Search
  • Follow NativePlanet
Share
» »മേഘാലയയിലെ വിശുദ്ധ വനങ്ങൾ...വിശേഷങ്ങളറിയാം

മേഘാലയയിലെ വിശുദ്ധ വനങ്ങൾ...വിശേഷങ്ങളറിയാം

ഖാസി വംശജരുടെ ജീവ ശ്വാസമായ സേക്രഡ് ഫോറസ്റ്റിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

ആയിരക്കണക്കിന് വർഷങ്ങളായി സംരക്ഷിക്കപ്പെടുന്ന രഹസ്യ വനങ്ങൾ...അത്രത്തോളം തന്നെ പഴക്കമുള്ള വിശ്വാസങ്ങളും ആചാരങ്ങളും...പറഞ്ഞു വരുന്നത് മേഘാലയയിലെ മാഫ്ലാങ് സേക്രഡ് ഫോറസ്റ്റിനെക്കുറിച്ചാണ്. ഖാസി ഗോത്ര വംശജരുടെ ദേവതയായ ലബാസയുടെ വാസസ്ഥലമാണത്രെ ഈ കാടുകൾ. ഖാസി വംശജരുടെ ജീവ ശ്വാസമായ സേക്രഡ് ഫോറസ്റ്റിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

മേഘാലയയിലെ വിശുദ്ധ വനങ്ങൾ

മേഘാലയയിലെ വിശുദ്ധ വനങ്ങൾ

മേഘാലയയുടെ ചരിത്രവും സംസ്കാരവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നവയാണ് ഇവിടുത്തെ സേക്രഡ് ഫോറസ്റ്റുകൾ. ഇവരുടെ വിശ്വാസങ്ങളിലും ഈ കാടുകൾക്കുള്ള പങ്ക് ചെറുതൊന്നുമല്ല. ഈ കാടുകളുടെ കൂടെ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് മാഫ്ലാങ് സേക്രഡ് ഫോറസ്റ്റ്. ഏകദേശം 192 ഏക്കർ സ്ഥലത്തായി പരന്നു കിടക്കുന്ന വിശ്വാസങ്ങളുടെ ഒരു കുടീരം തന്നെയാണിത്.

ഒരൊറ്റ നിയമം മാത്രം

ഒരൊറ്റ നിയമം മാത്രം

ഒരോയൊരു നിയമം മാത്രമാണ് ഈ കാടിനുള്ളിൽ കയറുമ്പോൾ പാലിക്കുവാനുള്ളത്. കാടിനുള്ളിൽ നിന്നും ഒരിലയോ ഒരു വിറക് പോലുമോ പുറത്തേയ്ക്ക് എടുക്കുവാൻ പാടില്ലത്രെ. അങ്ങനെ ചെയ്താൽ ഇവിടുത്തെ ദൈവം കോപിക്കും എന്നാണ് വിശ്വാസം. അങ്ങനെ ചെയ്തിട്ടുള്ളവർ അസുഖ ബാധിതരാവുന്നതും അത് മരണത്തിലേക്ക് നയിക്കുന്നതും ദൈവ ശിക്ഷയുടെ ഭാഗമെന്ന് വിശ്വസിക്കുവാനാണ് ഇവര്‍ക്കിഷ്ടം.
1970 കളിൽ ഒരിക്കൽ ആർമി ഇവിടെ എത്തി മരങ്ങളും തടികളും എടുത്തുകൊണ്ടുപോകുവാൻ ഒരു ശ്രമം നടത്തിയിരുന്നുവത്രെ. എന്നാൽ അവരുടെ ട്രക്ക് സ്റ്റാർട്ട് ആവാത്തതിനാൽ ഒരില പോലും അന്നു പുറത്തു കൊണ്ടുപോകാനായില്ല എന്നാണിവർ പറയുന്നത്.

എവിടെയാണിത്

എവിടെയാണിത്

മേഘാലയയുടെ മിക്ക ഭാഗങ്ങളിലും ഇത്തരം സേക്രഡ് ഫോറസ്റ്റുകൾ കാണാമെങ്കിലും പ്രധാനപ്പെട്ടത് മാഫ്ലാങ് സേക്രഡ് ഫോറസ്റ്റ് ആണ്. ഈസ്റ്റ് ഖാസി കുന്നുകളിലലും ജൈൻഷ്യാ ഹിൽസിനോടും ചേർന്നാണ് മാഫ്ലാങ് സേക്രഡ് ഫോറസ്റ്റ് സ്ഥിതി ചെയ്യുന്നത്.

അകത്തു കടന്നാൽ

അകത്തു കടന്നാൽ

പേടിപ്പിക്കുന്ന കഥകളും മിത്തും മാത്രമല്ല ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇതിന്റെ ഭംഗിയും കാഴ്ചകളും ഒരു പ്രധാന ഘടകം തന്നെയാണ്. വനത്തിലേക്കു പ്രവേശിക്കുന്നിടത്ത് തന്നെ തുടങ്ങുന്ന പച്ചപ്പിൽ അറിയാം ഈ വനത്തിന്റെ ഭംഗി. ഒന്നിനോടൊന്ന് ചേർന്നു കിടക്കുന്ന മരങ്ങളും ചെടികളും ആണ് ഇവിടെയുള്ളത്. ഇവിടുത്തെ ചില മരങ്ങൾക്ക് ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
ക്ഷയരോഗം മുതൽ ക്യാന്‍സർ വരെ ഭേദപ്പെടുത്തുവാൻ വേണ്ടുന്ന മരുന്നുകൾ ഈ വനത്തിനുള്ളിലുണ്ട് എന്നാണ് ഇവിടുള്ളവർ വിശ്വസിക്കുന്നത്.
മൃഗബലി നടത്തിയിരുന്നതിന്റെ അടയാളങ്ങളായി ധാരാളം വലിയ കല്ലുകളും ഇതിനുള്ളിൽ കാണാം. തങ്ങളുടെ ആവശ്യങ്ങൾ സാധിക്കുവാനായാണ് ഗോത്രവിഭാഗക്കാർ കൂടുതലും മൃഗബലി നല്കുന്നത്.

