കാശിയുടേതിന് തുല്യമായ ക്ഷേത്രം ഇവിടെയുണ്ടെങ്കില് zwj; പിന്നെ എന്തിന് കാശി വരെ പോകണം.. ഒന്നല്ല..കാശി വിശ്വനാഥ ക്ഷേത്രത്തിന് സമാനമായ ആറ് ക്ഷേത്രങ്ങളാണ് തമിഴ് നാട്ടിലുള്ളത്. അതില് zwj; ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നാഗപട്ടണം ജില്ലയില് zwj; മലിയാടുംതുറൈയില് zwj; സ്ഥിതി ചെയ്യുന്ന മയൂരനാഥസ്വാമി ക്ഷേത്രം. ഇവിടുത്തെ പ്രതിഷ്ഠ ശിവലിംഗമാണെങ്കിലും അറിയപ്പെടുന്നത് മയൂരനാഥര്‍ എന്നാണ്. കാരണം ശിവന്റെ പത് നിയായ പാര്‍വ്വതി ദേവി ശിവനെ മയിലിന്റെ രൂപത്തിലാണ് ആരാധിക്കുന്നത്.PC:Wikipedia തമിഴ് നാട്ടിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഇവിടുത്തെ മയൂരനാഥര്‍ ക്ഷേത്രം. അതിനു കാരണം ഇവിടുത്തെ വാസ്തുവിദ്യയും ശിലപചാരുതയുമാണെന്ന് നിസംശയം പറയാന്‍ സാധിക്കും. ഒറ്റനോട്ടത്തില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.PC:Ssriram mt രാജഗോപുരത്തെക്കുറിച്ചു പറഞ്ഞില്ലെങ്കില്‍ ക്ഷേത്രവിവരണണം പൂര്‍ത്തിയാകില്ല. ഒന്‍പതു നിലകളിലായി 165 അടി ഉയരത്തിലാണ് ഇവിടുത്തെ രാജഗോപുരം സ്ഥിതി ചെയ്യുന്നത്. ധാരാളം ചിത്രങ്ങളും കൊത്തുപണികളുമെല്ലാം ഗോപുരത്തില്‍ കാണുവാന്‍ സാധിക്കും.PC:Ssriram mt ക്ഷേത്രത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളിലൊന്നാണ് ഇവിടുത്തെ ക്ഷേത്രക്കുളം. സാധാരണ ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഏറെ വലുതാണ് ഇവിടുത്തേത്.PC:Wikipedia ഇവിടുത്തെ ക്ഷേത്രക്കുളത്തില്‍ മുങ്ങി നിവര്‍ന്നാല്‍ പപങ്ങളില്‍ നിന്ന് വിമുക്തി നേടാന്‍ കഴിയുമെന്നാണ് വിശ്വാസം. തമിഴ്മാസമായ ഐപ്പയിയിലെ അമാവാസി ദിവസം ക്ഷേത്രക്കുളത്തില്‍ കുളിച്ചുകയറാനായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. ആ പ്രത്യേകദിവസം ഗംഗയിലെ ജലം കാവേരി നദിയിലെ ജലവുമായി ഈ ക്ഷേത്രക്കുളത്തില്‍ വെച്ച് ചേരുമെന്ന് കരുതപ്പെുന്നു.pc:Mayavaram ധാരാളം ഉത്സവങ്ങളാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. തമിഴ്മാസമായ വൈകാശിയിലാണ് ഇവിടുത്തെ ബ്രഹ്മോത്സവം. വൈകാശിയില്‍ തന്നെ നടക്കുന്ന തുലാ ഉത്സവത്തിന് പതിനായിരക്കണക്കിനാളുകളാണ് വിവിധ ദേശങ്ങളില്‍ നിന്നായി ഇവിടെ എത്തുന്നത്.PC:Ssriram mt വലുപ്പത്തിന്റെ കാര്യത്തില്‍ ഒരു മഹാക്ഷേത്രം തന്നെയാണിതെന്നു പറയാം. 35000 ചതുരശ്ര വിസ്തീര്‍ണ്ണത്തില്‍ അഞ്ച് പ്രകാരങ്ങളും ഒന്‍പതു നിലകളുള്ള ഗോപുരങ്ങളുമെല്ലാം ചേര്‍ന്ന ഒരു മഹാക്ഷേത്രം തന്നെയാണിത്.PC:Ssriram mt ചോള രാജാക്കന്‍മാരുടെ കാലത്താണ് ക്ഷേത്രം നിര്‍മ്മച്ചതെന്ന് കരുതപ്പെടുന്നു.PC:Wikipedia പാര്‍വ്വതിയുടെ പിതാവായ ദക്ഷന്‍ യാഗം നടത്തിയത് ക്ഷേത്രത്തില്‍ നിന്നും വെറും എട്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്താണ് എന്നാണ് വിശ്വാസം.PC:Ssriram mt മയൂരനാഥര്‍ ക്ഷേത്രത്തിനു സമീപമായി ധാരാളം പ്രശസ്ത ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. സപ്തമാതാക്കള്‍ ശിവനെ ആരാധിച്ച വല്ലാലര്‍ കോവില്‍, ദക്ഷിണാമൂര്‍ത്തീ ക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ടവ.