Search
  • Follow NativePlanet
Share
» »മാവേലിക്കരയില്‍ നിന്നും മൂന്നാറിലേക്ക്...രണ്ടു പകലും ഒരു രാത്രിയും കെഎസ്ആർടിസി ബസിലൊരു വിനോദയാത്ര

മാവേലിക്കരയില്‍ നിന്നും മൂന്നാറിലേക്ക്...രണ്ടു പകലും ഒരു രാത്രിയും കെഎസ്ആർടിസി ബസിലൊരു വിനോദയാത്ര

മാവേലിക്കരയില്‍ നിന്നും മൂന്നാറിലേക്കുള്ള യാത്ര മൂന്നാറില്‍ രണ്ടു പകലും ഒരു രാത്രിയും ചിലവഴിക്കുവാന്‍ സാധിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

പോക്കറ്റിനിണങ്ങുന്ന തുകയില്‍ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന യാത്രകള്‍ വളരെ പെട്ടന്നാണ് ആളുകള്‍ ഏറ്റെടുത്തത്. വളരെ കുറഞ്ഞ ചിലവില്‍ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടു വരാം എന്നതിലുപരിയായി താമസസൗകര്യം വേണ്ട യാത്രയണെങ്കില്‍ ചെറിയ തുകയില്‍ അതും ഏര്‍പ്പെടുത്തുന്ന പാക്കേജുകള്‍ എങ്ങനെ ഇഷ്ടപ്പെടാതിരിക്കുവാനാണ്. ഇതാ അത്തരത്തില്‍ ഏറ്റവും പുതിയ മികച്ച ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് മാവേലിക്കര കെഎസ്ആര്‍ടിസി.

Munnar

മാവേലിക്കരയില്‍ നിന്നും മൂന്നാറിലേക്ക്

കെഎസ്ആര്‍‌ടിസി ബസില്‍ മാവേലിക്കരയില്‍ നിന്നും മൂന്നാറിലേക്കുള്ള യാത്ര മൂന്നാറില്‍ രണ്ട‌ു പകലും ഒരു രാത്രിയും ചിലവഴിക്കുവാന്‍ സാധിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

ആദ്യ ദിനത്തില്‍ മൂന്നാർ ടീ മ്യുസിയം,കുണ്ടള ഡാം,
എക്കോ പോയിന്റ് ,മാട്ടുപെട്ടി. ഫോട്ടോ പോയിന്‍റ് എന്നിവിടങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ ദിവസം കാന്തല്ലൂർ, മറയൂർ,പെരുമല, ആപ്പിൾ സ്റ്റേഷൻ . മൂന്നാർ പാർക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. രാത്രി താമസത്തില് കെഎസ്ആര്‍ടിസിയുടെ ബസ്സിലെ ഡോര്‍മിട്രി സൗകര്യം ഉപയോഗപ്പെടുത്താം.
യാത്രയു‌ടെ ടിക്കറ്റ് ചാര്‍ജും താമസ സൗകര്യവും ഉള്‍പ്പടെ 1200 രൂപയാണ് ഒരാള്‍ക്കുള്ള ചാര്‍ജ് വരുന്നത്. വിവിധ ഇടങ്ങളിലേക്കുള്ള പ്രവേശന ഫീസും ഭക്ഷണവും ടിക്കറ്റ് ചാര്‍ജില്‍ ഉള്‍പ്പെടുന്നില്ല.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

മാവേലിക്കര ഡിപ്പോ: ഫോൺ:0479 2302282
ഈ മെയിൽ- [email protected]
മൊബൈൽ- 8078167673,9446313991,9947110905,9446193654,9846588087,18005994011.

53 സെക്കന്‍ഡില്‍ ലക്ഷ്യസ്ഥാനത്തെത്തും!! ലോകത്തിലെ ഏറ്റവും ചെറിയ വിമാനയാത്ര53 സെക്കന്‍ഡില്‍ ലക്ഷ്യസ്ഥാനത്തെത്തും!! ലോകത്തിലെ ഏറ്റവും ചെറിയ വിമാനയാത്ര

വേദം അഭ്യസിക്കുന്ന ബ്രഹ്മചാരിയായ വാമനമൂര്‍ത്തി..യജുർവേദയജ്ഞമായ ഓത്തുകെട്ട്..മിത്രാനന്ദപുരം ക്ഷേത്രവിശ്വാസങ്ങള്വേദം അഭ്യസിക്കുന്ന ബ്രഹ്മചാരിയായ വാമനമൂര്‍ത്തി..യജുർവേദയജ്ഞമായ ഓത്തുകെട്ട്..മിത്രാനന്ദപുരം ക്ഷേത്രവിശ്വാസങ്ങള്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X