Search
  • Follow NativePlanet
Share
» »കാലത്തിനു മുൻപേ സഞ്ചരിച്ച മയൂർഭഞ്ച്

കാലത്തിനു മുൻപേ സഞ്ചരിച്ച മയൂർഭഞ്ച്

മയൂർബഞ്ചിന്റെ വിശേഷങ്ങളിലേക്ക്...

മയൂർബഞ്ച്..സഞ്ചാരികൾക്കിടയിൽ അത്രയധികം അറിയപ്പെടുന്ന ഒരിടമല്ലെങ്കിലുംഒഡീഷയിലെ പ്രധാന ഇടങ്ങളിലൊന്നാണ് മയൂര്‍ബഞ്ച്. ഒഡീഷയിലെ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഇടമെന്ന നിലയിൽ ഇവിടം പ്രശസ്തമാണ്. ബ്രിട്ടീഷുകാരുടെ കാലത്തെ പ്രശസ്തമായ നാട്ടുരാജ്യങ്ങളിലൊന്നായിരുന്ന ഇവിടെ കാഴ്ചകൾ കുറച്ചധികമുണ്ട് കണ്ടു തീർക്കുവാൻ. ഒറീസ്സയലെ മറ്റിടങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി കാണുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 1083 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ഇന്ത്യയിലെ തന്നെ പ്രസിദ്ധ വന്യജീവി സങ്കേതങ്ങളിലൊന്നായ സിംലിപാൽ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. മയൂർബഞ്ചിന്റെ വിശേഷങ്ങളിലേക്ക്...

സിംലിപാൽ ദേശീയോദ്യാനം

സിംലിപാൽ ദേശീയോദ്യാനം

മയൂർബഞ്ചിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് സിംലിപാൽ ദേശീയോദ്യാനം. ഇന്ത്യയിലെ പ്രസിദ്ധമായ ദേശീയോദ്യാനങ്ങളിലൊന്നായ ഇത് കടുവാ സംരക്ഷണ കേന്ദ്രം എന്ന പേരിലും പ്രസിദ്ധമാണ്. 1980-ലാണ് ഇത് നിലവിൽ വന്നത്. 845 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.
ഇന്ത്യയിലെ ഇന്ന് നിലവിലുള്ള ദേശീയോദ്യാനങ്ങളില്‍ ഏറ്റവും വലിയത് എന്ന വിശേഷണവും ഇതിനുണ്ട്. വലുപ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് ഈ ദേശീയോദ്യാനത്തിനുള്ളത്

PC:Byomakesh07

മൂന്ന് സംരക്ഷിത കേന്ദ്രങ്ങള്‍

മൂന്ന് സംരക്ഷിത കേന്ദ്രങ്ങള്‍

പ്രധാനമായും മൂന്ന് സംരക്ഷിത കേന്ദ്രങ്ങളാണ് സിംലിപാല്‍ ദേശീയോദ്യാനത്തിന്റെ ഭാഗമായി ഉള്ളത്. സിംലിപാല്‍ ടൈഗര്‍ റിസര്‍വ്, ഹാഡ്ഗഡ് വൈല്‍ഡ് ലൈഫ് സാങ്ച്വറി, കുല്‍ദിയ വൈല്‍ഡ് ലൈഫ് സാങ്ച്വറി എന്നിവയാണ് സിംലിപാല്‍ ദേശീയോദ്യാനത്തിന്റെ ഭാഗങ്ങള്‍. 845 സ്‌ക്വയര്‍ കിലോമീറ്ററില്‍ പരന്നു കിടക്കന്ന ഇവിടം കാഴ്ചകള്‍ കൊണ്ടും ഏറെ സമ്പന്നമായ ഒരു പ്രദേശമാണ്.

1956 ലാണ് ഇവിടം കടുവ സംരക്ഷണ കേന്ദ്രമായി മാറുന്നത്. പിന്നീട് 1973 ല്‍ പ്രൊജക്ട് ടൈഗറിന്റെ ബാഗമായി സിംലിപാല്‍ മാറുകയായിരുന്നു. ഏകദേശം നൂറോളം ബെംഗാള്‍ കടുവകളെയാണ് ഇവിടെ സംരക്ഷിക്കുന്നത്.

PC:Toni Wöhrl

 നവംബര്‍ മുതല്‍ ജൂണ്‍ വരെ

നവംബര്‍ മുതല്‍ ജൂണ്‍ വരെ

എല്ലാ വര്‍ഷവും നവംബര്‍ ഒന്നു മുതല്‍ ജൂണ്‍ 15 വരെയാണ് സിംലിപാല്‍ ദേശീയോദ്യാനം സഞ്ചാരികള്‍ക്കായി തുറക്കുന്നത്. രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ഇവിടേക്കുള്ള സന്ദര്‍ശന സമയം. പിത്താബട്ട എന്ന സ്ഥലത്തു നിന്നും മാത്രമേ ഇവിടേക്ക് പ്രവേശിക്കാന്‍ സാധിക്കു. ഇവിടെ കടക്കണമെങ്കില്‍ ചെറിയൊരു തുക ഫീസായും അടയ്‌ക്കേണ്ടതുണ്ട്.

