍ ഇടവിട്ടുള്ള ഷട്ടില്‍ സര്‍വ്വീസുകളാണ് ഉള്ളത്. ഇതിന്റെ അവസാന സര്‍വ്വീസ് 3.30 ന് മാഥേരനില്‍ നിന്നും നെരാലിലേക്കാണ്.

ബീച്ചുകള്‍ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കുംബീച്ചുകള്‍ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും

ചോദിച്ചുപോയാല്‍ പോലും വഴിതെറ്റുന്ന ഞണ്ടുകുഴി! ഇത് കാസര്‍കോഡിന്‍റെ സ്വന്തം!!ചോദിച്ചുപോയാല്‍ പോലും വഴിതെറ്റുന്ന ഞണ്ടുകുഴി! ഇത് കാസര്‍കോഡിന്‍റെ സ്വന്തം!!

ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X