Search
  • Follow NativePlanet
Share
» »മീനുകളെ വഴിതടയുന്ന മീൻമുട്ടി വെള്ളച്ചാട്ടം

മീനുകളെ വഴിതടയുന്ന മീൻമുട്ടി വെള്ളച്ചാട്ടം

വയനാട് യാത്രയിൽ തീര്‍ച്ചയായും ഉൾപ്പെടുത്തേണ്ട മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങൾ

എത്ര തവണ പോയാലും അതിശയിപ്പിക്കുന്ന നാടാണ് വയനാട്. ഓരോ ഇടത്തും ഒളിപ്പിച്ച കൂടുതൽ കാഴ്ചകളും എത്ര പോയാലും കണ്ടു തീർക്കുവാൻ കഴിയാത്ത ഇടങ്ങളും ഒക്കെയായി കൊതിപ്പിക്കുന്ന നാട്. ഏതു തരം യാത്രയും ഇഷ്ടപ്പെടുന്നവർക്ക് എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലുവാൻ കഴിയുന്ന ഇടമാണിത്. വെള്ളച്ചാട്ടങ്ങളും അണക്കെട്ടും അപൂർവ്വങ്ങളായ ക്ഷേത്രങ്ങളും ഗുഹകളും ട്രക്കിങ്ങ് കേന്ദ്രങ്ങളും കാടും ഒക്കെയായി നിറഞ്ഞു നിൽക്കുന്ന നമ്മുടെ സ്വന്തം വയനാട്. ഇവിടുത്തെ ഓരോ ഇടങ്ങളെക്കുറിച്ചും എത്ര പോയാലും കണ്ടാലും പറഞ്ഞാലും മടുക്കില്ല എന്നതാണ് യാഥാർഥ്യം. അത്തരത്തിൽ സാഹസിക പ്രിയർക്ക് ആസ്വദിക്കുവാൻ പറ്റിയ ഇടമാണ് മീൻമുട്ടി വെള്ളച്ചാട്ടം. വയനാട് യാത്രയിൽ തീര്‍ച്ചയായും ഉൾപ്പെടുത്തേണ്ട മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങൾ...

മീൻമുട്ടി വെള്ളച്ചാട്ടം

മീൻമുട്ടി വെള്ളച്ചാട്ടം

വയനാട്ടിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് സഞ്ചാരികൾ തേടിയെത്തുന്ന മീൻമുട്ടി വെള്ളച്ചാട്ടം. മൂന്നു തട്ടുകളിൽ നിന്നായി 300 മീറ്റർ ഉയരത്തിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം ട്രക്കിങ്ങിനു ഏറ്റവും യോജിച്ച ഇടങ്ങളിലൊന്നാണ്.

PC: wayanadtourism

എവിടെയാണിത്

എവിടെയാണിത്

വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും 29 കിലോമീറ്റർ അകലെയാണ് മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ വെള്ളച്ചാട്ടങ്ങളുടെ വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള വെള്ളച്ചാട്ടം കൂടിയാണിത്.

മീൻമുട്ടി എന്നാൽ

മീൻമുട്ടി എന്നാൽ

മീൻമുട്ടിയ്ക്ക് ആ പേരു കിട്ടിയതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. വെള്ളച്ചാട്ടത്തിലൂടെയോ അല്ലാതെ ഇവിടെ വസിക്കുന്ന മീനുകൾക്കോ ഇവിടെ മുന്നോട്ടേയ്ക്ക് തുടർന്നു നീന്തുവാൻ കഴിയില്ലത്രെ. മീനുകൾ മുട്ടി നിൽക്കുന്ന ഇടം എന്ന അർഥത്തിലാണ് ഇവിടം മീൻമുട്ടി വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്.

PC:Anil R.V

ട്രക്ക് ചെയ്തു മാത്രം

ട്രക്ക് ചെയ്തു മാത്രം

ബാണാസുര സാഗർ അണക്കെട്ടിൽ നിന്നും കുറഞ്ഞ ദൂരത്തിലാണ് മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും ഇവിടേക്ക് ഏകദേശം മൂന്നു കിലോമീറ്ററോളം സഞ്ചരിക്കണം. ട്രക്ക് ചെയ്തു മാത്രമേ വെള്ളച്ചാട്ടത്തിൽ എത്തിപ്പെടുവാൻ സാധിക്കൂ. ചേലാടിപ്പുഴയാണ് ഇവിടെ പതച്ചു കുത്തിയൊഴുകി താഴത്തേയ്ക്ക് പതിക്കുന്നത്. ആരെയും അതിശയിപ്പിക്കുന്നത്രയും മനോഹരമാണ് ഈ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ.
കൽപ്പറ്റയിൽ നിന്നും വൗത്തിരി-തരുവണ റോഡ് വഴി ഇവിടേക്ക് 22.4 കിലോമീറ്റർ ദൂരമാണുള്ളത്.
വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ മാത്രമല്ല ഇവിടെയുള്ളത്. ഇവിടെ നിന്നും ട്രക്കിങ്ങിനു പോകാനുള്ള സൗകര്യങ്ങൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.

PC:Allen Pookolas

മൂന്നിടത്തേയ്ക്കും മൂന്ന് ട്രക്കിങ്ങ്

മൂന്നിടത്തേയ്ക്കും മൂന്ന് ട്രക്കിങ്ങ്

മൂന്നു തട്ടുകളിലായാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നതെന്ന് പറഞ്ഞല്ലോ...ഈ മൂന്നിടത്തേയ്ക്കും കയറുവാൻ ഒറ്റ യാത്ര കൊണ്ടു പറ്റില്ല. പകരം മൂന്നു ട്രക്കിങ്ങുകളിയായി മാത്രമേ മൂന്നു ചാട്ടങ്ങളും കാണാൻ സാധിക്കൂ.