പ്രവേശിക്കുവാൻ

പ്രവേശിക്കുവാൻ

വർഷത്തിൽ എല്ലാ ദിവസവും ഇവിടം സന്ദർശിക്കാം. രാവിലെ 9.00 മുതൽ വൈകിട്ട് 4.00 വരെയാണ് ഇവിടേക്കുള്ള സന്ദർശന സമയം. 20 രൂപയാണ് ഒരാൾക്കുള്ള പ്രവേശന ചാർജ്. ക്യാമറയ്ക്ക് 50 രൂപയും ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ഗൈഡഡ് ടൂറിന് 300 രൂപയും സഞ്ചാരികളിൽ നിന്നും ഈടാക്കും. ഇംഗ്ലീഷ് സംസാരിക്കുന്ന ഖാസി വിഭാഗക്കാരാണ് ടൂർ ഗൈഡുകളായി പ്രവർത്തിക്കുന്നത്.

കാടിലൊതുക്കേണ്ട കാഴ്ചകൾ

കാടിലൊതുക്കേണ്ട കാഴ്ചകൾ


ഷില്ലോങ്ങിൽ നിന്നും മാഫ്ലാങ് സേക്രഡ് ഫോറസ്റ്റിലേക്ക് പോകുമ്പോൾ ഇത് മാത്രമല്ല കാണുവാനുള്ളത്. ഷില്ലോങ് പീക്കും എലിഫന്‍റ് ഫാൾസും ഇവിടെ പോയി വരുവാൻ പറ്റിയ ഇടമാണ്.
ഇത് കൂടാതെ സേക്രഡ് ഫോറസ്റ്റിലൂടെ നടത്തുവാൻ പറ്റിയ മറ്റൊരു ട്രക്കിങ്ങ് ട്രയലുമുണ്ട്. ഡേവിഡ്-സ്കോട്ട് ട്രയൽ എന്നാണിത് അറിയപ്പെടുന്നത്. മേഘാലയയിലെ ഏറ്റവും പ്രസിദ്ധമായ ട്രക്കിങ്ങാണിത്. ഏകദേശം നാലു മുതൽ അഞ്ച് മണിക്കൂർ വരെയാണ് ഇത് പൂർത്തിയാക്കുവാൻ വേണ്ടി വരുന്ന സമയം.

ഖാസി ഹെറ്റിറ്റേജ് വില്ലേജ്

ഖാസി ഹെറ്റിറ്റേജ് വില്ലേജ്

ഖാസി ഹിൽസ് ഓട്ടോണോമസ് ഡിസ്ട്രിക്ട് കൗൺസിന്‍റെ മേതൃത്വത്തിൽ കാടിന്റെ എതിര്‍വശത്തായി ഒരു ഖാസി ഹെറ്റിറ്റേജ് വില്ലേജ് തയ്യാറാക്കിയിട്ടുണ്ട്. വിവധ തരത്തിലുള്ള ഗോത്ര ഭവനങ്ങൾ ഇവിടെ സന്ദർശകർക്കായി തയ്യാറാക്കിയിട്ടുണ്ട്. പ്രാദേശിക ഭക്ഷണങ്ങളും ഇവിടെ ലഭ്യമാകും.
മാർച്ച് മാസത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന മോണോലിത്ത് ഫെസ്റ്റിവലിന്റെ സമയത്താണ് ഇവിടം സന്ദർശിക്കേണ്ടത്.

PC:Shahnoor Habib Munmun

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

ഷില്ലോങ്ങിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് മാഫ്ലാങ് സേക്രഡ് ഫോറസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഏകദേശം ഒരു മണിക്കൂർ സമയം വേണ്ടി വരും ഇവിടെ എത്തുവാൻ. ഷില്ലോങ്ങിൽ നിന്നും ടാക്സി വാടകയ്ക്ക് എടുത്താൽ 1500 രൂപയ്ക്ക് പോയി വരുവാൻ സാധിക്കും.

മഹാബലേശ്വറിലേക്കൊരു യാത്ര പ്ലാൻ ചെയ്യാം...ഇതാ എളുപ്പവഴിമഹാബലേശ്വറിലേക്കൊരു യാത്ര പ്ലാൻ ചെയ്യാം...ഇതാ എളുപ്പവഴി

ഹാപ്പിയാകുവാൻ പോയാൽ ഡബിൾ ഹാപ്പിയാക്കുന്ന തപോലഹാപ്പിയാകുവാൻ പോയാൽ ഡബിൾ ഹാപ്പിയാക്കുന്ന തപോല

ടണൽ നമ്പർ 33 മുതൽ കള്ളനെ ആരാധിക്കുന്ന സ്റ്റേഷൻ വരെ! വിചിത്രം ഈ തീവണ്ടിക്കഥകൾ!!ടണൽ നമ്പർ 33 മുതൽ കള്ളനെ ആരാധിക്കുന്ന സ്റ്റേഷൻ വരെ! വിചിത്രം ഈ തീവണ്ടിക്കഥകൾ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X