Search
  • Follow NativePlanet
Share
» »മൂന്നു ലക്ഷം രൂപ മുടക്കി ട്രെയിൻ ബുക്ക് ചെയ്തിട്ട് ഇവർ കണ്ട കാഴ്ച ഏതാണെന്നോ...അതും നമ്മുടെ ഊട്ടിയിൽ

മൂന്നു ലക്ഷം രൂപ മുടക്കി ട്രെയിൻ ബുക്ക് ചെയ്തിട്ട് ഇവർ കണ്ട കാഴ്ച ഏതാണെന്നോ...അതും നമ്മുടെ ഊട്ടിയിൽ

ഹണിമൂണിനായി ഊട്ടി മൗണ്ടെയ്ൻ റെയിൽവേ യാത്ര തിരഞ്ഞെടുത്ത ഇംഗ്ലണ്ടിൽ നിന്നുള്ള ദമ്പതികളുടെ കഥ ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്നതാണ്....

By Elizabath Joseph

ഊട്ടി...കുന്നുകളും മലകളും തേയിലത്തോട്ടങ്ങളും പൂന്തോട്ടങ്ങളും ഒക്കെ ഒരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന സുന്ദര നഗരം..ഏതൊരു സ‍ഞ്ചാരിയെയും ആകർഷിക്കുന്ന ഒരായിരം കാര്യങ്ങൾ ഇവിടെയുണ്ടെങ്കിലും ഊട്ടിയെ അന്വേഷിച്ചെത്തുന്നവരിൽ കൂടുതലും ഹണിമൂണുകാരാണ് എന്നത് പരസ്യമായ രഹസ്യമാണ്. തണുപ്പു നിറഞ്ഞ കാലാവസ്ഥയും ഏതു സമയത്തും ബുദ്ധിമുട്ടുകളില്ലാതെ പോകുവാൻ സാധിക്കുന്നതും മനോഹരമായ കാഴ്ചകളും ഒക്കെയാണ് ഇവിടേക്ക് ഹണിമൂണുകാരെ കൂടുതലും എത്തിക്കുന്നത്. ഇവിടെ എത്തുന്നവര് ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒന്നാണ് ഇവിടുത്തെ ടോയ് ട്രെയിൻ യാത്ര. നീലഗിരി മൗണ്ടെയ്ൻ റെയിൽവേ എന്നറിയപ്പെടുന്ന മനോഹരമായ പാതിയിലൂടെയുള്ള യാത്ര ഇവിടുത്തെ ഏറ്റവും മനോഹരമായ അനുഭവങ്ങളിൽ ഒന്നായിരിക്കും....

ഊട്ടിയിലെ ടോയ് ട്രെയിൻ യാത്ര

ഊട്ടിയിലെ ടോയ് ട്രെയിൻ യാത്ര

ഊട്ടിയിൽ എത്തുന്ന സ‍ഞ്ചാരികൾ ഒരിക്കലും ഒഴിവാക്കുവാൻ പാടില്ലാത്ത യാത്രകളിൽ ഒന്നാണ് ഇവിടുത്തെ ടോയ് ട്രെയിൻ യാത്ര. മേട്ടുപ്പാളയത്തെയും ഊട്ടിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ടോയ് ട്രെയിൻ, നീലഗിരി മലയോര തീവണ്ടിപ്പാത എന്നും നീലഗിരി എക്സ്പ്രസ് എന്നും അറിയപ്പെടുന്നു.

PC:wikimedia

നീലഗിരി എക്സ്പ്രസ് ചരിത്രം

നീലഗിരി എക്സ്പ്രസ് ചരിത്രം

പതിനേഴാം നൂറ്റാണ്ടിലാണ് നീലഗിരി മലയോര തീവണ്ടിപ്പാതയുടെ ചരിത്രം ആംരഭിക്കുന്നതെങ്കിലും പിന്നെയും പതിറ്റാണ്ടുകളെടുത്തിട്ടാണ് ഇത് യാഥാർഥ്യമാവുന്നത്. മേട്ടുപ്പാളയത്തിൽ നിന്നും നീലഗിരിയിലേക്ക് 1984 ലാണ് ഒരു തീവണ്ടിപ്പാത തുടങ്ങേണ്ടതിനെക്കുറിച്ച് ചർത്തകൾ വരകുന്നത്. നീണ്ട 45 വർഷങ്ങൾക്കു ശേഷമാണ് സർക്കാരിന്‌റെ നടപടി ക്രമങ്ങളും മറ്റും പിന്നിട്ട് ഇത് യാഥാർഥ്യത്തിലേക്ക് വരുന്നത്.

