Search
  • Follow NativePlanet
Share
» »ഹൃദയ തടാകവും മീൻമുട്ടിയും... മേപ്പാടി കാഴ്ചകൾ തേടി ഒരു യാത്ര

ഹൃദയ തടാകവും മീൻമുട്ടിയും... മേപ്പാടി കാഴ്ചകൾ തേടി ഒരു യാത്ര

വയനാടിന്റെ തനിനാടൻ കാഴ്ചകളുമായി കാത്തിരിക്കുന്ന മേപ്പാടിയുടെ വിശേഷങ്ങൾ വായിക്കാം

വയനാട്...കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു കുളിരാണ്...കാഴ്ചയുടെ പൂരമൊരുക്കിയിരിക്കുന്ന ബാണാസുര സാഗർ തടാകവും കർലാട് ലേക്കും ചെമ്പ്ര പീക്കും ഫാൻറം റോക്കും എടക്കൽ ഗുഹയും സൂചിപ്പാറയും തിരുനെല്ലിയും ഒക്കെ ഇവിടെ കണ്ടിരിക്കേണ്ട ഇടങ്ങളാണ് എന്നതിൽ ഒരു സംശയവുമില്ല. വയനാടൻ ചുരം വളഞ്ഞു കയറി കരിന്തണ്ടന്റെ ഓർമ്മകളിലൂടെ എത്തി നിൽക്കുന്ന മേപ്പാടി വയനാടിന്റെ മറ്റൊരു സ്വർഗ്ഗമാണ്. നീണ്ടു കിടക്കുന്ന റോഡുകൾ ചെന്നു നിൽക്കുന്ന മേപ്പാടി കാഴ്ചകൾ കൊണ്ടു സഞ്ചാരികൾക്കായി വസന്തം തീർക്കുന്നു... ഹൃദയ തടാകവും മീൻമുട്ടിയും പിന്നിട്ട് മേപ്പാടി കാഴ്ചകൾ തേടി ഒരു യാത്ര ആയാലോ....!!

വയനാട് സഞ്ചാരികളിൽ നിന്നും ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങൾ ഇതാണ്!! വിശ്വസിച്ചേ പറ്റൂ!!വയനാട് സഞ്ചാരികളിൽ നിന്നും ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങൾ ഇതാണ്!! വിശ്വസിച്ചേ പറ്റൂ!!

മേപ്പാടി- ചരിത്രം തുടങ്ങുന്നതിങ്ങനെ

മേപ്പാടി- ചരിത്രം തുടങ്ങുന്നതിങ്ങനെ

വയനാടിലെ തേയിലത്തോട്ടങ്ങളുടെ കഥയോളം തന്നെ പഴക്കമുണ്ട് മേപ്പാടി എന്ന നാടിനും. മലമടക്കുകളിലെവിടെയോ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്വർണ്ണ ഖനികൾ തേടി വന്ന സായിപ്പുമാരെ സഹായിക്കുവാനെത്തിയവരാണ് മേപ്പാടിയിലെ ആദ്യ താമസക്കാർ എന്നാണ് വിശ്വാസം. സ്വർണ്ണം കണ്ടെത്തുവാൻ കഴിഞ്ഞില്ലെങ്കിലും അവിടെ അവരെ കാത്തിരുന്നത് സ്വർണ്ണത്തിലും വലിയ നിധികളായിരുന്നു. സ്വർണ്ണമില്ലെന്ന് ബോധ്യപ്പെട്ട സായിപ്പുമാർ മലമടക്കുകൾ വെട്ടിത്തളിട്ട് തേയില കൃഷി തുടങ്ങിയതോടെ ഈ നാടിന്റെ ചരിത്രവും ആരംഭിക്കുകയായി. സ്വർണ്ണ ഖനികൾ തേടി വന്നവരും തേയിലകൃഷിക്കായി വന്നവരും കൂടാതെ തിരുവിതാംകൂർ കുടിയേറ്റക്കാരും ചേരുന്നതാണ് ഈ നാടിൻറെ ചരിത്രം.

