Search
  • Follow NativePlanet
Share
» »ലോകത്തിലേറ്റവും കഠിനാധ്വാനികളായ പൗരന്മാരുള്ള രാജ്യം, ഭാഷയും ഭക്ഷണവും പറയുകയേ വേണ്ട, മെക്സിക്കോ കഥകളിങ്ങനെ

ലോകത്തിലേറ്റവും കഠിനാധ്വാനികളായ പൗരന്മാരുള്ള രാജ്യം, ഭാഷയും ഭക്ഷണവും പറയുകയേ വേണ്ട, മെക്സിക്കോ കഥകളിങ്ങനെ

ടക്കേ അമേരിക്കന്‍ സംസ്കാരങ്ങള്‍ തനതായ രീതിയില്‍ ആസ്വദിക്കുവാന്‍ പറ്റിയ മെക്സിക്കോയെക്കുറിച്ചുള്ല രസകരമായ വസ്തുതകള്‍ വായിക്കാം....

മെക്സിക്കോയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സിലെത്തുക അടിച്ചുപൊളിച്ചുള്ള അവധിക്കാലങ്ങളാണ്. അതിപുരാതനമായ നാഗരികതകളും വൈവിധ്യമാര്‍ന്ന ജീവിത രീതികളും വിശ്വസിക്കുവാന്‍ പ്രയാസം തോന്നുന്നത്ര മനോഹരമായ ഭൂപ്രദേശങ്ങളും പിന്നെ സംസ്കാരവും രുചികളും...ഇത്രയും കൂടി ചേര്‍ത്തു വായിച്ചാല്‍ അത് മെക്സിക്കോ ആവും. അത്ഭുതപ്പടുവാനും ആനേശഭരിതരാകുവാനും തയ്യാറുള്ള സഞ്ചാരികള്‍ക്കുള്ള ഇടമാണ് എന്നും മെക്സിക്കോ. വടക്കേ അമേരിക്കന്‍ സംസ്കാരങ്ങള്‍ തനതായ രീതിയില്‍ ആസ്വദിക്കുവാന്‍ പറ്റിയ മെക്സിക്കോയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍ വായിക്കാം....

മെക്സിക്കോയുടെ യഥാര്‍ത്ഥ നാമം മെക്സിക്കോ അല്ല

മെക്സിക്കോയുടെ യഥാര്‍ത്ഥ നാമം മെക്സിക്കോ അല്ല

മെക്സിക്കോയുടെ യഥാർത്ഥ പേര് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് മെക്സിക്കോ (എസ്റ്റാഡോസ് യൂണിഡോസ് മെക്സിക്കാനോസ്) ആണ്. ഐക്യ മെക്സിക്കൻ നാടുകൾ എന്നിതിനെ വിളിക്കാം. രാജ്യത്തെ 31 സംസ്ഥാനങ്ങളായി വിഭജിച്ചിരിക്കുന്നു, കൂടാതെ ഫെഡറൽ ജില്ലയും ഇവിടെയുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക പോലെ ഓരോ സംസ്ഥാനത്തിനും അതിന്റേതായ നിയമങ്ങളും നിയന്ത്രണങ്ങളും പോലീസും ഉണ്ട്.

വലുപ്പത്തില്‍ 13ഉം ജനസംഖ്യയില്‍ പത്തും

വലുപ്പത്തില്‍ 13ഉം ജനസംഖ്യയില്‍ പത്തും

ഏകദേശം 2 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മെക്സിക്കോ, വലുപ്പത്തിൽ ലോകത്തിലെ 13 -ാമത്തെ വലിയ രാജ്യമാണ്.
ജനസംഖ്യയുടെ കാര്യമെടുത്താല്‍ 129 ദശലക്ഷത്തിലധികം ആളുകളാണ് ഇവിടെ വസിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പത്താമത്തെ രാജ്യമാണിത്. ഭൂമിയില്‍ ഏറ്റവുമധികം ആളുകള്‍ സ്പാനിഷ് ഭാഷ സംസാരിക്കുന്ന രാജ്യവും മെക്സിക്കോയാണ്.