PC:Santoshvatrapu

കൂനൂർ വരെ മാത്രം

കൂനൂർ വരെ മാത്രം

1989 ൽ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുകകയും യാത്രകൾക്കായി തുറന്നുകൊടുക്കുകയുംചെയ്തു. ആദ്യകാലങ്ങളിൽ കൂനൂർ വരെ മാത്രമായിരുന്നു സർവ്വീസ് ഉണ്ടായിരുന്നത്. പിന്നീട് 1908 ലാണ് ഊട്ടി അഥവാ ഉദഗമണ്ഡലം വരെ ഇതിന്റെ സർവ്വീസ് നീട്ടുന്നത്.

 46 കിലോമീറ്റർ ദൂരത്തിൽ ഒരു വ്യത്യസ്ത യാത്ര

46 കിലോമീറ്റർ ദൂരത്തിൽ ഒരു വ്യത്യസ്ത യാത്ര

വളരെ രസകരമായ ഒരനുഭവമാണ് മേട്ടുപ്പാളയത്തിൽ നിന്നും ഊട്ടി വരെയുമുള്ള ടോയ് ട്രെയിൻ യാത്ര. ചെങ്കുത്തായ കുന്നുകൾ കയറിയും പാലങ്ങളും ആർച്ചുകളും പിന്നിട്ടു വേണം ഈ യാത്ര പൂർത്തിയാക്കുവാൻ. ചെങ്കുത്തായ പാതയിലൂടെ ട്രെയിൻ കയറുന്നതും തുരങ്കങ്ങൾ താണ്ടു പോകുന്നതൊമൊക്കെ തികച്ചും വ്യത്യസ്തങ്ങളായ അനുഭവങ്ങളായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. 19-ാം നൂറ്റാണ്ടിൽ ഇവിടെ ഉപയോഗിച്ചിരുന്ന അതേ എൻജിനാണ് ഇപ്പോഴും ഇവിടെയുള്ളത്

പ്രധാന സ്റ്റേഷനുകള്‍

പ്രധാന സ്റ്റേഷനുകള്‍

മേട്ടുപ്പാളയത്തു നിന്നും ഉദഗമണ്ഡലം വരെയാണല്ലോ ടോയ് ട്രെയിൻ സഞ്ചരിക്കുന്നത്. മേട്ടുപ്പാളയം, കൂനൂർ, വെല്ലിംഗംടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ് എന്നിവയാണ് ഇതിനിടയിലുള്ള പ്രധാനപ്പെട്ട സ്റ്റേഷനുകൾ. ഈ യാത്രയിൽ കൂനൂർ വരെ ആവി എൻജിനും പിന്നീടങ്ങോട്ട് ഡീസൽ എൻജിനുമാണ് യാത്രയ്ക്കുപയോഗിക്കുന്നത്.

 മേട്ടുപ്പാളയത്തു നിന്നും

മേട്ടുപ്പാളയത്തു നിന്നും

എല്ലാ ദിവസവും രാവിലെ 7. 10നാണ് മേട്ടുപ്പാളയത്തിൽ നിന്ന് ടോയ് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും 18 കിലോമീറ്റർ അകലെയുള്ള ഹിൽഗ്രോവാണ് ആദ്യത്തെ പ്രധാന സ്റ്റേഷൻ. പിന്നീട് കതേരി, കൂനൂര്, വെല്ലിംഗ്ടൺ, കേത്തി, ലവ്ഡെയ്ൽ തുടങ്ങിയ സ്റ്റേഷനുകളിലൂടെ ഊട്ടിയിലെത്തും.

PC:Jon Connell

ഇംഗ്ലണ്ടിൽ നിന്നും ഊട്ടിയിലേക്ക്

ഇംഗ്ലണ്ടിൽ നിന്നും ഊട്ടിയിലേക്ക്

സുഹൃത്തുക്കളിൽ നിന്നും നീലഗിരി മലനിരകളുടെയും ടോയ് ട്രെയിനിന്റെയും കഥയും കാഴ്ചകളും കേട്ടറിഞ്ഞെത്തിയവരാണ് നമ്മുടെ വാർത്തയിലെ താരങ്ങളായ ഇംഗ്ലണ്ട് സ്വദേശികളായ ഗ്രഹായും ഭാര്യയും...