PC: wayanadtourism

മൂന്നു മീൻമുട്ടികൾ

മൂന്നു മീൻമുട്ടികൾ

വയനാട്ടിൽ സഞ്ചാരികളെ ഏറ്റവും കൂടുതൽ കുഴയ്ക്കുന്ന സ്ഥലപ്പേരുകളിൽ ഒന്നാണ് മീൻമുട്ടി. ഇവിടെ മാത്രം മീൻമുട്ടി എന്നു പേരായ മൂന്നു വെള്ളച്ചാട്ടങ്ങളാണുള്ളത്. ബാണാസുര സാഗർ അണക്കെട്ടിന്‍റെ അടുത്തുള്ള മീൻമുട്ടി, വടുവൻചാലിലുള്ള മീൻമുട്ടി വെള്ളച്ചാട്ടം, കൂടാതെ മക്കിയാടുള്ള മീൻമുട്ടി വെള്ളച്ചാട്ടം എന്നിവയാണവ.

PC:Anil R.V

പ്രവേശന ഫീസും മറ്റു നിരക്കുകളും

പ്രവേശന ഫീസും മറ്റു നിരക്കുകളും

രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന സമയം.മുതിർന്നവർക്ക് 30 രൂപയും വിദ്യാർഥികൾക്ക് 15 രൂപയും വിദേശികൾക്ക് 60 രൂപയുമാണ് പ്രവേശന നിരക്ക്.
ക്യാമറ കൊണ്ടുപോകുന്നതിന് തദ്ദേശീയർക്ക് 75 രൂപയും വിദേശികൾക്ക് 150 രൂപയും ഈടാക്കും.

PC:Anil R.V

ട്രക്കിങ്ങ് പാക്കേജുകൾ

മൂന്നു തരത്തിലുള്ള ട്രക്കിങ്ങ് പാക്കേജുകളാണ് ഇവിടെയുള്ളത്.
1. മൂന്നു മണിക്കൂർ നീളുന്ന 10 പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രക്കിങ്ങിന് ഇന്ത്യക്കാരോട് 750 രൂപയും വിദേശീയരോട് 1500 രൂപയുമാണ് ഈടാക്കുന്നത്. കൂടുതലായി വരുന്ന ഏഓരോ ആളും ഇന്ത്യക്കാരനാണെങ്കിൽ 90 രൂപയും വിദേശീയനാണെങ്കിൽ 150 രൂപയും നല്കണം.

2. 10 പേർക്ക് ആറു മണിക്കൂർ നീളുന്ന ട്രക്കിങ്ങ്
ഇതിന് ഇന്ത്യക്കാർക്ക് 1200 രൂപയും (കൂടുതലായി വരുന്ന ആൾക്ക് 150 രൂപ ) വിദേശികൾക്ക് 2000 രൂപയും (കൂടുതലായി വരുന്ന ആൾക്ക് 300 രൂപ ) നല്കണം

3. ഫുൾഡേ ട്രക്കിങ്ങാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഇന്ത്യക്കാർക്ക് 1500 രൂപയും (കൂടുതലായി വരുന്ന ആൾക്ക് 450 രൂപ ) വിദേശികൾക്ക് 25000 രൂപയും (കൂടുതലായി വരുന്ന ആൾക്ക് 900 രൂപ ) ആണ് ഈടാക്കുന്നത്.

പുറപ്പെടും മുൻപ്

ഇവിടേക്ക് യാത്ര പുറപ്പെടും മുൻപ് ഇവിടം സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ടോ എന്ന് മുൻകൂട്ടി അറിഞ്ഞിരിക്കണം. അതിനായി ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫീസർ സൗത്ത് വയനാട് 04936-203428 , കൽപ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ 04936-205038 എന്നീ നമ്പറുകൾ ഉപയോഗിക്കാം.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കൽപ്പറ്റയിൽ നിന്നും 22 കിലോമീറ്റർ അകലെയാണ് മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കൽപ്പറ്റയിൽ നിന്നും വൗത്തിരി-തരുവണ റോഡ് വഴി ഇവിടേക്ക് എത്താം. ബാണാസുര സാഗർ അണക്കെട്ടിൽ നിന്നും 6 കിലോമീറ്ററും പുൽപ്പള്ളിയിൽ നിന്നും 42.6 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്നും 44.6 കിലോമീറ്ററും കുറുവാ ദ്വീപിൽ നിന്നും 39.7 കിലോമീറ്ററുമാണ് ദൂരം.

ബാംഗ്ലൂരും ചെന്നൈയുമൊന്നും പഴയപോലെ അല്ല...ജീവിക്കുവാൻ ഒരു ചിലവുമില്ല ഇവിടെ ബാംഗ്ലൂരും ചെന്നൈയുമൊന്നും പഴയപോലെ അല്ല...ജീവിക്കുവാൻ ഒരു ചിലവുമില്ല ഇവിടെ

കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വ്യത്യസ്തമായ ഒരു കാട്ടു വഴി!!കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വ്യത്യസ്തമായ ഒരു കാട്ടു വഴി!!

ന്യൂയോർക്കിനെയും ലണ്ടനെയും കടത്തിവെട്ടിയ ഇന്ത്യൻ നഗരങ്ങൾ ന്യൂയോർക്കിനെയും ലണ്ടനെയും കടത്തിവെട്ടിയ ഇന്ത്യൻ നഗരങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X