പേരുവന്ന കഥ

പേരുവന്ന കഥ

നേരത്തെ പറഞ്ഞതുപോലെ തേയിലയും കാപ്പിയുമായിരുന്നു ഇവിടുത്തെ പ്രധാന കൃഷി. തോട്ടങ്ങളിൽ നിന്നും പണിയെടുക്കുവാനായി എത്തിയിരുന്ന ആളുകൾക്ക് വേണ്ടി മുതലാളിമാർ പാടികൾ എന്നു പേരായ ഇടങ്ങൾ നിർമ്മിച്ചിരു്നു. മേലേപ്പാടികൾ എന്നാണ് ഇവയെ വിളിച്ചിരുന്നത്. പിന്നീടത് മേപ്പാടിയായി മാറുകയായിരുന്നു.

PC:Aneesh Jose

മേപ്പാടി കാഴ്ചകൾ

മേപ്പാടി കാഴ്ചകൾ

കരിന്തണ്ടന്റെ സ്മരണകളുറങ്ങുന്ന ചുരം കയറി മേപ്പാടിയിലെത്തിയാൽ കാഴ്ചകൾ ഒരുപാടുണ്ട്. കാന്തൻപാറ വെള്ളച്ചാട്ടവും സൂചിപ്പാറയും ചെമ്പ്ര പീക്കും കാരാപ്പുഴയും ഒക്കെ ചേരുന്ന കാഴ്ചകളാണ് മേപ്പാടിയുടെ പ്രത്യേകത. ഇത് തേടിയാണ് ഇവിടെ സഞ്ചാരികൾ എത്തുന്നതും.

PC: Vinay Robin Antony

വെള്ളരിമല

വെള്ളരിമല

മേപ്പാടിയിലെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും സാഹസികമായ ട്രക്കിങ്ങ് കേന്ദ്രമാണ് വെള്ളരിമല. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലും വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലും പിന്നെ മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിലുമായാണ് വെള്ളരിമല പരന്നു കിടക്കുന്നത്. വയനാട്ടിലാമെങ്കിലും ഇവിടേക്കുള്ള ട്രക്കിങ്ങിന്റെ ബേസ് പോയന്റ് കോഴിക്കോട് ജില്ലയിലെ മുത്തപ്പൻപുഴ, ആനക്കാംപൊയിൽ എന്നീ സ്ഥലങ്ങളാണ്.

രാവും പകലും തിരിച്ചറിയാനാവാത്ത കാട്ടിലൂടെ ഒരു ട്രക്കിങ്ങ്!കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!രാവും പകലും തിരിച്ചറിയാനാവാത്ത കാട്ടിലൂടെ ഒരു ട്രക്കിങ്ങ്!കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!

ചെമ്പ്ര പീക്ക്

ചെമ്പ്ര പീക്ക്

മലമുകളിലെ ഹൃദയാകൃതിയിലുള്ള ഇടം തേടിയുള്ള യാത്രയെന്ന് ചെമ്പ്രാ യാത്രയെ വിശേഷിപ്പിക്കാം. വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ചെമ്പ്രയുടെ മുകളിലാണ് ഹൃദയ സരസ്സ് എന്നറിയപ്പെടുന്ന തടാകമുള്ളത് സാഹസികരും ട്രക്കേഴ്സുമൊക്കെ സ്ഥിരമായി വരുന്ന ഇടം കൂടിയാണിത്. ചെമ്പ്ര കൊടുമുടി വരെ ട്രക്കിംഗ് ചെയ്യണമെങ്കിൽ മേപ്പാടി ഫോറസ്റ്റ് ഓഫീസിൽനിന്നും അനുമതി വാങ്ങേണ്ടതാണ്.

PC: Tanuja R Y

കാന്തൻപാറ വെള്ളച്ചാട്ടം

കാന്തൻപാറ വെള്ളച്ചാട്ടം

ഒരു കാന്തം എന്നപോലെ വെള്ളത്തിലേക്ക് ആകർഷിക്കുന്ന വെള്ളച്ചാട്ടത്തിന് കാന്തൻപാറ എന്നല്ലാതെ മറ്റെന്താണ് വിളിക്കുക...മേപ്പാടിയിൽ നിന്നും എട്ട് കിലോമീറ്റർ അകലെയാണ് കാന്തൻപാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 30 മീറ്റർ ഉയരത്തിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം സ‍ഞ്ചാരികൾക്ക് അപരിചിതമാണ്.
കൽ‌പറ്റയിൽ നിന്നും 22 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 23 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 57 കിലോമീറ്ററുമാണ് കാന്തപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം.