 മൂന്നു ലക്ഷം രൂപ മുടക്കി ബുക്ക് ചെയ്ത ട്രെയിൻ

മൂന്നു ലക്ഷം രൂപ മുടക്കി ബുക്ക് ചെയ്ത ട്രെയിൻ

ഈ അടുത്ത നാളിൽ വിവാഹിതരായ ഗ്രഹാ ദമ്പതി കൾ ഇന്ത്യയിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന സുഹൃത്തുക്കളിൽ നിന്നുമാണ് നീലഗിരി മൗണ്ടെയ്ൻ റെയിൽവേ യാത്രയുടെ കാഴ്ചകളുടെയും അനുഭവങ്ങളുടെയും വിശേഷങ്ങൾ അറിയുന്നത്. ആവി എൻജിനുള്ള തീവണ്ടിയിലൂടെയ മനോഹരമായ കാഴ്തകൾ കാണാമെന്നുള്ളതാണ് ഇവരെ ഇവിടേക്ക് കൊണ്ടുവന്നത്.
മേട്ടുപ്പാളയത്തു നിന്നും ഊട്ടി വരെയുള്ള തങ്ങളുടെ ഹണിമൂൺ യാത്രയ്ക്കായി ഇവര്‍ ഒരു സ്പെഷ്യൽ ട്രെയിൻ തന്നെയാണ് ബുക്ക് ചെയ്തത്. ഇന്ത്യൻ റെയിൽവേ വെബ്സൈറ്റ് വഴി 2.85 ലക്ഷം രൂപയാണ് ഇവർ ഈ ട്രെയിൻ യാത്രയ്ക്കായി മാത്രം മുടക്കിയത്.

PC:Nsmohan

മുതുമുത്തച്ഛന്റെ സ്മരണകൾ തേടി

മുതുമുത്തച്ഛന്റെ സ്മരണകൾ തേടി

മൗണ്ടെയ്ൻ റെയിൽവേയുടെ ആശയം മുന്നോട്ടുവെച്ച ഒരുകൂട്ടം മിടുക്കരായ ബ്രിട്ടീഷുകാരിൽ ഒരാൾ ഇവരുടെ മുതുമുത്തച്ഛനായിരുന്നുവത്രെ. നൂറ്റാണ്ടുകൾക്കു മുൻപ് അദ്ദേഹം കൂടി ഭാഗമായ ഒരു പദ്ധതിയുടെ ഭാഗമാകുക എന്ന ലക്ഷ്യം കൂടി ഇവരുടെ യാത്രയ്ക്ക് പിന്നിലുണ്ടായിരുന്നു.
ഊട്ടിയിലെത്തിയ ഇവരെ കാത്തിരുന്നത് ഊട്ടി സ്പെഷ്യൽ കാഴ്ചകളാണ്. ഇവിടുത്തെ മലകളും കുന്നുകളും പുൽമേടുകളും താമസസ്ഥലങ്ങളും തേയിലത്തോട്ടങ്ങളും ഒക്കെ ഇവരുടെ ഇവിടേക്കുള്ള യാത്ര
ഒക്കെ ഇവരുടെ ഇവിടേക്കുള്ള യാത്രയുടെ ആകർഷണങ്ങള് തന്നെയായിരുന്നുവെന്നാണ് ഇവർ പറയുന്നത്.

PC: David Brossard

 ഊട്ടിയിലെ സ്ഥലങ്ങള്‍

ഊട്ടിയിലെ സ്ഥലങ്ങള്‍

ബോട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ഊട്ടി ലേക്ക്,പൈക്കര ലേക്ക്,ഡൊഡ്ഡ ബേട്ടാ പീക്ക്, ഷൂട്ടിങ് പോയന്റ്, സെന്റ് സ്റ്റീഫൻസ് ചർച്ച്,ടി മ്യൂസിയം, വാക്സ് വേൾഡ് മ്യൂസിയം, തുടങ്ങിയവയാണ് ഇവിടെ കാണേണ്ട പ്രധാന സ്ഥലങ്ങൾ....

സൗന്ദര്യം പകരുന്ന ഈ റെയിൽവേ പാത ഏതൊരു സഞ്ചാരിയുടെയും ബക്കറ്റ് ലിസ്റ്റിലെ പ്രധാന കാര്യങ്ങളിൽ ഒന്നു തന്നെയാണ്.

ഊട്ടിപ്പട്ടണം കണ്ടുതീർക്കാൻ ഒരു എളുപ്പ വഴി ഊട്ടിപ്പട്ടണം കണ്ടുതീർക്കാൻ ഒരു എളുപ്പ വഴി

ലോകം വയനാടിനെ അന്വേഷിക്കുമ്പോൾ വയനാടുകാർ പോകുന്ന ഇടങ്ങൾ ലോകം വയനാടിനെ അന്വേഷിക്കുമ്പോൾ വയനാടുകാർ പോകുന്ന ഇടങ്ങൾ

PC: San95660

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X