മുങ്ങിക്കൊണ്ടിരിക്കുന്ന തലസ്ഥാനം

മുങ്ങിക്കൊണ്ടിരിക്കുന്ന തലസ്ഥാനം

മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റി യഥാര്‍ത്ഥത്തില്‍ ഓരോ ദിവസവും കടലിലേക്ക് താഴുകയാണ്. മെക്സിക്കോ സിറ്റി പ്രതിവർഷം 10 ഇഞ്ച് എന്ന തോതിൽ ആണ് മുങ്ങുന്നത്. നഗരത്തെ പിന്തുണയ്ക്കുന്ന തടാകത്തില്‍ നിന്നും വെള്ളം ഊറ്റിയെടുത്തുകൊണ്ടിരിക്കുന്നതാണ് ഇതിനു കാണം. ലോകത്തിലെ ഏഴാമത്തെ ഉയർന്ന തലസ്ഥാന നഗരം എന്ന പദവി പോലും സിറ്റിക്ക് അടുത്തിടെ നഷ്ടമായിരുന്നു.

69 വ്യത്യസ്ത ഭാഷകള്‍69 വ്യത്യസ്ത ഭാഷകള്‍

69 വ്യത്യസ്ത ഭാഷകള്‍69 വ്യത്യസ്ത ഭാഷകള്‍

ഭാഷകളുടെ കാര്യത്തില്‍ ഏറ്റവും സമ്പന്നവും വ്യത്യസ്തവുമായ രാജ്യമാണ് മെക്സിക്കോ. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഭാഷാ വൈവിധ്യം ഉള്ള രാജ്യമെന്ന് മെക്സിക്കോയെ വിളിക്കുന്നതിനു കാരണം ഇവിടെ സംസാരിക്കുന്ന ഭാഷകളാണ്. സ്പാനിഷ് കൂടാതെ, നൂഹാറ്റ്ൽ, മിക്സ്ടെക്കോ, ഓട്ടോമ എന്നിവയുൾപ്പെടെ 68 തദ്ദേശീയ ഭാഷകള്‍ ഈ രാജ്യത്തിനുണ്ട്. അമേരിക്കൻ ഭൂഖണ്ഡത്തിലെ മറ്റൊരു രാജ്യത്തിനും മെക്സിക്കോ പോലെ തദ്ദേശീയ ഭാഷകളുടെ താരതമ്യപ്പെടുത്താവുന്ന വൈവിധ്യം ഇല്ല. മാത്രമല്ല, തദ്ദേശിയ ഭാഷകളെല്ലാം തന്നെ ദേശീയ ഭാഷകളായി അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

മ്യൂസിയങ്ങളെടുത്താല്‍!!

മ്യൂസിയങ്ങളെടുത്താല്‍!!

സംസ്കാരങ്ങളുടെ കാര്യത്തില്ഡ മെക്സിക്കോയുടെ സംഭാവനയെ മാറ്റിനിര്‍ത്തുവാന് സാധിക്കില്ല. മെട്രോപൊളിറ്റൻ കത്തീഡ്രൽ മുതൽ ബെല്ലാസ് ആർട്ടിസ് [ഫൈൻ ആർട്സ്] മ്യൂസിയവും ആസ്ടെക് നിർമ്മാണങ്ങളുടെ അവശിഷ്ടങ്ങളും വരെ പകരം വയ്ക്കുവാനാവാത്ത പൈത‍ൃകമാണ് ഈ രാജ്യത്തിനുള്ളത്. അതുകൊണ്ടുതന്നെ ഇവിടുത്തെ മ്യൂസിയങ്ങളുടെ കാര്യവും എടുത്തു പറയേണ്ടതാണ്. 170 മ്യൂസിയങ്ങളാണ് ഈ നഗരത്തിലുള്ളത്. ലോകത്തില്‍ ഏറ്റവും അധികം മ്യൂസിയങ്ങള്‍ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ നഗരമാണിത്. തൊട്ടുമുന്നില്‍ 200 മ്യൂസിയങ്ങളുള്ള ലണ്ടന്‍ ആണുള്ളത്.

ലോകത്തില്‍ ഏറ്റവും വലിയ പിരമിഡുള്ള രാജ്യം

ലോകത്തില്‍ ഏറ്റവും വലിയ പിരമിഡുള്ള രാജ്യം

വായിച്ചത് ശരി തന്നെയാണ്. പിരിഡുകളുടെ രാജ്യമായ ഈജിപ്തിലല്ല, പകരം മെക്സിക്കോയിലാണ് ലോകത്തിലെ ഏറ്റവും വലിയ പിരമിഡ് സ്ഥിതി ചെയ്യുന്നത്. മെക്സിക്കൻ ഫെഡറൽ സ്റ്റേറ്റ് പ്യൂബ്ലയിലെ ചോലുലയുടെ പിരമിഡ് ആണ് ലോകത്തിലെ ഏറ്റവും വലിയ പിരമിഡ്. 66 മീറ്റർ ഉയരവും 400 മീറ്റർ അടിത്തറയും മൊത്തം 4.5 ദശലക്ഷം ഘനമീറ്ററും ഉള്ള ഈ പിരമിഡ് ഗിസയുടെ പിരമിഡിനേക്കാൾ വളരെ വലുതാണ്. എങ്കിലും കാലങ്ങളോളം ഇത് അവഗണിക്കപ്പെട്ട നിലയിലായിരുന്നു.