PC: Aneesh Jose

സൂചിപ്പാറ വെള്ളച്ചാട്ടം

സൂചിപ്പാറ വെള്ളച്ചാട്ടം

സൂചിപ്പാറ അഥവാ സെന്റിനൽ വെള്ളച്ചാട്ടമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. മൂന്നു തട്ടുകളായി പതിക്കുന്ന ഈ വെള്ളച്ചാട്ടം പലയിടങ്ങളിലും 100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നുമാണ് താഴേക്ക് പതിക്കുന്നത്.

PC:Gaurav Kapatia

പൂക്കോട് തടാകം

പൂക്കോട് തടാകം

മേപ്പാടിയിൽ നിന്നും കുറച്ചകലെയുള്ള വൈത്തിരിയിലാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്. വനങ്ങൾക്കും മലകൾക്കും നടുവിലായി സ്ഥിതി ചെയ്യുന്ന തടാകം സമുദ്ര നിരപ്പിൽ നിന്നും 2100 അടി ഉയരത്തിലാണുള്ളത്.

PC: sreejithk2000

മീൻമുട്ടി വെള്ളച്ചാട്ടം

മീൻമുട്ടി വെള്ളച്ചാട്ടം

വയനാട്ടിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് സഞ്ചാരികൾ തേടിയെത്തുന്ന മീൻമുട്ടി വെള്ളച്ചാട്ടം. മൂന്നു തട്ടുകളിൽ നിന്നായി 300 മീറ്റർ ഉയരത്തിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം ട്രക്കിങ്ങിനു ഏറ്റവും യോജിച്ച ഇടങ്ങളിലൊന്നാണ്.കൽപ്പറ്റയിൽ നിന്നും 29 കിലോമീറ്റർ അകലെയാണ് മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ വെള്ളച്ചാട്ടങ്ങളുടെ വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള വെള്ളച്ചാട്ടം കൂടിയാണിത്.
ബാണാസുര സാഗർ അണക്കെട്ടിൽ നിന്നും കുറഞ്ഞ ദൂരത്തിലാണ് മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും ഇവിടേക്ക് ഏകദേശം മൂന്നു കിലോമീറ്ററോളം സഞ്ചരിക്കണം. ട്രക്ക് ചെയ്തു മാത്രമേ വെള്ളച്ചാട്ടത്തിൽ എത്തിപ്പെടുവാൻ സാധിക്കൂ. ചേലാടിപ്പുഴയാണ് ഇവിടെ പതച്ചു കുത്തിയൊഴുകി താഴത്തേയ്ക്ക് പതിക്കുന്നത്.

PC:Allen Pookolas

 ബാണാസുര സാഗർ അണക്കെട്ട്

ബാണാസുര സാഗർ അണക്കെട്ട്

ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടുംഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടുംമായി അറിയപ്പെടുന്നതാണ് ബാണാസുര സാഗർ അണക്കെട്ട്. കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കബിനി നദിയുടെ പോഷകനദിയായ പനമരം പുഴക്ക് കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

PC:Karkiabhijeet

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും 11 കിലോമീറ്റർ അകലെയാണ് മേപ്പാടി സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോഴിക്കോടും (78 കിമീ) വിമാനത്താവളം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമാണ് (90 കിമീ).
മാനന്തവാടിയിൽ നിന്നും 41.2 കിമീയും കണ്ണൂരിൽ നിന്നും 131 കിമീയും തിരുവനന്തപുരത്തു നിന്നും 452 കിമീയും ദൂരമുണ്ട്.

താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾതാമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

കേരളത്തിൽ നിന്നും മൈസൂരിലേക്ക് രഹസ്യതുരങ്കം!! ടിപ്പുവിന്റെ ആയുധപ്പുരയായിരുന്ന കേരളാ ഗ്രാമം കേരളത്തിൽ നിന്നും മൈസൂരിലേക്ക് രഹസ്യതുരങ്കം!! ടിപ്പുവിന്റെ ആയുധപ്പുരയായിരുന്ന കേരളാ ഗ്രാമം

വയനാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ ഒറ്റദിന യാത്ര! വയനാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ ഒറ്റദിന യാത്ര!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X