PC:Debasmitag

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബരിപാട എന്ന സ്ഥലമാണ് സിംലിപാല്‍ ദേശീയോദ്യാത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന സ്ഥലം. മയൂര്‍ബഞ്ചിന്റെ ജില്ലാ ആസ്ഥാനം കൂടിയാണ് ഇവിടം. ഭുവനേശ്വറില്‍ നിന്ന് 200 കിലോമീറ്ററും കൊല്‍ക്കത്തയില്‍ നിന്നും 60 കിലോമീറ്ററും പിത്തബട്ടയില്‍ നിന്ന് 22 കിലോമീറ്ററും അകലെയാണ് ഇവിടം. ബരിപാട, ബലാസോര്‍, ടാറ്റാ നഗര്‍ തുടങ്ങിയവയാണ് അടുത്തുള്ള റെയില്‍വ് സ്‌റ്റേഷനുകള്‍.

ലുലങ്ങ്

ലുലങ്ങ്

സിംലിപാൽ ദേശീയോദ്യാനത്തിലേക്ക് തുറക്കുന്ന കവാടം എന്ന നിലയിലാണ് ലുലങ്ങ് അറിയപ്പെടുന്നത്. പൽപലാ നദിയുടെ പോഷക നദികളിലൊന്നിന്റെ തീരത്തായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ എല്ലായ്പ്പോളും വറ്റാതെ ഒഴുകിക്കൊണ്ടിരിക്കുന്ന ഇതിന്റെ കാഴ്ച മനോഹരമായ ഒന്നാണ്. ഇവിടുത്തെ മനോഹരമായ കുന്നുകളും താഴ്വരകളും വ്യത്യസ്തമായ അനുഭവമാണ് നല്കുന്നത്. മയൂർബഞ്ചിൽ നിന്നും 52 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC: Byomakesh07

ദേവ്കുണ്ഡ് വെള്ളച്ചാട്ടം

ദേവ്കുണ്ഡ് വെള്ളച്ചാട്ടം

സിംലിപാൽ ഫോറസ്റ്റ് റേഞ്ചിലെ ഉഡാല ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന ദേവ്കുണ്ഡ് വെള്ളച്ചാട്ടമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. കുൽദിയയിൽ നിന്നും 69 കിലോമീറ്ററും ബലാസോറിൽ നിന്നും 87 കിലോമീറ്ററും ലുലങ്ങിൽ നിന്നും 90 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. പഞ്ചകുണ്ഡ എന്നറിയപ്പെടുന്ന അഞ്ച് തടാകങ്ങളിൽ ഒന്നാണ് ദേവ്കുണ്ഡ്. ഇവിടെ നിന്നും നൂറ് പടികൾ ഇറങ്ങി പോയാൽ നദിയുടെ തീരത്തെത്താം. അതിനടുത്തായാണ് ദുര്‍ഗാ ക്ഷേത്രവും ദേവി അംബികാ മാതാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.

PC: Jnanaranjan sahu

ദിയോഗാൻ

ദിയോഗാൻ

മയൂർബഞ്ചിലെ പ്രധാനപ്പെട്ട ഒരു ഗ്രാമമാണ് ദിയോഗാൻ. സോനോ നദിയുടെ തീരത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുരാതനങ്ങളായ ഒട്ടേറെ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെ കാണാം. ശിവലിംഗ ക്ഷേത്രം, ഗണേശന്റെയും പാർവ്വതിയുടെയും ക്ഷേത്രങ്ങൾ തുടങ്ങി നിരവധി ക്ഷേത്രങ്ങൾ ഇവിടെയുണ്ട്.

വൈദ്യനാഥ് ക്ഷേത്രം

വൈദ്യനാഥ് ക്ഷേത്രം

ബാരിപാഡ എന്ന സ്ഥലത്തു നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന
വൈദ്യനാഥ് ക്ഷേത്രം പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ്. ഇതിന്റെ നിർമ്മാണ രീതിയും വാസ്തുവിദ്യയുമാണ് ഏറ്റവും പ്രധാനപ്പെട്ടത്. മൂന്നു വശത്തു നിന്നും ഒട്ടേറെ വെള്ളച്ചാലുകളും ഒരു വശത്ത് ഗംഗാധർ നദിയും ചേർന്ന് ഈ ക്ഷേത്രത്തിന് അതിർത്തി തീർക്കുന്നു. ശിവരാത്രി സമയത്ത് ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തുന്നത്.

കിച്ചിങ്ങ്

കിച്ചിങ്ങ്

മയൂർഭ‍ഞ്ച് ഭരിച്ചിരുന്ന ബഞ്ചാ രാജാക്കന്മാരെക്കുറിച്ച് പറയാതെ ഈ നാടിന്റെ ചരിത്രം പൂർണ്ണമാവില്ല. മയൂർഭഞ്ചിൽ നിന്നും 111 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ആരാധനയ്ക്കായി ഒട്ടേറെ ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്.

യുവതികളേ..ഇതിലേ..വരൂ..പൊളിക്കാം അർമ്മാദിക്കാം!!യുവതികളേ..ഇതിലേ..വരൂ..പൊളിക്കാം അർമ്മാദിക്കാം!!

കാലത്തിനും മുന്നേയുള്ള പാറക്കൂട്ടവും ലക്ഷ്മണൻ നിർമ്മിച്ച തടാകവും..മുംബൈ നഗരത്തിലെ കാണാക്കാഴ്ചകൾ ഇതാ കാലത്തിനും മുന്നേയുള്ള പാറക്കൂട്ടവും ലക്ഷ്മണൻ നിർമ്മിച്ച തടാകവും..മുംബൈ നഗരത്തിലെ കാണാക്കാഴ്ചകൾ ഇതാ


PC: SJ Megha

Read more about: odisha ഒഡീഷ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X