 34 യുനസ്കോ ചരിത്ര സ്മാരകങ്ങള്‍

34 യുനസ്കോ ചരിത്ര സ്മാരകങ്ങള്‍

ഗ്വാനജുവാറ്റോ, മെക്സിക്കോ സിറ്റി, പ്യൂബ്ല തുടങ്ങിയ പട്ടണങ്ങളുടെ ചരിത്ര കേന്ദ്രങ്ങളും ഡസൻ കണക്കിന് പൗരാണിക അവശിഷ്ടങ്ങളും ടെക്വിലയിലെ കൂറ്റൻ പാടങ്ങളും ഉള്‍പ്പെടെ യുനസ്കോയുടെ പട്ടികയില്‍ ഉള്‍പ്പെട്ട 34 ചരിത്ര സ്മാരകങ്ങളാണ് മെക്സിക്കോയില്‍ മാത്രമുള്ളത്.

ലോകത്തിലെ ഏറ്റവും ചെറിയ അഗ്നിപര്‍വ്വതം

ലോകത്തിലെ ഏറ്റവും ചെറിയ അഗ്നിപര്‍വ്വതം

ലോകത്തിലെ ഏറ്റവും ചെറിയ അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്ന രാജ്യമാണ് മെക്സിക്കോ. 43 അടി മാത്രം ഉയരമുള്ള ക്യൂക്സ്കോമേറ്റ് അഗ്നിപർവ്വതം പ്യൂബ്ല നഗരത്തിന് പുറത്തായാണുള്ളത്. എളുപ്പത്തില്‍ പറഞ്ഞാല്‍ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ പകുതി ഉയരം പോലുമില്ല.

അവക്കാഡോയും തക്കാളിയും

അവക്കാഡോയും തക്കാളിയും

ചോക്ലേറ്റ്, അവോക്കാഡോ, തക്കാളി, വാനില, കവുങ്ങ് , വിവിധ ബീൻസ്, മുളക് എന്നിവയുൾപ്പെടെ നിരവധി ജനപ്രിയവും പ്രിയപ്പെട്ടതുമായ ഭക്ഷണങ്ങൾ മെക്സിക്കോ ലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്.

വടക്കേ അമേരിക്കയിലെ ഏറ്റവും പഴയ നഗരം

വടക്കേ അമേരിക്കയിലെ ഏറ്റവും പഴയ നഗരം

വടക്കേ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന നഗരം സെന്റ് അഗസ്റ്റിൻ ആണെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നു, എന്നാൽ മെക്സിക്കോ സിറ്റിക്കാണ് ഈ ബഹുമതിയുള്ള്. 1521 ആണ് ഈ നഗരം സ്ഥാപിക്കപ്പെടുന്നത്. ആസ്‌ടെക് നഗരമായ ടെനോച്ചിറ്റ്‌ലാനിലെ പുരാതന അവശിഷ്ടങ്ങളിൽ സ്പെയിൻകാരാണ് നഗരം നിർമ്മിച്ചത്.

വിനോദ സഞ്ചാരികളെത്തുന്നിടം

വിനോദ സഞ്ചാരികളെത്തുന്നിടം

വേൾഡ് ടൂറിസം ഓർഗനൈസേഷൻ റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സന്ദർശകരുള്ള ലാറ്റിനമേരിക്കൻ രാജ്യമാണ് മെക്സിക്കോ. ആദോള തലത്തില്‍ നോക്കുകയാണാണെങ്കില്‍ പത്താം സ്ഥാനമാണ് മെക്സിക്കോയ്ക്കുള്ളത്. സംസ്കാരത്തിന്റെയും പ്രകൃതിയുടെയും കാര്യത്തിൽ മെക്സിക്കോ വാഗ്ദാനം ചെയ്യുന്ന വൈവിധ്യം കണക്കിലെടുക്കുമ്പോൾ ഇത് അതിശയിപ്പിക്കുന്ന ഒരു വസ്തുതയേ അല്ല.

മെക്സിക്കോയും കണ്ടുപിടുത്തങ്ങളും

മെക്സിക്കോയും കണ്ടുപിടുത്തങ്ങളും

ഇന്നത്തെ ജീവിതത്തെ മാറ്റിമറിക്കുന്ന പല കണ്ടുപിടുത്തങ്ങളും മെക്സിക്കോ നടത്തിയിട്ടുണ്ട്. കളർ ടെലിവിഷന്റെ ഉപജ്ഞാതാവാണ് ഗില്ലെർമോ ഗോൺസാലസ് കാമറീന, ജാലിസ്കോയിലെ മെക്സിക്കൻ നഗരമായ ഗ്വാഡലാജറയിലാണ് ജനിച്ചത്. 1940-ൽ, അന്നത്തെ 23-കാരൻ ആദ്യത്തെ കളർ ഇമേജ് ട്രാൻസ്മിഷൻ സിസ്റ്റത്തിന് പേറ്റന്റ് ആവശ്യപ്പെട്ടു, അത് പിന്നീട് വോയേജർ 1 ബഹിരാകാശവാഹനത്തിൽ ഉപയോഗിച്ചു. ഇത് കൂടാതെ പോപ്കോണ്‍, ടക്കീല, ടൊയിലറ്റ് ഫ്ലോട്ട്, ആന്‍റി ഗ്രാഫിറ്റി പെയിന്റെ തുടങ്ങിയവയും മെക്സിക്കക്കാരാണ് കണ്ടുപിടിച്ചത്.

 ലോക സാംസ്കാരിക പൈതൃക പട്ടികയിൽ ഉള്‍പ്പെട്ട ഭക്ഷണരീതി

ലോക സാംസ്കാരിക പൈതൃക പട്ടികയിൽ ഉള്‍പ്പെട്ട ഭക്ഷണരീതി

2010 ൽ, യുനെസ്കോ മെക്സിക്കൻ ഭക്ഷണരീതികളെ അഭൗതിക ലോക സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. മെക്സിക്കൻ പാചകരീതി വേരുകൾ കൊളോണിയൽ കാലഘട്ടത്തിൽ നിന്നാണ് ആരംഭിച്ചത്. അവിടെ സ്പാനിഷ് പാചകരീതിയുമായി തേര്‍ന്നാണ് ഇന്നുകാണുന്ന വൈവിധ്യങ്ങള്‍ മേശപ്പുറത്തെത്തിയത്. നാടൻ ചേരുവകളിൽ ധാന്യം, അവോക്കാഡോ, ബീൻസ്, കൊക്കോ എന്നിവയും മറ്റു പലതും ഉൾപ്പെടുന്നു. മെക്സിക്കോയിൽ 64 വ്യത്യസ്ത ഇനം ധാന്യങ്ങളുണ്ട്. ലോകത്തിലെ മറ്റൊരു രാജ്യത്തിനും ഇത്രയും വൈവിധ്യം അവകാശപ്പെടാനാകില്ല. പരമ്പരാഗത മെക്സിക്കൻ പാചകരീതി അതിന്റെ വൈവിധ്യത്തിൽ സവിശേഷമാണ്,

കഠിനാധ്വാനം ചെയ്യുന്ന ആളുകള്‍

കഠിനാധ്വാനം ചെയ്യുന്ന ആളുകള്‍

ഭൂമിയിലെ ഏറ്റവും കഠിനാധ്വാനികളായ പൗരന്മാരുള്ള രാജ്യമാണ് മെക്സിക്കോ. രാജ്യത്തെക്കുറിച്ച് അധികം അറിയപ്പെടാത്ത ഒരു വസ്തുതയാണിത്. ശരാശരി പൗരന് വർഷത്തിൽ 2,148 മണിക്കൂർ ജോലി ചെയ്യുന്നു, ആഴ്ചയിൽ 41.3 മണിക്കൂർ ജോലിയാണ് ഉള്ളത്.

മരുഭൂമിയില്ലാത്ത മദ്ധ്യപൂർവേഷ്യന്‍ രാജ്യം, പകരം മഞ്ഞും സ്കീയിങ്ങും! തേനും പാലും ഒഴുകുന്ന ലെബനോന്‍മരുഭൂമിയില്ലാത്ത മദ്ധ്യപൂർവേഷ്യന്‍ രാജ്യം, പകരം മഞ്ഞും സ്കീയിങ്ങും! തേനും പാലും ഒഴുകുന്ന ലെബനോന്‍

മരണാനന്തര യാത്രയ്ക്ക് ശവകുടീരത്തിനുള്ളില്‍ വഞ്ചി, മരണത്തിന്‍റെ നഗരം കാണാം...പക്ഷേ!!മരണാനന്തര യാത്രയ്ക്ക് ശവകുടീരത്തിനുള്ളില്‍ വഞ്ചി, മരണത്തിന്‍റെ നഗരം കാണാം...പക്ഷേ!!

Read more about: world history interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X